Thursday, December 16, 2010

ക്രിസ്തുമസ് കാര്‍ഡ്‌ - ഒരു നട്ടുച്ച പരാക്രമത്തിന്റെ കഥന കഥ

ഒരു ഒന്‍പതു പത്തു കൊല്ലം മുന്‍പ് നടന്ന സംഭവം ആണ്. പ്രീ ഡിഗ്രി പഠിക്കുന്ന കാലം.. ഇപ്പോഴത്തെ പുള്ളാര്ക്ക് അറിയാമോ എന്തോ! എന്നാ അങ്ങിനെ ഒരു ഡിഗ്രി പണ്ട് ഉണ്ടായിരിന്നു. ആ കാലത്ത് ഞങ്ങള്‍ കണക്കു പഠിക്കാന്‍ ഒരു സാറിന്റെ വീട്ടില്‍ പോകുമായിരിന്നു,, അവിടെ ഏഴാം ക്ലാസ്സ്‌ മുതല്‍ ഉള്ള കുട്ടികള്‍ ഉണ്ടായിരിന്നു.. ഞങ്ങള്‍ക്ക് നാലര മണിക്കാണ് ക്ലാസ്സ്‌. അതെ സമയത്താണ് വിമല ഹൃദയ ഗേള്‍സ് ഹൈ സ്കൂളിലെ കിളികളും അവിടെ എത്തുക. ആ കിളികളില്‍ ഒരെണ്ണം എന്റെ മാനം കവര്‍ന്നു; സോറി ഐ മീന്‍ മനം,. അവളുടെ പേര് സോഫി,, അന്നൊക്കെ ജാതിയും മതവും ഒരു പ്രശ്നം ആയി ഞാന്‍ കരുതിയിരുനില്ല. ഞാന്‍ പറഞ്ഞു വന്നത് ഞങ്ങള്‍ രണ്ടും ഒരേ ജാതി അല്ല എന്ന് മാത്രം ആണ്, ഈ പേരില്‍ എന്നെ പേടിപിക്കാന്‍ ആരും ഇവിടെ വന്നു ഇടികേണ്ട കാര്യം ഇല്ല.. ഒന്ന് ഫോണേല്‍ വിളിച്ചു പേടിപ്പിച്ചാല്‍ മതി, ഞാന്‍ അത്രെക്കു ഒക്കെയേ ഉള്ളൂ. ബൈ ദി ബൈ സോഫി ഒന്‍പതില്‍ ആണ്, ഞാന്‍ പ്രീ-ഡിഗ്രി ആദ്യ വര്‍ഷവും, ഫോര്‍ ന്യൂ ജനരഷന്‍, ഇറ്റ്‌ മീന്‍സ്‌ +1 .


ഞങ്ങളുടെ ക്ലാസ്സ്‌ ആദ്യം വിടും, ഒരു 5 മിനിറ്റ് കഴിഞ്ഞു അവരുടെതും,, ആ ഗാപില്‍ ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ പൊയ് അവളേം കാത്തു നില്‍ക്കും, അവളെ ബസ്‌ കയറ്റി വിട്ടിട്ടേ ഞാന്‍ തിരികെ പോകുന്ന വഴി ആലോചികതും പോലും ഉള്ളു,, ഒറ്റയ്ക്ക് നിന്ന് രാട്ടാന്‍ മടി ആയതിനാല്‍ ഞാന്‍ കൂട്ടത്തില്‍ സൗന്ദര്യവും, നീളവും ബുദ്ധിയും ലവലേശം ഇല്ലാത്ത അലെന്‍ ചെറിയാന്‍ അലക്സ്‌ എന്ന പയ്യനെ കൂട്ട് വിളിച്ചോണ്ട് പോയി. ഇനി അവളുടെ ശ്രെധ വേറെ ഇങ്ങോട്ടും തിരിയതിരികാന്‍ വേണ്ടി ആയിരിന്നു ഈ നീക്കം,, അങ്ങിനെ എന്നും ഞാന്‍ അവളെ നോക്കി കണ്ണുകളാല്‍ എസ്എംഎസ് അയക്കുമായിരിന്നു, അവളും എന്നെ എന്നും നോക്കുനതായി എനിക്ക് തോന്നിയിരിന്നു,, അവള്‍ ഒരു ദിവസം വരാതെ ഇരുന്നാല്‍ ഞാന്‍ ആകെ തളരുമായിരിന്നു, അപ്പോള്‍ അലെന്‍ എന്നെ സമാധാനിപ്പികുമായിരിന്നു. സ്നേഹത്തിന്റെ നിറകുടം ആണ് അവന്‍ എന്നെനിക് അപ്പോഴാണ് മനസിലായത്, അല്ലെങ്കില്‍ എനിക്ക് വേണ്ടി ഇത്രേം നേരം അവന്‍ കളയില്ലലോ. ആ ഇടയ്ക്കു ടീവിയില്‍ ഷോലേ പടം വന്നപ്പോള്‍ അതിലെ നായകന്മാരുടെ കൂട്ട് ഞങ്ങളുടെ കൂട്ടിന്റെ മുന്നില്‍ ഒന്നും അല്ലാലോ എന്ന് ഞാന്‍ അഹങ്കരിച്ചു.

കമിംഗ് ബാക്ക് ടു സ്റ്റോറി,,, എന്റെ വായിനോട്ടം നന്നായി തന്നെ പൊയ്കൊണ്ടിരിന്നു,, അങ്ങിനെ ഒരു ഡിസംബര്‍ 15 നു ക്രിസ്തുമസ് വന്നു,, തെറ്റിയതല്ല, ക്രിസ്തുമസിനു 10 ദിവസം അവധി അല്ലെ..അതിനാല്‍ അവിടെ 15 നു ആണ് സെലിബ്രേഷന്‍.. ആ പേരില്‍ ഇപ്പം ഒരു മദ്യം ഉണ്ട്,, അത് വേറെ കാര്യം, ആഹ്! പോട്ടെ! അങ്ങിനെ ഞാന്‍ അവള്‍ക്കു ഒരു കാര്‍ഡ്‌ കൊടുക്കാന്‍ തീരുമാനിച്ചു,. എന്റെ ഹൃദയം ആകുന്ന കാര്‍ഡ്‌,, എന്റെ മനസ്സ് തുറക്കാന്‍ ഞാന്‍ തീരുമാനിച്ചു,, ഞായര്‍ വൈകുന്നേരം ആണ് സെലിബ്രേഷന്‍. ശനിയയ്ച്ച രാവിലെ ഞാന്‍ അലെനെയും പൊക്കി ഡോണ്‍-ബോസ്കോ എന്ന കടയില്‍ പോയി.. അവന്‍ കൂടെ ഉള്ളപോള്‍ എനിക്ക് നല്ല കോന്ഫിടെന്‍സ് ആയിരിന്നു, അവനു സൌന്ദര്യം ഇല്ലാത്തതു കൊണ്ട് ഞാന്‍ സുന്ദരന്‍ ആണെന്ന് എനിക്ക് തന്നെ തോന്നും.. ഓരോരോ തോന്നലുകള്‍ .അങ്ങിനെ ഞങ്ങള്‍ കടയില്‍ എത്തി. അതാ സോഫി അവിടെ നില്കുന്നു, കൂടെ വേറേം 2 കിളികള്‍.. എനിക്ക് നാണം വന്നു,, എന്തിനാണ് എന്നെ ആള്‍കാര്‍ നാണം ഇല്ലാത്തവന്‍ എന്ന് വിളികുന്നത് എന്ന് എനിക്ക് ഇപ്പോഴും മനസിലാവാറില്ല.. എനിക്ക് ഇന്നലെ വൈകിട്ട് കൂടി നാണം വന്നതാ.

"ഹൈ സോഫി. കൊറേ കാര്‍ഡ്‌ വാങ്ങിച്ചല്ലോ?", എന്റെ ആലോചനകളെ ചവിട്ടി താഴ്ത്തി കൊണ്ട് അലെന്‍ അവളോടെ സംസാരിച്ചു. " ക്രിസ്തുമസ് അല്ലെ. എല്ലാ കൂട്ടുകാര്‍ക്കും കൊടുകണ്ടേ." - അവളുടെ മറുപടി. "അതെന്താ ക്രിസ്തുമസിനു കാര്‍ഡ്‌ കൊടുത്തിലേല്‍ അടുത്ത വര്‍ഷം ജനുവരി കാണില്ലേ?" - ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്തേലും ആവട്ടെ, ഞാന്‍ മാത്രം മിണ്ടാടത് ശെരി അല്ലാലോ!.. "എക്സാം ഒക്കെ എങ്ങിനെ ഉണ്ടായിരിന്നു സോഫീ?" - ഞാനും കേറി മുട്ടി, "ഓ, അതൊക്കെ ഇനി പേപ്പര്‍ കിട്ടിയിട്ട് ആലോചിച്ചാല്‍ പോരെ?". അവള്‍ ഒരു പുച്ഛത്തോടെ എന്നോട് പറഞ്ഞു,, ഞാന്‍ വീണ്ടും നാണിച്ചു. "എന്നാ ഞങ്ങള്‍ പോകുന്നു"- അതും കൂടി ആഡ് ചെയ്തിട്ട് ആ കിളികള്‍ ഇറങ്ങി പോയി,, ഞാന്‍ അവരെ നോക്കി നിന്നു. പുറകില്‍ നിന്നും ഒരു തട്ട് - "ബാ അളിയാ, കാര്‍ഡ്‌ സെലക്ട്‌ ചെയ്യാം". അങ്ങിനെ ഞങ്ങള്‍ ആ കടയാകെ അരിച്ചു പറക്കി, പടം കൊള്ളാമെങ്കില്‍ വേഡ്സ് കൊള്ളില,, വേഡ്സ് കൊള്ളാമെങ്കില്‍ പടം കൊള്ളില, ഇത് രണ്ടും ഓക്കേ ആയാല്‍ കാശ് കറക്റ്റ് ആകുനതും ഇല്ല. ഒരു പത്തു മിനിറ്റ് ആയി കാണും. "ഒന്നിങ്ങു വന്നെ"- പുറകില്‍ നിന്നൊരു ശബ്ദം,

ഞാന്‍ തിരികെ നോക്കി. അത് വിദ്യ ആണ്, നേരത്തെ ഇറങ്ങി പോയ കിളികളില്‍ ഒരാള്‍. "എന്താ ദിവ്യേ?", ഞാന്‍ ആരാഞ്ഞു. "സങ്കരന്‍ അല്ല അലെനെയാ"- അവള്‍ മൊഴിഞ്ഞു, അലെന്‍ അവളെ ലക്‌ഷ്യം ആക്കി നടന്നു നീങ്ങി. ഞാന്‍ അവളോട്‌ പറഞ്ഞു -" അതേയ്! അത് സങ്കരന്‍ എന്നല്ല ശങ്കരന്‍ എന്നാണ്". അവള്‍ അത് കേട്ട ഭാവം നടിച്ചില്ല.ഞാന്‍ വീണ്ടും ചമ്മി. അവര്‍ എന്തോ സംസാരിച്ചു കൊണ്ട് താഴേക്കു പോയി. ഞാന്‍ പതുക്കെ ആ കടയുടെ ഗ്ലാസ്സിലൂടെ താഴേക്കു നോക്കി,, അവന്‍ പോയി ആ കിളികള്‍ അടങ്ങുന്ന ഗാങ്ങുമായി സംസാരിക്കുന്നു, എന്തേലും ആവട്ടെ എന്ന് കരുതി ഞാന്‍ വീണ്ടും കാര്‍ഡ്‌ തിരച്ചിലില്‍ വ്യപ്രിതനായി. അങ്ങിനെ ഒടുവില്‍ എല്ലാം കൊണ്ടും തികഞ്ഞ ഒരു കാര്‍ഡ്‌ എന്റെ കരങ്ങളില്‍ എത്തിപ്പെട്ടു. "ഇത് ഓക്കേ, എന്റെ മനസ്സ് മുഴുവന്‍ ഈ കാര്‍ഡ്‌ പറഞ്ഞോളും" - ഞാന്‍ മനസ്സില്‍ പറഞ്ഞു തീരും മുന്‍പേ എന്റെ തോള്ളില്‍ ഒരു കൈ വന്നു വീണു. അത് അലന്‍ ആയിരിന്നു, "അളിയാ! ഈ കാര്‍ഡ്‌ ഓക്കേ അല്ലെ?"- ഞാന്‍ ആസ്കി.. അവന്‍ ആ കാര്‍ഡ്‌ തിരികെ വച്ചു. എന്നിട്ട് അവന്‍ പുറകില്‍ ഒളിപിച്ചിരുന്ന ഒരു കാര്‍ഡ്‌ എന്റെ നേരെ നീട്ടി. "എന്തൊരു മഹാന്‍!"- ഞാന്‍ മനസ്സില്‍ പറഞ്ഞു. എനിക്ക് വേണ്ടി അവന്‍ കാര്‍ഡ്‌ സെലക്ട്‌ ചെയ്തു കൊണ്ട് വന്നിരിക്കുന്നു,"യെ ദോസ്തി ഹം നഹിന്‍ തോടെങ്ങെ " - അറിയാതെ ഞാന്‍ ആ പാട്ട് കേള്‍ക്കുനത് പോലെ തോന്നി.

ഞാന്‍ ആ കാര്‍ഡ്‌ നോക്കി.. "വോ", ഐ മീന്‍ "വോവ്".. "എന്തൊരു കിടിലം പടം,, എന്റെ ഹൃദയം തന്നെ,, അളിയാ നീയാണ് നീ,, ", ഞാന്‍ അവനെ കെട്ടിപിടിച്ചു, എന്നിട് ഞാന്‍ കാര്‍ഡ്‌ തുറന്നു നോക്കി. അതിന്റെ അകത്തു കണ്ടത്.. ശെരിക്കും അത് അത് തന്നെ ആണോ? ഞാന്‍ കണ്ണ് തിരുമ്മി വീണ്ടും നോക്കി. അതെ, അത് തന്നെ,, "ടു മൈ ഡിയര്‍ അലെന്‍.... പിന്നെ കൊറേ ക്രൂരമായ വാക്കുകള്‍ (ഐ ലവ് യു എന്നാണ് അതിന്റെ അര്‍ഥം) ,,, ബൈ യുവര്‍ ലവങ്ങിലി സോഫി".. ദൈവമേ! എന്തൊരു ക്രൂരത ആണ് ഇത്.. "എന്താടാ ഇത്?" - ഞാന്‍ അലനോട് അലറി.. "അളിയാ അത്, ഇത്രേം സൌന്ദര്യം ഉള്ള ഒരു പെണ്ണ് എന്നോട് ഇങ്ങിനെ പറയുമ്പോള്‍,.... മാത്രവുമല്ല നീ സുന്ദരന്‍ അല്ലെ? നിനക്ക് വേറെ പെണ്ണ് കിട്ടും.. ആള്‍സോ ഞങ്ങള്‍ ഒരേ ജാതിയാ. എല്ലാം കൊണ്ട് ഇതല്ലെടെ ശെരി?".. ഞാന്‍ നേരത്തെ കേട്ട പാടിന്റെ കാസറ്റ് കുരുങ്ങിയ പോലെ എനിക്ക് തോന്നി, എന്തൊക്കെയോ കേള്‍കുന്നു,,,, എന്ത് കണ്ടിട്ടാണ് ഈ കൊന്തനെ അവള്‍ക്കു ഇഷ്ടം ആയത്?.. എന്റെ മനസ്സ് പിടഞ്ഞു,,, "എടാ avalku കൊടുക്കാന്‍ എനിക്ക് ഒരു കാര്‍ഡ്‌ നീ തന്നെ സെലക്ട്‌ ചെയ്തു തരണം, നിനകവുമ്പോള്‍ എന്റെ മനസ്സ് അറിയാമല്ലോ?"- അവന്‍ പൈശാചികമായി എന്നോട് മൊഴിഞ്ഞു.. "പ്ഫ്ഹാ തെണ്ടീ" എന്ന് മനസ്സില്‍ വിചാരിച് കൊണ്ട് ഞാന്‍ ആദ്യം സെലക്ട്‌ ചെയ്ത കാര്‍ഡ്‌ അവനു ഞാന്‍ സമ്മാനിച്ചു. അതിന്റെ കാശും ഞാന്‍ തന്നെ കൊടുത്തു,, അന്ന് തന്നെ അവനുമായി ഞാന്‍ ഉടക്കി പിരിഞ്ഞു,

ഇന്നലെ ഒരു കാര്‍ ലോണ്‍ വാങ്ങാന്‍ പോയപ്പോള്‍ ബാങ്കിലെ മാനെജേറെ ചെന്ന് കാണാന്‍ പറഞ്ഞു,, പുറത്തു നെയിം ബോര്‍ഡില്‍ മനജേരുടെ പേര് ഉണ്ടായിരന്നു, 'അലെന്‍ ചെറിയാന്‍ അലക്സ്‌'.ഞാന്‍ കാര്‍ വേണ്ട എന്ന് വച്ചു തിരികെ പോണു,,,

Sunday, November 7, 2010

വിനയനും യക്ഷിയും പിന്നെ ഞാനും ( V, Y & ME)

കൊറേ നാള്‍ ആയി എഴുതിയിട്ട്,, എന്ത് എഴുതിയാലും കുത്തുവാക്ക് മാത്രം പറയാന്‍ കൊറേ കൂട്ടുക്കാര്‍ ഉണ്ടേല്‍ എങ്ങിനെ സമാധാനം ആയി എഴുതും. ഇന്ന് പക്ഷെ എഴുതാതെ വയ്യ. ഇന്ന് ഉച്ചക്ക് ബോര്‍അടി സഹിക്കാന്‍ പറ്റാതെ വന്നു, മഴ ആയോണ്ട് പുറത്തു ഇറങ്ങാനും നിര്‍വാഹം ഇല്ല, ,, അതിനാല്‍ ചുമ്മാ അപ്പുറത്തെ വീടിലെ ചെറുക്കനോട് dvd വല്ലതും ഉണ്ടോ എന്ന് ചോദിച്ചു, അവന്‍ യക്ഷിയും ഞാനും എന്നാ സൂപ്പര്‍ ഹിറ്റ്‌ സിനിമയുടെ dvd കൊണ്ട് വന്നു തന്നു, വ്യത്യസ്തമായ വിനയന്‍ ചിത്രങ്ങള്‍ തീട്രേല്‍ പോയി കാനുനത് ഞാന്‍ പണ്ടേ നിര്‍ത്തിയതാണ്,,, ആഹ്! വരുനടുത്തു വച്ച് കാണാം എന്ന് കരുതി ഞാന്‍ ആ dvd പ്ലേ ചെയ്തു,,

തുടക്കം തന്നെ മറ്റു ഹോറൊര്‍ ചിത്രങ്ങളുടെ ഒടുക്കം പോലെ ആണ്, 5.1 ആയോണ്ട് ആകും നല്ല പോലെ പേടിക്കുന്നില്ല.. നിലവാരം ഇല്ല എന്ന് പറയാന്‍ പറ്റുന്നവിധം അതിലും തറയായി ഒപ്പിച്ച ഗ്രാഫിക്സില്‍ കൊറേ പട്ടികളും കൂതറ പ്രേതങ്ങളും,, മാരകം തന്നെ.. പിന്നീടു മുത്തുകളും പവിഴങ്ങളും കൊണ്ട് ചിത്രത്തിന്റെ പേരും പിന്നണി പ്രവര്‍ത്തകരുടെ പേരും,, ഏറവും ഒടുവില്‍ നല്ല കനല്‍കട്ട കൊണ്ട് വിനയന്‍ സാറിന്റെ പേരും,, കഥ തുടങ്ങുന്നു. കഥയില്‍ വലിയ കാര്യം ഇല്ലേലും നായിക സുന്ദരി ആണ്.. അളവ് എടുക്കാന്‍ അറിയാത്ത ഏതോ തയ്യല്‍കാരന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ആടകള്‍ മാത്രമേ അവള്‍ക്കു വിനയന്‍ സാര്‍ കൊടുത്തിട്ടുള്ളൂ.. അതിപ്പം റൊമാന്‍സ് സീന്‍ ആണേലും നല്ല സെന്റി സീന്‍ ആണേലും,, അവളെ കൂടാതെ വേറെ ഒരുത്തിയും ഇടയ്ക്കു കാണികുനുണ്ട്‌.. ടിന്റു മോന്‍ പറഞ്ഞ പോലെ വേറൊരു പാവപ്പെട്ടവള്‍..

പിന്നെ കൊറേ അലവലാതി സംസാരങ്ങള്‍. ഐ മീന്‍ ഡയലോഗുകള്‍.. ഏറവും കൊടുത്താല്‍ അശ്ലീലം നിറഞ്ഞ സംസാരം ഈ ഇടയ്ക്കു ഞാന്‍ കണ്ടത് ഈ സിനിമയില്‍ ആണ്... ഇംഗ്ലീഷ് സിനിമയില്‍ ഇതൊക്കെ ആകമെങ്ങില്‍ നമ്മുക്കും ആവാം എന്നാവും വിനയന്റെ ഭാഷ്യം,, പാട്ടുകള്‍ കാണാന്‍ കൊള്ളിലെലും ചിലത് കേള്‍ക്കാന്‍ കൊല്ലം,, ഉള്ളത് ഉള്ള പോലെ പറയണമല്ലോ.. ചായാഗ്രഹണം നന്നായിടുണ്ട്,, നമ്മുടെ അരുവികളുടെ പച്ച കളര്‍ മാറ്റി യൂറോപീന്‍ സിനിമകളില്‍ കാണുനത് പോലെ നീല ആകിയത് മനോഹരം ആയിടുണ്ട്,,

എങ്കിലും നിലവാരം ഇല്ലാത്ത അഭിനയവും, അസഹനീയം ആയ വളിപ്പുകളും, ആവശ്യമില്ലാതെ ശരീര പ്രദര്‍ശനവും, കടുകടുത്ത സംഘട്ടന രംഗങ്ങള്‍ കൊണ്ടും ഈ വിനയന്‍ ചിത്രം മലയാളത്തില്‍ വല്ലപ്പോഴും ഇറങ്ങാറുള്ള നിലവാരം ഉള്ള ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തം ആണ്,, എല്ലാവരും കാണണം,, ഞാന്‍ മാത്രം അനുഭവിച്ചാല്‍ പോരല്ലോ?

Saturday, August 14, 2010

പുന്തലത്താഴം (Punthalathazham)

പുന്തലത്താഴം. എന്‍റെ ജന്മ സ്ഥലം. ഈ സ്ഥലത്തെ കുറിച്ച് എന്നാ പറയാനാ? എത്ര നല്ലത് പറഞ്ഞാലും ഇടയ്കൊക്കെ ആരേലും എന്തേലും പണി ഒപ്പിച്ചു പേരുദോഷം ഉണ്ടാക്കും. ഒരു പണ്ടാരം വാട്ടര്‍ ടാങ്കും, 2 അമ്പലവും , ഒരു ഇലക്ട്രിക്‌ കടയും , ഒരു ബാഗ്‌ കടയും , 2 മെഡിക്കല്‍ ഷോപ്പും, ഒരു സൂപ്പര്‍ ഷാപ്പും, ഒരു ബെവ്കോയും, 3 - 4 ചെറിയ ഹോടേലും, കൊറേ പെട്ടികടകളും, 2 ബേക്കറിയും , ഒരു കൃഷി ആപീസും, കെ എസ് ബി യും, കൊറേ ചിട്ടിക്കാരും, അരി മുതലാളിമ്മാരും, സര്‍ക്കാര്‍ ജീവനക്കാരും, ഓട്ടോക്കാരും, കാറുക്കാരും, എണ്ണാന്‍ പറ്റാത്ത അളവില്‍ ടൂഷന്‍ അധ്യാപകരും അതിലേറെ കുടിയന്മാരും ഉള്ള മനോഹരമായ ഒരു സ്ഥലം.

എല്ലാവരും പറയുന്ന പോലെ ആറും പുഴയും ഒന്നും ഇവിടെ ഇല്ല,, കുറച്ചു വയല്‍ ഉണ്ട്,, അതിന്റെ അടുത്തെങ്ങാനും കണ്ടാല്‍ തന്നെ ആളുകള്‍ ഞാന്‍ മദ്യപിക്കാന്‍ വേണ്ടി പോവുന്നു എന്ന് പറഞ്ഞു കളയും. അതിനാല്‍ ആ പ്രദേശത്തേക്ക് ഞാന്‍ കടക്കുന്നില്ല. ഒരു ഷാപ്പുണ്ട്. നല്ല കിടിലം ഫുഡ്‌ കിട്ടും, മീന്‍ തലയും കപ്പയും കൂടി കഴിച്ചു നോക്കണം,, പൊളപ്പന്‍ ആണ്. അവിടെ കേറാന്‍ കൊതിയാകും, എന്ത് ചെയ്യാനാ? സ്വന്തം നാട്ടില്‍ കിടിലം ഷാപ്പും ബാറും ഉണ്ടേല്‍ ആരും ഒന്ന് ആലോചിചിട്ടെ കയറൂ.. മാനം പോകാതെ നോക്കണമല്ലോ?

കൊല്ലത്ത് നിന്നും പുന്തലത്താഴം വരെ ബസില്‍ പോകാന്‍ ഇന്ന് രാവിലെ നാല് രൂപ അമ്പതു പൈസ ആയിരിന്നു, ഞാന്‍ പണ്ട് കോളേജില്‍ പോകുന്ന കാലത്ത് 50 പൈസ ST ആയിരിന്നു. പ്രൈവറ്റ് ബസ്‌ ഒരുപാട് ഉണ്ട്. മത്സര ഓട്ടം ആയതിനാല്‍ നമ്മള്‍ എന്നും നേരത്തും കാലത്തും ഇതും എത്തേണ്ട സ്ഥലത്ത് എത്തും. പിന്നെ അധികം ചിലവോന്നുമില്ലാതെ വീഗലാണ്ടില്‍ പോയ ഒരു സംതൃപ്തിയും, ഈ നാട്ടില്‍ ഉള്ള ഒരുപാട് ആളുകള്‍ കൊല്ലത്ത് കടകളില്‍ ജോലിക്ക് നില്‍ക്കുനുണ്ട്,, ഈ ജനറേഷന്‍ അല്ല പഴയ ആള്‍ക്കാര്‍, ഈ കാലഘട്ടത്തില്‍ കൂടുതലും സര്‍ക്കാര്‍ ജീവനക്കാര്‍ ആണ്. എന്‍റെ ഏതാണ്ട് എല്ലാ കൂട്ടുക്കാര്‍ക്കും ഒന്നില്‍ കൂടുതല്‍ സര്‍ക്കാര്‍ ജോലി കിട്ടിയവര്‍ ആണ്. എനിക്കതില്‍ തീരെ അസൂയ ഇല്ല.. ഒട്ടും ഇല്ല.. മംഗലതമ്മ ആണേ സത്യം,, തെണ്ടികള്‍. :(

2 അമ്പലങ്ങള്‍ ഉണ്ട്. മംഗലത്ത് നടയും, പുത്തന്‍ നടയും; ഇവിടങ്ങളിലെ ഉത്സവങ്ങള്‍ തമ്മില്‍ 2 ദിവസത്തെ ഗാപ്‌ മാത്രമേ ഉള്ളൂ. അതിനാല്‍ ഉത്സവകാലം വളരെ മനോഹരമാണ്. അലമ്പും, അടിയും, കുടിയും, കുടുംബങ്ങളുടെയും കൂട്ടുകാരുടെയും ഒത്തു ചേരലും എല്ലാം, എല്ലാ സമയം പോലെ തന്നെ ഉത്സവ കാലത്തും ഏറ്റവും കൂട്ടല്‍ കച്ചവടം നടകുന്നത് ബെവ്കോ യില്‍ തന്നെയാണ്, അതിന്റെ മുന്നില്‍ വന്നു നിന്ന് വണ്ടി പിടിക്കാന്‍ പോലീസുക്കാരും എത്താറുണ്ട്, പൂച്ചക്ക് എന്താ ഈ പഞ്ചായത്തില്‍കാര്യം,
പുന്തലത്താഴം സിറ്റി കോര്‍പ്പോരറേന്റെ പരിധിയില്‍ ആണെന്ന് നിങ്ങളോട് ഞാന്‍ പറഞ്ഞായിരിന്നോ. പണ്ട് ഒരിക്കല്‍ ഞങ്ങള്‍ കോര്‍പ്പോരേഷന്‍ ആയെന്നു ഒരാളോട് പറഞ്ഞപ്പോള്‍ അവര് കോര്‍പ്പോരേഷന്‍ വേണ്ട എന്ന് റിക്വസ്റ്റ് ചെയ്യാന്‍ പോവുന്നു എന്ന് പറഞ്ഞു. കളിയാക്കിയതായിരിന്നു എന്ന് പുള്ളി തന്നെ പറഞ്ഞപ്പോള്‍ ആണ് എനിക്ക് കത്തിയത്,

പിന്നീട് എടുത്തു പറയത്തക്ക മറ്റൊരു പ്രേതെകത കൂടി ഉണ്ട് ഞങ്ങളുടെ സ്ഥലത്തിന്. ഭൂമിശാസ്ത്രപരമായി നമ്മുടെ സ്ഥലം കിളികൊലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണേലും മുഖത്തല പോലീസും കൊല്ലം ഈസ്റ്റ്‌ സ്റ്റേനിലെ ചേട്ടന്മാരും ഇടയ്കൊക്കെ അത് വഴി വരാറുണ്ട്. പുന്തലത്താഴത്തെ ജനങ്ങളെ ഗുണദോഷികാന്‍ ഉള്ള ചുമതല ഇവര്‍ എല്ലാം തന്നെ ഭംഗി ആയി നിര്‍വഹിച്ചു പോരുനുണ്ട്. അതിന്‍റെ ഇടയില്‍ അല്ലറ ചില്ലറ തട്ടും മുട്ടും ഒക്കെ ഇവിടെ പതിവാണ്. ചട്ടിയും കലവും അല്ലെ എന്ന് കാരണവന്മാര്‍. വേറെ ഒരു കൂട്ടര്‍ ഉണ്ട്,, ന്യൂനപക്ഷം ആയ ഒരു കൂട്ടര്‍ ,, ആരെ കണ്ടാലും 10 രൂപ ചോദിക്കും, കിട്ടിയാല്‍ കിട്ടി,, ഇല്ലേല്‍ ഇല്ല. പോലീസുക്കാര്‍ പേടിപിച്ചു വാങ്ങുന്നു, മറ്റവര്‍ അവകാശം എന്ന നിലയില്‍ തെണ്ടി വാങ്ങുന്നു,

എന്തൊക്കെ ആണേലും സ്വന്തം നാട് എല്ലാവര്‍ക്കും ഏറ്റവും പ്രിയപെട്ടതാണ്. അത് കൊണ്ട് എത്രയും പെട്ടന്ന് തന്നെ ഇവിടെ നിന്നും ശാന്തതയും, സ്വസ്ഥതയും, സമധാനാവും ഉള്ള ഡീസന്റ്റ്‌ മുക്കിലെക്കോ കോടാലി മുക്കിലെക്കോ താമസം മാറാന്‍ ഞാന്‍ തീരുമാനിച്ചു. ;)

Friday, May 21, 2010

അന്ധയായ ഭാര്യ (the Blind Wife)

"കോഫീ കോഫീ.. " കാതു തുളകുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ഞാന്‍ സമയം നോക്കി. 6 .45 .. അപ്പം ആലപ്പുഴ കഴിഞ്ഞിടുണ്ടാവും. കോഫിക്കാരനെ കണ്ണ് കൊണ്ട് 'എനിക്കുംകൂടി ഒരെണ്ണം' എന്നാ സിഗ്നല്‍ കൊടുത്തു, പുള്ളി ഒരു കപ്പ്‌ കോഫി എനിക്ക് തന്നു. ഞാന്‍ പോക്കറ്റില്‍ തപ്പി. ഒരു അഞ്ച്‌ രൂപ തുട്ടു കിട്ടി, അതും വാങ്ങി അയാള്‍ മുന്നോട് പൊയ്. അയാളെ ഒരു കൈകള്‍ വീണ്ടും തടഞ്ഞു നിര്‍ത്തി. ഒരു 45 വയസു തോന്നിക്കുന്ന ഒരു മെലിഞ്ഞ മനുഷ്യന്‍,, പിച്ചകാരന്‍ ആണോ? ഒന്നുംകൂടി സൂക്ഷിച്ചു നോക്കി. അല്ല.. എന്തോ കച്ചവടകാരന്‍ ആണ്.
അയാള്‍ ഒരു കോഫി വാങ്ങി. കോഫ്ഫീക്കാരന്‍ വീണ്ടും മുന്നോട് പോയി.

അയാള്‍ പോയി മരഞ്ഞപോയാണ് ആ കച്ചവടകാരന്‍ ഒറ്റക്കല്ല എന്ന് എനിക്ക് മനസിലായത്, അയാളുടെ ഭാര്യ ആവണം - ഒന്ന് കറുത്ത കണ്ണട ധരിച്ച ഒരു സ്ത്രീ,, അന്ധയാണ്‌. അയാള്‍ കോഫീ അവളുടെ കരങ്ങളില്‍ പിടിപിച്ചു, അവള്‍ അത് മുറുകെ പിടിച്ചു കഴിഞ്ഞു എന്ന് മനസ്സില്‍ ആയിട്ട് മാത്രമാണ് ആ പുള്ളിക്കാരന്‍ കൈകള്‍ വിട്ടത്,, എനിട്ട്‌ അയാള്‍ അവളോട്‌ എന്തോ പറഞ്ഞു .. ചൂടാണ് എന്നായിരിക്കും ഒരു പക്ഷെ അയാള്‍ പറഞ്ഞത്. ഞാന്‍ എന്റെ കോഫി കുടിച്ചു തീര്‍ത്തു വീണ്ടും അങ്ങോട്ട്‌ കണ്ണോടിച്ചു, ആ സ്ത്രീയുടെ കൊഫ്ഫീയും തീര്‍ന്നു, അയാള്‍ ആ കപ്പ്‌ വാങ്ങി ജനലില്‍ കൂടി പുറത്തു കളഞ്ഞു, എനിട്ട്‌ അയാളുടെ തോളില്‍ കിടന്നു ഒരു തുണി കൊണ്ട് അവളുടെ മുഖം തുടച്ചു വൃത്തിയാക്കി. എനിട്ട്‌ അവളോട്‌ വീണ്ടും എന്തോ പറഞ്ഞു,
ഉടന്‍ തന്നെ ആ സ്ത്രീ അയാളുടെ തോളില്‍ കൈ വച്ചു. അവളുടെ കൈ തോളില്‍ ഉറപിച്ചു കൊണ്ട് അയാള്‍ വീണ്ടും യാത്ര തുടര്‍ന്നു.

ഒരു മൂന്നു മണിക്കൂര്‍ മുന്നത്തെ കാര്യമാണ്, ചായ കഴിഞ്ഞു ഡെസ്കില്‍ എത്തിയപ്പോള്‍ സുരേഷിന്‍റെ ഡെസ്കില്‍ ഒരു ആള്‍ കൂട്ടം, ഞാനും എത്തി നോക്കി. മാട്രിമോണി സൈറ്റില്‍ കൊറേ പെണ്ണുങ്ങളെ നോക്കുകയാണ്. പെണ്ണിന്റെ കണ്ണ് കൊള്ളില്ല, മൂക്ക് കൊള്ളില, പൊക്കം ഇല്ല, മുടി ഇല്ല, തടി കൂടുതല, കളര്‍ പോരാ,,,, അങ്ങിനെ അങ്ങിനെ ഒരുപാട് അഭിപ്രായങ്ങള്‍,, ഞാനും അവരോടു ചേര്‍ന്ന് കൊറേ അഭിപ്രായങ്ങള്‍ പറഞ്ഞു,, സ്വാഭാവികം,,, പക്ഷെ ഇപ്പോള്‍ വെറും 3 മനികൂരിനു ശേഷം ഞാന്‍ ആകെ തകര്‍ന്നു പോയി. എനിക്ക് ആകെ ഒരേ ഒരു വിഷമം മാത്രമേ ഉണ്ടയോളൂ.. ആ കച്ചവടകാരന് മാട്രിമോണി സൈറ്റ് നോക്കി പെണ്ണ് കെട്ടാമായിരിന്നു.. അല്ലെ?

Saturday, May 1, 2010

What should I write about??

Hi,, I wrote more than 10 blogs in malayalam,, Last week some one asked me -"why don't you write something in English?".. I don't know if he really meant that or maybe he have had enough with my malayalam blogs,, I didn't apprehend what was on his head.. what ever it is? am just going to give it a try,
you people please suffer this one too...

What should I write about?? It's raining outside and I'm not getting a cold air inside this room,, Maybe, I should try opening the window..
Well, I opened it. Hooh,, Now I feel good.. I never thought of suffering these much hot air when I argued for getting this room upstairs.
Room Upstairs, Well! it has got its plus points too.. I can get out at night without letting any one else know about it.. Can talk to my girlfriends over phone in a pretty average sound,, Am lucky to have my own room, that too upstairs..

Oh,, I completed 2 paragraphs,, Bravo man! You are not that bad as others say,, I encouraged myself.. oh Shit! I didn't come to the point yet,, I mean I was supposed to write something na.. After thinking for a second, I started thinking again,, again and again,, I am listening to a song from the movie SURA,, Some of my friends went through the movie last day and they haven't recovered from it yet.. As I was on leave yesterday, I'm still conscious.. Serious this time ,, okie,,,

I really appreciate all those authors who write these big, really big books, Where the heck are they getting these much ideas and all? How are they populating all these pagas?? God damn! don't they have any other job?? The only thing I can write big is some lines of code, that too if braces were not taken into account; Oh No! am a looser again,,,

The rain seems to be settling down,, I like the sound of rain,, it has got a rhythm,, or may be the roof is leaking,, A dirty wet cat is trying to get into my room through the windows i just opened in Para:2.. shooo!! goooo! I screamed and it went out to enjoy rain again,, My whole family hate cats, But I,, I hate them even more,, Why do we have cats in earth?? So are dogs,, Earth will survive even without them,, But Dhoni said something about Tigers,, I can't recollect,,, Whatever,,,

So that is my first blog, I believe its a blog,, Trust me, I have seen worser ones of DL, RatJulk and many more,,, But I still dont understand one thing -" What should I write about??"

Monday, April 26, 2010

സത്യം പറയാമായിരിന്നു! (y did u lie?)

ഇത് ഞങ്ങളുടെ കോളേജില്‍ ഒരു ദിവസം നടന്ന സംഭവം ആണ്. ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ്. ക്ലാസ്സില്‍ കയറുന്നത് പന്ജാര അടിക്കാനും ഉച്ചക്ക് മറ്റുള്ളവരുടെ പാത്രത്തില്‍ നിന്നും ഭക്ഷണം കൈ ഇട്ടു വാരാനും വേണ്ടി മാത്രം ആയിരിന്നു. എല്ലാ സിനിമകളും വിടാതെ കാണുന്ന കാലം (ഇപ്പോഴത്തെ സ്ഥിതിയും മോശം അല്ല ). അന്നൊക്കെ ഒരേ പാര്‍ക്കില്‍ വര്‍ഷത്തിലെ 365 ദിവസം പൊയ് ഇരുന്നാലും ബോര്‍ അടികില്ലാര്‍ന്നു. സമയം പോകുനത് അറിയതെ ഇല്ലായിര്‍ന്നു. അങ്ങിനെ പോകുന്ന കാലം.

ഒരു ദിവസം ഉച്ചക്ക് പഞ്ചാര അടിച്ചു സമയം പോയത് അറിഞ്ഞില്ല. Commerce ഇന്റെ ഒരു പേപ്പര്‍ പഠിപ്പിക്കാന്‍ ഒരു ഗസ്റ്റ് ലക്ചര്‍ വരുമായിരിന്നു. പുള്ളിക്ക് നമ്മുടെ കോളേജിലെ വകുപ്പുകള്‍ ഒന്നും അധികം അറിയില്ല.. വരും , ഒരു മണികൂര്‍ കൊല്ലും, പോകും, അതായിരിന്നു പതിവ് പരിപാടി, പുള്ളി ക്ലാസ്സില്‍ കയറി കഴിഞ്ഞാണ് ഞങ്ങള്‍ക്ക് ബോധം ഉണ്ടായത്. "ദൈവമേ, ഇനി ഒരു മണിക്കൂര്‍" - സ്ഥിരം ആയി ക്ലാസ്സ്‌ ബങ്ക് ചെയ്യാറുള്ള ഞങ്ങള്‍ എല്ലാവരും പരസ്പരം നോക്കി. ഒരു മണികൂര്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരു യുഗം പോലെ ആണ്, സമയം പോകില്ല. "എന്നാ ചെയ്യും ??".. പുള്ളി പതിവ് കത്തി തുടങ്ങി.

എന്നാ പിന്നെ വല്ലോം കളിച്ചു കളയാം എന്ന് കരുതി ഞങ്ങള്‍ പേപ്പര്‍ ക്രിക്കറ്റ്‌ കളിക്കാന്‍ തുടങ്ങി. ഒരു 10 മിനിറ്റ് ആയപ്പോഴേക്കും ഞങ്ങള്‍ തമ്മില്‍ അടി ആയി. സൗണ്ട് കൂടി പോയി. സാര്‍ അത് കണ്ടു, ഞങ്ങള്‍ ഒരു 5 പേരെ ഇറക്കി വിട്ടു. സന്തോഷം കൊണ്ട് ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. ഞങ്ങള്‍ അവിടെ നിന്നും വിജയശ്രീലാളിതരെ പോലെ ഇറങ്ങി പോയി. 50 മിനിറ്റ് കൊലപാതകം സഹികേണ്ടി വന്നില്ലാലോ എന്നുളത്തില്‍ ഞങ്ങള്‍ ദൈവത്തോട് നന്ദി പറഞ്ഞു. പക്ഷെ ദൈവം കേട്ടിലാ. അവിടെ നിന്നും ഇറങ്ങി നേരെ ചെന്ന് ചാടിയത് ഞങ്ങളുടെ എല്ലാം എല്ലാം ആയ പ്രിന്സിപാലിന്റെ മുന്നില്‍. അയാള്‍ ഞങ്ങളെ അറെസ്റ്റ്‌ ചെയ്തു - "എങ്ങോട്ടാ എല്ലാവരും? ക്ലാസ്സ്‌ ഇല്ലേ? ". ഞങ്ങള്‍ പരസ്പരം നോക്കി. അപ്പോള്‍ രതീഷ്‌ ചാടി കേറി പറഞ്ഞു -"സാര്‍, ടെക്സ്റ്റ്‌ ഇല്ലാത്തതു കൊണ്ട് കോമ്മെര്‍സ് സാര്‍ ഇറക്കി വിട്ടു സാര്‍..". കൊള്ളം, നല്ല കള്ളം, ഞങ്ങളുടെ കൂടെ നടകുന്നത് കൊണ്ട് പ്രയോജനം ഉണ്ട്, ഞങ്ങള്‍ ഇത് മനസ്സില്‍ പറയുന്നതിന് മുന്‍പ് തന്നെ അവന്‍ അവന്റെ തല മേല്‍കൂരയില്‍ തട്ടുന രീതിയില്‍ ഉയര്‍ത്തി പിടിച്ചു . ഞങ്ങള്‍ കരുതി സാര്‍ ഞങ്ങളോട് പൊയ്കോളം പറയും എന്ന്. സ്വാഭാവികമായി ഞങ്ങള്‍ക്ക് വീണ്ടും തെറ്റ് പറ്റി പോയി.

പ്രിന്‍സിപ്പല്‍ ഞങ്ങളെ 5 ഇനേം കൊണ്ട് ക്ലാസ്സ്‌ റൂമില്‍ എത്തി. ഞങ്ങള്‍ എല്ലാവരും തകര്‍ന്ന പോലെ ആയി, "കള്ളം പറഞ്ഞത് ഇപ്പം പിടികുമല്ലോ , എല്ലാം കുളം ആവുമല്ലോ?". പ്രിന്‍സിപ്പല്‍ ഞങ്ങളേം കൊണ്ട് ക്ലാസ്സിന്റെ അകത്തു കയറി. കോമ്മെര്‍സ് സാര്‍ കൊലപാതകം ഒന്ന് pause ചെയ്തു പ്രിനസിപല്നെ നോക്കി. പ്രിന്‍സിപ്പല്‍ കോമ്മെര്‍സ് സാറിനോട് പറഞ്ഞു - " സാര്‍, ഇത്തവണതേക്ക് ക്ഷെമിക്കു, അവരെ ക്ലാസ്സില്‍ കയറ്റിയേറെ, ഇനി മേലില്‍ ആവര്‍ത്തികില്ല" - കോമ്മെര്‍സ് സാര്‍ തലയാട്ടി. ഞങ്ങള്‍ എല്ലാം വീണ്ടും അകത്തായി. ഇനിയും കിടക്കുന്നു 45 മിനിറ്റ് കൂടി, ഞങ്ങള്‍ 4 പേരും കൂടി രതീഷിന്റെ മുഖത്തേക്ക് നോക്കി. അത് വരെ ഉയര്‍ത്തി പിടിച്ചു നിന്ന ആ മുഖം പതുക്കെ താന്നു. അങ്ങിനെ ജീവിതല്‍ ആദ്യം ആയി കള്ളം പറഞ്ഞതിന്റെ വിഷമം ഞങ്ങള്ക് മനസിലായി.

ഇതില്‍ നിന്നും നമ്മള്‍ മനസിലാകണ്ടേ പാഠം എന്താണ് ? - ' ചില പ്രത്യേക സമയങ്ങളില്‍ നമ്മള്‍ സത്യം തന്നെ പറയണം, ഇല്ലേല്‍ പണി കിട്ടും. '

സത്യം പറയാമായിരിന്നു!

Friday, April 23, 2010

പതിനേഴാമത്തെ പാചകം ( visions of ma 17th girl friend)

എന്‍റെ മുത്തശിക്കു (അമ്മുമ്മേടെ അമ്മ) ഏകദേശം ഇരുനൂറില്‍ പരം വ്യത്യസ്തമായ കറികളും വിഭവങ്ങളും ഉണ്ടാകാന്‍ അറിയാമായിരുന്നു. എന്‍റെ അമ്മൂമക്ക് നൂറോളം വിഭവങ്ങളും അത്ര തന്നെ കറികളും. അമ്മക്കാകട്ടെ ഏതാണ്ട് അമ്പതിന്റെ അടുത്ത് നില്‍കുന്ന വിഭവ-കറികള്‍ ഉണ്ടാകാന്‍ അറിയാം,

ഇന്നലെ രാത്രിയും ഞാന്‍ പതിവേ പോലെ 9.30 നു എന്‍റെ എല്ലാം എല്ലാം ആയ കാമുകിയെ (ഇപ്പോഴത്തെ) ഫോണേല്‍ വിളിച്ചു. പതിവ് പന്ജാരക്കിടെ ഞാന്‍ എന്‍റെ കാമുകിയോട് ചോദിച്ചു -"എടീ , നിനക്ക് എന്നാ ഒക്കെ ഉണ്ടാകാന്‍ അറിയാം?, നമ്മുടെ കല്യാണം കഴിഞ്ഞാല്‍ എങ്ങിനെ ഒക്കെ ആയിരിക്കും എന്ന് ഒന്ന് ചുമ്മാ അറിഞ്ഞിരികാനാ? " അവള്‍ അഭിമാന പൂര്‍വ്വം പറഞ്ഞു - "എനിക്ക് ഏകദേശം 5 - 6 സംഭവങ്ങള്‍ അറിയാം". അവള്‍ തുടര്‍ന്നു - " മീന്‍ റെഡി ആക്കി കിട്ടിയാല്‍ വറുകാന്‍ അറിയാം. പിന്നെ ദോശ ഉണ്ടാക്കാന്‍ അറിയാം, പക്ഷെ ആട്ടിയ മാവ് നേരത്തെ കിട്ടണം". ഞാന്‍ ലൈറ്റ് ആയി ഒന്ന് ഞെട്ടി. അവള്‍ തുടര്‍ന്നു - "പിന്നെ തേങ്ങ ചേട്ടന്‍ തന്നെ പൊതിചു തരണം. പൊതിചാല്‍ മാത്രം പോരാ, രണ്ടു പീസ് ആക്കി തരണം, ഗ്യാസ് തീര്‍ന്നാല്‍ പിന്നെ നോ കുക്കിംഗ്‌, നമുക്ക് പുറത്തു നിന്നും കഴിക്കാം". എന്‍റെ നെഞ്ചില്‍ ചെറിയ ഒരു വേദന ഉണ്ടായി. അവള്‍ വീണ്ടും നിസങ്കോചം തുടര്‍ന്നു - " പിന്നെ ഒട്ടുമിക്ക സാധനങ്ങളും ഇന്‍സ്റ്റന്റ് ആയി കിട്ടുമല്ലോ. ഐ മീന്‍ പായസം ആന്‍ഡ്‌ ഓള്‍". " ചേട്ടന്‍ എന്നെ സഹായിക്കാന്‍ ഉണ്ടല്ലോ. പിന്നെ എന്താ പ്രശ്നം. പാത്രം മൊത്തം ചേട്ടന്‍ കഴുകിക്കോ? ഗ്ലാസ്‌ ഒക്കെ ഞാന്‍ കഴുകിക്കോളം" "പിന്നെ നമ്മുടെ പട്ടിയെ ചേട്ടന്‍ തന്നെ കുളിപ്പിക്കണം , എനിക്ക് അലെര്‍ജി ആണ്. പൊടി അടികാനും എനിക്ക് കഴിയില്ല. അത് കൂടി ചേട്ടന്‍ ഏറ്റോണം".

എന്‍റെ ഓര്‍മയില്‍ ഗ്യാസ് ഒക്കെ ഞങ്ങളുടെ വീട്ടില്‍ എത്തിയത് എനികൊക്കെ ഏതാണ്ട് 5 - 6 വയസ്സ് പറയാം ആയപോള്‍ ആണ്. അത് വരെ ആരും പട്ടിണി കിടനതായി എനിക്കോര്‍മ്മ ഇല്ല. ഇപ്പം അവള്‍ക്കു ഗ്യാസ് ഇല്ലേല്‍ ഒന്നും പറ്റിലാ എന്ന്,, ഞാന്‍ ഒന്നും മിണ്ടാതെ എല്ലാം കേട്ടു. അവള്‍ വീണ്ടും തുടര്‍ന്നു - "ഞാന്‍ കൂടി ജോലിക്ക് പോവുക ആണേല്‍ നമുക്ക് ഒരു വേലകാരിയെ വയ്ക്കാം. ഒരു കിളവിയെ."(തെണ്ടി പെണ്ണ് . അതും മനസ്സില്‍ കണ്ടു അല്ലെ?).."പക്ഷെ വേലകാരി സണ്‍‌ഡേ വരില്ല,, സണ്‍‌ഡേ ഞാനും കിട്ച്ചനില്‍ കേറില്ല. നമുക്ക് സണ്‍‌ഡേ മൊത്തം പുറത്തു നിന്നും ആക്കാം. ചേട്ടന്‍ രാവിലെ പോയി പാര്‍സല്‍ വാങ്ങുന്നു. ഉച്ചക്ക് നമ്മള്‍ പുറത്തു നിന്നും കഴിക്കുന്നു,. വൈകിട്ട് സിനിമ അല്ലേല്‍ പാര്‍ക്ക്‌. രാത്രി വീണ്ടും പുറത്തു നിന്നും ഡിന്നര്‍. എല്ലാം ഓക്കേ ആണ്ണല്ലോ?".. ഞാന്‍ എന്ത് പറയാന്‍ .. ഫോണിന്റെ മരുപ്പക്കം ഇരുന്നു ഞാന്‍ തലയാട്ടി.

"പിന്നെ തുണി ഒക്കെ അയന്‍ ചെയ്യാന്‍ അവിടെ ആള്‍കാര്‍ കാണും, അവര്‍ വരാത്തപ്പോള്‍ മാത്രം ചേട്ടന്‍ എന്‍റെ സാരിയും ബ്ലൌസും അയന്‍ ചെയ്താല്‍ മതി. പിന്നെ വാഷിംഗ്‌ മെഷീന്‍ ഉള്ളത് കൊണ്ട് കഴുകന്‍ ഒന്നും ചേട്ടന് ഒരു ബുദ്ധിമുട്ടും കാണില്ലാ.", ഞാന്‍ വീണ്ടും തലയാടി. ഇനി അവള്‍ എന്നോട് പ്രസവിക്കാന്‍ കൂടി പറയുമോ ഈശ്വരാ?. ഞാന്‍ കുറച്ചു നേരം ചിന്താമഗ്നന്‍ ആയി..
"ഹലോ . ഹലോ , ചേട്ടന്‍ കേള്‍ക്കുനുണ്ടോ ? ഹലോ , ചേട്ടോ.." ആ ശബ്ദം എന്നില്‍ വീണ്ടും വെളിവുണ്ടാക്കി. ഞാന്‍ പതുക്കെ ഫോണ്‍ കട്ട്‌ ചെയ്തു. ഇത് അവള്‍ക്കു വേണ്ടി മാത്രം വാങ്ങിയ സിം ആണ്. വേറെ നമ്പര്‍ ഒന്നും അവള്‍ക് അറിയില്ല എന്ന വിശ്വാസത്തില്‍ ഞാന്‍ ആ സിം ഫോണേല്‍ നിന്നും ഊരി മാറി. അത് ഞാന്‍ ഞങ്ങളുടെ ഫ്ലാറ്റിന്റെ ആറാമത്തെ നിലയില്‍ നിന്നും താഴോട്ട് എറിഞ്ഞു കളഞ്ഞു. അങ്ങിനെ എന്‍റെ പതിനേഴാമത്തെ ലൈന്‍ ഉം പൊട്ടി തകര്‍ന്നു.

ഇനി എന്നാണ് എനിക്ക് ഒരു പെണ്ണിനെ പൂര്‍ണമായി മനസിലാക്കാന്‍ കഴിയുക,.. പിന്നേ! വലിയ ആള്കാര്‍ക്ക് പറ്റിയില്ല.. പിന്നാ എനിക്ക്.. വരുനടുത്തു വച്ച് കാണാം,, അല്ലാതെ എന്താ? അല്ലേ?

പതിനേഴാമത്തെ പാചകം

Saturday, March 20, 2010

2110 ജനുവരി 12 ബാംഗ്ലൂര്‍ , 12-01-2110 Bangalore

2110 ജനുവരി 12 ബാംഗ്ലൂര്‍.

വന്‍കിട ജോലി ഉള്ള ആള്‍കാര്‍ ഒരുമിച്ചു ഒരു ഭൂപ്രദേശം സ്വന്തം ആക്കി. അവര്‍ ഒരു സെക്ടര്‍ ഉണ്ടാക്കി എടുത്തു. പുറം ലോകതുള്ളവരെ അവര്‍ക്ക് വേണ്ടാതെ ആയി. അവര്‍ കൂറ്റന്‍ മതിലുകള്‍ സൃഷ്ടിച്ചു. മറ്റുളവര്‍ അവര്‍ക്ക് കീടങ്ങള്‍ ആയിരിന്നു. ബാംഗ്ലൂര്‍ പോലെ തന്നെ മറ്റു സ്ഥലങ്ങളിലും ഈ അവസ്ഥ ഉണ്ടായി. സെക്ടരുകളില്‍ ജീവികുന്നവര്‍ തമ്മില്‍ മാത്രം ആശയ വിനിമയം ഉണ്ട്. ആര്‍ക്കും പുറത്തു പോകാനും അനുവാദം ഇല്ല. അത് പോലെ തന്നെ സെക്ടരിനു പുറത്തു ഉള്ളവന് അകത്തു കയറാനും വകുപ്പ് ഇല്ലാതായി. ആള്‍കാര്‍ സെക്ടറില്‍ നിന്നും സെക്ടറിലേക്ക് വിമാനം വഴി യാത്ര ചെയ്തു. കാലങ്ങള്‍ അങ്ങിനെ നീങ്ങി.

സെക്ടരിന്റെ പുറത്തുള്ള മനുഷ്യരുടെ ജീവിതം നരകതുല്യം ആയിരിന്നു. അവര്‍ അവരുടെതായ ഒരു ലോകം സൃഷ്ടിക്കാന്‍ ഒട്ടേറെ പണി പെട്ടെങ്ങിലും സഫലം ആയില്ല. ആദ്യമൊക്കെ അവര്‍ ആരെയും ദ്രോഹികാതെ ജീവിക്കാന്‍ ശ്രെമിച്ചു. പക്ഷെ കാലം അതെല്ലാം മാറ്റി എടുത്തു. ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മൃഗങ്ങളെ പോലെ കടി പിടി കൂടി. എങ്ങിനെയും ഭക്ഷണം കണ്ടെത്തുക മാത്രം ആയിരിന്നു അവരുടെ ഉദേശ്യം.

ഇതൊക്കെയാണ് നമ്മുടെ കഥയുടെ ബാക്ക്ഗ്രൌണ്ട്. ഇനി നമുക്ക് കഥയിലേക് കടക്കാം.

2090 ജൂണ്‍ 04. സെക്ടറുകള്‍ ഉണ്ടായി തുടങ്ങുന്ന കാലം. പീതംബാര്‍ പിള്ളൈ എന്ന മനുഷ്യന്‍ EarthSYS എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഒരു സീനിയര്‍ സോഫ്റ്റ്‌വെയര്‍ ലീഡ് ആയിരിന്നു. ബാറില്‍ നിന്നും വരുന്ന വഴിക്ക് ഒരു അക്സിടെന്റ്റ്‌ പട്ടി അയാളുടെ വിരലുകള്‍ അറ്റ് പോയി. വിരല്‍ നഷ്ടം ആയവന്‍ എങ്ങിനെ കോഡ് എഴുതാന്‍, കമ്പനി അയാളെ ഡിസ്മിസ് ചെയ്തു, അങ്ങിനെ കാലാന്തരത്തില്‍ അയാള്‍ സെക്ടരിനു വെളിയില്‍ ആയി. പീതംബാര്‍ പിള്ളൈ വീണ്ടും പീതാംബരന്‍ പിള്ള ആയി മാറി. ഭാര്യയും മൂന്ന് മക്കളും ഉള്ള ആ കുടുംബം പട്ടിണി എന്താണെന്നു അറിഞ്ഞു തുടങ്ങി.

വീണ്ടും നമുക്ക് 2110 ലേക്ക് വരാം. കാലം ഏതാണെന്നോ സമയം എന്താണെന്നോ സെക്ടരിന്റെ പുറത്തു ഉള്ളവര്‍ക്ക് യാതൊരു ധാരണയും ഇല്ല. പകലും രാത്രിയും മാത്രമാണ് അവര്‍ക്ക് അറിയാവുന്നത്. ഇടയ്ക്കു വിമാനങ്ങള്‍ പറകുന്നത് കാണാം, ചിലപ്പോള്‍ ആ വിമാനങ്ങള്‍ സെക്ടറിലെ വേസ്റ്റ്കല്‍ അവരുടെ തലയില്‍ കൂടി ഇടും. പ്ലൈന്‍ ഓടിക്കുന്ന പൈലറ്റ് ഇന്റെ യുക്തി അനുസരിച്ചാണ് വേസ്റ്റ് ഡിസ്പോസ് ചെയുന്നത്, വേസ്റ്റ് എന്ന് പറഞ്ഞാല്‍ എല്ലാ വേസ്റ്റ്ഉം. അടുകലയിലെ വേസ്റ്റ് മുതല്‍ കളഞ്ഞ ലാപ്ടോപ് വരെ അതില്‍ ഉണ്ടാകും, ആരേലും കഴിച്ചതിന്റെ ബാകി വന്ന ഭക്ഷണവും പാനീയവും അതില്‍ ഉണ്ടോ എന്നറിയാന്‍ ആള്‍കാര്‍ കോഴി ചികയുന്ന പോലെ അതില്‍ കിടന്നു വിരകുമായിരിന്നു. എല്ലാവരും ഒരു ലകഷ്യവും ഇല്ലാതെ ജീവിച്ചു, ഒരു നല്ല കാര്യം ഉണ്ടായി. ജാതിയും മതവും രാഷ്ട്രീയവും സെക്ടറില്‍ മാത്രം ആയി മാറി..

2110 ജനുവരി 26 ബാംഗ്ലൂര്‍(inside sector ) - സെക്ടര്‍ മാനേജ്‌മന്റ്‌ ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി. സെക്ടറില്‍ സ്ഥലം തികയാതെ വന്നിരിക്കുന്നു. സ്ഥലം ആവശ്യം ആണ്, സ്ഥലം വാങ്ങാന്‍ രാജ്യക്കാര്‍ ക്യു നില്പാണ്. മാനേജ്‌മന്റ്‌ ഒരു തീരുമാനത്തില്‍ എത്തി. യോഗം പിരിഞ്ഞു.

പിറ്റേന്ന് രാവിലെ ഒരു വിമാനം സെക്ടറില്‍ നിന്നും പറന്നു, പുറത്തെ മനുഷ്യരോട് ആ വിമാനത്തില്‍ നിന്നും ഒരു ശബ്ദവലി ഉയര്‍ന്നു -" എല്ലാ മനുഷ്യര്‍ക്കും ഒരു നേരത്തെ ആഹാരം നല്‍കുന്നു. ഒരു കുടുംബത്തിലെ രണ്ടു അംഗങ്ങള്‍ക്ക് ജോലിയും നല്‍കുന്നു, സെക്ടരിന്റെ ഒരു വാതില്‍ 28 നു തുറക്കും, അവിടെ വിശാലമായ ഒരു ഗ്രൌണ്ട് ഉണ്ട്, അവിടെ ഒത്തു കൂടുക". മനുഷ്യര്‍ സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു, അവര്‍ ഇത് സ്വപ്നമാണോ എന്ന് പരസ്പരം ചോദിച്ചു.

പീതാംബരന് മൂന്ന് മക്കള്‍ ആണ് ഉള്ളത്. പീതാംബരന്‍ കിടപ്പില്‍ ആണ്. ആരെങ്കിലും ഇപ്പോഴും കൂടെ വേണം, രണ്ടാമത്തെ മകനായ സതീശന്‍ പറഞ്ഞു. "അച്ഛാ ദിനേശനും രമേശനും പൊയ് വരട്ടെ. രമേശന്‍ ആണ് മോഷണത്തില്‍ മിടുക്കന്‍. നമുക്കുള്ള ഫുഡ്‌ അവന്‍ പാര്‍സല്‍ ആയി അടിച്ചോണ്ട് വരും. അച്ഛന്‍ ഡോണ്‍ വറി". അങ്ങിനെ ആ നാടിലുള്ള എല്ലാ എണ്ണവും തുറനിട്ട സെക്ടരിന്റെ വാതിലില്‍ കൂടി ആ ഗ്രൗണ്ടില്‍ പ്രവേശിച്ചു. വിശാലമായ ഗ്രൌണ്ട്. എല്ലവരും കേറി കഴിഞ്ഞപോള്‍ വാതില്‍ താനേ അടഞ്ഞു. ഇപ്പം തന്നെ ഭക്ഷണം കിട്ടും എന്ന് കരുതി എല്ലാവരും വായും പൊളിച്ചു നിന്നു. ഉടന്‍ തന്നെ വിശാലമായ ആ ഗ്രൗണ്ടില്‍ ഒരു പൊട്ടിത്തെറി ഉണ്ടായി. അവിടെ നിന്ന എല്ലാ മനുഷ്യരും കത്തി ചാമ്പല്‍ ആയി. ആ പുഖ സതീശന്‍ അങ്ങ് ദൂരെ നിന്നു കണ്ടു. അവന്‍ വീടിലേക്ക്‌ കയറി അച്ഛനെ നോക്കി. അച്ഛന്‍ ആസ്കി -"ബിരിയാണി ആണോഫ്രിഎട് റൈസ് ആണോ?". മകന്‍ വിതുമ്പി, ഫുഡ്‌ കിട്ടില്ലാ എന്ന് മനസിലാകിയ ആ പിതാവ് അപ്പം തന്നെ അറ്റാക്ക്‌ വന്നു മരിച്ചു.

സതീശന്‍ ആ പുറം ലോകത്ത് ഒറ്റകായി. അവന്‍ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു തിരിഞ്ഞു. ആ അലഞ്ഞു തിരിയലില്‍ അവന്‍ ഒരു വേസ്റ്റ് കൂടത്തിന്റെ അടുത്ത് എത്തി. അവന്‍ അതില്‍ പരതിയപ്പോള്‍ ഒരു ലാപ്ടോപ് കണ്ടു. Dell vostro 1015 . പണ്ട് അവന്റെ അച്ഛനായ പീതാംബരന്റെ കയ്യില്‍ ഈ കുന്ത്രാണ്ടം ഉള്ളത് കൊണ്ട് അവനു അത് ഓണ്‍ ആകാന്‍ അറിയാമായിരിന്നു. അവന്‍ അത് ഓണ്‍ ആകി. എല്ലാ ഫോല്ടെരും തപ്പി. ഒരു ഫോല്ടെരില്‍ ഒരു 50 കോഡിംഗ് ട്യൂടോറിയല്സ്. അവന്‍ അത് നോക്കി പഠിച്ചു. 4 മണികൂരിനുള്ളില്‍ അവന്‍ ഒരു VIRUS ഉണ്ടാക്കി. എന്നിട് അതിനെ wifi വഴി സെക്ടറിലേക്ക് പറഞ്ഞു വിട്ടു. ഒരു മണികൂറിനകം സെക്ടര്‍ പൂട്ടി കെട്ടി. എല്ലാ എണ്ണവും ചത്ത്‌ പുകഞ്ഞു പോയി.

അത് കണ്ടു സന്തോഷിച്ച അവന്‍ വെറുതെ മൂവീസ് ഫോള്‍ഡര്‍ തപ്പി നോക്കി. ഒരു സിനിമ കിടക്കുന്നു "അതിശയന്‍". അവന്‍ ടൈം പാസ് ആവുമല്ലോ എന്ന് കരുതി അതും കണ്ടു. കണ്ടു തീരുനതിനു മുന്‍പ് അവനും അറ്റാക്ക്‌ വന്നു അവന്റെ അച്ഛന്റെ വഴിയില്‍ യാത്ര ആയി.

Friday, March 12, 2010

പ്രതികാരം - ചീറ്റി പോയ റിവെഞ്ച്

പ്രതികാരം - ചീറ്റി പോയ റിവെഞ്ച്

ഓഫീസിലെ ചെറുക്കന്മാര്‍ എല്ലാരും കൂടി സിനിമയ്ക്കു പോവുന്നത് ആയിരിന്നു ഞങ്ങളുടെ പതിവ്. ഞങ്ങള്‍ ഒരു 8-9 പേര്‍ ഉണ്ടാവും. ഓണ്‍ലൈന്‍ ആയി ടികറ്റ് എടുത്താണ് പോവുക. അങ്ങിനെ ഇരിക്കെ ഒരു തെണ്ടി ഓഫീസില്‍ ജോയിന്‍ ചെയ്തു. അതോടെ എല്ലാം മാറി, അവന്‍ ആരേലും വിളിച്ചോണ്ട് പടത്തിനു പോകും, ഞങ്ങള്‍ അറിയുന്നതിന് അവന്‍ കണ്ടു കഴിഞ്ഞിട്ട് ആണ്. ഈ പ്രക്രിയ ഞങ്ങളെ ആകെ തകിടം മരിച്ചു, ഐ മീന്‍ ഞങ്ങളുടെ സന്തുലിതാവസ്ഥ താറുമാറായി. ഞങ്ങള്‍ അവനിട്ട് ഒരു പണി കൊടുക്കാന്‍ തീരുമാനിച്ചു.

ലാസ്റ്റ് വീക്ക്‌ ഗോവ എന്നൊരു സിനിമ ഇറങ്ങി, ഞങ്ങളിലെ പ്രതികാരം ഉണര്‍ന്നു, അവനിട്ട് പണി കൊടുക്കാന്‍ പറ്റിയ സമയം തന്നെ. എല്ലാവരും കൂടി കോണ്‍ഫറന്‍സ് ഹാളില്‍ കയറി പ്ലാന്‍ ഉണ്ടാക്കി. ഓണ്‍ലൈന്‍ ആയി 8 ടികെറ്റ് എടുക്കുക, എനിട്ട്‌ നോര്‍മല്‍ ആയി ഓഫീസ് ടൈം കഴിയുമ്പോള്‍ അവനെ അറിയികാതെ സിനിമയ്ക്കു പോകുക. അവിടെ ചെന്നിട്ടു ഇന്റെര്‍വല്‍ ആകുമ്പോള്‍ അവനെ ഫോണേല്‍ വിളിച്ചു കൊഞ്ഞനം കുത്തുക, അവന്‍ ഞങ്ങളുടെ കൂടെ താമസികുന്നത് കൊണ്ട് അവന്‍ ആ സമയത്തിനുള്ളില്‍ ഫോണ്‍ വിളിച്ചാലും ആരും എടുകണ്ട എന്നും ഞങ്ങള്‍ ധാരണ ആയി. വമ്പന്‍ പ്ലാന്‍. അങ്ങിനെ ആ യോഗം പിരിഞ്ഞു.

ഗോവയ്ക്ക് പോകാന്‍ എല്ലാര്ക്കും നല്ല ത്രില്‍.. സിനിമ കാണുനതിനെക്കാള്‍ അവനിട്ട് പണി കൊടുകമല്ലോ എന്നതയിരിന്നു ഞങ്ങളുടെ സന്തോഷം. അവന്‍ ഇനി മേലാല്‍ ഞങ്ങളെ വിളികാതെ പടത്തിനു പോകരത്. അവന്റെ അഹന്ത ഇന്ന് തീരും, എല്ലാവരും ഉള്ളില്‍ ഒരു ചിരിയുമായി ഓഫീസില്‍ നിന്നും ഇറങ്ങി. വളരെ സ്വാഭാവികമായി ഞങ്ങള്‍ ഫ്ലാറ്റില്‍ എത്തി. ഭക്ഷണം കഴിച്ചു. എനിട്ട്‌ അവനു പിടി കൊടുകാതെ നൈസ് ആയിട് ഓരോരുത്തര്‍ ആയി മുങ്ങി, അങ്ങിനെ ഞങ്ങള്‍ എല്ലാം തിയറ്ററില്‍ എത്തി. ഗോവ തുടങ്ങി, വളരെ നല്ല സിനിമ, ഞങ്ങള്‍ ചിരിച്ചു തകര്‍ത്തു. ഇന്റെര്‍വല്‍ നു ഇനീം ചിരിക്കാമല്ലോ എന്ന് ഓര്‍ത്തു ഞങ്ങള്‍ ആനന്ദിച്ചു. അങ്ങിനെ ഇന്റെര്‍വല്‍ ആയി.

എല്ലാവരും മത്സരിച്ചു ഫോണ്‍ എടുത്തു അവനെ കോള്‍ ചെയ്യാന്‍ ശ്രെമിച്ചു. കൂട്ടത്തില്‍ കാശ് പോകാന്‍ യോഗം ഉള്ള ഒരുത്തന് കോള്‍ കണക്ട് ആയി, അവന്‍ വളരെ വിനയം ആയി അവനോടു ചോദിച്ചു-"എവിടെയാടാ തടിയാ?" . ഉടന്‍ മറ്റവന്‍-" ഹേ ബടി ,ആം ഇന്‍ എ മൂവി കോംപ്ലെക്സ്‌ ". വിളിച്ചവന്‍ ഞെട്ടി, അവന്‍ ഇംഗ്ലീഷ് പറയുന്നോ. എന്തിര് അത്ഭുതം. ഫോണ്‍ ലൗഡ്സ്പീകെരില്‍ ഇട്ടു. "വെയ ആ യു ഗയസ്"- ബാകി ഉള്ളവന്മാരും ഞെട്ടി. അപ്പോള്‍ ഒരുത്തന്‍ പറഞ്ഞു - "അവന്‍ ഏതോ പെണ്ണിന്റെ കൂടെ ആണ്". ഒരുത്തന്‍ ചോദിച്ചു നല്ല പച്ച മലയാളത്തില്‍- "എവിടാ അളിയാ നീ?". ഉടന്‍ വന്നു നല്ല ഹോട്ട് മറുപടി -" വിത് ഫ്രണ്ട്സ് വാചിന്‍ ഗോവ. സീ യു ഗയസ് ലേറ്റ.."

എല്ലാവരും ഞെട്ടി. ആരും ഒന്നും മിണ്ടുന്നില്ല.. എന്തൊക്കെ ബഹളം ആയിരിന്നു. അവന്‍ ഇതേ തീയടറില്‍ തന്നെ ഉണ്ട്. അവനെ വരയാക്കാന്‍ വിളിച്ച ഞങ്ങള്‍ മാഞ്ഞു പോയി. നാണം കാരണം ആര്‍കും അങ്ങോട്ടും ഇങ്ങോട്ടും നോക്കാന്‍ പറ്റാതെ ആയി. അപ്പോള്‍ ഒരുത്തന്‍ മുന്നോട് വിരല്‍ ചൂണ്ടി കാണിച്ചു. അതാ വരുന്നു ലവന്‍, കൈ നിറയെ lays ഉം പെപ്സി ഉം. ഞങ്ങള്‍ എട്ടു പേരും ഉടന്‍ തന്നെ കുനിഞ്ഞു കളഞ്ഞു. അവന്‍ പാസ്‌ ചെയ്തു പോയപ്പോള്‍ ഓരോ എണ്ണം ആയി പതുക്കെ തല പൊക്കി. എനിട്ട്‌ നമ്പര്‍ ഇട്ടു തിരികെ നോക്കി. ഭയാനകമായ കാഴ്ച തന്നെ. അവന്‍ നടുക്ക്. അവന്റെ ചുറ്റും പരിഷ്കാരികളായ 4 പെണ്ണുങ്ങള്‍. രണ്ടെണ്ണം ലെഫ്റ്റ് രണ്ടെണ്ണം റൈറ്റ്. അവന്‍ ഇടയ്ക്കു കൃഷ്ണനെ പോലെ ഇരിക്കുന്നു,

പടം വീണ്ടും തുടങ്ങി. സൂപര്‍ തമാശ, ബട്ട്‌ ഞങ്ങള്‍ക്ക് ഒന്നും തന്നെ കേള്‍ക്കാന്‍ കഴിയുന്നില്ല, എല്ലാം തകര്‍ന്നില്ലേ. ഇറങ്ങി പോകാം എന്ന് വച്ചാല്‍ അവന്‍ കാണും, അങ്ങിനെ അവിടെ ഇരിന്നു, പിന്നീടുള്ള ഒരു മണികൂര്‍ ഞങ്ങള്‍ക്ക് എല്ലാം ഒരു യുഗം പോലെ ആണ് തോന്നിയത്. ഒടുവില്‍ പടം തീര്‍ന് അവന്‍ പോയ ശേഷം ഞങ്ങളും അവിടം വിട്ടു. ആരും ഒന്നും തന്നെ ആരോടും പറഞ്ഞില്ല.. എങ്ങിനെപറയും?

പിറ്റേന്ന് രാവിലെ ബ്രേക്ക്‌ഫാസ്റ്റ് സമയത്ത് അവന്‍ ഒരു ചോദ്യം, "എന്തിനാടാ ഇന്നലെ രാത്രി വിളിച്ചേ?". കഴിച്ചു കൊണ്ടിരുന്ന ബാകി എല്ലാവരും വയര്‍ നിറഞ്ഞു എന്നത് പോലെ അവിടെ നിന്നും കണ്ണീരോടെ ഇറങ്ങി പോയി!!

Tuesday, February 23, 2010

എന്നെ എമാത്ത പാക്കിരിയാ?( r u trying to cheat on me?)

എന്നെ എമാത്ത പാക്കിരിയാ?

സംഭവം നടന്നത് രണ്ടു ദിവസം മുന്‍പാണ്, ഞങ്ങള്‍ ഒരു ട്രിപ്പ്‌നു പോയതായിരിന്നു. അതിരംപള്ളി , വായച്ചാല്‍ വഴി പൊള്ളാച്ചി, അവിടെ നിന്നും ഒരു കാട് വഴി പാലക്കാട് എത്തി നെല്ലിയാമ്പതി പോകാന്‍ ആയിരിന്നു പദ്ധതി. പൊള്ളാച്ചി നിന്നും കാട് വഴി യാത്ര ചെയ്യുമ്പോള്‍ ആണ് കഥ നടകുന്നത്.ഞങ്ങള്‍ 5 പേര്‍ ആയിരിന്നു കാറില്‍. കാട്ടിലൂടെ ഉള്ള യാത്ര രസം ഉള്ളതാണ്, ഇടയ്ക്കു കുരങ്ങന്മാരേം, പാമ്പിനേം ഒക്കെ കണ്ടു ഞങ്ങള്‍ ഒരു മല ഇറങ്ങി വരുകയയിരിന്നു. ഇടയ്ക്കു ഒരു വെള്ള ചാട്ടം കണ്ടു ഞങ്ങള്‍ വണ്ടി നിര്‍ത്തി ഇറങ്ങി.

Monkey falls എന്നായിരിന്നു അതിന്റെ പേര്, ഞങ്ങള്‍ ഇറങ്ങി നോക്കിയപോള്‍ അവിടെ കേറാന്‍ പാസ്‌ വേണം, അത് വാങ്ങണം എങ്കില്‍ 2km കൂടി പോയി കാടിന്റെ ബോര്ടെരില്‍ നിന്നും വേണം വാങ്ങാന്‍. പോയിട് തിരികെ വരാന്‍ ഉള്ള മടി കാരണം ഞങ്ങള്‍ അവിടെ തന്നെ കുറച്ചു നേരം ചുറ്റി പറ്റി നിന്ന് ഫോട്ടോസ് ഒക്കെ എടുത്തു,, അപ്പോള്‍ ആണ് അവിടെ നിന്നും വലത്തേക്ക് ഒരു റോഡ്‌ ഉള്ളത് ഞങ്ങളുടെ ശ്രെധയില്‍ പെട്ടത്. ഏതാണ്ട് ഒരു പവര്‍ ഹൌസിലേക് ഉള്ള വഴി ആണ്,, നോ എന്‍ട്രി ബോര്‍ഡ്‌ ഒന്നും കാണാനും ഇല്ല. ഞങ്ങള്‍ അവിടെ നിന്ന ഒരു പുള്ളികാരനോട് ചോദിച്ചു അവിടെ എന്തേലും ഉണ്ടോ എന്ന്? അപ്പം പുള്ളി പറഞ്ഞു അവിടെ ഒരു 2km ഉള്ളിലോട്ടു ചെന്നാല്‍ ആനയെ കാണാം എന്ന്. എന്നാ ശരി കണ്ടു കളയാം എന്ന് കരുതി ഞങ്ങള്‍ എല്ലാവരും കൂടി കാറില്‍ കയറി, വണ്ടി അങ്ങോടു എടുത്തതും എന്തോ ഉരുണ്ടു പോകുനത് കണ്ടു, ഇറങ്ങി നോകിയപ്പോള്‍ ഫ്രെണ്ട് വീല്‍ കപ്പ്‌ അതാ ഊരി പോയി കിടക്കുന്നു,, അതിനു എന്തോ ഞങ്ങളുടെ കൂടെ വരാന്‍ മടി ഉള്ളത് പോലെ. ഇത് കണ്ടതും ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള ശശി പറഞ്ഞു -" ദുശകുനം ആണ്, നമുക്ക് പോണോ? ". "ആന എങ്ങാനും കുത്തിയാലോ? ". പൊതുവേ അഹംകാരികള്‍ ആയ ഞങ്ങള്‍ അവനെ വക വെകാതെ വീല്‍ കപ്പും എടുത്തു ഡിക്കിയില്‍ ഇട്ടു യാത്ര തുടര്‍ന്നു.

ഒരു 1km ചെന്ന് കാണും.. അതാ നടന്നു വരുന്നു ഒരു ഫോറെസ്റ്റ് ഗാര്‍ഡും അനുയായിയും. പുള്ളി ഡ്യൂട്ടി ഒക്കെ കഴിഞ്ഞു പോവുക ആണ്, കാര്‍ കണ്ടതും അയാള്‍ കൈ കാണിച്ചു,, ഞങ്ങള്‍ ലിഫ്റ്റ്‌ തരില്ല എന്ന ഒരു നോട്ടവുമായി വണ്ടി നിര്‍ത്തി. അപ്പം അങ്ങേരു ചോദിച്ചു -" എന്ഗെ പോയിട് ഇരിക്?" അപ്പോള്‍ 5 പേരും 5 ഉത്തരം പറഞ്ഞു - 1) സൈറ്റ് സീയിംഗ്, 2 ) ആനെയെ പാകാന്‍, 3 ) പവര്‍ ഹൌസ്, 4 )വെള്ള ചാട്ടം , 5 ) ഡാം,,, പുള്ളിക്ക് ഭ്രാന്ത് ആയി. അയാള്‍ ഒരു ബി-ഗ്രേഡ് തമിഴ് സിനിമയിലെ വില്ലനെ പോലെ ഞങ്ങളെ മാറി മാറി നോക്കി. കൂട്ടത്തില്‍ തമിഴ് അറിയാം എന്നും പറഞ്ഞു നടക്കുന്ന ഒരുത്തന്‍ ചാടി ഇറങ്ങി പറഞ്ഞു - "സര്‍, നാന്ഗ ആനെയ താന്‍ പാക പോരോം".പുള്ളിക്ക് ഹാപി ആയി. അയാള്‍ പ്രതീക്ഷിച്ച അതേ ഉത്തരം. "ഇതെന്ന സൂ നിനപ്പാ?". ഞങ്ങള്‍ പരസ്പരം നോക്കി," സൂ ,, വാട്ട്‌ ഈസ്‌ ദാറ്റ്‌? ",, അപ്പോള്‍ ഒരുത്തന്‍ പറഞ്ഞു തന്നു സൂ മീന്‍സ്‌ ZOO . ഓ! ആ സൂ. കൂടുതല്‍ അയാളെ കൊണ്ട് തമിള്‍ പറയിപ്പികേണ്ട എന്ന് കരുതി ഒരുത്തന്‍ 50 രൂപ എടുത്തു അങ്ങേരുടെ പോക്കറ്റില്‍ വച്ചു. അത് അയാള്‍ക്ക് ഇഷ്ടം ആയില്ല. കുപിതനായ അയാള്‍ നിയമം പറഞ്ഞു തുടങ്ങി. അവിടെ കേറാന്‍ പാടില്ല എന്നും കേറിയാല്‍ പേര്‍ ഹെഡ് 5000 രൂപ വരെ പിഴ ഒടുകേണ്ടി വരും, അവിടെ ഒരു ആന ആള്‍കാരെ ചവിട്ടി കൊല്ലാന്‍ റെഡി ആയി നില്കുന്നുവെന്നും, അയാള്‍ക്ക് ശവത്തിനു കാവല്‍ നില്‍കാന്‍ വയ്യ എന്നും ഒക്കെ പറഞ്ഞു കൊണ്ട് ഒരു 15 മിനിറ്റ് പ്രസംഗം,. അതില്‍ 89 ശതമാനവും ആര്‍ക്കും മനസിലായില്ല. പുള്ളി പറഞ്ഞോട്ടെ, അങ്ങേരുടെ ഒരു ആഗ്രഹം അല്ലേ? .

പ്രസംഗം തീര്‍ന്നതും അങ്ങേരു വണ്ടി ഓണര്‍ ആരാണ് എന്ന് ആരാഞ്ഞു, ബിനോഷ് ഉടന്‍ തന്നെ അഹങ്കാരതോട് കൂടി കൈ പൊക്കി. പാണ്ടി പറഞ്ഞു -" ലൈസന്‍സ് എട്രാ?" എല്ലാ ചെക്ക് പോസ്റ്റിലും ലൈസന്‍സ് ചോദികുന്നത് കൊണ്ട് ബിനോഷ് അത് പോകറ്റില്‍ തന്നെ വച്ചിടുണ്ടയിരിന്നു, അവന്‍റെ അനുവാദം ഇല്ലാതെ അയാള്‍ അത് തട്ടിപറിച്ചു. എനിട്ട്‌ പാണ്ടി ബാഗില്‍ നിന്നും ഒരു വെള്ള പേപ്പര്‍ എടുത്തു, വണ്ടിയുടെ നമ്പര്‍ പറയാന്‍ പറഞ്ഞു. ഞങ്ങള്‍ ഒരു കോംപ്രമൈസിന് ശ്രേമിച്ചു എങ്കിലും പുള്ളി വഴങ്ങിയില്ല. അങ്ങിനെ പുള്ളി നമ്പര്‍ എഴുതി എടുത്തു, അഡ്രസ്‌ പറയാന്‍ പറഞ്ഞു. ബിനോഷ് പറഞ്ഞു- " 6D , എറണാകുളം‍- 20 ". പുള്ളി അത് തമിഴില്‍ ആണ് എഴുതി എടുത്തത്‌. എല്ലാവരും ഒന്ന് വിരണ്ടു നില്കുക ആയിരിന്നു, എഴുതി കഴിഞ്ഞ ശേഷം ആ പാണ്ടി ഫോരെസ്റെര്‍ ബിനോഷിനോട് ഒപ്പ് ഇടാന്‍ പറഞ്ഞു, ബിനോഷ് നല്ല കുട്ടിയെ പോലെ ഒപ്പിട്ടു കൊടുത്തു .

ആ പേപ്പര്‍ വാങ്ങി നോക്കിയാ പാണ്ടി കുപിതനായി. അയാള്‍ ഞങ്ങളെ എല്ലാവരെയും മാറി മാറി നോക്കി. എനിട്ട്‌ ബിനോഷിനോട് ഒരു ചോദ്യവും -" എന്നടാ ?,, എന്നെ എമാത്ത പാക്രിയാ? തമിഴില്‍ ഒപ്പിട്രാ!"അത് വരെ വളരെ ഭയ-ഭക്തി ബഹുമാനത്തോടെ ഭയന്ന് നിന്ന എല്ലാ എണ്ണവും കുടു കുടാന്നു ചിരി തുടങ്ങി. ഒരുത്തന്‍ തറയില്‍ ഉരുണ്ടു കിടന്നു ചിരിക്കുന്നു.

ഒരു 10 മിനിറ്റ് അവിടമാകെ ചിരിമയം ആയിരിന്നു,, 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ അയാള്‍ ഞങ്ങളുടെ കയ്യില്‍ നിന്നും 1000 രൂപയും ബിനോഷിനെ കൊണ്ട് തമിഴില്‍ 25 പ്രാവശ്യം ഒപ്പ് ഇടീപിക്കുകയും ചെയ്തു..

Thursday, February 11, 2010

Kerala Express(കേരള എക്സ്പ്രസ്സ്‌ )



ഒരു ചെറിയ കഥ പറയാം,,,


ഒരിടത്ത് ഒരു നാട് ഉണ്ടായിരുന്നു. ആ നാട്ടില്‍ കൂടി ഒരു റെയില്‍ പാളം കടന്നു പോകുന്നുണ്ട്. ആ പാളത്തിനു സമീപം ഒരുപാട് വീടുകള്‍ ഉണ്ടായിരിന്നു. കൂലി പണി ചെയ്തും മറ്റു നിത്യ വേലകള്‍ ചെയ്തുമാണ് അവിടുത്തുകാര്‍ ജീവിച്ചിരുന്നത്.


അവരില്‍ ഒരുവന്‍ ആണ് രാജു. രാജുവിന്‍റെ ഭാര്യ ആണ് ശോശാമ്മ. അവര്‍ തികഞ്ഞ ഇസ്ലാമിക വിശ്വാസികള്‍ ആയിരിന്നു, അവരുടെ ജീവിതം പ്രകാശ പൂര്‍ണം ആയിരിന്നു. ആ ഇടയ്ക്കു അവിടെ ഒരു സംഭവം ഉണ്ടായി. ശോശാമ്മ ഒരു പെണ്‍ കുഞ്ഞിനു ജന്മം നല്‍കി.അവര്‍ അവള്‍ക് ഷക്കീല എന്ന് പേര് ഇട്ടു. അവള്‍ വളര്‍ന്നു, അവള്‍ ആ നാട്ടുകാരുടെ കണ്ണില്‍ ഉണ്ണി ആയി വളര്‍ന്നു.


അവള്‍ക്കു മറ്റു കുട്ടികളില്‍ നിന്നും ഒരു വ്യത്യസ്തത ഉണ്ടായിരിന്നു. അവള്‍ക്ക് ട്രെയിന്‍ എന്ന് വച്ചാല്‍ ജീവന്‍ ആയിരിന്നു, ആ പാളത്തിലൂടെ ട്രെയിന്‍ പോകുമ്പോള്‍ സാധാരണ എല്ലാ കുട്ടികളും ഓടി വീട്ടില്‍ കയറുമായിരുന്നു, പക്ഷെ അവള്‍ മാത്രം പാളത്തിന്റെ അടുത്തേക്ക് ചെല്ലുമായിരിന്നു. ശോശാമ്മക്ക് അവളെ പിടിച്ചു വീട്ടില്‍ കൊണ്ടാകുന്നത് ആയിരിന്നു സ്ഥിരം പണി.അവളുടെ ഈ ട്രെയിന്‍ പ്രേമം കണ്ടു എല്ലാവരും അവള്‍ ഒരു റെയില്‍വേ ജീവനകാരി ആകുമെന്ന് പറഞ്ഞു തുടങ്ങി. എല്ലാവരും അവളെ അങ്ങിനെ "റെയില്‍വേ ഷക്കീല" എന്ന് വിളിച്ചു തുടങ്ങി. അവള്‍ ആ പേരുമായി വളര്‍ന്നു,


അവളെ രാജു പണം ഇല്ലാഞ്ഞിട്ടും ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ത്തു. അവള്‍ മിടുക്കി ആയി പഠിച്ചു. എല്ലാ വര്‍ഷവും അവള്‍ക്കു ആയിരിന്നു ക്ലാസ്സില്‍ ഫസ്റ്റ്. അങ്ങിനെ അവള്‍ നാലാം ക്ലാസ്സില്‍ ആ സ്കൂളിലെ ഏറ്റവും നല്ല മാര്‍ക്ക്‌ വാങ്ങുന്ന കുട്ടികുള്ള അവാര്‍ഡ്‌ ഉം വാങ്ങി. അവാര്‍ഡ് ആയി ലഭിച്ചത് ഒരു ട്രെയിന്‍ ഇന്റെ രൂപം ആയിരിന്നു,


തിരിച്ചു വീട്ടില്‍ എത്തിയ അവള്‍ ആ രൂപവുമായി റെയില്‍വേ ട്രാക്കിലേക് ഓടി ചെന്നു. അവള്‍ ട്രാക്കില്‍ ആ അവാര്‍ഡുമായി നിന്നു; ഏകദേശം 3 . 30 ആയി കാണും. പാഞ്ഞു വന്ന കേരള എക്സ്പ്രസ്സ്‌ അവളെ ഇടിച്ചു തെറിപിച്ചു കടന്നു പോയി. കേരള എക്സ്പ്രസ്സ്‌ റൈറ്റ് ടൈം പാലിച്ച ആദ്യത്തെ ദിവസം അന്നായിരിന്നു. :P

Tuesday, January 26, 2010

ശബ്ദം എന്ന വസ്തു (Sound - the Material)

കോഡ് ചെയ്തു മടുത്തപ്പോള്‍ ഞാന്‍ വീണ്ടും ഒരു കഥ എഴുതാം എന്ന് വിചാരിച്ചു. എന്‍റെ പുറത്തു ഞാന്‍ തന്നെ കരി വാരി തേക്കുന്നത് ശരി അല്ലല്ലോ എന്നുള്ളത് കൊണ്ട് ഞാന്‍ വേറെ ആരെലുടേം പുറത്തു വാരി തേക്കാം.

ശബ്ദം എന്ന വസ്തു

ഈ കഥ ഒരു ഇടുക്കികാരനെ കുറിച്ചാണ്,,, പേര് വച്ചാല്‍ അവന്‍ എന്നെ ഇടിച്ചു നാശമാക്കും എന്നുളത് കൊണ്ടും അവന്‍ എന്നെകാള്‍ തടിയന്‍ ആണ് എന്നുള്ള കാരണത്താലും പേര് പറയുന്നില്ല. അവനെ നമുക്ക് ശശി എന്ന് വിളികാം എന്ന് വച്ചാലോ ഞങ്ങടെ ഓഫീസില്‍ ശശി എന്നൊരുത്തന്‍ ശരിക്കും ഉണ്ട്, ആയതിനാല്‍ പേരുകള്‍ ഒന്നും തന്നെ പറയുന്നില്ല. ഈ കഥ ശബ്ദത്തെ കുറിച്ചാണ് . ശബ്ദം എന്ന വസ്തു ഉണ്ടാകിയ പുകിലുകളില്‍ കുറച്ചു.

അവന്‍ ഞങ്ങള്‍ വര്‍ക്ക്‌ ചെയ്തിരുന്ന കമ്പനിയില്‍ ജോലിക്ക് കേറിയപ്പം ഗസ്റ്റ് ഹൌസേല്‍ താമസ സൗകര്യം കമ്പനി വകയില്‍ നല്‍കി,, ഞങ്ങള്‍ 2 പേര്‍ ആണ് ആ സമയത്ത് അവിടെ ഉണ്ടായിരുനത്. കൊല്ലംകാരായ 2 പേര്‍. 3 BHK ഫ്ലാറ്റ് ആയിരിന്നു.. ഒരു മുറിയില്‍ ഞാനും ഒന്നില്‍ മറ്റേ കൊല്ലംകാരനും ഒരു മുറി തുണി ഇടാനും ആയിരുന്നു ഞങ്ങള്‍ ഉപയോഗിചിരുനത്. ആ തുണി ഇടുന്ന മുറിയിലെ ട്യൂബ് ഉം ഫാന്‍ ഉം വര്‍ക്ക്‌ ചെയ്യാത്തത് കൊണ്ട് ഞങ്ങള്‍ ആ ഇടുക്കികാരനെ ഒരു മുറിയിലാകി. ഒരു മുറി കൊല്ലം ടീം ഷെയര്‍ ഉം ചെയ്തു. ആദ്യമായി ഓഫീസില്‍ വച്ച് കണ്ടപ്പോള്‍ അവന്‍ ഒരു സാധു മനുഷ്യന്‍. ബാംഗ്ലൂരില്‍ വര്‍ക്ക്‌ ചെയ്തുഎന്നതിന്‍റെ ജാടയോ ഭാവമോ ഒന്നും തന്നെ ഇല്ല. കുറച്ചു വണ്ണം ഉണ്ടെങ്ങിലും (കുറച്ചു എന്ന് പറഞ്ഞാല്‍ കുറച്ചു കൂടുതല്‍ തന്നെ ആണ് കേട്ടോ ) ഒരു സാധാരണ മനുഷ്യന്‍.

അങ്ങിനെ അവന്‍ ഫ്ലാറ്റില്‍ എത്തി. തങ്കപെട്ട സ്വഭാവം. എല്ലാം നോര്‍മല്‍ ആയി പോവുക ആയിരുന്നു. അപ്പോഴാണ് അളിയന്‍റെ സോണി എറിക്സണ്‍ w810i റിംഗ് ചെയ്തത്. അളിയന്‍ ഫോണ്‍ എടുത്തു, എനിട്ട്‌ സംസാരം തുടങ്ങി. എന്‍റെ അമ്മേ! എന്തൊരു ശബ്ദം, ഞങ്ങടെ ഫ്ലാറ്റ് മാത്രമല്ല ആ പഞ്ചവടി കോളനി മുഴുകെ ആ ശബ്ദം അലയടിച്ചു. അന്ന് വരെ നിശബ്ദം അയി കിടന്ന ഞങ്ങടെ ഫ്ലാറ്റിലെ ശബ്ദ കോലഹലം കേട്ട് പാറ്റ, പല്ലി, അട്ട, ഉറുമ്പുകള്‍, തെങ്ങിലെ കാക്കകള്‍ , എന്തിനേറെ പറയുന്നു അമ്പിളി ബാറിലെ പാമ്പുകള്‍ വരെ ആ ശബ്ദ ഭേരിയില്‍ വയറ്റില കടന്നു. കുറച്ചു നേരത്തേക്ക് ഞാന്‍ സ്റ്റില്‍ ആയിപോയി . ഒരു 2 - 3 മിനിറ്റ് നു ശേഷം ആണ് എനിക്ക് ബോധം ഉണ്ടായത്. ഞാന്‍ അവനോടു ചോദിച്ചു - "എന്തിനാടാ ഇത്രേം ഉറക്കെ സംസാരികുന്നെ?". അവന്‍ ഒന്നും സംഭാവികാത്ത മട്ടില്‍ പറഞ്ഞു-"ഞങ്ങടെ നാട്ടില്‍ എല്ലാരും ഇങ്ങിനെ ആണ് ". എനിട്ട്‌ അവന്‍ വീണ്ടും ഫോണേല്‍ മുഴുകി.

ഞാന്‍ നിസ്സഹായനായി ചിന്തിച്ചു. വൈകിട്ട് ഞാന്‍ സ്വസ്ഥമായി ഫോണേല്‍ പഞ്ഞാര അടിക്കുന്ന കാലം ഇനി വെറും പഴംകഥ മാത്രം. എല്ലാം തകരന്നു. മുറി അടച്ചിരുന്നു വിളിച്ചാലും അവന്റെ ശബ്ദ കോലാഹലങ്ങള്‍ മതിലും ഭേദിച്ച് എന്‍റെ കാതുകളില്‍ തുളച്ചു കയറും. നിശബ്ദമായിരുന ഞങ്ങളുടെ c ക്ലാസ്സ്‌ തീയറെര്‍ അവന്‍ ഡോള്‍ബി ഡിജിറ്റല്‍ ആകി മാറ്റി. ആ ഇടക്ക് അവന്‍റെ തന്നെ കൂടെ പോയി ഞാന്‍ Loud സ്പീക്കര്‍ എന്നാ സിനിമയും കണ്ടു. അപ്പോഴാണ്‌ എല്ലാ ഇടുക്കികാര്‍ക്കും (ഭൂരിപക്ഷവും) ഈ ഫോബിയ ഉണ്ടെന്ന്‌ മനസിലായത്.

അവന്‍ അവിടെ വന്നിട്ട് 4 മാസം ആയി. അവന്‍റെ ശബ്ദം കാരണം മാത്രം എനിക്ക് നഷ്ടങ്ങള്‍ ഏറെ.
1 ) സ്വസ്ഥമായി ഫോണ്‍ വിളിക്കാന്‍ സാധിക്കാത്തത് മൂലം പൊട്ടിയ ലൈനുകള്‍ 4 എണ്ണം.
2 ) അവന്‍റെ ശബ്ദം കാരണം കൊതുകുകള്‍ കൂടുതല്‍ ഊര്‍ജസ്വലര്‍ ആയി മാറി; ആക്രമണം കൂടി .
3 ) നേരത്തെ ഉറങ്ങണം എന്ന് ഉണ്ടെങ്കില്‍ പഞ്ഞി ചെവിയില്‍ തിരികേണ്ട ആവശ്യം ഉണ്ടായി. അതിന്റെ ചെലവ് വേറെ.
4 ) ഇടയ്കൊക്കെ അവന്‍ പാട്ട് പാടും, ദൈവമേ! പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാവില്ല. അത് അനുഭവിച്ചു തന്നെ അറിയണം.

ഇങ്ങിനെ ഒക്കെ ആണെങ്കിലും അവനെ കൊണ്ട് ഒരുപാട് പ്രയോജനങ്ങള്‍ ഉണ്ട്, അത് ഉറക്കെ വിളിച്ചു പറഞ്ഞു ഞാന്‍ അവനൊരു ക്രെഡിറ്റ്‌ വാങ്ങി കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. നമ്മള്‍ അത് ചെയ്യുമോ?

Monday, January 25, 2010

keletron ടിവി

ഇനിയും കഥകള്‍ എഴുതണം എന്ന് ആരും എന്നോട് പറയാത്ത സ്ഥിതിക്ക് ഞാന്‍ ഒരു കഥ കൂടി പറയാം.

ഇത് വീട്ടുകാരെ പറ്റിച്ച കഥ ആണ്. എന്‍റെ സ്വന്തം വീട്ടുകാരെ. അത് കൊണ്ടു ആരും ഒരുപാട് സഹതാപം ഒന്നും കാണികേണ്ട. കഥ തുടങ്ങുനത് ഏകദേശം 25 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അന്ന് ഞങ്ങളുടെ വീട്ടില്‍ ഒരു പുതിയ അതിഥി എത്തി. "ഞാന്‍". എനിക്ക് പുറകെ വേറെ ഒരു അതിഥിയും എത്തി. Keletron കളര്‍ ടെലിവിഷന്‍. അന്ന് ആ പഞ്ചായത്തില്‍ ആദ്യമായിടാണ് ഒരു ടിവി എത്തുന്നത്‌. എന്നെ കാണാന്‍ വരുന്ന ആളുകളെകാല്‍ ടിവി കാണാന്‍ വന്നവരുടെ എണ്ണം ആയിരുന്നു കൂടുതല്‍. അന്ന് എനിക്ക് സംസാരിക്കാന്‍ ഉള്ള കഴിവ് ഉണ്ടായിരുന്നേല്‍ ഞാന്‍ എല്ലാത്തിനേം ചീത്ത വിളിച്ചു ഓടിച്ചേനെ. അല്ല ഞാന്‍ അറിയാന്‍ മേലാത്തത് കൊണ്ടു ചോദികുവാ? ഞാന്‍ ആണോ ടിവി ആണോ വലുത്? എന്തായാലും ശരി എന്നെ ആര്‍കും കാണണ്ടായിരിന്നു.

അങ്ങിനെ കാലം നീങ്ങി തുടങ്ങി. അന്നൊക്കെ എല്ലാ ദിവസവും വൈകുന്നേരം ദൂരദര്‍ശനില്‍ സീരിയല്‍ ഉണ്ടായിരിന്നു. അത് കാണാനും കണ്ടു കരയാനും ബഹളം വക്കാനും അയല്‍പക്കത്തും നിന്നും മറ്റും ഒരുപാട് പേര്‍ വരുമായിരുന്നു. വൈകുന്നേരങ്ങളില്‍ അവിടെ ഒരു ഉത്സവ പ്രതീതി ആയിരിന്നു. (ചിലപ്പോള്‍ അത് ഒരു ശല്യമായും മാറുമാര്നു). ഇതിനെകള്‍ തിരക്കാണ് ഞായരയ്ച്ചകളില്‍. അന്ന് സിനിമ ഉണ്ടാവാറുണ്ട്. അന്ന് ടിവി ഇരിക്കുന്ന ഹാള്‍ നിറഞ്ഞു കവിയുമായിരിന്നു.

ഞാന്‍ വളര്‍നു വളര്‍ന്നു ഒരു 5 ആം ക്ലാസ്സില്‍ ഒക്കെ എത്തി. അപ്പോഴേക്കും ആ പഞ്ചായത്തില്‍ ടിവി എന്നാ വസ്തു എല്ലാ അന്ടന്റെയും അടകൊടന്റെയും വീട്ടില്‍ വന്നു തുടങ്ങി. റിമോട്ട് ഉള്ള ടിവി. ഞങ്ങടെ ടിവിക്ക് ആ കുന്ത്രാണ്ടം ഇല്ലാലോ. ആകെ ഉള്ളത് 7 ചാനലും. ബാകി ഉള്ളവര്കൊക്കെ 49 മുതല്‍ 199 വരെ. എന്തിനാണ് ഇത്രേം ചാനലുകള്‍ ഒരു ടിവിക്ക് എന്ന് അന്ന് എനിക്ക് മനസിലായില്ല. ആ പേരില്‍ നാട്ടില്‍ ഉള്ളവന്മാരോക്കെ എന്നെ കളിയാകിയപോഴും എനിക്ക് ഒന്നും തോന്നിയില്ല. അങ്ങിനെ കാലം നീങ്ങിയപോള്‍ ആണ് അവിടെ കേബിള്‍ ടിവി എന്ന സംഭവം കൂടി എത്തിയത്. എല്ലാവരും കേബിള്‍ എടുത്തു, ഞങ്ങളും. എല്ലാരും റിമോടില്‍ ചാനല്‍ മാറുമ്പോള്‍ ഞാന്‍ മാത്രം ടിവിയുടെ മൂട്ടില്‍ പോയിരിന്നു ഞെക്കുമായിരുന്നു. എല്ലാവരും എന്നെ കളിയാകി തുടങ്ങി. ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും ഒരു കൂസലുമില്ല. ഇതൊക്കെ ഒരു സംഭവം ആണോ എന്നാ മട്ടില്‍ അവര്‍ എന്നെ മൈന്‍ഡ് പോലും ചെയ്തില്ല.

അങ്ങിനെ ഇരിക്കെ ആണ് ഒരിക്കല്‍ ഇടി വെട്ടി ടിവി അടിച്ചു പോയി. ഞാന്‍ ഒരുപാട് സന്തോഷിച്ചു. അങ്ങിനെ എങ്കിലും ഒരു പുതിയത് വീട്ടില്‍ വരുമല്ലോ എന്ന് കരുതി ഞാന്‍ ആനന്ദചിത്തന്‍ ആയി. പക്ഷെ ഒരു സാമദ്രോഹി വന്നു അത് നേരെ ആകി കൊടുത്തു,, ഞാന്‍ തകര്‍ന്നു, പക്ഷെ പോകുനതിനു മുന്‍പ് അയാള്‍ വീടുകാരോട് പറഞ്ഞു 2000 രൂപ കൊടുകാം എങ്കില്‍ ആ ടിവിയില്‍ റിമോട്ട് വയ്ക്കാം എന്ന്. അന്ന് മുതല്‍ അതായി എന്‍റെ പരിശ്രെമം. ഒടുവില്‍ ഞാന്‍ വിജയിച്ചു. അങ്ങിനെ ടിവിയില്‍ റിമോട്ട് കയറ്റി. എല്ലാവരേം പോലെ ഞാനും സോഫയില്‍ കിടന്നു കൊണ്ടു ടിവി കാണാന്‍ തുടങ്ങി. ഞാനും ഒരു പരിഷ്കാരി ആയി മാറി.
അങ്ങിനെ കാലം വീണ്ടും കടന്നു പൊയ്. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലം. അപ്പോഴാണ് ഫ്ലാറ്റ് സ്ക്രീന്‍ , stereo ശബ്ദം തുടങ്ങിയ ആളുകളുടെ വരവ്. ഞാന്‍ അതിലും ആക്രിഷ്ടന്‍ ആയി. വീട്ടില്‍ സംഭവം അവതരിപ്പിച്ചു. പുതിയ ഒരെണ്ണം വാങ്ങണം. വീടുകാര്‍ നോക്കിയപ്പോള്‍ പഴയ ടിവി പയര് പോലെ വര്‍ക്ക്‌ ചെയുന്നു. അവര്‍ കണ്‍ക്ലൂഷനില്‍ എത്തി. "ഇത് ചീത്ത ആവട്ടെ.. എനിട്ട്‌ ആലോചിക്കാം".. ന്യായമായ തീരുമാനം, ഞാന്‍ ശെരി വച്ച്, അല്ലാതെ ഞാന്‍ എന്നാ ചെയ്യാനാ?. മഴയും ഇടിയും ഒക്കെ വരുമല്ലോ എന്ന് പ്രത്യാശയില്‍ ഞാന്‍ കാലം കഴിച്ചു നീക്കി.

മഴ വന്നു, ഇടി വന്നു, ഗുജറാത്തില്‍ ഭൂമി കുലുക്കവും വന്നു. എനിട്ടും ആ ടിവി മാത്രം ഒരു കുഴപ്പവും ഇല്ലാതെ പ്രവര്‍ത്തിച്ചു കൊണ്ടു ഇരിന്നു. ഇന്ന് തീരും, നാളെ തീരും എന്ന് കാത്തു കാത്തു ഞാന്‍ മടുത്തു. അങ്ങിനെ ഇരിക്കെ ഒരു ദിവസം വീട്ടില്‍ ആരും ഇല്ലാതെ വന്നു. അപ്പോഴാണ് എനിക്ക് ഒരു ബുദ്ധി തോന്നിയത്. ഞാന്‍ ആ ടിവി തുറന്നു. ആദ്യം കണ്ണില്‍ കണ്ട നീല വയര്‍ പൊട്ടിച്ചു. എനിട്ട്‌ ഒന്നും അറിയാത്ത പോലെ ഞാന്‍ മുങ്ങി. വൈകുന്നേരം ടിവി ചീത്ത ആയ വിവരം അറിഞ്ഞു, ശരി ആക്കാന്‍ ഒരാളെ വിളിച്ചു കൊണ്ടു വരാന്‍ എന്നെ തന്നെ നിയോഗിച്ചു. ഞാന്‍ സന്തുഷ്ടന്‍ ആയി. എനികരിയവുന്ന ഒരു ചേട്ടനെ ഞാന്‍ പോയി വിളിച്ചു കൊണ്ടു വന്നു. കാര്യങ്ങള്‍ ഒക്കെ ഞാന്‍ നേരത്തെ തന്നെ പറഞ്ഞു വച്ചിരുന്നു. നാടകം ആരംഭിച്ചു. പുള്ളി ടിവി തുറന്നു കൊറേ വയറുകള്‍ സോല്ടെര്‍ ചെയ്തു ഊരി മാറി. വീണ്ടും സോല്ടെര്‍ ചെയ്തു ഒട്ടിച്ചു. ആരും ആ പരിസരത്തേക്കു വരാതെ ഇരിക്കാന്‍ ഞാന്‍ പ്രതീകം നോക്കുനുണ്ടായിരിന്നു. അങ്ങിനെ ഒരു മണികൂരിനു ശേഷം ഞാന്‍ ഊരി ഇട്ടിരുന്ന ആ നീല വയറും പുള്ളി ഒട്ടിച്ചു. അങ്ങിനെ ടിവി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.

ഒരു ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞ ക്ഷീണത്തോടെ ആ പുള്ളി ഞങ്ങടെ വീടുകരോട് പറഞ്ഞു -" ഇനി അധികം ഇല്ല..എത്രയും പെട്ടന്ന് മാറ്റി വാങ്ങുക... 300 രൂപ ആയി.." ആ പുള്ളിയുടെ അഭിനയ പാടവം കണ്ടു ഞാന്‍ ഞെട്ടി പോയി. എന്‍റെ സ്വന്തം തിരകഥ. ഞാന്‍ അഭിമാനം കൊണ്ടു. തരികിടയില്‍ എന്‍റെ ഭാവി ഓര്‍ത്തു എനിക്ക് എന്നോട് തന്നെ അസൂയ തോന്നി,, വീടുകാര്‍ അയാള്‍ക്ക് കാശ് കൊടുത്തു,. അതേല്‍ നിന്നും കമ്മീഷന്‍ അടികണോ വേണ്ടയോ എന്ന് ഞാന്‍ ആലോചിച്ചതാ... ചോദിച്ചിട്ട് അയാള്‍ തന്നിലെലോ എന്ന് കരുതി മിണ്ടിയില്ല.

അങ്ങിനെ ഒടുവില്‍ ആ ഇലക്ട്രോണിക് ഡോക്ടറിന്റെ പ്രേസ്ക്രിപ്റേന്‍ മാനിച്ചു ആ ടിവി കൊടുക്കാന്‍ വീടുകാര്‍ സമ്മതം മൂളി. 15 ദിവസത്തിനുള്ളില്‍ ഞാന്‍ ആ സാധനം കൊടുത്തു വേറെ ടിവി വാങ്ങി. ഫ്ലാറ്റ്, stereo എല്ലാം ഉണ്ടായിരിന്നു. ഞാന്‍ സന്തുഷ്ടനും ആയിരുന്നു. എല്ലാം നല്ലതായി പോവുക ആയിരിന്നു. ഞാന്‍ വീടുകാരെ കൊറേ നാളത്തേക്ക് പറ്റിചതും ഇല്ല.

അപ്പോഴാണ് lcd ടിവി ഇറങ്ങിയത്‌.... ഞാന്‍ നന്നാവാന്‍ സമ്മതികൂലാ!!...

Thursday, January 21, 2010

അവള്‍ (she)

പ്രിയപ്പെട്ട പണി ഒന്നുമില്ലാത്ത ബ്ലോഗ്‌ വായനകാര്‍ക്ക് വേണ്ടി ഞാന്‍ വീണ്ടും ഒരു കഥ പറയാം,

ഞാന്‍ എറണാകുളത്തു ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയുന്ന കാലത്ത് നടന്ന ഒരു സംഭവം ആണ്. ഞങ്ങള്‍ താമസിചിരുനത് മനോരമ ജങ്ക്ഷനില്‍ ആയിരുന്നു. ചോയ്സ് ടവേര്‍സ് ഫ്ലാറ്റ് നമ്പര്‍ 6D . ഒരു അഹങ്കാരത്തിന് ഞങ്ങള്‍ കൊറേ പേര്‍ ബട്മിന്റൊന്‍ കളിക്കാന്‍ പൊയ് തുടങ്ങി. ആകെ ഒരു മണികൂര്‍ ടൈം കിട്ടും, 8 ടു 9 . കോസ്മോപോളിടന്‍ ക്ലബ്ബില്‍ ആണ് സംഭവം. 5 പേര്‍ ഉണ്ട്. 3500 രൂപയും ആകും. എണീറ്റ് അങ്ങ് ചെല്ലുമ്പോള്‍ തന്നെ 8.30 ആകും. എന്നാലും ജാഡ വിടാതെ കളി തുടങ്ങും. ആകെ 2 പേര്‍ നന്നായി കളിക്കും. ബാക്കി എല്ലാം കണക്കാണ്. ഒരുത്തന്‍ പോലും അനങ്ങില്ല. പിന്നെ ആകെ ഉള്ള ഒരു പ്രയോജനം എന്തെന്നാല്‍ ഇഷ്ടം പോലെ വലിയ വീടിലെ ചരക്കുകളെ കാണാം,, ഞങ്ങള്‍ കളികുന്നതിന്റെ മുകളില്‍ ജിം ആന്‍ഡ്‌ ഏരോബിക്ക്സ് ഒക്കെ ഉണ്ട്. അങ്ങിനെ ഞങ്ങള്‍ (എല്ലാവരും ഇല്ല കേട്ടോ ) അവിടുത്തെ സ്ഥിരം വായിനോക്കികള്‍ ആയി മാറി.

ആ സമയത്താണ് ഞാന്‍ അവളെ കാണ്നുന്നത്. എല്ലാ ദിവസവും കളി കഴിഞ്ഞു ഞാന്‍ അവിടെ നിന്നും ബൈക്കില്‍ ഇറങ്ങുമ്പോള്‍ എനിക്ക് എതിരെ ഒരു പെണ്‍കുട്ടി വരുമായിരിന്നു. 5 അടി 5 ഇഞ്ച് പൊക്കം, വെളുത്ത നിറം, ഇരുണ്ട നീളം ഉള്ള കാര്‍കൂന്തല്‍, മാന്‍ മിഴികള്‍, അങ്ങിനെ അങ്ങിനെ വര്‍ണാതീതം ആയ ഒരു മാന്‍പേട , ഐ മീന്‍ പെണ്‍കുട്ടി, അവളെ ഞാന്‍ ആദ്യമായി നോകിയ ദിവസം അവള്‍ എന്നെ നോക്കിയില്ല, ഞാന്‍ അടുത്ത ദിവസം വീണ്ടും നോക്കി ഒരു നാണവുമില്ലാതെ. അന്ന് വരെ ഒരു പെണ്ണിന്‍റെ മുഹത്തു പോലും നോക്കാത്ത ഞാന്‍ അവളെ തന്നെ നോക്കി നിന്ന് പൊയ്. അങ്ങിനെ അങ്ങിനെ കൊറേ നാളുകള്കു ശേഷം അവള്‍ ആദ്യമായി എന്നെ നോക്കി. ഇതിനു വേണ്ടി ആണോ ഞാന്‍ ഇത്രേം നാള്‍ ജീവിച്ചത് എന്ന പോലെ ആയിരിനു ആ അനുഭവം, എന്‍റെ ചുറ്റും കൊറേ ചെക്കെന്മാരും പെണ്ണുങ്ങളും ഒക്കെ വന്നു ഡാന്‍സ് കളിക്കുന്ന പോലെ തോന്നി, എവിടെ നിന്നോ നല്ല എ ആര്‍ റഹ്മാന്‍ സംഗീതം (റൊമാന്റിക്‌ സോങ്ങ്സ്) ഒഴുകി ഒഴുകി എത്തി എന്‍റെ കാതുകളെ കുളിരണിയിച്ചു.. എല്ലാ ആഴ്ചയിലും ഒരികല്‍ മാത്രമേ എനിക്ക് ഈ അനുഭവം ഉണ്ടാകാരുള്ള്. ഓരോ ആഴ്ചയും ഓരോ പെണ്‍കുട്ടികള്‍ ആണെന്ന് മാത്രം. അതൊക്കെ എന്തിനാ ഇവിടെ പറയുന്നേ? കം ടു ദി പോയിന്റ്‌.

അങ്ങിനെ ഞങ്ങള്‍ കണ്ണുകള്‍ കൊണ്ട് സ്നേഹിച്ചു തുടങ്ങി. എല്ലാ ദിവസവും ആ സമയത്ത് ഞാന്‍ 'കണ്‍കല്‍ ഇര്ന്‍ ട്രല്‍ എന്‍ കണ്‍കല്‍ ഇര്ന്‍ ട്രല്‍ ' എന്ന ഗാനം ഒരു യന്ത്രത്തിന്റെയും സഹായം ഇലാതെ കേള്‍ക്കുമയിര്നു .. അങ്ങിനെ ഇരുള്‍ മൂടി നിന്ന എന്‍റെ ജീവിതത്തില്‍ വെളിച്ചം ഉണ്ടായതു പോലെ തോന്നി. എന്‍റെ ജീവിതത്തിനു ഒരു അര്‍ഥം ഉണ്ടായ പോലെ തോന്നി, ഞാന്‍ വളരെ സന്തോഷവാന്‍ ആയിരിന്നു. എന്നും ഞങ്ങള്‍ കണ്ണുകളാല്‍ കഥകള്‍ കൈമാറുമായിരിന്നു. എന്‍റെ കൂടെ ഫ്രെണ്ട്സ് എന്ന തെണ്ടികള്‍ ആരേലും ഉണ്ടേലും അവള്‍ എന്നെ ഓട്ടകണ്ണുകളാല്‍ നോകിയിരിന്നു. അങ്ങിനെ ഞങ്ങളുടെ പ്രേമം അഥവാ സ്നേഹം അഥവാ ദിവ്യമായ അനുരാഗം നിശബ്ദമായി ആരെയും ബുദ്ധിമുട്ടികാതെ പോവുക ആയിരിന്നു.

ഒരു സാധാരണ ബുധന്‍ ദിവസം. അന്നും ഞാന്‍ എല്ലാ കളിയും തോറ്റ് ഒടുവില്‍ പുറത്തു ഇറങ്ങി അവളേം കാത്തു നിന്നു. അവള്‍ വന്നില്ല... ഞാന്‍ ആകെ ടെസ്പ് ആയി , ഒരു ദിവസം അവളെ കാണാതെ എങ്ങിനെ ഇരിക്കും. ഞാന്‍ വിഷമിച്ചു പോയി. പിറ്റേന്നും അവളെ കണ്ടില്ല. ഞാന്‍ ആകെ വിഷന്നന്‍ ആയി മാറി., ദിവസങ്ങള്‍ കടന്നു പോയി .. അപ്പോഴാണ് എനിക്ക് അവളോട്‌ ഉള്ള സ്നേഹത്തിന്റെ അഗാധത എനിക്ക് വ്യക്തമായത്. 10 ദിവസം ആയപോള്‍ ഞാന്‍ അവളെ ശെരിക്കും മിസ്സ്‌ ചെയ്തു തുടങ്ങിയിരുന്നു. ഇനി ഒളിപിച്ചു വൈക്കന്‍ ആക്കില്ല. എല്ലാവരൂം ഉറക്കെ വിളിച്ചു പറയണം അവളെ എനിക്ക് ഇഷ്ടം ആണെന്ന്, അതിനു മുന്‍പ് അവളോടും പറയണം. ഞാന്‍ തീരുമാനിച്ചു ഉറപ്പിച്ചു. അവളെ ഇനി കാണുന്ന മാത്രയില്‍ കൊച്ചി കേള്‍കുന്ന ശബ്ദത്തില്‍ ഉറക്കെ വിളിച്ചു പറയണം എന്ന് ഞാന്‍ തീരുമാനിച്ചു.

അങ്ങിനെ ജൂണ്‍ 15 അം തീയതി .. ആ ദിവസം എത്തി. അന്ന് അവളെ കാത്തു നിന്ന ഞാന്‍ കണ്ട കാഴ്ച ക്രൂരവും പൈശാചികവും ആയിരിന്നു. അവളെ അന്ന് നടനല്ല വന്നത്. അവള്‍ ഒരു ബൈക്കിന്റെ പുറകില്‍ ആയീര്നു. അവളുടെ നെറ്റിയില്‍ ഒരു സിന്ദൂര രേഘാ. അവള്‍ എന്നെ നോക്കി ചെറുതായി ഒരു മന്ദഹാസം പൂകി. എനിട്ട്‌ ബൈക്ക് ഓടിച്ചിരുന്ന അവളുടെ കണവന്‍ എന്ന തെണ്ടിയുടെ തോളില്‍ കയ്യും ഇട്ടു വിധൂരതയിലേകു പോയി മറഞ്ഞു.. ...

"അവള്‍ അവള്‍ അവള്‍" ... ആ "അവള്‍" ,,,

അങ്ങിനെ വീണ്ടും ഒരു അവള്‍ എന്നെ വഞ്ചിച്ചു. ഞാന്‍ ബടമിന്‍ടണ്‍ കളി നിര്‍ത്തി നല്ല ചെറുക്കന്‍ ആയി.....

Wednesday, January 20, 2010

THUNDU ADI (തുണ്ട് അടി )

എന്നാ ഞാനും ഒരു കഥ പറയാം,, കണ്ട തെണ്ടികള്‍ ഒക്കെ ബ്ലോഗ്‌ എഴുതി തുടങ്ങി. എന്നാ പിന്നെ എനിക്കും ആകാമല്ലോ.

ആദ്യം ഒരു കോപ്പി അടിയുടെ കഥ പറയാം,, ഞങ്ങള്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ്. 50% പരീക്ഷകളും കോപ്പി അടിച്ചാണ് തട്ടി മുട്ടി പാസ്‌ ആയതെന്ന സത്യം നമ്മുടെ ക്ലാസ്സിലെ എല്ലാ കുഞ്ഞുകള്‍കും അറിയാവുന്ന രഹസ്യമാണ്. തുണ്ട് വെക്കല്‍ , minimize ചെയ്ത ഫോറൊസ്ടാറ്റ്കല്‍ തുടങ്ങിയ ആയിര്നു അന്നത്തെ പ്രധാന തുണ്ട് അടി സാമഗ്രഗികള്‍. അന്ന് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് എന്നാ വിഷയത്തിന്റെ പരീക്ഷ ആയിരുന്നു. സാര്‍നോടുള്ള ബഹുമാനം കാരണം ഞാന്‍ പേര് പരയുനില്ല. ഒരു സംഭവം ആയ ഒരു സാര്‍ ആണ്. തുണ്ട് എങ്ങാനും കിട്ടിയാല്‍ മുഖം നോകാതെ നടപടി എടുക്കും,, അങ്ങേരു റിപ്പോര്‍ട്ട്‌ ചെയ്തു ഒരുപാട് പാവങ്ങളുടെ ഭാവി പോയതാ.

എന്തൊക്കെ പറഞ്ഞാല്‍ എന്താ, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് എന്നാ നിലയില്ലാത്ത കടല്‍ എങ്ങിനെ നീന്തിയാലും ഞങ്ങള്‍ കര പറ്റിലാ. ഒടുവില്‍ SE യുടെ എക്സാം എത്തി. ഇദ്ദേഹം ആണ് അന്ന് ക്ലാസ്സില്‍ എന്ന് അറിഞ്ഞപോള്‍ തന്നെ സപപ്ലിക്കുള്ള ഫീസ്‌ അടക്കനമല്ലോ എന്ന് കരുതി വിഷമിച്ചു. അങ്ങിനെ ഞങ്ങള്‍ എല്ലാവരും ഹാളില്‍ കയറി. question കിട്ടി ,, ഞങ്ങളില്‍ പകുതി പേരും ഞെട്ടി. ഒരു $##$# ഉം അറിയില്ല.. പഠിക്കാന്‍ മാത്രം ജനിച്ച എല്ലാ പെണ്ണുങ്ങളും 2 - 3 ആണുങ്ങളും ഒഴിച്ച് എല്ലാവരും ചോദ്യ പേപ്പര്‍ തിരിച്ചും മറിച്ചും കൊറേ നേരം കളഞ്ഞു. പിന്നെ പതുക്കെ പതുക്കെ എന്താണ്ടൊക്കെ എഴുതി തുടങ്ങി. ഒരു മണികൂര്‍ കഴിഞ്ഞപോള്‍ തന്നെ ഞങ്ങടെ കയ്യില്‍ ഉണ്ടായിരുന്ന സ്റ്റോക്ക്‌ ഒക്കെ തീര്‍നു. ഇനി ആണ് പ്രധാന ഇനമായ "പാസ്സിംഗ് ദി പേപ്പര്‍" അഥവാ പേപ്പര്‍ കൈമാറ്റം ആരംഭികുക, ഇത് കൊണ്ടുള്ള പ്രധാന പ്രയോജനം എന്തെന്നാല്‍ നമ്മള്‍ എല്ലാവരും എല്ലാ തുണ്ടുകളും കൊണ്ട് കയറേണ്ട ആവശ്യകത ഇല്ല എന്നത് തന്നെയാണ്. മൊത്തം 6 എസ്സയ്കള്‍ ഉണ്ട്. 4 എണ്ണം എങ്കിലും ഒപ്പിച്ചലെ പാസ്‌ ആവതോള്. അത് കൊണ്ട് ഞാന്‍ ചുറ്റുപാടും നോക്കി. എന്‍റെ ദയനീയമായ നോട്ടം കണ്ടിടാവണം മുന്‍ ബെഞ്ചിലെ ഒരു സുഹൃത്ത്‌ കണ്ണുകള്‍ കൊണ്ട് ഒരു ചോദ്യം "പേപ്പര്‍ വേണം അല്ലെ ?". എന്‍റെ ഉത്തരം സ്വാഭാവികമായും അവനും അറിയാമായിരിന്നു, ആരും കാണാതെ അവന്‍ ആ സല്‍കര്‍മ്മം ചെയുകയും ചെയ്തു . ഞാന്‍ കൃതര്ഥന്‍ ആയി. ഒരു കുഴപ്പം മാത്രം, അവന്റെ പേപ്പര്‍ നീല മഷിയില്‍ ആണ്. ഞാന്‍ ആകട്ടെ ബ്ലാക്കും.

ആരും കാണാതെ ഞാന്‍ മറച്ചു വച്ച് പകര്‍പ്പ് തുടങ്ങി. എന്‍റെ സമയം എന്ന് പറയാന്‍ എന്‍റെ അടുത്തിരിക്കുന്ന bba കാരന്‍ ഒരു പേര് കേട്ട അലവലാതി ആയിരിന്നു. അവന്‍ ആരണ്ടുമായി ഇതേ പോലെ പേപ്പര്‍ മാറാന്‍ ശ്രേമിച്ചു. സാര്‍ കണ്ടു, അവന്‍ പേപ്പര്‍ മാറിയതുമില്ല. സംശയാലുവായ അയാള്‍ അവന്‍റെപേപ്പര്‍ പരിശോദിച്ചു , അതില്‍ പരാജയപെട്ടത്തിന്റെ ക്ഷീണം കാരണം ആണോ എന്തോ അദ്ദേഹം എന്‍റെ പേപ്പര്‍ ഉം പരിശോദിച്ചു. ഞാന്‍ തകര്‍നു, ഇപ്പം തീരും എന്‍റെ കലാലയ ജീവിതം. എല്ലാം ഞാന്‍ ഒരു ഫ്ലാഷ് പോലെ കണ്ടു . ഊണിവേര്സിടി , സാറന്മാര്‍, ദീബാരിംഗ് , ലൈന്‍ പൊട്ടും, നാട്ടില്‍ നാറും , വീട്ടില്‍ കേറ്റില, ആത്മഹത്യ ,,, എല്ലാം ഞാന്‍ കണ്ടു.2 പേപ്പറും കൈല്‍ എടുത്തു കൊണ്ട് ആ ക്രൂരനായ സാര്‍ പറഞ്ഞു -" കഴിവതും ഉനിവേര്സിടി എക്സ്അമിന് ഒരേ കളര്‍ പേന ഉപയൂഗിച്ചുകൂടെ ? ഡോണ്ട് റിപീറ്റ് ഇറ്റ്‌ ..."

ഞാന്‍ ആ എക്സാം പാസ്‌ ആയി..