ഒരു ചെറിയ കഥ പറയാം,,,
ഒരിടത്ത് ഒരു നാട് ഉണ്ടായിരുന്നു. ആ നാട്ടില്‍ കൂടി ഒരു റെയില്‍ പാളം കടന്നു പോകുന്നുണ്ട്. ആ പാളത്തിനു സമീപം ഒരുപാട് വീടുകള്‍ ഉണ്ടായിരിന്നു. കൂലി പണി ചെയ്തും മറ്റു നിത്യ വേലകള്‍ ചെയ്തുമാണ് അവിടുത്തുകാര്‍ ജീവിച്ചിരുന്നത്.
അവരില്‍ ഒരുവന്‍ ആണ് രാജു. രാജുവിന്‍റെ ഭാര്യ ആണ് ശോശാമ്മ. അവര്‍ തികഞ്ഞ ഇസ്ലാമിക വിശ്വാസികള്‍ ആയിരിന്നു, അവരുടെ ജീവിതം പ്രകാശ പൂര്‍ണം ആയിരിന്നു. ആ ഇടയ്ക്കു അവിടെ ഒരു സംഭവം ഉണ്ടായി. ശോശാമ്മ ഒരു പെണ്‍ കുഞ്ഞിനു ജന്മം നല്‍കി.അവര്‍ അവള്‍ക് ഷക്കീല എന്ന് പേര് ഇട്ടു. അവള്‍ വളര്‍ന്നു, അവള്‍ ആ നാട്ടുകാരുടെ കണ്ണില്‍ ഉണ്ണി ആയി വളര്‍ന്നു.
അവള്‍ക്കു മറ്റു കുട്ടികളില്‍ നിന്നും ഒരു വ്യത്യസ്തത ഉണ്ടായിരിന്നു. അവള്‍ക്ക് ട്രെയിന്‍ എന്ന് വച്ചാല്‍ ജീവന്‍ ആയിരിന്നു, ആ പാളത്തിലൂടെ ട്രെയിന്‍ പോകുമ്പോള്‍ സാധാരണ എല്ലാ കുട്ടികളും ഓടി വീട്ടില്‍ കയറുമായിരുന്നു, പക്ഷെ അവള്‍ മാത്രം പാളത്തിന്റെ അടുത്തേക്ക് ചെല്ലുമായിരിന്നു. ശോശാമ്മക്ക് അവളെ പിടിച്ചു വീട്ടില്‍ കൊണ്ടാകുന്നത് ആയിരിന്നു സ്ഥിരം പണി.അവളുടെ ഈ ട്രെയിന്‍ പ്രേമം കണ്ടു എല്ലാവരും അവള്‍ ഒരു റെയില്‍വേ ജീവനകാരി ആകുമെന്ന് പറഞ്ഞു തുടങ്ങി. എല്ലാവരും അവളെ അങ്ങിനെ "റെയില്‍വേ ഷക്കീല" എന്ന് വിളിച്ചു തുടങ്ങി. അവള്‍ ആ പേരുമായി വളര്‍ന്നു,
അവളെ രാജു പണം ഇല്ലാഞ്ഞിട്ടും ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ത്തു. അവള്‍ മിടുക്കി ആയി പഠിച്ചു. എല്ലാ വര്‍ഷവും അവള്‍ക്കു ആയിരിന്നു ക്ലാസ്സില്‍ ഫസ്റ്റ്. അങ്ങിനെ അവള്‍ നാലാം ക്ലാസ്സില്‍ ആ സ്കൂളിലെ ഏറ്റവും നല്ല മാര്‍ക്ക് വാങ്ങുന്ന കുട്ടികുള്ള അവാര്‍ഡ് ഉം വാങ്ങി. അവാര്‍ഡ് ആയി ലഭിച്ചത് ഒരു ട്രെയിന്‍ ഇന്റെ രൂപം ആയിരിന്നു,
തിരിച്ചു വീട്ടില്‍ എത്തിയ അവള്‍ ആ രൂപവുമായി റെയില്‍വേ ട്രാക്കിലേക് ഓടി ചെന്നു. അവള്‍ ട്രാക്കില്‍ ആ അവാര്‍ഡുമായി നിന്നു; ഏകദേശം 3 . 30 ആയി കാണും. പാഞ്ഞു വന്ന കേരള എക്സ്പ്രസ്സ് അവളെ ഇടിച്ചു തെറിപിച്ചു കടന്നു പോയി. കേരള എക്സ്പ്രസ്സ് റൈറ്റ് ടൈം പാലിച്ച ആദ്യത്തെ ദിവസം അന്നായിരിന്നു. :P
valare nilavaaram kuranja lekhanam
ReplyDeleteഒറ്റയിടിയ്ക്ക് ചങ്കരനെ തെങ്ങേൽ കേറ്റണം.
ReplyDelete