Showing posts with label sankaran kutty. Show all posts
Showing posts with label sankaran kutty. Show all posts

Saturday, August 14, 2010

പുന്തലത്താഴം (Punthalathazham)

പുന്തലത്താഴം. എന്‍റെ ജന്മ സ്ഥലം. ഈ സ്ഥലത്തെ കുറിച്ച് എന്നാ പറയാനാ? എത്ര നല്ലത് പറഞ്ഞാലും ഇടയ്കൊക്കെ ആരേലും എന്തേലും പണി ഒപ്പിച്ചു പേരുദോഷം ഉണ്ടാക്കും. ഒരു പണ്ടാരം വാട്ടര്‍ ടാങ്കും, 2 അമ്പലവും , ഒരു ഇലക്ട്രിക്‌ കടയും , ഒരു ബാഗ്‌ കടയും , 2 മെഡിക്കല്‍ ഷോപ്പും, ഒരു സൂപ്പര്‍ ഷാപ്പും, ഒരു ബെവ്കോയും, 3 - 4 ചെറിയ ഹോടേലും, കൊറേ പെട്ടികടകളും, 2 ബേക്കറിയും , ഒരു കൃഷി ആപീസും, കെ എസ് ബി യും, കൊറേ ചിട്ടിക്കാരും, അരി മുതലാളിമ്മാരും, സര്‍ക്കാര്‍ ജീവനക്കാരും, ഓട്ടോക്കാരും, കാറുക്കാരും, എണ്ണാന്‍ പറ്റാത്ത അളവില്‍ ടൂഷന്‍ അധ്യാപകരും അതിലേറെ കുടിയന്മാരും ഉള്ള മനോഹരമായ ഒരു സ്ഥലം.

എല്ലാവരും പറയുന്ന പോലെ ആറും പുഴയും ഒന്നും ഇവിടെ ഇല്ല,, കുറച്ചു വയല്‍ ഉണ്ട്,, അതിന്റെ അടുത്തെങ്ങാനും കണ്ടാല്‍ തന്നെ ആളുകള്‍ ഞാന്‍ മദ്യപിക്കാന്‍ വേണ്ടി പോവുന്നു എന്ന് പറഞ്ഞു കളയും. അതിനാല്‍ ആ പ്രദേശത്തേക്ക് ഞാന്‍ കടക്കുന്നില്ല. ഒരു ഷാപ്പുണ്ട്. നല്ല കിടിലം ഫുഡ്‌ കിട്ടും, മീന്‍ തലയും കപ്പയും കൂടി കഴിച്ചു നോക്കണം,, പൊളപ്പന്‍ ആണ്. അവിടെ കേറാന്‍ കൊതിയാകും, എന്ത് ചെയ്യാനാ? സ്വന്തം നാട്ടില്‍ കിടിലം ഷാപ്പും ബാറും ഉണ്ടേല്‍ ആരും ഒന്ന് ആലോചിചിട്ടെ കയറൂ.. മാനം പോകാതെ നോക്കണമല്ലോ?

കൊല്ലത്ത് നിന്നും പുന്തലത്താഴം വരെ ബസില്‍ പോകാന്‍ ഇന്ന് രാവിലെ നാല് രൂപ അമ്പതു പൈസ ആയിരിന്നു, ഞാന്‍ പണ്ട് കോളേജില്‍ പോകുന്ന കാലത്ത് 50 പൈസ ST ആയിരിന്നു. പ്രൈവറ്റ് ബസ്‌ ഒരുപാട് ഉണ്ട്. മത്സര ഓട്ടം ആയതിനാല്‍ നമ്മള്‍ എന്നും നേരത്തും കാലത്തും ഇതും എത്തേണ്ട സ്ഥലത്ത് എത്തും. പിന്നെ അധികം ചിലവോന്നുമില്ലാതെ വീഗലാണ്ടില്‍ പോയ ഒരു സംതൃപ്തിയും, ഈ നാട്ടില്‍ ഉള്ള ഒരുപാട് ആളുകള്‍ കൊല്ലത്ത് കടകളില്‍ ജോലിക്ക് നില്‍ക്കുനുണ്ട്,, ഈ ജനറേഷന്‍ അല്ല പഴയ ആള്‍ക്കാര്‍, ഈ കാലഘട്ടത്തില്‍ കൂടുതലും സര്‍ക്കാര്‍ ജീവനക്കാര്‍ ആണ്. എന്‍റെ ഏതാണ്ട് എല്ലാ കൂട്ടുക്കാര്‍ക്കും ഒന്നില്‍ കൂടുതല്‍ സര്‍ക്കാര്‍ ജോലി കിട്ടിയവര്‍ ആണ്. എനിക്കതില്‍ തീരെ അസൂയ ഇല്ല.. ഒട്ടും ഇല്ല.. മംഗലതമ്മ ആണേ സത്യം,, തെണ്ടികള്‍. :(

2 അമ്പലങ്ങള്‍ ഉണ്ട്. മംഗലത്ത് നടയും, പുത്തന്‍ നടയും; ഇവിടങ്ങളിലെ ഉത്സവങ്ങള്‍ തമ്മില്‍ 2 ദിവസത്തെ ഗാപ്‌ മാത്രമേ ഉള്ളൂ. അതിനാല്‍ ഉത്സവകാലം വളരെ മനോഹരമാണ്. അലമ്പും, അടിയും, കുടിയും, കുടുംബങ്ങളുടെയും കൂട്ടുകാരുടെയും ഒത്തു ചേരലും എല്ലാം, എല്ലാ സമയം പോലെ തന്നെ ഉത്സവ കാലത്തും ഏറ്റവും കൂട്ടല്‍ കച്ചവടം നടകുന്നത് ബെവ്കോ യില്‍ തന്നെയാണ്, അതിന്റെ മുന്നില്‍ വന്നു നിന്ന് വണ്ടി പിടിക്കാന്‍ പോലീസുക്കാരും എത്താറുണ്ട്, പൂച്ചക്ക് എന്താ ഈ പഞ്ചായത്തില്‍കാര്യം,
പുന്തലത്താഴം സിറ്റി കോര്‍പ്പോരറേന്റെ പരിധിയില്‍ ആണെന്ന് നിങ്ങളോട് ഞാന്‍ പറഞ്ഞായിരിന്നോ. പണ്ട് ഒരിക്കല്‍ ഞങ്ങള്‍ കോര്‍പ്പോരേഷന്‍ ആയെന്നു ഒരാളോട് പറഞ്ഞപ്പോള്‍ അവര് കോര്‍പ്പോരേഷന്‍ വേണ്ട എന്ന് റിക്വസ്റ്റ് ചെയ്യാന്‍ പോവുന്നു എന്ന് പറഞ്ഞു. കളിയാക്കിയതായിരിന്നു എന്ന് പുള്ളി തന്നെ പറഞ്ഞപ്പോള്‍ ആണ് എനിക്ക് കത്തിയത്,

പിന്നീട് എടുത്തു പറയത്തക്ക മറ്റൊരു പ്രേതെകത കൂടി ഉണ്ട് ഞങ്ങളുടെ സ്ഥലത്തിന്. ഭൂമിശാസ്ത്രപരമായി നമ്മുടെ സ്ഥലം കിളികൊലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണേലും മുഖത്തല പോലീസും കൊല്ലം ഈസ്റ്റ്‌ സ്റ്റേനിലെ ചേട്ടന്മാരും ഇടയ്കൊക്കെ അത് വഴി വരാറുണ്ട്. പുന്തലത്താഴത്തെ ജനങ്ങളെ ഗുണദോഷികാന്‍ ഉള്ള ചുമതല ഇവര്‍ എല്ലാം തന്നെ ഭംഗി ആയി നിര്‍വഹിച്ചു പോരുനുണ്ട്. അതിന്‍റെ ഇടയില്‍ അല്ലറ ചില്ലറ തട്ടും മുട്ടും ഒക്കെ ഇവിടെ പതിവാണ്. ചട്ടിയും കലവും അല്ലെ എന്ന് കാരണവന്മാര്‍. വേറെ ഒരു കൂട്ടര്‍ ഉണ്ട്,, ന്യൂനപക്ഷം ആയ ഒരു കൂട്ടര്‍ ,, ആരെ കണ്ടാലും 10 രൂപ ചോദിക്കും, കിട്ടിയാല്‍ കിട്ടി,, ഇല്ലേല്‍ ഇല്ല. പോലീസുക്കാര്‍ പേടിപിച്ചു വാങ്ങുന്നു, മറ്റവര്‍ അവകാശം എന്ന നിലയില്‍ തെണ്ടി വാങ്ങുന്നു,

എന്തൊക്കെ ആണേലും സ്വന്തം നാട് എല്ലാവര്‍ക്കും ഏറ്റവും പ്രിയപെട്ടതാണ്. അത് കൊണ്ട് എത്രയും പെട്ടന്ന് തന്നെ ഇവിടെ നിന്നും ശാന്തതയും, സ്വസ്ഥതയും, സമധാനാവും ഉള്ള ഡീസന്റ്റ്‌ മുക്കിലെക്കോ കോടാലി മുക്കിലെക്കോ താമസം മാറാന്‍ ഞാന്‍ തീരുമാനിച്ചു. ;)

Monday, April 26, 2010

സത്യം പറയാമായിരിന്നു! (y did u lie?)

ഇത് ഞങ്ങളുടെ കോളേജില്‍ ഒരു ദിവസം നടന്ന സംഭവം ആണ്. ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ്. ക്ലാസ്സില്‍ കയറുന്നത് പന്ജാര അടിക്കാനും ഉച്ചക്ക് മറ്റുള്ളവരുടെ പാത്രത്തില്‍ നിന്നും ഭക്ഷണം കൈ ഇട്ടു വാരാനും വേണ്ടി മാത്രം ആയിരിന്നു. എല്ലാ സിനിമകളും വിടാതെ കാണുന്ന കാലം (ഇപ്പോഴത്തെ സ്ഥിതിയും മോശം അല്ല ). അന്നൊക്കെ ഒരേ പാര്‍ക്കില്‍ വര്‍ഷത്തിലെ 365 ദിവസം പൊയ് ഇരുന്നാലും ബോര്‍ അടികില്ലാര്‍ന്നു. സമയം പോകുനത് അറിയതെ ഇല്ലായിര്‍ന്നു. അങ്ങിനെ പോകുന്ന കാലം.

ഒരു ദിവസം ഉച്ചക്ക് പഞ്ചാര അടിച്ചു സമയം പോയത് അറിഞ്ഞില്ല. Commerce ഇന്റെ ഒരു പേപ്പര്‍ പഠിപ്പിക്കാന്‍ ഒരു ഗസ്റ്റ് ലക്ചര്‍ വരുമായിരിന്നു. പുള്ളിക്ക് നമ്മുടെ കോളേജിലെ വകുപ്പുകള്‍ ഒന്നും അധികം അറിയില്ല.. വരും , ഒരു മണികൂര്‍ കൊല്ലും, പോകും, അതായിരിന്നു പതിവ് പരിപാടി, പുള്ളി ക്ലാസ്സില്‍ കയറി കഴിഞ്ഞാണ് ഞങ്ങള്‍ക്ക് ബോധം ഉണ്ടായത്. "ദൈവമേ, ഇനി ഒരു മണിക്കൂര്‍" - സ്ഥിരം ആയി ക്ലാസ്സ്‌ ബങ്ക് ചെയ്യാറുള്ള ഞങ്ങള്‍ എല്ലാവരും പരസ്പരം നോക്കി. ഒരു മണികൂര്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരു യുഗം പോലെ ആണ്, സമയം പോകില്ല. "എന്നാ ചെയ്യും ??".. പുള്ളി പതിവ് കത്തി തുടങ്ങി.

എന്നാ പിന്നെ വല്ലോം കളിച്ചു കളയാം എന്ന് കരുതി ഞങ്ങള്‍ പേപ്പര്‍ ക്രിക്കറ്റ്‌ കളിക്കാന്‍ തുടങ്ങി. ഒരു 10 മിനിറ്റ് ആയപ്പോഴേക്കും ഞങ്ങള്‍ തമ്മില്‍ അടി ആയി. സൗണ്ട് കൂടി പോയി. സാര്‍ അത് കണ്ടു, ഞങ്ങള്‍ ഒരു 5 പേരെ ഇറക്കി വിട്ടു. സന്തോഷം കൊണ്ട് ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. ഞങ്ങള്‍ അവിടെ നിന്നും വിജയശ്രീലാളിതരെ പോലെ ഇറങ്ങി പോയി. 50 മിനിറ്റ് കൊലപാതകം സഹികേണ്ടി വന്നില്ലാലോ എന്നുളത്തില്‍ ഞങ്ങള്‍ ദൈവത്തോട് നന്ദി പറഞ്ഞു. പക്ഷെ ദൈവം കേട്ടിലാ. അവിടെ നിന്നും ഇറങ്ങി നേരെ ചെന്ന് ചാടിയത് ഞങ്ങളുടെ എല്ലാം എല്ലാം ആയ പ്രിന്സിപാലിന്റെ മുന്നില്‍. അയാള്‍ ഞങ്ങളെ അറെസ്റ്റ്‌ ചെയ്തു - "എങ്ങോട്ടാ എല്ലാവരും? ക്ലാസ്സ്‌ ഇല്ലേ? ". ഞങ്ങള്‍ പരസ്പരം നോക്കി. അപ്പോള്‍ രതീഷ്‌ ചാടി കേറി പറഞ്ഞു -"സാര്‍, ടെക്സ്റ്റ്‌ ഇല്ലാത്തതു കൊണ്ട് കോമ്മെര്‍സ് സാര്‍ ഇറക്കി വിട്ടു സാര്‍..". കൊള്ളം, നല്ല കള്ളം, ഞങ്ങളുടെ കൂടെ നടകുന്നത് കൊണ്ട് പ്രയോജനം ഉണ്ട്, ഞങ്ങള്‍ ഇത് മനസ്സില്‍ പറയുന്നതിന് മുന്‍പ് തന്നെ അവന്‍ അവന്റെ തല മേല്‍കൂരയില്‍ തട്ടുന രീതിയില്‍ ഉയര്‍ത്തി പിടിച്ചു . ഞങ്ങള്‍ കരുതി സാര്‍ ഞങ്ങളോട് പൊയ്കോളം പറയും എന്ന്. സ്വാഭാവികമായി ഞങ്ങള്‍ക്ക് വീണ്ടും തെറ്റ് പറ്റി പോയി.

പ്രിന്‍സിപ്പല്‍ ഞങ്ങളെ 5 ഇനേം കൊണ്ട് ക്ലാസ്സ്‌ റൂമില്‍ എത്തി. ഞങ്ങള്‍ എല്ലാവരും തകര്‍ന്ന പോലെ ആയി, "കള്ളം പറഞ്ഞത് ഇപ്പം പിടികുമല്ലോ , എല്ലാം കുളം ആവുമല്ലോ?". പ്രിന്‍സിപ്പല്‍ ഞങ്ങളേം കൊണ്ട് ക്ലാസ്സിന്റെ അകത്തു കയറി. കോമ്മെര്‍സ് സാര്‍ കൊലപാതകം ഒന്ന് pause ചെയ്തു പ്രിനസിപല്നെ നോക്കി. പ്രിന്‍സിപ്പല്‍ കോമ്മെര്‍സ് സാറിനോട് പറഞ്ഞു - " സാര്‍, ഇത്തവണതേക്ക് ക്ഷെമിക്കു, അവരെ ക്ലാസ്സില്‍ കയറ്റിയേറെ, ഇനി മേലില്‍ ആവര്‍ത്തികില്ല" - കോമ്മെര്‍സ് സാര്‍ തലയാട്ടി. ഞങ്ങള്‍ എല്ലാം വീണ്ടും അകത്തായി. ഇനിയും കിടക്കുന്നു 45 മിനിറ്റ് കൂടി, ഞങ്ങള്‍ 4 പേരും കൂടി രതീഷിന്റെ മുഖത്തേക്ക് നോക്കി. അത് വരെ ഉയര്‍ത്തി പിടിച്ചു നിന്ന ആ മുഖം പതുക്കെ താന്നു. അങ്ങിനെ ജീവിതല്‍ ആദ്യം ആയി കള്ളം പറഞ്ഞതിന്റെ വിഷമം ഞങ്ങള്ക് മനസിലായി.

ഇതില്‍ നിന്നും നമ്മള്‍ മനസിലാകണ്ടേ പാഠം എന്താണ് ? - ' ചില പ്രത്യേക സമയങ്ങളില്‍ നമ്മള്‍ സത്യം തന്നെ പറയണം, ഇല്ലേല്‍ പണി കിട്ടും. '

സത്യം പറയാമായിരിന്നു!

Monday, January 25, 2010

keletron ടിവി

ഇനിയും കഥകള്‍ എഴുതണം എന്ന് ആരും എന്നോട് പറയാത്ത സ്ഥിതിക്ക് ഞാന്‍ ഒരു കഥ കൂടി പറയാം.

ഇത് വീട്ടുകാരെ പറ്റിച്ച കഥ ആണ്. എന്‍റെ സ്വന്തം വീട്ടുകാരെ. അത് കൊണ്ടു ആരും ഒരുപാട് സഹതാപം ഒന്നും കാണികേണ്ട. കഥ തുടങ്ങുനത് ഏകദേശം 25 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അന്ന് ഞങ്ങളുടെ വീട്ടില്‍ ഒരു പുതിയ അതിഥി എത്തി. "ഞാന്‍". എനിക്ക് പുറകെ വേറെ ഒരു അതിഥിയും എത്തി. Keletron കളര്‍ ടെലിവിഷന്‍. അന്ന് ആ പഞ്ചായത്തില്‍ ആദ്യമായിടാണ് ഒരു ടിവി എത്തുന്നത്‌. എന്നെ കാണാന്‍ വരുന്ന ആളുകളെകാല്‍ ടിവി കാണാന്‍ വന്നവരുടെ എണ്ണം ആയിരുന്നു കൂടുതല്‍. അന്ന് എനിക്ക് സംസാരിക്കാന്‍ ഉള്ള കഴിവ് ഉണ്ടായിരുന്നേല്‍ ഞാന്‍ എല്ലാത്തിനേം ചീത്ത വിളിച്ചു ഓടിച്ചേനെ. അല്ല ഞാന്‍ അറിയാന്‍ മേലാത്തത് കൊണ്ടു ചോദികുവാ? ഞാന്‍ ആണോ ടിവി ആണോ വലുത്? എന്തായാലും ശരി എന്നെ ആര്‍കും കാണണ്ടായിരിന്നു.

അങ്ങിനെ കാലം നീങ്ങി തുടങ്ങി. അന്നൊക്കെ എല്ലാ ദിവസവും വൈകുന്നേരം ദൂരദര്‍ശനില്‍ സീരിയല്‍ ഉണ്ടായിരിന്നു. അത് കാണാനും കണ്ടു കരയാനും ബഹളം വക്കാനും അയല്‍പക്കത്തും നിന്നും മറ്റും ഒരുപാട് പേര്‍ വരുമായിരുന്നു. വൈകുന്നേരങ്ങളില്‍ അവിടെ ഒരു ഉത്സവ പ്രതീതി ആയിരിന്നു. (ചിലപ്പോള്‍ അത് ഒരു ശല്യമായും മാറുമാര്നു). ഇതിനെകള്‍ തിരക്കാണ് ഞായരയ്ച്ചകളില്‍. അന്ന് സിനിമ ഉണ്ടാവാറുണ്ട്. അന്ന് ടിവി ഇരിക്കുന്ന ഹാള്‍ നിറഞ്ഞു കവിയുമായിരിന്നു.

ഞാന്‍ വളര്‍നു വളര്‍ന്നു ഒരു 5 ആം ക്ലാസ്സില്‍ ഒക്കെ എത്തി. അപ്പോഴേക്കും ആ പഞ്ചായത്തില്‍ ടിവി എന്നാ വസ്തു എല്ലാ അന്ടന്റെയും അടകൊടന്റെയും വീട്ടില്‍ വന്നു തുടങ്ങി. റിമോട്ട് ഉള്ള ടിവി. ഞങ്ങടെ ടിവിക്ക് ആ കുന്ത്രാണ്ടം ഇല്ലാലോ. ആകെ ഉള്ളത് 7 ചാനലും. ബാകി ഉള്ളവര്കൊക്കെ 49 മുതല്‍ 199 വരെ. എന്തിനാണ് ഇത്രേം ചാനലുകള്‍ ഒരു ടിവിക്ക് എന്ന് അന്ന് എനിക്ക് മനസിലായില്ല. ആ പേരില്‍ നാട്ടില്‍ ഉള്ളവന്മാരോക്കെ എന്നെ കളിയാകിയപോഴും എനിക്ക് ഒന്നും തോന്നിയില്ല. അങ്ങിനെ കാലം നീങ്ങിയപോള്‍ ആണ് അവിടെ കേബിള്‍ ടിവി എന്ന സംഭവം കൂടി എത്തിയത്. എല്ലാവരും കേബിള്‍ എടുത്തു, ഞങ്ങളും. എല്ലാരും റിമോടില്‍ ചാനല്‍ മാറുമ്പോള്‍ ഞാന്‍ മാത്രം ടിവിയുടെ മൂട്ടില്‍ പോയിരിന്നു ഞെക്കുമായിരുന്നു. എല്ലാവരും എന്നെ കളിയാകി തുടങ്ങി. ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും ഒരു കൂസലുമില്ല. ഇതൊക്കെ ഒരു സംഭവം ആണോ എന്നാ മട്ടില്‍ അവര്‍ എന്നെ മൈന്‍ഡ് പോലും ചെയ്തില്ല.

അങ്ങിനെ ഇരിക്കെ ആണ് ഒരിക്കല്‍ ഇടി വെട്ടി ടിവി അടിച്ചു പോയി. ഞാന്‍ ഒരുപാട് സന്തോഷിച്ചു. അങ്ങിനെ എങ്കിലും ഒരു പുതിയത് വീട്ടില്‍ വരുമല്ലോ എന്ന് കരുതി ഞാന്‍ ആനന്ദചിത്തന്‍ ആയി. പക്ഷെ ഒരു സാമദ്രോഹി വന്നു അത് നേരെ ആകി കൊടുത്തു,, ഞാന്‍ തകര്‍ന്നു, പക്ഷെ പോകുനതിനു മുന്‍പ് അയാള്‍ വീടുകാരോട് പറഞ്ഞു 2000 രൂപ കൊടുകാം എങ്കില്‍ ആ ടിവിയില്‍ റിമോട്ട് വയ്ക്കാം എന്ന്. അന്ന് മുതല്‍ അതായി എന്‍റെ പരിശ്രെമം. ഒടുവില്‍ ഞാന്‍ വിജയിച്ചു. അങ്ങിനെ ടിവിയില്‍ റിമോട്ട് കയറ്റി. എല്ലാവരേം പോലെ ഞാനും സോഫയില്‍ കിടന്നു കൊണ്ടു ടിവി കാണാന്‍ തുടങ്ങി. ഞാനും ഒരു പരിഷ്കാരി ആയി മാറി.
അങ്ങിനെ കാലം വീണ്ടും കടന്നു പൊയ്. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലം. അപ്പോഴാണ് ഫ്ലാറ്റ് സ്ക്രീന്‍ , stereo ശബ്ദം തുടങ്ങിയ ആളുകളുടെ വരവ്. ഞാന്‍ അതിലും ആക്രിഷ്ടന്‍ ആയി. വീട്ടില്‍ സംഭവം അവതരിപ്പിച്ചു. പുതിയ ഒരെണ്ണം വാങ്ങണം. വീടുകാര്‍ നോക്കിയപ്പോള്‍ പഴയ ടിവി പയര് പോലെ വര്‍ക്ക്‌ ചെയുന്നു. അവര്‍ കണ്‍ക്ലൂഷനില്‍ എത്തി. "ഇത് ചീത്ത ആവട്ടെ.. എനിട്ട്‌ ആലോചിക്കാം".. ന്യായമായ തീരുമാനം, ഞാന്‍ ശെരി വച്ച്, അല്ലാതെ ഞാന്‍ എന്നാ ചെയ്യാനാ?. മഴയും ഇടിയും ഒക്കെ വരുമല്ലോ എന്ന് പ്രത്യാശയില്‍ ഞാന്‍ കാലം കഴിച്ചു നീക്കി.

മഴ വന്നു, ഇടി വന്നു, ഗുജറാത്തില്‍ ഭൂമി കുലുക്കവും വന്നു. എനിട്ടും ആ ടിവി മാത്രം ഒരു കുഴപ്പവും ഇല്ലാതെ പ്രവര്‍ത്തിച്ചു കൊണ്ടു ഇരിന്നു. ഇന്ന് തീരും, നാളെ തീരും എന്ന് കാത്തു കാത്തു ഞാന്‍ മടുത്തു. അങ്ങിനെ ഇരിക്കെ ഒരു ദിവസം വീട്ടില്‍ ആരും ഇല്ലാതെ വന്നു. അപ്പോഴാണ് എനിക്ക് ഒരു ബുദ്ധി തോന്നിയത്. ഞാന്‍ ആ ടിവി തുറന്നു. ആദ്യം കണ്ണില്‍ കണ്ട നീല വയര്‍ പൊട്ടിച്ചു. എനിട്ട്‌ ഒന്നും അറിയാത്ത പോലെ ഞാന്‍ മുങ്ങി. വൈകുന്നേരം ടിവി ചീത്ത ആയ വിവരം അറിഞ്ഞു, ശരി ആക്കാന്‍ ഒരാളെ വിളിച്ചു കൊണ്ടു വരാന്‍ എന്നെ തന്നെ നിയോഗിച്ചു. ഞാന്‍ സന്തുഷ്ടന്‍ ആയി. എനികരിയവുന്ന ഒരു ചേട്ടനെ ഞാന്‍ പോയി വിളിച്ചു കൊണ്ടു വന്നു. കാര്യങ്ങള്‍ ഒക്കെ ഞാന്‍ നേരത്തെ തന്നെ പറഞ്ഞു വച്ചിരുന്നു. നാടകം ആരംഭിച്ചു. പുള്ളി ടിവി തുറന്നു കൊറേ വയറുകള്‍ സോല്ടെര്‍ ചെയ്തു ഊരി മാറി. വീണ്ടും സോല്ടെര്‍ ചെയ്തു ഒട്ടിച്ചു. ആരും ആ പരിസരത്തേക്കു വരാതെ ഇരിക്കാന്‍ ഞാന്‍ പ്രതീകം നോക്കുനുണ്ടായിരിന്നു. അങ്ങിനെ ഒരു മണികൂരിനു ശേഷം ഞാന്‍ ഊരി ഇട്ടിരുന്ന ആ നീല വയറും പുള്ളി ഒട്ടിച്ചു. അങ്ങിനെ ടിവി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.

ഒരു ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞ ക്ഷീണത്തോടെ ആ പുള്ളി ഞങ്ങടെ വീടുകരോട് പറഞ്ഞു -" ഇനി അധികം ഇല്ല..എത്രയും പെട്ടന്ന് മാറ്റി വാങ്ങുക... 300 രൂപ ആയി.." ആ പുള്ളിയുടെ അഭിനയ പാടവം കണ്ടു ഞാന്‍ ഞെട്ടി പോയി. എന്‍റെ സ്വന്തം തിരകഥ. ഞാന്‍ അഭിമാനം കൊണ്ടു. തരികിടയില്‍ എന്‍റെ ഭാവി ഓര്‍ത്തു എനിക്ക് എന്നോട് തന്നെ അസൂയ തോന്നി,, വീടുകാര്‍ അയാള്‍ക്ക് കാശ് കൊടുത്തു,. അതേല്‍ നിന്നും കമ്മീഷന്‍ അടികണോ വേണ്ടയോ എന്ന് ഞാന്‍ ആലോചിച്ചതാ... ചോദിച്ചിട്ട് അയാള്‍ തന്നിലെലോ എന്ന് കരുതി മിണ്ടിയില്ല.

അങ്ങിനെ ഒടുവില്‍ ആ ഇലക്ട്രോണിക് ഡോക്ടറിന്റെ പ്രേസ്ക്രിപ്റേന്‍ മാനിച്ചു ആ ടിവി കൊടുക്കാന്‍ വീടുകാര്‍ സമ്മതം മൂളി. 15 ദിവസത്തിനുള്ളില്‍ ഞാന്‍ ആ സാധനം കൊടുത്തു വേറെ ടിവി വാങ്ങി. ഫ്ലാറ്റ്, stereo എല്ലാം ഉണ്ടായിരിന്നു. ഞാന്‍ സന്തുഷ്ടനും ആയിരുന്നു. എല്ലാം നല്ലതായി പോവുക ആയിരിന്നു. ഞാന്‍ വീടുകാരെ കൊറേ നാളത്തേക്ക് പറ്റിചതും ഇല്ല.

അപ്പോഴാണ് lcd ടിവി ഇറങ്ങിയത്‌.... ഞാന്‍ നന്നാവാന്‍ സമ്മതികൂലാ!!...