Showing posts with label praveen raj kollam punthalathazham. Show all posts
Showing posts with label praveen raj kollam punthalathazham. Show all posts

Friday, July 29, 2011

ഒരു അവിവിഹതിനായ സോഫ്റ്റ്‌വെയര്‍ എന്ജിനീയരുടെ പഴയ ഡയറി കുറിപ്പ് !

കഥയും കഥാപാത്രവും പ്രൊജക്റ്റ്‌ ഉം സാങ്കല്‍പ്പികം മാത്രം ആണ്. എന്നോട് ഒന്നും ചോദിക്കരുത്.

ഒരു അവിവിഹതിനായ സോഫ്റ്റ്‌വെയര്‍ എന്ജിനീയരുടെ പഴയ ഡയറി കുറിപ്പ് !

തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ ഒരു ജോലി വാങ്ങണം എന്നത് ഒരു നീണ്ടകാല സ്വപ്നം ആയിരിന്നു. നീണ്ടകാലം എന്നത് ഒരു 2 - 3 വര്‍ഷം. പണ്ട് ഇടയ്കൊക്കെ ഇവിടെ കറങ്ങാന്‍ വരുമായിരിന്നു. അന്നേരം ഇവിടുത്തെ കളക്ഷന്‍ കണ്ടു ഞെട്ടി ഒരു ചെറിയ വേദനയോടു മാത്രമേ തിരികെ പോകുമായിരിനോള്. കുറച്ചു c++ പഠിച്ചിട്ടയാലും വേണ്ടീല, എങ്ങിനെ എങ്കിലും ഇവിടെ കേറി പട്ടണം എന്ന് ഉറച്ച തീരുമാനത്തില്‍ എത്തി. അങ്ങിനെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു തുടങ്ങി. വണ്ടികൂലിയും സമയവും മാനവും നഷ്ടം ആയതു മാത്രം മിച്ചം. അങ്ങിനെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു ചെയ്തു എനിക്ക് ഒരു 30 വയസ്സായപ്പോള്‍ ടെക്നോപാര്‍ക്കിലെ സാമാന്യം അറിയപെടുന്ന ഒരു കമ്പനിയില്‍ ജോലി കിട്ടി. എന്റെ ആഗ്രഹങ്ങള്‍ക്ക് ചിറകു മുളച്ചു എന്നതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു.

അങ്ങിനെ ഒരു തിങ്ങള്‍ ദിവസം രാവിലെ, ഞാന്‍ ആ കമ്പനിയില്‍ ചേരാന്‍ വേണ്ടി എത്തി ചേര്‍ന്നു. രാവിലെ തന്നെ HR വിളിച്ചു കൊണ്ട് പോയി കൊറേ കടലാസുകളില്‍ ഒപ്പ് വപ്പിച്ചു. കമ്പനി ആനയാണ് ചേനയാണ് എന്നൊക്ക് പറഞ്ഞു തന്നു. 8 മണിക്കൂര്‍ ലോഗ് ദിവസം വേണം എന്നത് മാത്രമാണ് ഞാന്‍ ആ കൂട്ടത്തില്‍ ശ്രദ്ധിച്ച ഒരേ ഒരു കാര്യം. സാരമില്ല ബാക്കി സമയത്ത് വായി നോക്കാമല്ലോ എന്ന് കരുതി ഞാന്‍ സന്തോഷിച്ചു. അങ്ങിനെ എന്നെ കൊണ്ട് പോയി ഒരു പ്രൊജക്റ്റ്‌ ഇല്‍ ഇട്ടു. ആദ്യം ദിവസം തന്നെ പ്രൊജക്റ്റ്‌ മാനേജര്‍ എന്നെ പറഞ്ഞു പേടിപ്പിച്ചു. അങ്ങിനെ പേടിക്കുന്ന ഒരുത്തന്‍ അല്ലാത്തത് കൊണ്ട് ഞാന്‍ ഒന്നും ശ്രദ്ധിച്ചില്ല.

കൃത്യം 5.30 ആയപ്പോള്‍ തന്നെ ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി പുറത്തു വായിനോക്കാന്‍ ചെന്ന് നിന്നു. അന്ന് ഒരു അഞ്ഞൂറ് പെണ്‍കൊടികളെ എങ്കിലും ഞാന്‍ കണ്ടു കാണും. ആരെയെങ്ങിലും ഒരാളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു വരും ദിനങ്ങളില്‍ പ്രേമിക്കാം എന്നാ തീരുമാനത്തില്‍ ഞാന്‍ എത്തി ചേര്‍ന്നു. ബട്ട്‌ ആ തീരുമാനം ഇപ്പോഴും തീരുമാനം മാത്രമായി തുടരുകയാണ്. പിന്നീട് ഒരു ദിവസം പോലും എനിക്ക് 8 മണി കഴിയാതെ ഇറങ്ങാന്‍ പറ്റിയിട്ടില്ല. രാവിലെ ഈ പറഞ്ഞ അഞ്ഞൂറ് പെണ്ണുങ്ങള്‍ എനീക്കുനതിനു മുന്‍പ് തന്നെ ഞാന്‍ ഓഫീസില്‍ എത്തും. ഉച്ചക്ക് വിശന്നു കണ്ണ് കാണാതെ പുറത്തിരങ്ങമ്പോള്‍ ആരേം നോക്കാന്‍ തോന്നില്ല. മാത്രവുമല്ല ഭക്ഷണം എന്നും എന്റെ വീക്നെസ് ആയിരിന്നു. എന്റെ വയര്‍ കണ്ടാല്‍ അതറിയാം. രാത്രി ഞാന്‍ കാണുന്ന എല്ലാ പെണ്ണുങ്ങളും ഒന്നുംകില്‍ കാമുകന്റെ കൂടെ അല്ലേല്‍ കെട്ടിയോന്റെ കൂടെ. പിന്നെ 9 മണിക്ക് തറവാട് അടക്കും എന്നുളത് കൊണ്ട് ഞാന്‍ രാത്രി നേരത്തെ ഇറങ്ങും. അപ്പം നിങ്ങള്‍ ചോദിക്കും നിന്റെ പ്രൊജക്റ്റ്‌ഇല്‍ ആരും ഇല്ലേ എന്ന്? പണി ഒന്നോഴിഞ്ഞിട്ടു വേണ്ടേ ആരേലും നോക്കാന്‍.. :(

അങ്ങിനെ ഈ പ്രൊജക്റ്റ്‌ കഴിഞ്ഞിട്ട് വേണം ഏതേലും ഒരുത്തിയെ ലൈന്‍ അടിച്ചു പ്രേമിച്ചു കല്യാണം കഴിച്ചു ഒരു ടീം ലീഡ് ആയി മാറാന്‍

എന്ന് സ്വന്തം

ഫിജു ഫാലന്‍
21/ 02 / 2005
തിരോന്തരം

Sunday, November 7, 2010

വിനയനും യക്ഷിയും പിന്നെ ഞാനും ( V, Y & ME)

കൊറേ നാള്‍ ആയി എഴുതിയിട്ട്,, എന്ത് എഴുതിയാലും കുത്തുവാക്ക് മാത്രം പറയാന്‍ കൊറേ കൂട്ടുക്കാര്‍ ഉണ്ടേല്‍ എങ്ങിനെ സമാധാനം ആയി എഴുതും. ഇന്ന് പക്ഷെ എഴുതാതെ വയ്യ. ഇന്ന് ഉച്ചക്ക് ബോര്‍അടി സഹിക്കാന്‍ പറ്റാതെ വന്നു, മഴ ആയോണ്ട് പുറത്തു ഇറങ്ങാനും നിര്‍വാഹം ഇല്ല, ,, അതിനാല്‍ ചുമ്മാ അപ്പുറത്തെ വീടിലെ ചെറുക്കനോട് dvd വല്ലതും ഉണ്ടോ എന്ന് ചോദിച്ചു, അവന്‍ യക്ഷിയും ഞാനും എന്നാ സൂപ്പര്‍ ഹിറ്റ്‌ സിനിമയുടെ dvd കൊണ്ട് വന്നു തന്നു, വ്യത്യസ്തമായ വിനയന്‍ ചിത്രങ്ങള്‍ തീട്രേല്‍ പോയി കാനുനത് ഞാന്‍ പണ്ടേ നിര്‍ത്തിയതാണ്,,, ആഹ്! വരുനടുത്തു വച്ച് കാണാം എന്ന് കരുതി ഞാന്‍ ആ dvd പ്ലേ ചെയ്തു,,

തുടക്കം തന്നെ മറ്റു ഹോറൊര്‍ ചിത്രങ്ങളുടെ ഒടുക്കം പോലെ ആണ്, 5.1 ആയോണ്ട് ആകും നല്ല പോലെ പേടിക്കുന്നില്ല.. നിലവാരം ഇല്ല എന്ന് പറയാന്‍ പറ്റുന്നവിധം അതിലും തറയായി ഒപ്പിച്ച ഗ്രാഫിക്സില്‍ കൊറേ പട്ടികളും കൂതറ പ്രേതങ്ങളും,, മാരകം തന്നെ.. പിന്നീടു മുത്തുകളും പവിഴങ്ങളും കൊണ്ട് ചിത്രത്തിന്റെ പേരും പിന്നണി പ്രവര്‍ത്തകരുടെ പേരും,, ഏറവും ഒടുവില്‍ നല്ല കനല്‍കട്ട കൊണ്ട് വിനയന്‍ സാറിന്റെ പേരും,, കഥ തുടങ്ങുന്നു. കഥയില്‍ വലിയ കാര്യം ഇല്ലേലും നായിക സുന്ദരി ആണ്.. അളവ് എടുക്കാന്‍ അറിയാത്ത ഏതോ തയ്യല്‍കാരന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ആടകള്‍ മാത്രമേ അവള്‍ക്കു വിനയന്‍ സാര്‍ കൊടുത്തിട്ടുള്ളൂ.. അതിപ്പം റൊമാന്‍സ് സീന്‍ ആണേലും നല്ല സെന്റി സീന്‍ ആണേലും,, അവളെ കൂടാതെ വേറെ ഒരുത്തിയും ഇടയ്ക്കു കാണികുനുണ്ട്‌.. ടിന്റു മോന്‍ പറഞ്ഞ പോലെ വേറൊരു പാവപ്പെട്ടവള്‍..

പിന്നെ കൊറേ അലവലാതി സംസാരങ്ങള്‍. ഐ മീന്‍ ഡയലോഗുകള്‍.. ഏറവും കൊടുത്താല്‍ അശ്ലീലം നിറഞ്ഞ സംസാരം ഈ ഇടയ്ക്കു ഞാന്‍ കണ്ടത് ഈ സിനിമയില്‍ ആണ്... ഇംഗ്ലീഷ് സിനിമയില്‍ ഇതൊക്കെ ആകമെങ്ങില്‍ നമ്മുക്കും ആവാം എന്നാവും വിനയന്റെ ഭാഷ്യം,, പാട്ടുകള്‍ കാണാന്‍ കൊള്ളിലെലും ചിലത് കേള്‍ക്കാന്‍ കൊല്ലം,, ഉള്ളത് ഉള്ള പോലെ പറയണമല്ലോ.. ചായാഗ്രഹണം നന്നായിടുണ്ട്,, നമ്മുടെ അരുവികളുടെ പച്ച കളര്‍ മാറ്റി യൂറോപീന്‍ സിനിമകളില്‍ കാണുനത് പോലെ നീല ആകിയത് മനോഹരം ആയിടുണ്ട്,,

എങ്കിലും നിലവാരം ഇല്ലാത്ത അഭിനയവും, അസഹനീയം ആയ വളിപ്പുകളും, ആവശ്യമില്ലാതെ ശരീര പ്രദര്‍ശനവും, കടുകടുത്ത സംഘട്ടന രംഗങ്ങള്‍ കൊണ്ടും ഈ വിനയന്‍ ചിത്രം മലയാളത്തില്‍ വല്ലപ്പോഴും ഇറങ്ങാറുള്ള നിലവാരം ഉള്ള ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തം ആണ്,, എല്ലാവരും കാണണം,, ഞാന്‍ മാത്രം അനുഭവിച്ചാല്‍ പോരല്ലോ?