കോഡ് ചെയ്തു മടുത്തപ്പോള്‍ ഞാന്‍ വീണ്ടും ഒരു കഥ എഴുതാം എന്ന് വിചാരിച്ചു. എന്‍റെ പുറത്തു ഞാന്‍ തന്നെ കരി വാരി തേക്കുന്നത് ശരി അല്ലല്ലോ എന്നുള്ളത് കൊണ്ട് ഞാന്‍ വേറെ ആരെലുടേം പുറത്തു വാരി തേക്കാം.
ശബ്ദം എന്ന വസ്തു
ഈ കഥ ഒരു ഇടുക്കികാരനെ കുറിച്ചാണ്,,, പേര് വച്ചാല്‍ അവന്‍ എന്നെ ഇടിച്ചു നാശമാക്കും എന്നുളത് കൊണ്ടും അവന്‍ എന്നെകാള്‍ തടിയന്‍ ആണ് എന്നുള്ള കാരണത്താലും പേര് പറയുന്നില്ല. അവനെ നമുക്ക് ശശി എന്ന് വിളികാം എന്ന് വച്ചാലോ ഞങ്ങടെ ഓഫീസില്‍ ശശി എന്നൊരുത്തന്‍ ശരിക്കും ഉണ്ട്, ആയതിനാല്‍ പേരുകള്‍ ഒന്നും തന്നെ പറയുന്നില്ല. ഈ കഥ ശബ്ദത്തെ കുറിച്ചാണ് . ശബ്ദം എന്ന വസ്തു ഉണ്ടാകിയ പുകിലുകളില്‍ കുറച്ചു.
അവന്‍ ഞങ്ങള്‍ വര്‍ക്ക് ചെയ്തിരുന്ന കമ്പനിയില്‍ ജോലിക്ക് കേറിയപ്പം ഗസ്റ്റ് ഹൌസേല്‍ താമസ സൗകര്യം കമ്പനി വകയില്‍ നല്‍കി,, ഞങ്ങള്‍ 2 പേര്‍ ആണ് ആ സമയത്ത് അവിടെ ഉണ്ടായിരുനത്. കൊല്ലംകാരായ 2 പേര്‍. 3 BHK ഫ്ലാറ്റ് ആയിരിന്നു.. ഒരു മുറിയില്‍ ഞാനും ഒന്നില്‍ മറ്റേ കൊല്ലംകാരനും ഒരു മുറി തുണി ഇടാനും ആയിരുന്നു ഞങ്ങള്‍ ഉപയോഗിചിരുനത്. ആ തുണി ഇടുന്ന മുറിയിലെ ട്യൂബ് ഉം ഫാന്‍ ഉം വര്‍ക്ക് ചെയ്യാത്തത് കൊണ്ട് ഞങ്ങള്‍ ആ ഇടുക്കികാരനെ ഒരു മുറിയിലാകി. ഒരു മുറി കൊല്ലം ടീം ഷെയര്‍ ഉം ചെയ്തു. ആദ്യമായി ഓഫീസില്‍ വച്ച് കണ്ടപ്പോള്‍ അവന്‍ ഒരു സാധു മനുഷ്യന്‍. ബാംഗ്ലൂരില്‍ വര്‍ക്ക് ചെയ്തുഎന്നതിന്‍റെ ജാടയോ ഭാവമോ ഒന്നും തന്നെ ഇല്ല. കുറച്ചു വണ്ണം ഉണ്ടെങ്ങിലും (കുറച്ചു എന്ന് പറഞ്ഞാല്‍ കുറച്ചു കൂടുതല്‍ തന്നെ ആണ് കേട്ടോ ) ഒരു സാധാരണ മനുഷ്യന്‍.
അങ്ങിനെ അവന്‍ ഫ്ലാറ്റില്‍ എത്തി. തങ്കപെട്ട സ്വഭാവം. എല്ലാം നോര്‍മല്‍ ആയി പോവുക ആയിരുന്നു. അപ്പോഴാണ് അളിയന്‍റെ സോണി എറിക്സണ്‍ w810i റിംഗ് ചെയ്തത്. അളിയന്‍ ഫോണ്‍ എടുത്തു, എനിട്ട് സംസാരം തുടങ്ങി. എന്‍റെ അമ്മേ! എന്തൊരു ശബ്ദം, ഞങ്ങടെ ഫ്ലാറ്റ് മാത്രമല്ല ആ പഞ്ചവടി കോളനി മുഴുകെ ആ ശബ്ദം അലയടിച്ചു. അന്ന് വരെ നിശബ്ദം അയി കിടന്ന ഞങ്ങടെ ഫ്ലാറ്റിലെ ശബ്ദ കോലഹലം കേട്ട് പാറ്റ, പല്ലി, അട്ട, ഉറുമ്പുകള്‍, തെങ്ങിലെ കാക്കകള്‍ , എന്തിനേറെ പറയുന്നു അമ്പിളി ബാറിലെ പാമ്പുകള്‍ വരെ ആ ശബ്ദ ഭേരിയില്‍ വയറ്റില കടന്നു. കുറച്ചു നേരത്തേക്ക് ഞാന്‍ സ്റ്റില്‍ ആയിപോയി . ഒരു 2 - 3 മിനിറ്റ് നു ശേഷം ആണ് എനിക്ക് ബോധം ഉണ്ടായത്. ഞാന്‍ അവനോടു ചോദിച്ചു - "എന്തിനാടാ ഇത്രേം ഉറക്കെ സംസാരികുന്നെ?". അവന്‍ ഒന്നും സംഭാവികാത്ത മട്ടില്‍ പറഞ്ഞു-"ഞങ്ങടെ നാട്ടില്‍ എല്ലാരും ഇങ്ങിനെ ആണ് ". എനിട്ട് അവന്‍ വീണ്ടും ഫോണേല്‍ മുഴുകി.
ഞാന്‍ നിസ്സഹായനായി ചിന്തിച്ചു. വൈകിട്ട് ഞാന്‍ സ്വസ്ഥമായി ഫോണേല്‍ പഞ്ഞാര അടിക്കുന്ന കാലം ഇനി വെറും പഴംകഥ മാത്രം. എല്ലാം തകരന്നു. മുറി അടച്ചിരുന്നു വിളിച്ചാലും അവന്റെ ശബ്ദ കോലാഹലങ്ങള്‍ മതിലും ഭേദിച്ച് എന്‍റെ കാതുകളില്‍ തുളച്ചു കയറും. നിശബ്ദമായിരുന ഞങ്ങളുടെ c ക്ലാസ്സ് തീയറെര്‍ അവന്‍ ഡോള്‍ബി ഡിജിറ്റല്‍ ആകി മാറ്റി. ആ ഇടക്ക് അവന്‍റെ തന്നെ കൂടെ പോയി ഞാന്‍ Loud സ്പീക്കര്‍ എന്നാ സിനിമയും കണ്ടു. അപ്പോഴാണ് എല്ലാ ഇടുക്കികാര്‍ക്കും (ഭൂരിപക്ഷവും) ഈ ഫോബിയ ഉണ്ടെന്ന് മനസിലായത്.
അവന്‍ അവിടെ വന്നിട്ട് 4 മാസം ആയി. അവന്‍റെ ശബ്ദം കാരണം മാത്രം എനിക്ക് നഷ്ടങ്ങള്‍ ഏറെ.
1 ) സ്വസ്ഥമായി ഫോണ്‍ വിളിക്കാന്‍ സാധിക്കാത്തത് മൂലം പൊട്ടിയ ലൈനുകള്‍ 4 എണ്ണം.
2 ) അവന്‍റെ ശബ്ദം കാരണം കൊതുകുകള്‍ കൂടുതല്‍ ഊര്‍ജസ്വലര്‍ ആയി മാറി; ആക്രമണം കൂടി .
3 ) നേരത്തെ ഉറങ്ങണം എന്ന് ഉണ്ടെങ്കില്‍ പഞ്ഞി ചെവിയില്‍ തിരികേണ്ട ആവശ്യം ഉണ്ടായി. അതിന്റെ ചെലവ് വേറെ.
4 ) ഇടയ്കൊക്കെ അവന്‍ പാട്ട് പാടും, ദൈവമേ! പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാവില്ല. അത് അനുഭവിച്ചു തന്നെ അറിയണം.
ഇങ്ങിനെ ഒക്കെ ആണെങ്കിലും അവനെ കൊണ്ട് ഒരുപാട് പ്രയോജനങ്ങള്‍ ഉണ്ട്, അത് ഉറക്കെ വിളിച്ചു പറഞ്ഞു ഞാന്‍ അവനൊരു ക്രെഡിറ്റ് വാങ്ങി കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. നമ്മള്‍ അത് ചെയ്യുമോ?
ചുമ്മാ കൊറേ കഥകള്‍ . സമയം പോകണ്ടേ.. മാത്രവുമല്ല വല്ല അവാര്‍ഡും കിട്ടിയാലോ..
Showing posts with label sanku. Show all posts
Showing posts with label sanku. Show all posts
Tuesday, January 26, 2010
Wednesday, January 20, 2010
THUNDU ADI (തുണ്ട് അടി )
എന്നാ ഞാനും ഒരു കഥ പറയാം,, കണ്ട തെണ്ടികള്‍ ഒക്കെ ബ്ലോഗ് എഴുതി തുടങ്ങി. എന്നാ പിന്നെ എനിക്കും ആകാമല്ലോ.
ആദ്യം ഒരു കോപ്പി അടിയുടെ കഥ പറയാം,, ഞങ്ങള്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ്. 50% പരീക്ഷകളും കോപ്പി അടിച്ചാണ് തട്ടി മുട്ടി പാസ് ആയതെന്ന സത്യം നമ്മുടെ ക്ലാസ്സിലെ എല്ലാ കുഞ്ഞുകള്‍കും അറിയാവുന്ന രഹസ്യമാണ്. തുണ്ട് വെക്കല്‍ , minimize ചെയ്ത ഫോറൊസ്ടാറ്റ്കല്‍ തുടങ്ങിയ ആയിര്നു അന്നത്തെ പ്രധാന തുണ്ട് അടി സാമഗ്രഗികള്‍. അന്ന് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് എന്നാ വിഷയത്തിന്റെ പരീക്ഷ ആയിരുന്നു. സാര്‍നോടുള്ള ബഹുമാനം കാരണം ഞാന്‍ പേര് പരയുനില്ല. ഒരു സംഭവം ആയ ഒരു സാര്‍ ആണ്. തുണ്ട് എങ്ങാനും കിട്ടിയാല്‍ മുഖം നോകാതെ നടപടി എടുക്കും,, അങ്ങേരു റിപ്പോര്‍ട്ട് ചെയ്തു ഒരുപാട് പാവങ്ങളുടെ ഭാവി പോയതാ.
എന്തൊക്കെ പറഞ്ഞാല്‍ എന്താ, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് എന്നാ നിലയില്ലാത്ത കടല്‍ എങ്ങിനെ നീന്തിയാലും ഞങ്ങള്‍ കര പറ്റിലാ. ഒടുവില്‍ SE യുടെ എക്സാം എത്തി. ഇദ്ദേഹം ആണ് അന്ന് ക്ലാസ്സില്‍ എന്ന് അറിഞ്ഞപോള്‍ തന്നെ സപപ്ലിക്കുള്ള ഫീസ് അടക്കനമല്ലോ എന്ന് കരുതി വിഷമിച്ചു. അങ്ങിനെ ഞങ്ങള്‍ എല്ലാവരും ഹാളില്‍ കയറി. question കിട്ടി ,, ഞങ്ങളില്‍ പകുതി പേരും ഞെട്ടി. ഒരു $##$# ഉം അറിയില്ല.. പഠിക്കാന്‍ മാത്രം ജനിച്ച എല്ലാ പെണ്ണുങ്ങളും 2 - 3 ആണുങ്ങളും ഒഴിച്ച് എല്ലാവരും ചോദ്യ പേപ്പര്‍ തിരിച്ചും മറിച്ചും കൊറേ നേരം കളഞ്ഞു. പിന്നെ പതുക്കെ പതുക്കെ എന്താണ്ടൊക്കെ എഴുതി തുടങ്ങി. ഒരു മണികൂര്‍ കഴിഞ്ഞപോള്‍ തന്നെ ഞങ്ങടെ കയ്യില്‍ ഉണ്ടായിരുന്ന സ്റ്റോക്ക് ഒക്കെ തീര്‍നു. ഇനി ആണ് പ്രധാന ഇനമായ "പാസ്സിംഗ് ദി പേപ്പര്‍" അഥവാ പേപ്പര്‍ കൈമാറ്റം ആരംഭികുക, ഇത് കൊണ്ടുള്ള പ്രധാന പ്രയോജനം എന്തെന്നാല്‍ നമ്മള്‍ എല്ലാവരും എല്ലാ തുണ്ടുകളും കൊണ്ട് കയറേണ്ട ആവശ്യകത ഇല്ല എന്നത് തന്നെയാണ്. മൊത്തം 6 എസ്സയ്കള്‍ ഉണ്ട്. 4 എണ്ണം എങ്കിലും ഒപ്പിച്ചലെ പാസ് ആവതോള്. അത് കൊണ്ട് ഞാന്‍ ചുറ്റുപാടും നോക്കി. എന്‍റെ ദയനീയമായ നോട്ടം കണ്ടിടാവണം മുന്‍ ബെഞ്ചിലെ ഒരു സുഹൃത്ത് കണ്ണുകള്‍ കൊണ്ട് ഒരു ചോദ്യം "പേപ്പര്‍ വേണം അല്ലെ ?". എന്‍റെ ഉത്തരം സ്വാഭാവികമായും അവനും അറിയാമായിരിന്നു, ആരും കാണാതെ അവന്‍ ആ സല്‍കര്‍മ്മം ചെയുകയും ചെയ്തു . ഞാന്‍ കൃതര്ഥന്‍ ആയി. ഒരു കുഴപ്പം മാത്രം, അവന്റെ പേപ്പര്‍ നീല മഷിയില്‍ ആണ്. ഞാന്‍ ആകട്ടെ ബ്ലാക്കും.
ആരും കാണാതെ ഞാന്‍ മറച്ചു വച്ച് പകര്‍പ്പ് തുടങ്ങി. എന്‍റെ സമയം എന്ന് പറയാന്‍ എന്‍റെ അടുത്തിരിക്കുന്ന bba കാരന്‍ ഒരു പേര് കേട്ട അലവലാതി ആയിരിന്നു. അവന്‍ ആരണ്ടുമായി ഇതേ പോലെ പേപ്പര്‍ മാറാന്‍ ശ്രേമിച്ചു. സാര്‍ കണ്ടു, അവന്‍ പേപ്പര്‍ മാറിയതുമില്ല. സംശയാലുവായ അയാള്‍ അവന്‍റെപേപ്പര്‍ പരിശോദിച്ചു , അതില്‍ പരാജയപെട്ടത്തിന്റെ ക്ഷീണം കാരണം ആണോ എന്തോ അദ്ദേഹം എന്‍റെ പേപ്പര്‍ ഉം പരിശോദിച്ചു. ഞാന്‍ തകര്‍നു, ഇപ്പം തീരും എന്‍റെ കലാലയ ജീവിതം. എല്ലാം ഞാന്‍ ഒരു ഫ്ലാഷ് പോലെ കണ്ടു . ഊണിവേര്സിടി , സാറന്മാര്‍, ദീബാരിംഗ് , ലൈന്‍ പൊട്ടും, നാട്ടില്‍ നാറും , വീട്ടില്‍ കേറ്റില, ആത്മഹത്യ ,,, എല്ലാം ഞാന്‍ കണ്ടു.2 പേപ്പറും കൈല്‍ എടുത്തു കൊണ്ട് ആ ക്രൂരനായ സാര്‍ പറഞ്ഞു -" കഴിവതും ഉനിവേര്സിടി എക്സ്അമിന് ഒരേ കളര്‍ പേന ഉപയൂഗിച്ചുകൂടെ ? ഡോണ്ട് റിപീറ്റ് ഇറ്റ് ..."
ഞാന്‍ ആ എക്സാം പാസ് ആയി..

Subscribe to:
Posts (Atom)