Friday, April 23, 2010

പതിനേഴാമത്തെ പാചകം ( visions of ma 17th girl friend)

എന്‍റെ മുത്തശിക്കു (അമ്മുമ്മേടെ അമ്മ) ഏകദേശം ഇരുനൂറില്‍ പരം വ്യത്യസ്തമായ കറികളും വിഭവങ്ങളും ഉണ്ടാകാന്‍ അറിയാമായിരുന്നു. എന്‍റെ അമ്മൂമക്ക് നൂറോളം വിഭവങ്ങളും അത്ര തന്നെ കറികളും. അമ്മക്കാകട്ടെ ഏതാണ്ട് അമ്പതിന്റെ അടുത്ത് നില്‍കുന്ന വിഭവ-കറികള്‍ ഉണ്ടാകാന്‍ അറിയാം,

ഇന്നലെ രാത്രിയും ഞാന്‍ പതിവേ പോലെ 9.30 നു എന്‍റെ എല്ലാം എല്ലാം ആയ കാമുകിയെ (ഇപ്പോഴത്തെ) ഫോണേല്‍ വിളിച്ചു. പതിവ് പന്ജാരക്കിടെ ഞാന്‍ എന്‍റെ കാമുകിയോട് ചോദിച്ചു -"എടീ , നിനക്ക് എന്നാ ഒക്കെ ഉണ്ടാകാന്‍ അറിയാം?, നമ്മുടെ കല്യാണം കഴിഞ്ഞാല്‍ എങ്ങിനെ ഒക്കെ ആയിരിക്കും എന്ന് ഒന്ന് ചുമ്മാ അറിഞ്ഞിരികാനാ? " അവള്‍ അഭിമാന പൂര്‍വ്വം പറഞ്ഞു - "എനിക്ക് ഏകദേശം 5 - 6 സംഭവങ്ങള്‍ അറിയാം". അവള്‍ തുടര്‍ന്നു - " മീന്‍ റെഡി ആക്കി കിട്ടിയാല്‍ വറുകാന്‍ അറിയാം. പിന്നെ ദോശ ഉണ്ടാക്കാന്‍ അറിയാം, പക്ഷെ ആട്ടിയ മാവ് നേരത്തെ കിട്ടണം". ഞാന്‍ ലൈറ്റ് ആയി ഒന്ന് ഞെട്ടി. അവള്‍ തുടര്‍ന്നു - "പിന്നെ തേങ്ങ ചേട്ടന്‍ തന്നെ പൊതിചു തരണം. പൊതിചാല്‍ മാത്രം പോരാ, രണ്ടു പീസ് ആക്കി തരണം, ഗ്യാസ് തീര്‍ന്നാല്‍ പിന്നെ നോ കുക്കിംഗ്‌, നമുക്ക് പുറത്തു നിന്നും കഴിക്കാം". എന്‍റെ നെഞ്ചില്‍ ചെറിയ ഒരു വേദന ഉണ്ടായി. അവള്‍ വീണ്ടും നിസങ്കോചം തുടര്‍ന്നു - " പിന്നെ ഒട്ടുമിക്ക സാധനങ്ങളും ഇന്‍സ്റ്റന്റ് ആയി കിട്ടുമല്ലോ. ഐ മീന്‍ പായസം ആന്‍ഡ്‌ ഓള്‍". " ചേട്ടന്‍ എന്നെ സഹായിക്കാന്‍ ഉണ്ടല്ലോ. പിന്നെ എന്താ പ്രശ്നം. പാത്രം മൊത്തം ചേട്ടന്‍ കഴുകിക്കോ? ഗ്ലാസ്‌ ഒക്കെ ഞാന്‍ കഴുകിക്കോളം" "പിന്നെ നമ്മുടെ പട്ടിയെ ചേട്ടന്‍ തന്നെ കുളിപ്പിക്കണം , എനിക്ക് അലെര്‍ജി ആണ്. പൊടി അടികാനും എനിക്ക് കഴിയില്ല. അത് കൂടി ചേട്ടന്‍ ഏറ്റോണം".

എന്‍റെ ഓര്‍മയില്‍ ഗ്യാസ് ഒക്കെ ഞങ്ങളുടെ വീട്ടില്‍ എത്തിയത് എനികൊക്കെ ഏതാണ്ട് 5 - 6 വയസ്സ് പറയാം ആയപോള്‍ ആണ്. അത് വരെ ആരും പട്ടിണി കിടനതായി എനിക്കോര്‍മ്മ ഇല്ല. ഇപ്പം അവള്‍ക്കു ഗ്യാസ് ഇല്ലേല്‍ ഒന്നും പറ്റിലാ എന്ന്,, ഞാന്‍ ഒന്നും മിണ്ടാതെ എല്ലാം കേട്ടു. അവള്‍ വീണ്ടും തുടര്‍ന്നു - "ഞാന്‍ കൂടി ജോലിക്ക് പോവുക ആണേല്‍ നമുക്ക് ഒരു വേലകാരിയെ വയ്ക്കാം. ഒരു കിളവിയെ."(തെണ്ടി പെണ്ണ് . അതും മനസ്സില്‍ കണ്ടു അല്ലെ?).."പക്ഷെ വേലകാരി സണ്‍‌ഡേ വരില്ല,, സണ്‍‌ഡേ ഞാനും കിട്ച്ചനില്‍ കേറില്ല. നമുക്ക് സണ്‍‌ഡേ മൊത്തം പുറത്തു നിന്നും ആക്കാം. ചേട്ടന്‍ രാവിലെ പോയി പാര്‍സല്‍ വാങ്ങുന്നു. ഉച്ചക്ക് നമ്മള്‍ പുറത്തു നിന്നും കഴിക്കുന്നു,. വൈകിട്ട് സിനിമ അല്ലേല്‍ പാര്‍ക്ക്‌. രാത്രി വീണ്ടും പുറത്തു നിന്നും ഡിന്നര്‍. എല്ലാം ഓക്കേ ആണ്ണല്ലോ?".. ഞാന്‍ എന്ത് പറയാന്‍ .. ഫോണിന്റെ മരുപ്പക്കം ഇരുന്നു ഞാന്‍ തലയാട്ടി.

"പിന്നെ തുണി ഒക്കെ അയന്‍ ചെയ്യാന്‍ അവിടെ ആള്‍കാര്‍ കാണും, അവര്‍ വരാത്തപ്പോള്‍ മാത്രം ചേട്ടന്‍ എന്‍റെ സാരിയും ബ്ലൌസും അയന്‍ ചെയ്താല്‍ മതി. പിന്നെ വാഷിംഗ്‌ മെഷീന്‍ ഉള്ളത് കൊണ്ട് കഴുകന്‍ ഒന്നും ചേട്ടന് ഒരു ബുദ്ധിമുട്ടും കാണില്ലാ.", ഞാന്‍ വീണ്ടും തലയാടി. ഇനി അവള്‍ എന്നോട് പ്രസവിക്കാന്‍ കൂടി പറയുമോ ഈശ്വരാ?. ഞാന്‍ കുറച്ചു നേരം ചിന്താമഗ്നന്‍ ആയി..
"ഹലോ . ഹലോ , ചേട്ടന്‍ കേള്‍ക്കുനുണ്ടോ ? ഹലോ , ചേട്ടോ.." ആ ശബ്ദം എന്നില്‍ വീണ്ടും വെളിവുണ്ടാക്കി. ഞാന്‍ പതുക്കെ ഫോണ്‍ കട്ട്‌ ചെയ്തു. ഇത് അവള്‍ക്കു വേണ്ടി മാത്രം വാങ്ങിയ സിം ആണ്. വേറെ നമ്പര്‍ ഒന്നും അവള്‍ക് അറിയില്ല എന്ന വിശ്വാസത്തില്‍ ഞാന്‍ ആ സിം ഫോണേല്‍ നിന്നും ഊരി മാറി. അത് ഞാന്‍ ഞങ്ങളുടെ ഫ്ലാറ്റിന്റെ ആറാമത്തെ നിലയില്‍ നിന്നും താഴോട്ട് എറിഞ്ഞു കളഞ്ഞു. അങ്ങിനെ എന്‍റെ പതിനേഴാമത്തെ ലൈന്‍ ഉം പൊട്ടി തകര്‍ന്നു.

ഇനി എന്നാണ് എനിക്ക് ഒരു പെണ്ണിനെ പൂര്‍ണമായി മനസിലാക്കാന്‍ കഴിയുക,.. പിന്നേ! വലിയ ആള്കാര്‍ക്ക് പറ്റിയില്ല.. പിന്നാ എനിക്ക്.. വരുനടുത്തു വച്ച് കാണാം,, അല്ലാതെ എന്താ? അല്ലേ?

പതിനേഴാമത്തെ പാചകം

2 comments: