കഥയും കഥാപാത്രവും പ്രൊജക്റ്റ് ഉം സാങ്കല്‍പ്പികം മാത്രം ആണ്. എന്നോട് ഒന്നും ചോദിക്കരുത്.
ഒരു അവിവിഹതിനായ സോഫ്റ്റ്‌വെയര്‍ എന്ജിനീയരുടെ പഴയ ഡയറി കുറിപ്പ് !
തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ ഒരു ജോലി വാങ്ങണം എന്നത് ഒരു നീണ്ടകാല സ്വപ്നം ആയിരിന്നു. നീണ്ടകാലം എന്നത് ഒരു 2 - 3 വര്‍ഷം. പണ്ട് ഇടയ്കൊക്കെ ഇവിടെ കറങ്ങാന്‍ വരുമായിരിന്നു. അന്നേരം ഇവിടുത്തെ കളക്ഷന്‍ കണ്ടു ഞെട്ടി ഒരു ചെറിയ വേദനയോടു മാത്രമേ തിരികെ പോകുമായിരിനോള്. കുറച്ചു c++ പഠിച്ചിട്ടയാലും വേണ്ടീല, എങ്ങിനെ എങ്കിലും ഇവിടെ കേറി പട്ടണം എന്ന് ഉറച്ച തീരുമാനത്തില്‍ എത്തി. അങ്ങിനെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു തുടങ്ങി. വണ്ടികൂലിയും സമയവും മാനവും നഷ്ടം ആയതു മാത്രം മിച്ചം. അങ്ങിനെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു ചെയ്തു എനിക്ക് ഒരു 30 വയസ്സായപ്പോള്‍ ടെക്നോപാര്‍ക്കിലെ സാമാന്യം അറിയപെടുന്ന ഒരു കമ്പനിയില്‍ ജോലി കിട്ടി. എന്റെ ആഗ്രഹങ്ങള്‍ക്ക് ചിറകു മുളച്ചു എന്നതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു.
അങ്ങിനെ ഒരു തിങ്ങള്‍ ദിവസം രാവിലെ, ഞാന്‍ ആ കമ്പനിയില്‍ ചേരാന്‍ വേണ്ടി എത്തി ചേര്‍ന്നു. രാവിലെ തന്നെ HR വിളിച്ചു കൊണ്ട് പോയി കൊറേ കടലാസുകളില്‍ ഒപ്പ് വപ്പിച്ചു. കമ്പനി ആനയാണ് ചേനയാണ് എന്നൊക്ക് പറഞ്ഞു തന്നു. 8 മണിക്കൂര്‍ ലോഗ് ദിവസം വേണം എന്നത് മാത്രമാണ് ഞാന്‍ ആ കൂട്ടത്തില്‍ ശ്രദ്ധിച്ച ഒരേ ഒരു കാര്യം. സാരമില്ല ബാക്കി സമയത്ത് വായി നോക്കാമല്ലോ എന്ന് കരുതി ഞാന്‍ സന്തോഷിച്ചു. അങ്ങിനെ എന്നെ കൊണ്ട് പോയി ഒരു പ്രൊജക്റ്റ് ഇല്‍ ഇട്ടു. ആദ്യം ദിവസം തന്നെ പ്രൊജക്റ്റ് മാനേജര്‍ എന്നെ പറഞ്ഞു പേടിപ്പിച്ചു. അങ്ങിനെ പേടിക്കുന്ന ഒരുത്തന്‍ അല്ലാത്തത് കൊണ്ട് ഞാന്‍ ഒന്നും ശ്രദ്ധിച്ചില്ല.
കൃത്യം 5.30 ആയപ്പോള്‍ തന്നെ ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി പുറത്തു വായിനോക്കാന്‍ ചെന്ന് നിന്നു. അന്ന് ഒരു അഞ്ഞൂറ് പെണ്‍കൊടികളെ എങ്കിലും ഞാന്‍ കണ്ടു കാണും. ആരെയെങ്ങിലും ഒരാളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു വരും ദിനങ്ങളില്‍ പ്രേമിക്കാം എന്നാ തീരുമാനത്തില്‍ ഞാന്‍ എത്തി ചേര്‍ന്നു. ബട്ട് ആ തീരുമാനം ഇപ്പോഴും തീരുമാനം മാത്രമായി തുടരുകയാണ്. പിന്നീട് ഒരു ദിവസം പോലും എനിക്ക് 8 മണി കഴിയാതെ ഇറങ്ങാന്‍ പറ്റിയിട്ടില്ല. രാവിലെ ഈ പറഞ്ഞ അഞ്ഞൂറ് പെണ്ണുങ്ങള്‍ എനീക്കുനതിനു മുന്‍പ് തന്നെ ഞാന്‍ ഓഫീസില്‍ എത്തും. ഉച്ചക്ക് വിശന്നു കണ്ണ് കാണാതെ പുറത്തിരങ്ങമ്പോള്‍ ആരേം നോക്കാന്‍ തോന്നില്ല. മാത്രവുമല്ല ഭക്ഷണം എന്നും എന്റെ വീക്നെസ് ആയിരിന്നു. എന്റെ വയര്‍ കണ്ടാല്‍ അതറിയാം. രാത്രി ഞാന്‍ കാണുന്ന എല്ലാ പെണ്ണുങ്ങളും ഒന്നുംകില്‍ കാമുകന്റെ കൂടെ അല്ലേല്‍ കെട്ടിയോന്റെ കൂടെ. പിന്നെ 9 മണിക്ക് തറവാട് അടക്കും എന്നുളത് കൊണ്ട് ഞാന്‍ രാത്രി നേരത്തെ ഇറങ്ങും. അപ്പം നിങ്ങള്‍ ചോദിക്കും നിന്റെ പ്രൊജക്റ്റ്‌ഇല്‍ ആരും ഇല്ലേ എന്ന്? പണി ഒന്നോഴിഞ്ഞിട്ടു വേണ്ടേ ആരേലും നോക്കാന്‍.. :(
അങ്ങിനെ ഈ പ്രൊജക്റ്റ് കഴിഞ്ഞിട്ട് വേണം ഏതേലും ഒരുത്തിയെ ലൈന്‍ അടിച്ചു പ്രേമിച്ചു കല്യാണം കഴിച്ചു ഒരു ടീം ലീഡ് ആയി മാറാന്‍
എന്ന് സ്വന്തം
ഫിജു ഫാലന്‍
21/ 02 / 2005
തിരോന്തരം
ചുമ്മാ കൊറേ കഥകള്‍ . സമയം പോകണ്ടേ.. മാത്രവുമല്ല വല്ല അവാര്‍ഡും കിട്ടിയാലോ..
Showing posts with label praveen raj b r. Show all posts

Friday, July 29, 2011
Monday, April 26, 2010
സത്യം പറയാമായിരിന്നു! (y did u lie?)
ഇത് ഞങ്ങളുടെ കോളേജില്‍ ഒരു ദിവസം നടന്ന സംഭവം ആണ്. ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ്. ക്ലാസ്സില്‍ കയറുന്നത് പന്ജാര അടിക്കാനും ഉച്ചക്ക് മറ്റുള്ളവരുടെ പാത്രത്തില്‍ നിന്നും ഭക്ഷണം കൈ ഇട്ടു വാരാനും വേണ്ടി മാത്രം ആയിരിന്നു. എല്ലാ സിനിമകളും വിടാതെ കാണുന്ന കാലം (ഇപ്പോഴത്തെ സ്ഥിതിയും മോശം അല്ല ). അന്നൊക്കെ ഒരേ പാര്‍ക്കില്‍ വര്‍ഷത്തിലെ 365 ദിവസം പൊയ് ഇരുന്നാലും ബോര്‍ അടികില്ലാര്‍ന്നു. സമയം പോകുനത് അറിയതെ ഇല്ലായിര്‍ന്നു. അങ്ങിനെ പോകുന്ന കാലം.
ഒരു ദിവസം ഉച്ചക്ക് പഞ്ചാര അടിച്ചു സമയം പോയത് അറിഞ്ഞില്ല. Commerce ഇന്റെ ഒരു പേപ്പര്‍ പഠിപ്പിക്കാന്‍ ഒരു ഗസ്റ്റ് ലക്ചര്‍ വരുമായിരിന്നു. പുള്ളിക്ക് നമ്മുടെ കോളേജിലെ വകുപ്പുകള്‍ ഒന്നും അധികം അറിയില്ല.. വരും , ഒരു മണികൂര്‍ കൊല്ലും, പോകും, അതായിരിന്നു പതിവ് പരിപാടി, പുള്ളി ക്ലാസ്സില്‍ കയറി കഴിഞ്ഞാണ് ഞങ്ങള്‍ക്ക് ബോധം ഉണ്ടായത്. "ദൈവമേ, ഇനി ഒരു മണിക്കൂര്‍" - സ്ഥിരം ആയി ക്ലാസ്സ് ബങ്ക് ചെയ്യാറുള്ള ഞങ്ങള്‍ എല്ലാവരും പരസ്പരം നോക്കി. ഒരു മണികൂര്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരു യുഗം പോലെ ആണ്, സമയം പോകില്ല. "എന്നാ ചെയ്യും ??".. പുള്ളി പതിവ് കത്തി തുടങ്ങി.
എന്നാ പിന്നെ വല്ലോം കളിച്ചു കളയാം എന്ന് കരുതി ഞങ്ങള്‍ പേപ്പര്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി. ഒരു 10 മിനിറ്റ് ആയപ്പോഴേക്കും ഞങ്ങള്‍ തമ്മില്‍ അടി ആയി. സൗണ്ട് കൂടി പോയി. സാര്‍ അത് കണ്ടു, ഞങ്ങള്‍ ഒരു 5 പേരെ ഇറക്കി വിട്ടു. സന്തോഷം കൊണ്ട് ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. ഞങ്ങള്‍ അവിടെ നിന്നും വിജയശ്രീലാളിതരെ പോലെ ഇറങ്ങി പോയി. 50 മിനിറ്റ് കൊലപാതകം സഹികേണ്ടി വന്നില്ലാലോ എന്നുളത്തില്‍ ഞങ്ങള്‍ ദൈവത്തോട് നന്ദി പറഞ്ഞു. പക്ഷെ ദൈവം കേട്ടിലാ. അവിടെ നിന്നും ഇറങ്ങി നേരെ ചെന്ന് ചാടിയത് ഞങ്ങളുടെ എല്ലാം എല്ലാം ആയ പ്രിന്സിപാലിന്റെ മുന്നില്‍. അയാള്‍ ഞങ്ങളെ അറെസ്റ്റ് ചെയ്തു - "എങ്ങോട്ടാ എല്ലാവരും? ക്ലാസ്സ് ഇല്ലേ? ". ഞങ്ങള്‍ പരസ്പരം നോക്കി. അപ്പോള്‍ രതീഷ് ചാടി കേറി പറഞ്ഞു -"സാര്‍, ടെക്സ്റ്റ് ഇല്ലാത്തതു കൊണ്ട് കോമ്മെര്‍സ് സാര്‍ ഇറക്കി വിട്ടു സാര്‍..". കൊള്ളം, നല്ല കള്ളം, ഞങ്ങളുടെ കൂടെ നടകുന്നത് കൊണ്ട് പ്രയോജനം ഉണ്ട്, ഞങ്ങള്‍ ഇത് മനസ്സില്‍ പറയുന്നതിന് മുന്‍പ് തന്നെ അവന്‍ അവന്റെ തല മേല്‍കൂരയില്‍ തട്ടുന രീതിയില്‍ ഉയര്‍ത്തി പിടിച്ചു . ഞങ്ങള്‍ കരുതി സാര്‍ ഞങ്ങളോട് പൊയ്കോളം പറയും എന്ന്. സ്വാഭാവികമായി ഞങ്ങള്‍ക്ക് വീണ്ടും തെറ്റ് പറ്റി പോയി.
പ്രിന്‍സിപ്പല്‍ ഞങ്ങളെ 5 ഇനേം കൊണ്ട് ക്ലാസ്സ് റൂമില്‍ എത്തി. ഞങ്ങള്‍ എല്ലാവരും തകര്‍ന്ന പോലെ ആയി, "കള്ളം പറഞ്ഞത് ഇപ്പം പിടികുമല്ലോ , എല്ലാം കുളം ആവുമല്ലോ?". പ്രിന്‍സിപ്പല്‍ ഞങ്ങളേം കൊണ്ട് ക്ലാസ്സിന്റെ അകത്തു കയറി. കോമ്മെര്‍സ് സാര്‍ കൊലപാതകം ഒന്ന് pause ചെയ്തു പ്രിനസിപല്നെ നോക്കി. പ്രിന്‍സിപ്പല്‍ കോമ്മെര്‍സ് സാറിനോട് പറഞ്ഞു - " സാര്‍, ഇത്തവണതേക്ക് ക്ഷെമിക്കു, അവരെ ക്ലാസ്സില്‍ കയറ്റിയേറെ, ഇനി മേലില്‍ ആവര്‍ത്തികില്ല" - കോമ്മെര്‍സ് സാര്‍ തലയാട്ടി. ഞങ്ങള്‍ എല്ലാം വീണ്ടും അകത്തായി. ഇനിയും കിടക്കുന്നു 45 മിനിറ്റ് കൂടി, ഞങ്ങള്‍ 4 പേരും കൂടി രതീഷിന്റെ മുഖത്തേക്ക് നോക്കി. അത് വരെ ഉയര്‍ത്തി പിടിച്ചു നിന്ന ആ മുഖം പതുക്കെ താന്നു. അങ്ങിനെ ജീവിതല്‍ ആദ്യം ആയി കള്ളം പറഞ്ഞതിന്റെ വിഷമം ഞങ്ങള്ക് മനസിലായി.
ഇതില്‍ നിന്നും നമ്മള്‍ മനസിലാകണ്ടേ പാഠം എന്താണ് ? - ' ചില പ്രത്യേക സമയങ്ങളില്‍ നമ്മള്‍ സത്യം തന്നെ പറയണം, ഇല്ലേല്‍ പണി കിട്ടും. '
സത്യം പറയാമായിരിന്നു!

Subscribe to:
Posts (Atom)