ഇനിയും കഥകള്‍ എഴുതണം എന്ന് ആരും എന്നോട് പറയാത്ത സ്ഥിതിക്ക് ഞാന്‍ ഒരു കഥ കൂടി പറയാം.
ഇത് വീട്ടുകാരെ പറ്റിച്ച കഥ ആണ്. എന്‍റെ സ്വന്തം വീട്ടുകാരെ. അത് കൊണ്ടു ആരും ഒരുപാട് സഹതാപം ഒന്നും കാണികേണ്ട. കഥ തുടങ്ങുനത് ഏകദേശം 25 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അന്ന് ഞങ്ങളുടെ വീട്ടില്‍ ഒരു പുതിയ അതിഥി എത്തി. "ഞാന്‍". എനിക്ക് പുറകെ വേറെ ഒരു അതിഥിയും എത്തി. Keletron കളര്‍ ടെലിവിഷന്‍. അന്ന് ആ പഞ്ചായത്തില്‍ ആദ്യമായിടാണ് ഒരു ടിവി എത്തുന്നത്. എന്നെ കാണാന്‍ വരുന്ന ആളുകളെകാല്‍ ടിവി കാണാന്‍ വന്നവരുടെ എണ്ണം ആയിരുന്നു കൂടുതല്‍. അന്ന് എനിക്ക് സംസാരിക്കാന്‍ ഉള്ള കഴിവ് ഉണ്ടായിരുന്നേല്‍ ഞാന്‍ എല്ലാത്തിനേം ചീത്ത വിളിച്ചു ഓടിച്ചേനെ. അല്ല ഞാന്‍ അറിയാന്‍ മേലാത്തത് കൊണ്ടു ചോദികുവാ? ഞാന്‍ ആണോ ടിവി ആണോ വലുത്? എന്തായാലും ശരി എന്നെ ആര്‍കും കാണണ്ടായിരിന്നു.
അങ്ങിനെ കാലം നീങ്ങി തുടങ്ങി. അന്നൊക്കെ എല്ലാ ദിവസവും വൈകുന്നേരം ദൂരദര്‍ശനില്‍ സീരിയല്‍ ഉണ്ടായിരിന്നു. അത് കാണാനും കണ്ടു കരയാനും ബഹളം വക്കാനും അയല്‍പക്കത്തും നിന്നും മറ്റും ഒരുപാട് പേര്‍ വരുമായിരുന്നു. വൈകുന്നേരങ്ങളില്‍ അവിടെ ഒരു ഉത്സവ പ്രതീതി ആയിരിന്നു. (ചിലപ്പോള്‍ അത് ഒരു ശല്യമായും മാറുമാര്നു). ഇതിനെകള്‍ തിരക്കാണ് ഞായരയ്ച്ചകളില്‍. അന്ന് സിനിമ ഉണ്ടാവാറുണ്ട്. അന്ന് ടിവി ഇരിക്കുന്ന ഹാള്‍ നിറഞ്ഞു കവിയുമായിരിന്നു.
ഞാന്‍ വളര്‍നു വളര്‍ന്നു ഒരു 5 ആം ക്ലാസ്സില്‍ ഒക്കെ എത്തി. അപ്പോഴേക്കും ആ പഞ്ചായത്തില്‍ ടിവി എന്നാ വസ്തു എല്ലാ അന്ടന്റെയും അടകൊടന്റെയും വീട്ടില്‍ വന്നു തുടങ്ങി. റിമോട്ട് ഉള്ള ടിവി. ഞങ്ങടെ ടിവിക്ക് ആ കുന്ത്രാണ്ടം ഇല്ലാലോ. ആകെ ഉള്ളത് 7 ചാനലും. ബാകി ഉള്ളവര്കൊക്കെ 49 മുതല്‍ 199 വരെ. എന്തിനാണ് ഇത്രേം ചാനലുകള്‍ ഒരു ടിവിക്ക് എന്ന് അന്ന് എനിക്ക് മനസിലായില്ല. ആ പേരില്‍ നാട്ടില്‍ ഉള്ളവന്മാരോക്കെ എന്നെ കളിയാകിയപോഴും എനിക്ക് ഒന്നും തോന്നിയില്ല. അങ്ങിനെ കാലം നീങ്ങിയപോള്‍ ആണ് അവിടെ കേബിള്‍ ടിവി എന്ന സംഭവം കൂടി എത്തിയത്. എല്ലാവരും കേബിള്‍ എടുത്തു, ഞങ്ങളും. എല്ലാരും റിമോടില്‍ ചാനല്‍ മാറുമ്പോള്‍ ഞാന്‍ മാത്രം ടിവിയുടെ മൂട്ടില്‍ പോയിരിന്നു ഞെക്കുമായിരുന്നു. എല്ലാവരും എന്നെ കളിയാകി തുടങ്ങി. ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും ഒരു കൂസലുമില്ല. ഇതൊക്കെ ഒരു സംഭവം ആണോ എന്നാ മട്ടില്‍ അവര്‍ എന്നെ മൈന്‍ഡ് പോലും ചെയ്തില്ല.
അങ്ങിനെ ഇരിക്കെ ആണ് ഒരിക്കല്‍ ഇടി വെട്ടി ടിവി അടിച്ചു പോയി. ഞാന്‍ ഒരുപാട് സന്തോഷിച്ചു. അങ്ങിനെ എങ്കിലും ഒരു പുതിയത് വീട്ടില്‍ വരുമല്ലോ എന്ന് കരുതി ഞാന്‍ ആനന്ദചിത്തന്‍ ആയി. പക്ഷെ ഒരു സാമദ്രോഹി വന്നു അത് നേരെ ആകി കൊടുത്തു,, ഞാന്‍ തകര്‍ന്നു, പക്ഷെ പോകുനതിനു മുന്‍പ് അയാള്‍ വീടുകാരോട് പറഞ്ഞു 2000 രൂപ കൊടുകാം എങ്കില്‍ ആ ടിവിയില്‍ റിമോട്ട് വയ്ക്കാം എന്ന്. അന്ന് മുതല്‍ അതായി എന്‍റെ പരിശ്രെമം. ഒടുവില്‍ ഞാന്‍ വിജയിച്ചു. അങ്ങിനെ ടിവിയില്‍ റിമോട്ട് കയറ്റി. എല്ലാവരേം പോലെ ഞാനും സോഫയില്‍ കിടന്നു കൊണ്ടു ടിവി കാണാന്‍ തുടങ്ങി. ഞാനും ഒരു പരിഷ്കാരി ആയി മാറി.
അങ്ങിനെ കാലം വീണ്ടും കടന്നു പൊയ്. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലം. അപ്പോഴാണ് ഫ്ലാറ്റ് സ്ക്രീന്‍ , stereo ശബ്ദം തുടങ്ങിയ ആളുകളുടെ വരവ്. ഞാന്‍ അതിലും ആക്രിഷ്ടന്‍ ആയി. വീട്ടില്‍ സംഭവം അവതരിപ്പിച്ചു. പുതിയ ഒരെണ്ണം വാങ്ങണം. വീടുകാര്‍ നോക്കിയപ്പോള്‍ പഴയ ടിവി പയര് പോലെ വര്‍ക്ക് ചെയുന്നു. അവര്‍ കണ്‍ക്ലൂഷനില്‍ എത്തി. "ഇത് ചീത്ത ആവട്ടെ.. എനിട്ട് ആലോചിക്കാം".. ന്യായമായ തീരുമാനം, ഞാന്‍ ശെരി വച്ച്, അല്ലാതെ ഞാന്‍ എന്നാ ചെയ്യാനാ?. മഴയും ഇടിയും ഒക്കെ വരുമല്ലോ എന്ന് പ്രത്യാശയില്‍ ഞാന്‍ കാലം കഴിച്ചു നീക്കി.
മഴ വന്നു, ഇടി വന്നു, ഗുജറാത്തില്‍ ഭൂമി കുലുക്കവും വന്നു. എനിട്ടും ആ ടിവി മാത്രം ഒരു കുഴപ്പവും ഇല്ലാതെ പ്രവര്‍ത്തിച്ചു കൊണ്ടു ഇരിന്നു. ഇന്ന് തീരും, നാളെ തീരും എന്ന് കാത്തു കാത്തു ഞാന്‍ മടുത്തു. അങ്ങിനെ ഇരിക്കെ ഒരു ദിവസം വീട്ടില്‍ ആരും ഇല്ലാതെ വന്നു. അപ്പോഴാണ് എനിക്ക് ഒരു ബുദ്ധി തോന്നിയത്. ഞാന്‍ ആ ടിവി തുറന്നു. ആദ്യം കണ്ണില്‍ കണ്ട നീല വയര്‍ പൊട്ടിച്ചു. എനിട്ട് ഒന്നും അറിയാത്ത പോലെ ഞാന്‍ മുങ്ങി. വൈകുന്നേരം ടിവി ചീത്ത ആയ വിവരം അറിഞ്ഞു, ശരി ആക്കാന്‍ ഒരാളെ വിളിച്ചു കൊണ്ടു വരാന്‍ എന്നെ തന്നെ നിയോഗിച്ചു. ഞാന്‍ സന്തുഷ്ടന്‍ ആയി. എനികരിയവുന്ന ഒരു ചേട്ടനെ ഞാന്‍ പോയി വിളിച്ചു കൊണ്ടു വന്നു. കാര്യങ്ങള്‍ ഒക്കെ ഞാന്‍ നേരത്തെ തന്നെ പറഞ്ഞു വച്ചിരുന്നു. നാടകം ആരംഭിച്ചു. പുള്ളി ടിവി തുറന്നു കൊറേ വയറുകള്‍ സോല്ടെര്‍ ചെയ്തു ഊരി മാറി. വീണ്ടും സോല്ടെര്‍ ചെയ്തു ഒട്ടിച്ചു. ആരും ആ പരിസരത്തേക്കു വരാതെ ഇരിക്കാന്‍ ഞാന്‍ പ്രതീകം നോക്കുനുണ്ടായിരിന്നു. അങ്ങിനെ ഒരു മണികൂരിനു ശേഷം ഞാന്‍ ഊരി ഇട്ടിരുന്ന ആ നീല വയറും പുള്ളി ഒട്ടിച്ചു. അങ്ങിനെ ടിവി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.
ഒരു ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞ ക്ഷീണത്തോടെ ആ പുള്ളി ഞങ്ങടെ വീടുകരോട് പറഞ്ഞു -" ഇനി അധികം ഇല്ല..എത്രയും പെട്ടന്ന് മാറ്റി വാങ്ങുക... 300 രൂപ ആയി.." ആ പുള്ളിയുടെ അഭിനയ പാടവം കണ്ടു ഞാന്‍ ഞെട്ടി പോയി. എന്‍റെ സ്വന്തം തിരകഥ. ഞാന്‍ അഭിമാനം കൊണ്ടു. തരികിടയില്‍ എന്‍റെ ഭാവി ഓര്‍ത്തു എനിക്ക് എന്നോട് തന്നെ അസൂയ തോന്നി,, വീടുകാര്‍ അയാള്‍ക്ക് കാശ് കൊടുത്തു,. അതേല്‍ നിന്നും കമ്മീഷന്‍ അടികണോ വേണ്ടയോ എന്ന് ഞാന്‍ ആലോചിച്ചതാ... ചോദിച്ചിട്ട് അയാള്‍ തന്നിലെലോ എന്ന് കരുതി മിണ്ടിയില്ല.
അങ്ങിനെ ഒടുവില്‍ ആ ഇലക്ട്രോണിക് ഡോക്ടറിന്റെ പ്രേസ്ക്രിപ്റേന്‍ മാനിച്ചു ആ ടിവി കൊടുക്കാന്‍ വീടുകാര്‍ സമ്മതം മൂളി. 15 ദിവസത്തിനുള്ളില്‍ ഞാന്‍ ആ സാധനം കൊടുത്തു വേറെ ടിവി വാങ്ങി. ഫ്ലാറ്റ്, stereo എല്ലാം ഉണ്ടായിരിന്നു. ഞാന്‍ സന്തുഷ്ടനും ആയിരുന്നു. എല്ലാം നല്ലതായി പോവുക ആയിരിന്നു. ഞാന്‍ വീടുകാരെ കൊറേ നാളത്തേക്ക് പറ്റിചതും ഇല്ല.
അപ്പോഴാണ് lcd ടിവി ഇറങ്ങിയത്.... ഞാന്‍ നന്നാവാന്‍ സമ്മതികൂലാ!!...
venda mone sankoo.. ini ippo athu nee thanne vangendi varum. athu kondu vayarenganum azhichu parikkananu ninte parupadi enkil athu ninte vayatathu thanne adikkum keto.
ReplyDeletePinne Keletron TV alla
ReplyDeletekeltron TV aanu
ഹാ ഹാ ഹാാ.ഒരു പച്ചപ്പരിഷ്കാരി പോലും.
ReplyDelete