Showing posts with label sankukathakal. Show all posts
Showing posts with label sankukathakal. Show all posts

Friday, May 21, 2010

അന്ധയായ ഭാര്യ (the Blind Wife)

"കോഫീ കോഫീ.. " കാതു തുളകുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ഞാന്‍ സമയം നോക്കി. 6 .45 .. അപ്പം ആലപ്പുഴ കഴിഞ്ഞിടുണ്ടാവും. കോഫിക്കാരനെ കണ്ണ് കൊണ്ട് 'എനിക്കുംകൂടി ഒരെണ്ണം' എന്നാ സിഗ്നല്‍ കൊടുത്തു, പുള്ളി ഒരു കപ്പ്‌ കോഫി എനിക്ക് തന്നു. ഞാന്‍ പോക്കറ്റില്‍ തപ്പി. ഒരു അഞ്ച്‌ രൂപ തുട്ടു കിട്ടി, അതും വാങ്ങി അയാള്‍ മുന്നോട് പൊയ്. അയാളെ ഒരു കൈകള്‍ വീണ്ടും തടഞ്ഞു നിര്‍ത്തി. ഒരു 45 വയസു തോന്നിക്കുന്ന ഒരു മെലിഞ്ഞ മനുഷ്യന്‍,, പിച്ചകാരന്‍ ആണോ? ഒന്നുംകൂടി സൂക്ഷിച്ചു നോക്കി. അല്ല.. എന്തോ കച്ചവടകാരന്‍ ആണ്.
അയാള്‍ ഒരു കോഫി വാങ്ങി. കോഫ്ഫീക്കാരന്‍ വീണ്ടും മുന്നോട് പോയി.

അയാള്‍ പോയി മരഞ്ഞപോയാണ് ആ കച്ചവടകാരന്‍ ഒറ്റക്കല്ല എന്ന് എനിക്ക് മനസിലായത്, അയാളുടെ ഭാര്യ ആവണം - ഒന്ന് കറുത്ത കണ്ണട ധരിച്ച ഒരു സ്ത്രീ,, അന്ധയാണ്‌. അയാള്‍ കോഫീ അവളുടെ കരങ്ങളില്‍ പിടിപിച്ചു, അവള്‍ അത് മുറുകെ പിടിച്ചു കഴിഞ്ഞു എന്ന് മനസ്സില്‍ ആയിട്ട് മാത്രമാണ് ആ പുള്ളിക്കാരന്‍ കൈകള്‍ വിട്ടത്,, എനിട്ട്‌ അയാള്‍ അവളോട്‌ എന്തോ പറഞ്ഞു .. ചൂടാണ് എന്നായിരിക്കും ഒരു പക്ഷെ അയാള്‍ പറഞ്ഞത്. ഞാന്‍ എന്റെ കോഫി കുടിച്ചു തീര്‍ത്തു വീണ്ടും അങ്ങോട്ട്‌ കണ്ണോടിച്ചു, ആ സ്ത്രീയുടെ കൊഫ്ഫീയും തീര്‍ന്നു, അയാള്‍ ആ കപ്പ്‌ വാങ്ങി ജനലില്‍ കൂടി പുറത്തു കളഞ്ഞു, എനിട്ട്‌ അയാളുടെ തോളില്‍ കിടന്നു ഒരു തുണി കൊണ്ട് അവളുടെ മുഖം തുടച്ചു വൃത്തിയാക്കി. എനിട്ട്‌ അവളോട്‌ വീണ്ടും എന്തോ പറഞ്ഞു,
ഉടന്‍ തന്നെ ആ സ്ത്രീ അയാളുടെ തോളില്‍ കൈ വച്ചു. അവളുടെ കൈ തോളില്‍ ഉറപിച്ചു കൊണ്ട് അയാള്‍ വീണ്ടും യാത്ര തുടര്‍ന്നു.

ഒരു മൂന്നു മണിക്കൂര്‍ മുന്നത്തെ കാര്യമാണ്, ചായ കഴിഞ്ഞു ഡെസ്കില്‍ എത്തിയപ്പോള്‍ സുരേഷിന്‍റെ ഡെസ്കില്‍ ഒരു ആള്‍ കൂട്ടം, ഞാനും എത്തി നോക്കി. മാട്രിമോണി സൈറ്റില്‍ കൊറേ പെണ്ണുങ്ങളെ നോക്കുകയാണ്. പെണ്ണിന്റെ കണ്ണ് കൊള്ളില്ല, മൂക്ക് കൊള്ളില, പൊക്കം ഇല്ല, മുടി ഇല്ല, തടി കൂടുതല, കളര്‍ പോരാ,,,, അങ്ങിനെ അങ്ങിനെ ഒരുപാട് അഭിപ്രായങ്ങള്‍,, ഞാനും അവരോടു ചേര്‍ന്ന് കൊറേ അഭിപ്രായങ്ങള്‍ പറഞ്ഞു,, സ്വാഭാവികം,,, പക്ഷെ ഇപ്പോള്‍ വെറും 3 മനികൂരിനു ശേഷം ഞാന്‍ ആകെ തകര്‍ന്നു പോയി. എനിക്ക് ആകെ ഒരേ ഒരു വിഷമം മാത്രമേ ഉണ്ടയോളൂ.. ആ കച്ചവടകാരന് മാട്രിമോണി സൈറ്റ് നോക്കി പെണ്ണ് കെട്ടാമായിരിന്നു.. അല്ലെ?

Friday, April 23, 2010

പതിനേഴാമത്തെ പാചകം ( visions of ma 17th girl friend)

എന്‍റെ മുത്തശിക്കു (അമ്മുമ്മേടെ അമ്മ) ഏകദേശം ഇരുനൂറില്‍ പരം വ്യത്യസ്തമായ കറികളും വിഭവങ്ങളും ഉണ്ടാകാന്‍ അറിയാമായിരുന്നു. എന്‍റെ അമ്മൂമക്ക് നൂറോളം വിഭവങ്ങളും അത്ര തന്നെ കറികളും. അമ്മക്കാകട്ടെ ഏതാണ്ട് അമ്പതിന്റെ അടുത്ത് നില്‍കുന്ന വിഭവ-കറികള്‍ ഉണ്ടാകാന്‍ അറിയാം,

ഇന്നലെ രാത്രിയും ഞാന്‍ പതിവേ പോലെ 9.30 നു എന്‍റെ എല്ലാം എല്ലാം ആയ കാമുകിയെ (ഇപ്പോഴത്തെ) ഫോണേല്‍ വിളിച്ചു. പതിവ് പന്ജാരക്കിടെ ഞാന്‍ എന്‍റെ കാമുകിയോട് ചോദിച്ചു -"എടീ , നിനക്ക് എന്നാ ഒക്കെ ഉണ്ടാകാന്‍ അറിയാം?, നമ്മുടെ കല്യാണം കഴിഞ്ഞാല്‍ എങ്ങിനെ ഒക്കെ ആയിരിക്കും എന്ന് ഒന്ന് ചുമ്മാ അറിഞ്ഞിരികാനാ? " അവള്‍ അഭിമാന പൂര്‍വ്വം പറഞ്ഞു - "എനിക്ക് ഏകദേശം 5 - 6 സംഭവങ്ങള്‍ അറിയാം". അവള്‍ തുടര്‍ന്നു - " മീന്‍ റെഡി ആക്കി കിട്ടിയാല്‍ വറുകാന്‍ അറിയാം. പിന്നെ ദോശ ഉണ്ടാക്കാന്‍ അറിയാം, പക്ഷെ ആട്ടിയ മാവ് നേരത്തെ കിട്ടണം". ഞാന്‍ ലൈറ്റ് ആയി ഒന്ന് ഞെട്ടി. അവള്‍ തുടര്‍ന്നു - "പിന്നെ തേങ്ങ ചേട്ടന്‍ തന്നെ പൊതിചു തരണം. പൊതിചാല്‍ മാത്രം പോരാ, രണ്ടു പീസ് ആക്കി തരണം, ഗ്യാസ് തീര്‍ന്നാല്‍ പിന്നെ നോ കുക്കിംഗ്‌, നമുക്ക് പുറത്തു നിന്നും കഴിക്കാം". എന്‍റെ നെഞ്ചില്‍ ചെറിയ ഒരു വേദന ഉണ്ടായി. അവള്‍ വീണ്ടും നിസങ്കോചം തുടര്‍ന്നു - " പിന്നെ ഒട്ടുമിക്ക സാധനങ്ങളും ഇന്‍സ്റ്റന്റ് ആയി കിട്ടുമല്ലോ. ഐ മീന്‍ പായസം ആന്‍ഡ്‌ ഓള്‍". " ചേട്ടന്‍ എന്നെ സഹായിക്കാന്‍ ഉണ്ടല്ലോ. പിന്നെ എന്താ പ്രശ്നം. പാത്രം മൊത്തം ചേട്ടന്‍ കഴുകിക്കോ? ഗ്ലാസ്‌ ഒക്കെ ഞാന്‍ കഴുകിക്കോളം" "പിന്നെ നമ്മുടെ പട്ടിയെ ചേട്ടന്‍ തന്നെ കുളിപ്പിക്കണം , എനിക്ക് അലെര്‍ജി ആണ്. പൊടി അടികാനും എനിക്ക് കഴിയില്ല. അത് കൂടി ചേട്ടന്‍ ഏറ്റോണം".

എന്‍റെ ഓര്‍മയില്‍ ഗ്യാസ് ഒക്കെ ഞങ്ങളുടെ വീട്ടില്‍ എത്തിയത് എനികൊക്കെ ഏതാണ്ട് 5 - 6 വയസ്സ് പറയാം ആയപോള്‍ ആണ്. അത് വരെ ആരും പട്ടിണി കിടനതായി എനിക്കോര്‍മ്മ ഇല്ല. ഇപ്പം അവള്‍ക്കു ഗ്യാസ് ഇല്ലേല്‍ ഒന്നും പറ്റിലാ എന്ന്,, ഞാന്‍ ഒന്നും മിണ്ടാതെ എല്ലാം കേട്ടു. അവള്‍ വീണ്ടും തുടര്‍ന്നു - "ഞാന്‍ കൂടി ജോലിക്ക് പോവുക ആണേല്‍ നമുക്ക് ഒരു വേലകാരിയെ വയ്ക്കാം. ഒരു കിളവിയെ."(തെണ്ടി പെണ്ണ് . അതും മനസ്സില്‍ കണ്ടു അല്ലെ?).."പക്ഷെ വേലകാരി സണ്‍‌ഡേ വരില്ല,, സണ്‍‌ഡേ ഞാനും കിട്ച്ചനില്‍ കേറില്ല. നമുക്ക് സണ്‍‌ഡേ മൊത്തം പുറത്തു നിന്നും ആക്കാം. ചേട്ടന്‍ രാവിലെ പോയി പാര്‍സല്‍ വാങ്ങുന്നു. ഉച്ചക്ക് നമ്മള്‍ പുറത്തു നിന്നും കഴിക്കുന്നു,. വൈകിട്ട് സിനിമ അല്ലേല്‍ പാര്‍ക്ക്‌. രാത്രി വീണ്ടും പുറത്തു നിന്നും ഡിന്നര്‍. എല്ലാം ഓക്കേ ആണ്ണല്ലോ?".. ഞാന്‍ എന്ത് പറയാന്‍ .. ഫോണിന്റെ മരുപ്പക്കം ഇരുന്നു ഞാന്‍ തലയാട്ടി.

"പിന്നെ തുണി ഒക്കെ അയന്‍ ചെയ്യാന്‍ അവിടെ ആള്‍കാര്‍ കാണും, അവര്‍ വരാത്തപ്പോള്‍ മാത്രം ചേട്ടന്‍ എന്‍റെ സാരിയും ബ്ലൌസും അയന്‍ ചെയ്താല്‍ മതി. പിന്നെ വാഷിംഗ്‌ മെഷീന്‍ ഉള്ളത് കൊണ്ട് കഴുകന്‍ ഒന്നും ചേട്ടന് ഒരു ബുദ്ധിമുട്ടും കാണില്ലാ.", ഞാന്‍ വീണ്ടും തലയാടി. ഇനി അവള്‍ എന്നോട് പ്രസവിക്കാന്‍ കൂടി പറയുമോ ഈശ്വരാ?. ഞാന്‍ കുറച്ചു നേരം ചിന്താമഗ്നന്‍ ആയി..
"ഹലോ . ഹലോ , ചേട്ടന്‍ കേള്‍ക്കുനുണ്ടോ ? ഹലോ , ചേട്ടോ.." ആ ശബ്ദം എന്നില്‍ വീണ്ടും വെളിവുണ്ടാക്കി. ഞാന്‍ പതുക്കെ ഫോണ്‍ കട്ട്‌ ചെയ്തു. ഇത് അവള്‍ക്കു വേണ്ടി മാത്രം വാങ്ങിയ സിം ആണ്. വേറെ നമ്പര്‍ ഒന്നും അവള്‍ക് അറിയില്ല എന്ന വിശ്വാസത്തില്‍ ഞാന്‍ ആ സിം ഫോണേല്‍ നിന്നും ഊരി മാറി. അത് ഞാന്‍ ഞങ്ങളുടെ ഫ്ലാറ്റിന്റെ ആറാമത്തെ നിലയില്‍ നിന്നും താഴോട്ട് എറിഞ്ഞു കളഞ്ഞു. അങ്ങിനെ എന്‍റെ പതിനേഴാമത്തെ ലൈന്‍ ഉം പൊട്ടി തകര്‍ന്നു.

ഇനി എന്നാണ് എനിക്ക് ഒരു പെണ്ണിനെ പൂര്‍ണമായി മനസിലാക്കാന്‍ കഴിയുക,.. പിന്നേ! വലിയ ആള്കാര്‍ക്ക് പറ്റിയില്ല.. പിന്നാ എനിക്ക്.. വരുനടുത്തു വച്ച് കാണാം,, അല്ലാതെ എന്താ? അല്ലേ?

പതിനേഴാമത്തെ പാചകം

Friday, March 12, 2010

പ്രതികാരം - ചീറ്റി പോയ റിവെഞ്ച്

പ്രതികാരം - ചീറ്റി പോയ റിവെഞ്ച്

ഓഫീസിലെ ചെറുക്കന്മാര്‍ എല്ലാരും കൂടി സിനിമയ്ക്കു പോവുന്നത് ആയിരിന്നു ഞങ്ങളുടെ പതിവ്. ഞങ്ങള്‍ ഒരു 8-9 പേര്‍ ഉണ്ടാവും. ഓണ്‍ലൈന്‍ ആയി ടികറ്റ് എടുത്താണ് പോവുക. അങ്ങിനെ ഇരിക്കെ ഒരു തെണ്ടി ഓഫീസില്‍ ജോയിന്‍ ചെയ്തു. അതോടെ എല്ലാം മാറി, അവന്‍ ആരേലും വിളിച്ചോണ്ട് പടത്തിനു പോകും, ഞങ്ങള്‍ അറിയുന്നതിന് അവന്‍ കണ്ടു കഴിഞ്ഞിട്ട് ആണ്. ഈ പ്രക്രിയ ഞങ്ങളെ ആകെ തകിടം മരിച്ചു, ഐ മീന്‍ ഞങ്ങളുടെ സന്തുലിതാവസ്ഥ താറുമാറായി. ഞങ്ങള്‍ അവനിട്ട് ഒരു പണി കൊടുക്കാന്‍ തീരുമാനിച്ചു.

ലാസ്റ്റ് വീക്ക്‌ ഗോവ എന്നൊരു സിനിമ ഇറങ്ങി, ഞങ്ങളിലെ പ്രതികാരം ഉണര്‍ന്നു, അവനിട്ട് പണി കൊടുക്കാന്‍ പറ്റിയ സമയം തന്നെ. എല്ലാവരും കൂടി കോണ്‍ഫറന്‍സ് ഹാളില്‍ കയറി പ്ലാന്‍ ഉണ്ടാക്കി. ഓണ്‍ലൈന്‍ ആയി 8 ടികെറ്റ് എടുക്കുക, എനിട്ട്‌ നോര്‍മല്‍ ആയി ഓഫീസ് ടൈം കഴിയുമ്പോള്‍ അവനെ അറിയികാതെ സിനിമയ്ക്കു പോകുക. അവിടെ ചെന്നിട്ടു ഇന്റെര്‍വല്‍ ആകുമ്പോള്‍ അവനെ ഫോണേല്‍ വിളിച്ചു കൊഞ്ഞനം കുത്തുക, അവന്‍ ഞങ്ങളുടെ കൂടെ താമസികുന്നത് കൊണ്ട് അവന്‍ ആ സമയത്തിനുള്ളില്‍ ഫോണ്‍ വിളിച്ചാലും ആരും എടുകണ്ട എന്നും ഞങ്ങള്‍ ധാരണ ആയി. വമ്പന്‍ പ്ലാന്‍. അങ്ങിനെ ആ യോഗം പിരിഞ്ഞു.

ഗോവയ്ക്ക് പോകാന്‍ എല്ലാര്ക്കും നല്ല ത്രില്‍.. സിനിമ കാണുനതിനെക്കാള്‍ അവനിട്ട് പണി കൊടുകമല്ലോ എന്നതയിരിന്നു ഞങ്ങളുടെ സന്തോഷം. അവന്‍ ഇനി മേലാല്‍ ഞങ്ങളെ വിളികാതെ പടത്തിനു പോകരത്. അവന്റെ അഹന്ത ഇന്ന് തീരും, എല്ലാവരും ഉള്ളില്‍ ഒരു ചിരിയുമായി ഓഫീസില്‍ നിന്നും ഇറങ്ങി. വളരെ സ്വാഭാവികമായി ഞങ്ങള്‍ ഫ്ലാറ്റില്‍ എത്തി. ഭക്ഷണം കഴിച്ചു. എനിട്ട്‌ അവനു പിടി കൊടുകാതെ നൈസ് ആയിട് ഓരോരുത്തര്‍ ആയി മുങ്ങി, അങ്ങിനെ ഞങ്ങള്‍ എല്ലാം തിയറ്ററില്‍ എത്തി. ഗോവ തുടങ്ങി, വളരെ നല്ല സിനിമ, ഞങ്ങള്‍ ചിരിച്ചു തകര്‍ത്തു. ഇന്റെര്‍വല്‍ നു ഇനീം ചിരിക്കാമല്ലോ എന്ന് ഓര്‍ത്തു ഞങ്ങള്‍ ആനന്ദിച്ചു. അങ്ങിനെ ഇന്റെര്‍വല്‍ ആയി.

എല്ലാവരും മത്സരിച്ചു ഫോണ്‍ എടുത്തു അവനെ കോള്‍ ചെയ്യാന്‍ ശ്രെമിച്ചു. കൂട്ടത്തില്‍ കാശ് പോകാന്‍ യോഗം ഉള്ള ഒരുത്തന് കോള്‍ കണക്ട് ആയി, അവന്‍ വളരെ വിനയം ആയി അവനോടു ചോദിച്ചു-"എവിടെയാടാ തടിയാ?" . ഉടന്‍ മറ്റവന്‍-" ഹേ ബടി ,ആം ഇന്‍ എ മൂവി കോംപ്ലെക്സ്‌ ". വിളിച്ചവന്‍ ഞെട്ടി, അവന്‍ ഇംഗ്ലീഷ് പറയുന്നോ. എന്തിര് അത്ഭുതം. ഫോണ്‍ ലൗഡ്സ്പീകെരില്‍ ഇട്ടു. "വെയ ആ യു ഗയസ്"- ബാകി ഉള്ളവന്മാരും ഞെട്ടി. അപ്പോള്‍ ഒരുത്തന്‍ പറഞ്ഞു - "അവന്‍ ഏതോ പെണ്ണിന്റെ കൂടെ ആണ്". ഒരുത്തന്‍ ചോദിച്ചു നല്ല പച്ച മലയാളത്തില്‍- "എവിടാ അളിയാ നീ?". ഉടന്‍ വന്നു നല്ല ഹോട്ട് മറുപടി -" വിത് ഫ്രണ്ട്സ് വാചിന്‍ ഗോവ. സീ യു ഗയസ് ലേറ്റ.."

എല്ലാവരും ഞെട്ടി. ആരും ഒന്നും മിണ്ടുന്നില്ല.. എന്തൊക്കെ ബഹളം ആയിരിന്നു. അവന്‍ ഇതേ തീയടറില്‍ തന്നെ ഉണ്ട്. അവനെ വരയാക്കാന്‍ വിളിച്ച ഞങ്ങള്‍ മാഞ്ഞു പോയി. നാണം കാരണം ആര്‍കും അങ്ങോട്ടും ഇങ്ങോട്ടും നോക്കാന്‍ പറ്റാതെ ആയി. അപ്പോള്‍ ഒരുത്തന്‍ മുന്നോട് വിരല്‍ ചൂണ്ടി കാണിച്ചു. അതാ വരുന്നു ലവന്‍, കൈ നിറയെ lays ഉം പെപ്സി ഉം. ഞങ്ങള്‍ എട്ടു പേരും ഉടന്‍ തന്നെ കുനിഞ്ഞു കളഞ്ഞു. അവന്‍ പാസ്‌ ചെയ്തു പോയപ്പോള്‍ ഓരോ എണ്ണം ആയി പതുക്കെ തല പൊക്കി. എനിട്ട്‌ നമ്പര്‍ ഇട്ടു തിരികെ നോക്കി. ഭയാനകമായ കാഴ്ച തന്നെ. അവന്‍ നടുക്ക്. അവന്റെ ചുറ്റും പരിഷ്കാരികളായ 4 പെണ്ണുങ്ങള്‍. രണ്ടെണ്ണം ലെഫ്റ്റ് രണ്ടെണ്ണം റൈറ്റ്. അവന്‍ ഇടയ്ക്കു കൃഷ്ണനെ പോലെ ഇരിക്കുന്നു,

പടം വീണ്ടും തുടങ്ങി. സൂപര്‍ തമാശ, ബട്ട്‌ ഞങ്ങള്‍ക്ക് ഒന്നും തന്നെ കേള്‍ക്കാന്‍ കഴിയുന്നില്ല, എല്ലാം തകര്‍ന്നില്ലേ. ഇറങ്ങി പോകാം എന്ന് വച്ചാല്‍ അവന്‍ കാണും, അങ്ങിനെ അവിടെ ഇരിന്നു, പിന്നീടുള്ള ഒരു മണികൂര്‍ ഞങ്ങള്‍ക്ക് എല്ലാം ഒരു യുഗം പോലെ ആണ് തോന്നിയത്. ഒടുവില്‍ പടം തീര്‍ന് അവന്‍ പോയ ശേഷം ഞങ്ങളും അവിടം വിട്ടു. ആരും ഒന്നും തന്നെ ആരോടും പറഞ്ഞില്ല.. എങ്ങിനെപറയും?

പിറ്റേന്ന് രാവിലെ ബ്രേക്ക്‌ഫാസ്റ്റ് സമയത്ത് അവന്‍ ഒരു ചോദ്യം, "എന്തിനാടാ ഇന്നലെ രാത്രി വിളിച്ചേ?". കഴിച്ചു കൊണ്ടിരുന്ന ബാകി എല്ലാവരും വയര്‍ നിറഞ്ഞു എന്നത് പോലെ അവിടെ നിന്നും കണ്ണീരോടെ ഇറങ്ങി പോയി!!

Tuesday, February 23, 2010

എന്നെ എമാത്ത പാക്കിരിയാ?( r u trying to cheat on me?)

എന്നെ എമാത്ത പാക്കിരിയാ?

സംഭവം നടന്നത് രണ്ടു ദിവസം മുന്‍പാണ്, ഞങ്ങള്‍ ഒരു ട്രിപ്പ്‌നു പോയതായിരിന്നു. അതിരംപള്ളി , വായച്ചാല്‍ വഴി പൊള്ളാച്ചി, അവിടെ നിന്നും ഒരു കാട് വഴി പാലക്കാട് എത്തി നെല്ലിയാമ്പതി പോകാന്‍ ആയിരിന്നു പദ്ധതി. പൊള്ളാച്ചി നിന്നും കാട് വഴി യാത്ര ചെയ്യുമ്പോള്‍ ആണ് കഥ നടകുന്നത്.ഞങ്ങള്‍ 5 പേര്‍ ആയിരിന്നു കാറില്‍. കാട്ടിലൂടെ ഉള്ള യാത്ര രസം ഉള്ളതാണ്, ഇടയ്ക്കു കുരങ്ങന്മാരേം, പാമ്പിനേം ഒക്കെ കണ്ടു ഞങ്ങള്‍ ഒരു മല ഇറങ്ങി വരുകയയിരിന്നു. ഇടയ്ക്കു ഒരു വെള്ള ചാട്ടം കണ്ടു ഞങ്ങള്‍ വണ്ടി നിര്‍ത്തി ഇറങ്ങി.

Monkey falls എന്നായിരിന്നു അതിന്റെ പേര്, ഞങ്ങള്‍ ഇറങ്ങി നോക്കിയപോള്‍ അവിടെ കേറാന്‍ പാസ്‌ വേണം, അത് വാങ്ങണം എങ്കില്‍ 2km കൂടി പോയി കാടിന്റെ ബോര്ടെരില്‍ നിന്നും വേണം വാങ്ങാന്‍. പോയിട് തിരികെ വരാന്‍ ഉള്ള മടി കാരണം ഞങ്ങള്‍ അവിടെ തന്നെ കുറച്ചു നേരം ചുറ്റി പറ്റി നിന്ന് ഫോട്ടോസ് ഒക്കെ എടുത്തു,, അപ്പോള്‍ ആണ് അവിടെ നിന്നും വലത്തേക്ക് ഒരു റോഡ്‌ ഉള്ളത് ഞങ്ങളുടെ ശ്രെധയില്‍ പെട്ടത്. ഏതാണ്ട് ഒരു പവര്‍ ഹൌസിലേക് ഉള്ള വഴി ആണ്,, നോ എന്‍ട്രി ബോര്‍ഡ്‌ ഒന്നും കാണാനും ഇല്ല. ഞങ്ങള്‍ അവിടെ നിന്ന ഒരു പുള്ളികാരനോട് ചോദിച്ചു അവിടെ എന്തേലും ഉണ്ടോ എന്ന്? അപ്പം പുള്ളി പറഞ്ഞു അവിടെ ഒരു 2km ഉള്ളിലോട്ടു ചെന്നാല്‍ ആനയെ കാണാം എന്ന്. എന്നാ ശരി കണ്ടു കളയാം എന്ന് കരുതി ഞങ്ങള്‍ എല്ലാവരും കൂടി കാറില്‍ കയറി, വണ്ടി അങ്ങോടു എടുത്തതും എന്തോ ഉരുണ്ടു പോകുനത് കണ്ടു, ഇറങ്ങി നോകിയപ്പോള്‍ ഫ്രെണ്ട് വീല്‍ കപ്പ്‌ അതാ ഊരി പോയി കിടക്കുന്നു,, അതിനു എന്തോ ഞങ്ങളുടെ കൂടെ വരാന്‍ മടി ഉള്ളത് പോലെ. ഇത് കണ്ടതും ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള ശശി പറഞ്ഞു -" ദുശകുനം ആണ്, നമുക്ക് പോണോ? ". "ആന എങ്ങാനും കുത്തിയാലോ? ". പൊതുവേ അഹംകാരികള്‍ ആയ ഞങ്ങള്‍ അവനെ വക വെകാതെ വീല്‍ കപ്പും എടുത്തു ഡിക്കിയില്‍ ഇട്ടു യാത്ര തുടര്‍ന്നു.

ഒരു 1km ചെന്ന് കാണും.. അതാ നടന്നു വരുന്നു ഒരു ഫോറെസ്റ്റ് ഗാര്‍ഡും അനുയായിയും. പുള്ളി ഡ്യൂട്ടി ഒക്കെ കഴിഞ്ഞു പോവുക ആണ്, കാര്‍ കണ്ടതും അയാള്‍ കൈ കാണിച്ചു,, ഞങ്ങള്‍ ലിഫ്റ്റ്‌ തരില്ല എന്ന ഒരു നോട്ടവുമായി വണ്ടി നിര്‍ത്തി. അപ്പം അങ്ങേരു ചോദിച്ചു -" എന്ഗെ പോയിട് ഇരിക്?" അപ്പോള്‍ 5 പേരും 5 ഉത്തരം പറഞ്ഞു - 1) സൈറ്റ് സീയിംഗ്, 2 ) ആനെയെ പാകാന്‍, 3 ) പവര്‍ ഹൌസ്, 4 )വെള്ള ചാട്ടം , 5 ) ഡാം,,, പുള്ളിക്ക് ഭ്രാന്ത് ആയി. അയാള്‍ ഒരു ബി-ഗ്രേഡ് തമിഴ് സിനിമയിലെ വില്ലനെ പോലെ ഞങ്ങളെ മാറി മാറി നോക്കി. കൂട്ടത്തില്‍ തമിഴ് അറിയാം എന്നും പറഞ്ഞു നടക്കുന്ന ഒരുത്തന്‍ ചാടി ഇറങ്ങി പറഞ്ഞു - "സര്‍, നാന്ഗ ആനെയ താന്‍ പാക പോരോം".പുള്ളിക്ക് ഹാപി ആയി. അയാള്‍ പ്രതീക്ഷിച്ച അതേ ഉത്തരം. "ഇതെന്ന സൂ നിനപ്പാ?". ഞങ്ങള്‍ പരസ്പരം നോക്കി," സൂ ,, വാട്ട്‌ ഈസ്‌ ദാറ്റ്‌? ",, അപ്പോള്‍ ഒരുത്തന്‍ പറഞ്ഞു തന്നു സൂ മീന്‍സ്‌ ZOO . ഓ! ആ സൂ. കൂടുതല്‍ അയാളെ കൊണ്ട് തമിള്‍ പറയിപ്പികേണ്ട എന്ന് കരുതി ഒരുത്തന്‍ 50 രൂപ എടുത്തു അങ്ങേരുടെ പോക്കറ്റില്‍ വച്ചു. അത് അയാള്‍ക്ക് ഇഷ്ടം ആയില്ല. കുപിതനായ അയാള്‍ നിയമം പറഞ്ഞു തുടങ്ങി. അവിടെ കേറാന്‍ പാടില്ല എന്നും കേറിയാല്‍ പേര്‍ ഹെഡ് 5000 രൂപ വരെ പിഴ ഒടുകേണ്ടി വരും, അവിടെ ഒരു ആന ആള്‍കാരെ ചവിട്ടി കൊല്ലാന്‍ റെഡി ആയി നില്കുന്നുവെന്നും, അയാള്‍ക്ക് ശവത്തിനു കാവല്‍ നില്‍കാന്‍ വയ്യ എന്നും ഒക്കെ പറഞ്ഞു കൊണ്ട് ഒരു 15 മിനിറ്റ് പ്രസംഗം,. അതില്‍ 89 ശതമാനവും ആര്‍ക്കും മനസിലായില്ല. പുള്ളി പറഞ്ഞോട്ടെ, അങ്ങേരുടെ ഒരു ആഗ്രഹം അല്ലേ? .

പ്രസംഗം തീര്‍ന്നതും അങ്ങേരു വണ്ടി ഓണര്‍ ആരാണ് എന്ന് ആരാഞ്ഞു, ബിനോഷ് ഉടന്‍ തന്നെ അഹങ്കാരതോട് കൂടി കൈ പൊക്കി. പാണ്ടി പറഞ്ഞു -" ലൈസന്‍സ് എട്രാ?" എല്ലാ ചെക്ക് പോസ്റ്റിലും ലൈസന്‍സ് ചോദികുന്നത് കൊണ്ട് ബിനോഷ് അത് പോകറ്റില്‍ തന്നെ വച്ചിടുണ്ടയിരിന്നു, അവന്‍റെ അനുവാദം ഇല്ലാതെ അയാള്‍ അത് തട്ടിപറിച്ചു. എനിട്ട്‌ പാണ്ടി ബാഗില്‍ നിന്നും ഒരു വെള്ള പേപ്പര്‍ എടുത്തു, വണ്ടിയുടെ നമ്പര്‍ പറയാന്‍ പറഞ്ഞു. ഞങ്ങള്‍ ഒരു കോംപ്രമൈസിന് ശ്രേമിച്ചു എങ്കിലും പുള്ളി വഴങ്ങിയില്ല. അങ്ങിനെ പുള്ളി നമ്പര്‍ എഴുതി എടുത്തു, അഡ്രസ്‌ പറയാന്‍ പറഞ്ഞു. ബിനോഷ് പറഞ്ഞു- " 6D , എറണാകുളം‍- 20 ". പുള്ളി അത് തമിഴില്‍ ആണ് എഴുതി എടുത്തത്‌. എല്ലാവരും ഒന്ന് വിരണ്ടു നില്കുക ആയിരിന്നു, എഴുതി കഴിഞ്ഞ ശേഷം ആ പാണ്ടി ഫോരെസ്റെര്‍ ബിനോഷിനോട് ഒപ്പ് ഇടാന്‍ പറഞ്ഞു, ബിനോഷ് നല്ല കുട്ടിയെ പോലെ ഒപ്പിട്ടു കൊടുത്തു .

ആ പേപ്പര്‍ വാങ്ങി നോക്കിയാ പാണ്ടി കുപിതനായി. അയാള്‍ ഞങ്ങളെ എല്ലാവരെയും മാറി മാറി നോക്കി. എനിട്ട്‌ ബിനോഷിനോട് ഒരു ചോദ്യവും -" എന്നടാ ?,, എന്നെ എമാത്ത പാക്രിയാ? തമിഴില്‍ ഒപ്പിട്രാ!"അത് വരെ വളരെ ഭയ-ഭക്തി ബഹുമാനത്തോടെ ഭയന്ന് നിന്ന എല്ലാ എണ്ണവും കുടു കുടാന്നു ചിരി തുടങ്ങി. ഒരുത്തന്‍ തറയില്‍ ഉരുണ്ടു കിടന്നു ചിരിക്കുന്നു.

ഒരു 10 മിനിറ്റ് അവിടമാകെ ചിരിമയം ആയിരിന്നു,, 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ അയാള്‍ ഞങ്ങളുടെ കയ്യില്‍ നിന്നും 1000 രൂപയും ബിനോഷിനെ കൊണ്ട് തമിഴില്‍ 25 പ്രാവശ്യം ഒപ്പ് ഇടീപിക്കുകയും ചെയ്തു..