പുന്തലത്താഴം. എന്‍റെ ജന്മ സ്ഥലം. ഈ സ്ഥലത്തെ കുറിച്ച് എന്നാ പറയാനാ? എത്ര നല്ലത് പറഞ്ഞാലും ഇടയ്കൊക്കെ ആരേലും എന്തേലും പണി ഒപ്പിച്ചു പേരുദോഷം ഉണ്ടാക്കും. ഒരു പണ്ടാരം വാട്ടര്‍ ടാങ്കും, 2 അമ്പലവും , ഒരു ഇലക്ട്രിക് കടയും , ഒരു ബാഗ് കടയും , 2 മെഡിക്കല്‍ ഷോപ്പും, ഒരു സൂപ്പര്‍ ഷാപ്പും, ഒരു ബെവ്കോയും, 3 - 4 ചെറിയ ഹോടേലും, കൊറേ പെട്ടികടകളും, 2 ബേക്കറിയും , ഒരു കൃഷി ആപീസും, കെ എസ് ബി യും, കൊറേ ചിട്ടിക്കാരും, അരി മുതലാളിമ്മാരും, സര്‍ക്കാര്‍ ജീവനക്കാരും, ഓട്ടോക്കാരും, കാറുക്കാരും, എണ്ണാന്‍ പറ്റാത്ത അളവില്‍ ടൂഷന്‍ അധ്യാപകരും അതിലേറെ കുടിയന്മാരും ഉള്ള മനോഹരമായ ഒരു സ്ഥലം.
എല്ലാവരും പറയുന്ന പോലെ ആറും പുഴയും ഒന്നും ഇവിടെ ഇല്ല,, കുറച്ചു വയല്‍ ഉണ്ട്,, അതിന്റെ അടുത്തെങ്ങാനും കണ്ടാല്‍ തന്നെ ആളുകള്‍ ഞാന്‍ മദ്യപിക്കാന്‍ വേണ്ടി പോവുന്നു എന്ന് പറഞ്ഞു കളയും. അതിനാല്‍ ആ പ്രദേശത്തേക്ക് ഞാന്‍ കടക്കുന്നില്ല. ഒരു ഷാപ്പുണ്ട്. നല്ല കിടിലം ഫുഡ് കിട്ടും, മീന്‍ തലയും കപ്പയും കൂടി കഴിച്ചു നോക്കണം,, പൊളപ്പന്‍ ആണ്. അവിടെ കേറാന്‍ കൊതിയാകും, എന്ത് ചെയ്യാനാ? സ്വന്തം നാട്ടില്‍ കിടിലം ഷാപ്പും ബാറും ഉണ്ടേല്‍ ആരും ഒന്ന് ആലോചിചിട്ടെ കയറൂ.. മാനം പോകാതെ നോക്കണമല്ലോ?
കൊല്ലത്ത് നിന്നും പുന്തലത്താഴം വരെ ബസില്‍ പോകാന്‍ ഇന്ന് രാവിലെ നാല് രൂപ അമ്പതു പൈസ ആയിരിന്നു, ഞാന്‍ പണ്ട് കോളേജില്‍ പോകുന്ന കാലത്ത് 50 പൈസ ST ആയിരിന്നു. പ്രൈവറ്റ് ബസ് ഒരുപാട് ഉണ്ട്. മത്സര ഓട്ടം ആയതിനാല്‍ നമ്മള്‍ എന്നും നേരത്തും കാലത്തും ഇതും എത്തേണ്ട സ്ഥലത്ത് എത്തും. പിന്നെ അധികം ചിലവോന്നുമില്ലാതെ വീഗലാണ്ടില്‍ പോയ ഒരു സംതൃപ്തിയും, ഈ നാട്ടില്‍ ഉള്ള ഒരുപാട് ആളുകള്‍ കൊല്ലത്ത് കടകളില്‍ ജോലിക്ക് നില്‍ക്കുനുണ്ട്,, ഈ ജനറേഷന്‍ അല്ല പഴയ ആള്‍ക്കാര്‍, ഈ കാലഘട്ടത്തില്‍ കൂടുതലും സര്‍ക്കാര്‍ ജീവനക്കാര്‍ ആണ്. എന്‍റെ ഏതാണ്ട് എല്ലാ കൂട്ടുക്കാര്‍ക്കും ഒന്നില്‍ കൂടുതല്‍ സര്‍ക്കാര്‍ ജോലി കിട്ടിയവര്‍ ആണ്. എനിക്കതില്‍ തീരെ അസൂയ ഇല്ല.. ഒട്ടും ഇല്ല.. മംഗലതമ്മ ആണേ സത്യം,, തെണ്ടികള്‍. :(
2 അമ്പലങ്ങള്‍ ഉണ്ട്. മംഗലത്ത് നടയും, പുത്തന്‍ നടയും; ഇവിടങ്ങളിലെ ഉത്സവങ്ങള്‍ തമ്മില്‍ 2 ദിവസത്തെ ഗാപ് മാത്രമേ ഉള്ളൂ. അതിനാല്‍ ഉത്സവകാലം വളരെ മനോഹരമാണ്. അലമ്പും, അടിയും, കുടിയും, കുടുംബങ്ങളുടെയും കൂട്ടുകാരുടെയും ഒത്തു ചേരലും എല്ലാം, എല്ലാ സമയം പോലെ തന്നെ ഉത്സവ കാലത്തും ഏറ്റവും കൂട്ടല്‍ കച്ചവടം നടകുന്നത് ബെവ്കോ യില്‍ തന്നെയാണ്, അതിന്റെ മുന്നില്‍ വന്നു നിന്ന് വണ്ടി പിടിക്കാന്‍ പോലീസുക്കാരും എത്താറുണ്ട്, പൂച്ചക്ക് എന്താ ഈ പഞ്ചായത്തില്‍കാര്യം,
പുന്തലത്താഴം സിറ്റി കോര്‍പ്പോരറേന്റെ പരിധിയില്‍ ആണെന്ന് നിങ്ങളോട് ഞാന്‍ പറഞ്ഞായിരിന്നോ. പണ്ട് ഒരിക്കല്‍ ഞങ്ങള്‍ കോര്‍പ്പോരേഷന്‍ ആയെന്നു ഒരാളോട് പറഞ്ഞപ്പോള്‍ അവര് കോര്‍പ്പോരേഷന്‍ വേണ്ട എന്ന് റിക്വസ്റ്റ് ചെയ്യാന്‍ പോവുന്നു എന്ന് പറഞ്ഞു. കളിയാക്കിയതായിരിന്നു എന്ന് പുള്ളി തന്നെ പറഞ്ഞപ്പോള്‍ ആണ് എനിക്ക് കത്തിയത്,
പിന്നീട് എടുത്തു പറയത്തക്ക മറ്റൊരു പ്രേതെകത കൂടി ഉണ്ട് ഞങ്ങളുടെ സ്ഥലത്തിന്. ഭൂമിശാസ്ത്രപരമായി നമ്മുടെ സ്ഥലം കിളികൊലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണേലും മുഖത്തല പോലീസും കൊല്ലം ഈസ്റ്റ് സ്റ്റേനിലെ ചേട്ടന്മാരും ഇടയ്കൊക്കെ അത് വഴി വരാറുണ്ട്. പുന്തലത്താഴത്തെ ജനങ്ങളെ ഗുണദോഷികാന്‍ ഉള്ള ചുമതല ഇവര്‍ എല്ലാം തന്നെ ഭംഗി ആയി നിര്‍വഹിച്ചു പോരുനുണ്ട്. അതിന്‍റെ ഇടയില്‍ അല്ലറ ചില്ലറ തട്ടും മുട്ടും ഒക്കെ ഇവിടെ പതിവാണ്. ചട്ടിയും കലവും അല്ലെ എന്ന് കാരണവന്മാര്‍. വേറെ ഒരു കൂട്ടര്‍ ഉണ്ട്,, ന്യൂനപക്ഷം ആയ ഒരു കൂട്ടര്‍ ,, ആരെ കണ്ടാലും 10 രൂപ ചോദിക്കും, കിട്ടിയാല്‍ കിട്ടി,, ഇല്ലേല്‍ ഇല്ല. പോലീസുക്കാര്‍ പേടിപിച്ചു വാങ്ങുന്നു, മറ്റവര്‍ അവകാശം എന്ന നിലയില്‍ തെണ്ടി വാങ്ങുന്നു,
എന്തൊക്കെ ആണേലും സ്വന്തം നാട് എല്ലാവര്‍ക്കും ഏറ്റവും പ്രിയപെട്ടതാണ്. അത് കൊണ്ട് എത്രയും പെട്ടന്ന് തന്നെ ഇവിടെ നിന്നും ശാന്തതയും, സ്വസ്ഥതയും, സമധാനാവും ഉള്ള ഡീസന്റ്റ് മുക്കിലെക്കോ കോടാലി മുക്കിലെക്കോ താമസം മാറാന്‍ ഞാന്‍ തീരുമാനിച്ചു. ;)
ചുമ്മാ കൊറേ കഥകള്‍ . സമയം പോകണ്ടേ.. മാത്രവുമല്ല വല്ല അവാര്‍ഡും കിട്ടിയാലോ..
Showing posts with label sankukutty. Show all posts
Showing posts with label sankukutty. Show all posts
Saturday, August 14, 2010
Friday, April 23, 2010
പതിനേഴാമത്തെ പാചകം ( visions of ma 17th girl friend)
എന്‍റെ മുത്തശിക്കു (അമ്മുമ്മേടെ അമ്മ) ഏകദേശം ഇരുനൂറില്‍ പരം വ്യത്യസ്തമായ കറികളും വിഭവങ്ങളും ഉണ്ടാകാന്‍ അറിയാമായിരുന്നു. എന്‍റെ അമ്മൂമക്ക് നൂറോളം വിഭവങ്ങളും അത്ര തന്നെ കറികളും. അമ്മക്കാകട്ടെ ഏതാണ്ട് അമ്പതിന്റെ അടുത്ത് നില്‍കുന്ന വിഭവ-കറികള്‍ ഉണ്ടാകാന്‍ അറിയാം,
ഇന്നലെ രാത്രിയും ഞാന്‍ പതിവേ പോലെ 9.30 നു എന്‍റെ എല്ലാം എല്ലാം ആയ കാമുകിയെ (ഇപ്പോഴത്തെ) ഫോണേല്‍ വിളിച്ചു. പതിവ് പന്ജാരക്കിടെ ഞാന്‍ എന്‍റെ കാമുകിയോട് ചോദിച്ചു -"എടീ , നിനക്ക് എന്നാ ഒക്കെ ഉണ്ടാകാന്‍ അറിയാം?, നമ്മുടെ കല്യാണം കഴിഞ്ഞാല്‍ എങ്ങിനെ ഒക്കെ ആയിരിക്കും എന്ന് ഒന്ന് ചുമ്മാ അറിഞ്ഞിരികാനാ? " അവള്‍ അഭിമാന പൂര്‍വ്വം പറഞ്ഞു - "എനിക്ക് ഏകദേശം 5 - 6 സംഭവങ്ങള്‍ അറിയാം". അവള്‍ തുടര്‍ന്നു - " മീന്‍ റെഡി ആക്കി കിട്ടിയാല്‍ വറുകാന്‍ അറിയാം. പിന്നെ ദോശ ഉണ്ടാക്കാന്‍ അറിയാം, പക്ഷെ ആട്ടിയ മാവ് നേരത്തെ കിട്ടണം". ഞാന്‍ ലൈറ്റ് ആയി ഒന്ന് ഞെട്ടി. അവള്‍ തുടര്‍ന്നു - "പിന്നെ തേങ്ങ ചേട്ടന്‍ തന്നെ പൊതിചു തരണം. പൊതിചാല്‍ മാത്രം പോരാ, രണ്ടു പീസ് ആക്കി തരണം, ഗ്യാസ് തീര്‍ന്നാല്‍ പിന്നെ നോ കുക്കിംഗ്, നമുക്ക് പുറത്തു നിന്നും കഴിക്കാം". എന്‍റെ നെഞ്ചില്‍ ചെറിയ ഒരു വേദന ഉണ്ടായി. അവള്‍ വീണ്ടും നിസങ്കോചം തുടര്‍ന്നു - " പിന്നെ ഒട്ടുമിക്ക സാധനങ്ങളും ഇന്‍സ്റ്റന്റ് ആയി കിട്ടുമല്ലോ. ഐ മീന്‍ പായസം ആന്‍ഡ് ഓള്‍". " ചേട്ടന്‍ എന്നെ സഹായിക്കാന്‍ ഉണ്ടല്ലോ. പിന്നെ എന്താ പ്രശ്നം. പാത്രം മൊത്തം ചേട്ടന്‍ കഴുകിക്കോ? ഗ്ലാസ് ഒക്കെ ഞാന്‍ കഴുകിക്കോളം" "പിന്നെ നമ്മുടെ പട്ടിയെ ചേട്ടന്‍ തന്നെ കുളിപ്പിക്കണം , എനിക്ക് അലെര്‍ജി ആണ്. പൊടി അടികാനും എനിക്ക് കഴിയില്ല. അത് കൂടി ചേട്ടന്‍ ഏറ്റോണം".
എന്‍റെ ഓര്‍മയില്‍ ഗ്യാസ് ഒക്കെ ഞങ്ങളുടെ വീട്ടില്‍ എത്തിയത് എനികൊക്കെ ഏതാണ്ട് 5 - 6 വയസ്സ് പറയാം ആയപോള്‍ ആണ്. അത് വരെ ആരും പട്ടിണി കിടനതായി എനിക്കോര്‍മ്മ ഇല്ല. ഇപ്പം അവള്‍ക്കു ഗ്യാസ് ഇല്ലേല്‍ ഒന്നും പറ്റിലാ എന്ന്,, ഞാന്‍ ഒന്നും മിണ്ടാതെ എല്ലാം കേട്ടു. അവള്‍ വീണ്ടും തുടര്‍ന്നു - "ഞാന്‍ കൂടി ജോലിക്ക് പോവുക ആണേല്‍ നമുക്ക് ഒരു വേലകാരിയെ വയ്ക്കാം. ഒരു കിളവിയെ."(തെണ്ടി പെണ്ണ് . അതും മനസ്സില്‍ കണ്ടു അല്ലെ?).."പക്ഷെ വേലകാരി സണ്‍ഡേ വരില്ല,, സണ്‍ഡേ ഞാനും കിട്ച്ചനില്‍ കേറില്ല. നമുക്ക് സണ്‍ഡേ മൊത്തം പുറത്തു നിന്നും ആക്കാം. ചേട്ടന്‍ രാവിലെ പോയി പാര്‍സല്‍ വാങ്ങുന്നു. ഉച്ചക്ക് നമ്മള്‍ പുറത്തു നിന്നും കഴിക്കുന്നു,. വൈകിട്ട് സിനിമ അല്ലേല്‍ പാര്‍ക്ക്. രാത്രി വീണ്ടും പുറത്തു നിന്നും ഡിന്നര്‍. എല്ലാം ഓക്കേ ആണ്ണല്ലോ?".. ഞാന്‍ എന്ത് പറയാന്‍ .. ഫോണിന്റെ മരുപ്പക്കം ഇരുന്നു ഞാന്‍ തലയാട്ടി.
"പിന്നെ തുണി ഒക്കെ അയന്‍ ചെയ്യാന്‍ അവിടെ ആള്‍കാര്‍ കാണും, അവര്‍ വരാത്തപ്പോള്‍ മാത്രം ചേട്ടന്‍ എന്‍റെ സാരിയും ബ്ലൌസും അയന്‍ ചെയ്താല്‍ മതി. പിന്നെ വാഷിംഗ് മെഷീന്‍ ഉള്ളത് കൊണ്ട് കഴുകന്‍ ഒന്നും ചേട്ടന് ഒരു ബുദ്ധിമുട്ടും കാണില്ലാ.", ഞാന്‍ വീണ്ടും തലയാടി. ഇനി അവള്‍ എന്നോട് പ്രസവിക്കാന്‍ കൂടി പറയുമോ ഈശ്വരാ?. ഞാന്‍ കുറച്ചു നേരം ചിന്താമഗ്നന്‍ ആയി..
"ഹലോ . ഹലോ , ചേട്ടന്‍ കേള്‍ക്കുനുണ്ടോ ? ഹലോ , ചേട്ടോ.." ആ ശബ്ദം എന്നില്‍ വീണ്ടും വെളിവുണ്ടാക്കി. ഞാന്‍ പതുക്കെ ഫോണ്‍ കട്ട് ചെയ്തു. ഇത് അവള്‍ക്കു വേണ്ടി മാത്രം വാങ്ങിയ സിം ആണ്. വേറെ നമ്പര്‍ ഒന്നും അവള്‍ക് അറിയില്ല എന്ന വിശ്വാസത്തില്‍ ഞാന്‍ ആ സിം ഫോണേല്‍ നിന്നും ഊരി മാറി. അത് ഞാന്‍ ഞങ്ങളുടെ ഫ്ലാറ്റിന്റെ ആറാമത്തെ നിലയില്‍ നിന്നും താഴോട്ട് എറിഞ്ഞു കളഞ്ഞു. അങ്ങിനെ എന്‍റെ പതിനേഴാമത്തെ ലൈന്‍ ഉം പൊട്ടി തകര്‍ന്നു.
ഇനി എന്നാണ് എനിക്ക് ഒരു പെണ്ണിനെ പൂര്‍ണമായി മനസിലാക്കാന്‍ കഴിയുക,.. പിന്നേ! വലിയ ആള്കാര്‍ക്ക് പറ്റിയില്ല.. പിന്നാ എനിക്ക്.. വരുനടുത്തു വച്ച് കാണാം,, അല്ലാതെ എന്താ? അല്ലേ?
പതിനേഴാമത്തെ പാചകം

Subscribe to:
Posts (Atom)