അച്ചുവും ഞാനും,
സമയം രാത്രി 9.50 . "അളിയാ ടിക്കറ്റ് എടുക്കാന്‍ നിന്നാല്‍ എന്റെ ട്രെയിന്‍ പോകും, അപ്പം ശരി മണ്ടേ പാക്കലാം", തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ ടിക്കെറ്റ് ക്യുവില്‍ നിന്ന എന്നോട് ഉറക്കെ പറഞ്ഞു കൊണ്ട് ആ പാണ്ടി സഹപ്രവര്‍ത്തകന്‍ ഓടി മറഞ്ഞു,, അവന്‍ നാഗര്‍കോവില്‍ ട്രെയിന്‍ പിടിക്കാന്‍ പൊയ്,, എനിക്ക് കൊല്ലത്ത് പോണം,, ഒരു മണികൂര്‍ കഴിഞ്ഞാണ് ട്രെയിന്‍,, ടിക്കെറ്റ് എടുത്തു ഞാന്‍ പ്ലാട്ഫോര്‍മിലേക്ക് കേറി .. വിജനമായ സ്റ്റേഷന്‍, മണി പത്തായല്ലോ.. ഒരു ഒഴിഞ്ഞ ബെഞ്ചില്‍ ഞാന്‍ കേറി ഇരിന്നു,, ഒന്ന് മയങ്ങി തുടങ്ങിയപ്പോള്‍ ഒരു കിളി ശബ്ദം "മൈന്‍ഡ് ഇഫ് ഇഫ് സിറ്റ് ഹിയര്‍?". കണ്ണ് തുറന്നു നോക്കുമ്പോള്‍ ഒരു സുന്ദരി പെണ്ണ്,, "നോട്ട് എ പ്രോബ്",,, ഞാന്‍ ഒതുങ്ങി കൊടുത്തു.. അവള്‍ ബാഗ് ഒതുക്കി വച്ച് എന്റെ ബെഞ്ചില്‍ ഇരിന്നു,, ഉറങ്ങണോ മുട്ടണോ എന്നാ ചിന്തയില്‍ ഞാന്‍ വാച് നോക്കി.. ഇനീം ഉണ്ട് 50 മിനിട്സ്.. ഒരു കോഫി കുടിച്ചേക്കാം,, എണീച്ചു കുറച്ചു ദൂരെ ഉള്ള ഒരു കടയില്‍ ചെന്ന് കോഫി പറഞ്ഞു, 10 രൂപ നോട്ട് കൊടുത്തു,, 5 രൂപ ചില്ലറ തരാന്‍ അയാള്‍. ഒരു കോഫി കൂടി തന്നോളൂ എന്ന് ഞാന്‍,
2 കോഫിയും ആയി ഞാന്‍ തിരികെ എന്റെ ബെഞ്ചില്‍ എത്തി. ഒരു കോഫി ആ പെണ്ണിന്റെ നേരെ നീട്ടി,, ആരെടാ ഇവന്‍ എന്നാ ഫാവത്തോടെ അവള്‍ എന്നെ നോക്കി,, "ചേഞ്ച് ഇല്ലാര്‍ന്നു. അതോണ്ട , പ്ലീസ് ഹാവ് ഇറ്റ്". അവള്‍ അര്‍ദ്ധമനസ്സോടെ അത് വാങ്ങി., എന്നിട്ട് സ്വീറ്റ് ആയി ഒരു താങ്ക്സ് ഉം പറഞ്ഞു. "എങ്ങോട്ടാ?"- ഞാന്‍ ആരഞ്ഞു , "കണ്ണൂര്‍, ആന്‍ഡ് യു?", "കൊല്ലം ഒണ്‍ലി".. "ഇങ്ങിനെ ഒറ്റയ്ക്ക് ഇരിക്കുന്ന എല്ലാര്ക്കും കോഫി വാങ്ങി കൊടുകുമോ? "- ഒരു ചിരിയോടെ അവള്‍ എന്നെ ഒന്ന് ആക്കി.. "എല്ലാവര്ക്കും ഇല്ല.. സിംഗിള്‍ ആയ സുന്ദരികള്‍ക്ക് മാത്രം" അതും പറഞ്ഞു ഞാന്‍ ആ കോഫി കപ്പ് ട്രാക്കിലേക്ക് എറിഞ്ഞു,, പിന്നീട് ഒരു 10 മിനിട്ട് നേരം ഞങ്ങള്‍ കൊറേ സംസാരിച്ചു, അവളുടെ പേര് അശ്വതി എന്നാണ്. അച്ചു എന്ന് എല്ലാവരും വിളിക്കും,, യുനിവേര്സിടിയില്‍ സൈക്കൊലാജി പഠിക്കുന്നു,, അങ്ങിനെ കൊറേ അല്ലറ ചില്ലറ കാര്യങ്ങള്‍..നല്ല രസമുണ്ട് അവളെ കാണാന്‍,, ഏതാണ്ട് എന്റെ പതിമൂനമത്തെ കാമുകിയെ പോലെ ഇരിക്കും, അവള്‍ക്കു ലൈന്‍ ഒന്നും ഇല്ല എന്നും ഈ ഗാപ്പില്‍ ഞാന്‍ മനസിലാക്കി എടുത്തു.. ഒടുവില്‍ ഇന്നെന്റെ പ്രണയം പൂക്കുമെന്നു എനിക്ക് തോന്നി തുടങ്ങി,, അച്ചുവും ഞാനും,, നല്ല രസമുണ്ട് കേള്‍ക്കാന്‍,,
സംസാരത്തിന്റെ ഇടയില്‍ അവള്‍ ബാഗില്‍ നിന്നും ഒരു പാക്കറ്റ് ഗുഡ്-ഡേ ബിസ്ക്കറ്റ് എടുത്തിട്ട് പറഞ്ഞു - "വുഡ് യു മൈന്‍ഡ് ഹാവിംഗ് സം?" എനിക്ക് ആ ബിസ്ക്കറ്റ് പണ്ടേ ഫയങ്ങര ഇഷ്ടം ആണ്,, എന്നാലും ഞാന്‍ പറഞ്ഞു. "നോ താങ്ക്സ്". എനിട്ട് ഞാന്‍ വീണ്ടും ട്രകിന്റെ വിധൂരയത്തിലേക്ക് നോക്കി.. "അത് പറ്റില്ല.. ഞാന്‍ കോഫി കുടിച്ചില്ലേ,, അപ്പം യു ആള്‍സോ ഷുഡ്, ഇല്ലേല്‍ എനിക്ക് ഇന്സല്‍റ്റ് ആവും?"- അവള്‍ എന്റെ വായിനോട്ടം ഭേദിച്ച്. സത്യത്തില്‍ അത് കേള്‍ക്കാന്‍ വേണ്ടി ആണ് ഞാന്‍ ട്രാക്കിലേക്ക് നോട്ടം മാറിയത്.. ഞാന്‍ ആരാ മോന്‍!,,, "ഓക്കേ, ഇഫ് ഉ ഇന്സിസ്റ്റ്" എന്നും പറഞ്ഞു ഞാന്‍ ഒരു ൩ ബിസ്സുറ്റ് ആദ്യം എടുത്തു,, പിന്നേഎദു ഒരു ൩ എണ്ണം കൂടി,,, എന്നിട്ട് ഒരു 2 എണ്ണം,, എന്നിട്ട് ആക്രാന്തത്തോടെ അതെല്ലാം അകത്താക്കി,, ട്രെയിന്‍ ഉടനെ എങ്ങും വരള്ല്ലേ എന്നായി അത് തിന്നുമ്പോള്‍ എന്റെ പ്രാര്‍ത്ഥന..
ട്രെയിന്റെ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്... വാച്ചില്‍ സമയം നോക്കി. രാവിലെ 5.30 .. എന്തോ സംഭവിച്ചു,, സൈഡില്‍ അച്ചുവിനേം കാണുനില്ല.. തലയ്ക്കു നല്ല പിടിത്തം,, "അയ്യോ എന്റെ ബാഗ്"- ഞാന്‍ അലറി, എന്റെ 3 ഷര്‍ട്ട്, 2 ട്രൌസേര്‍സ്, 3 ജട്ടികള്‍, 2 മൊബൈല്‍, ഒരു ലാപ്ടോപ്. ഈ കിടുപിടികള്‍ ഇട്ടിരുന്ന 2 ബാഗുകള്‍, വുഡ്ലാന്‍ഡ് ചെരുപ്പ്, വാച്, സ്വര്‍ണ മോതിരം ആന്‍ഡ് മാല. പേഴ്സ്. ഒന്നും തന്നെ കാണാന്‍ ഇല്ല.. ഞാന്‍ പോക്കറ്റില്‍ തപ്പി,, ഒരു 10 രൂപ നോട്ട് മാത്രം,, അതേല്‍ എന്തോ എഴുത്തിയേകുന്ന പോലെ.. ഞാന്‍ സൂക്ഷിച്ചു നോക്കി,, "താങ്ക്സ് ഫോര്‍ ദി കോഫി ആന്‍ഡ് അദര്‍ ഐറ്റംസ്.. ലവ് ആന്‍ഡ് രിഗാട്സ്.. അച്ചു.."
ചുമ്മാ കൊറേ കഥകള്‍ . സമയം പോകണ്ടേ.. മാത്രവുമല്ല വല്ല അവാര്‍ഡും കിട്ടിയാലോ..
Showing posts with label sankaran kutty punthalathazham. Show all posts

Saturday, February 12, 2011
Friday, March 12, 2010
പ്രതികാരം - ചീറ്റി പോയ റിവെഞ്ച്
പ്രതികാരം - ചീറ്റി പോയ റിവെഞ്ച്
ഓഫീസിലെ ചെറുക്കന്മാര്‍ എല്ലാരും കൂടി സിനിമയ്ക്കു പോവുന്നത് ആയിരിന്നു ഞങ്ങളുടെ പതിവ്. ഞങ്ങള്‍ ഒരു 8-9 പേര്‍ ഉണ്ടാവും. ഓണ്‍ലൈന്‍ ആയി ടികറ്റ് എടുത്താണ് പോവുക. അങ്ങിനെ ഇരിക്കെ ഒരു തെണ്ടി ഓഫീസില്‍ ജോയിന്‍ ചെയ്തു. അതോടെ എല്ലാം മാറി, അവന്‍ ആരേലും വിളിച്ചോണ്ട് പടത്തിനു പോകും, ഞങ്ങള്‍ അറിയുന്നതിന് അവന്‍ കണ്ടു കഴിഞ്ഞിട്ട് ആണ്. ഈ പ്രക്രിയ ഞങ്ങളെ ആകെ തകിടം മരിച്ചു, ഐ മീന്‍ ഞങ്ങളുടെ സന്തുലിതാവസ്ഥ താറുമാറായി. ഞങ്ങള്‍ അവനിട്ട് ഒരു പണി കൊടുക്കാന്‍ തീരുമാനിച്ചു.
ലാസ്റ്റ് വീക്ക് ഗോവ എന്നൊരു സിനിമ ഇറങ്ങി, ഞങ്ങളിലെ പ്രതികാരം ഉണര്‍ന്നു, അവനിട്ട് പണി കൊടുക്കാന്‍ പറ്റിയ സമയം തന്നെ. എല്ലാവരും കൂടി കോണ്‍ഫറന്‍സ് ഹാളില്‍ കയറി പ്ലാന്‍ ഉണ്ടാക്കി. ഓണ്‍ലൈന്‍ ആയി 8 ടികെറ്റ് എടുക്കുക, എനിട്ട് നോര്‍മല്‍ ആയി ഓഫീസ് ടൈം കഴിയുമ്പോള്‍ അവനെ അറിയികാതെ സിനിമയ്ക്കു പോകുക. അവിടെ ചെന്നിട്ടു ഇന്റെര്‍വല്‍ ആകുമ്പോള്‍ അവനെ ഫോണേല്‍ വിളിച്ചു കൊഞ്ഞനം കുത്തുക, അവന്‍ ഞങ്ങളുടെ കൂടെ താമസികുന്നത് കൊണ്ട് അവന്‍ ആ സമയത്തിനുള്ളില്‍ ഫോണ്‍ വിളിച്ചാലും ആരും എടുകണ്ട എന്നും ഞങ്ങള്‍ ധാരണ ആയി. വമ്പന്‍ പ്ലാന്‍. അങ്ങിനെ ആ യോഗം പിരിഞ്ഞു.
ഗോവയ്ക്ക് പോകാന്‍ എല്ലാര്ക്കും നല്ല ത്രില്‍.. സിനിമ കാണുനതിനെക്കാള്‍ അവനിട്ട് പണി കൊടുകമല്ലോ എന്നതയിരിന്നു ഞങ്ങളുടെ സന്തോഷം. അവന്‍ ഇനി മേലാല്‍ ഞങ്ങളെ വിളികാതെ പടത്തിനു പോകരത്. അവന്റെ അഹന്ത ഇന്ന് തീരും, എല്ലാവരും ഉള്ളില്‍ ഒരു ചിരിയുമായി ഓഫീസില്‍ നിന്നും ഇറങ്ങി. വളരെ സ്വാഭാവികമായി ഞങ്ങള്‍ ഫ്ലാറ്റില്‍ എത്തി. ഭക്ഷണം കഴിച്ചു. എനിട്ട് അവനു പിടി കൊടുകാതെ നൈസ് ആയിട് ഓരോരുത്തര്‍ ആയി മുങ്ങി, അങ്ങിനെ ഞങ്ങള്‍ എല്ലാം തിയറ്ററില്‍ എത്തി. ഗോവ തുടങ്ങി, വളരെ നല്ല സിനിമ, ഞങ്ങള്‍ ചിരിച്ചു തകര്‍ത്തു. ഇന്റെര്‍വല്‍ നു ഇനീം ചിരിക്കാമല്ലോ എന്ന് ഓര്‍ത്തു ഞങ്ങള്‍ ആനന്ദിച്ചു. അങ്ങിനെ ഇന്റെര്‍വല്‍ ആയി.
എല്ലാവരും മത്സരിച്ചു ഫോണ്‍ എടുത്തു അവനെ കോള്‍ ചെയ്യാന്‍ ശ്രെമിച്ചു. കൂട്ടത്തില്‍ കാശ് പോകാന്‍ യോഗം ഉള്ള ഒരുത്തന് കോള്‍ കണക്ട് ആയി, അവന്‍ വളരെ വിനയം ആയി അവനോടു ചോദിച്ചു-"എവിടെയാടാ തടിയാ?" . ഉടന്‍ മറ്റവന്‍-" ഹേ ബടി ,ആം ഇന്‍ എ മൂവി കോംപ്ലെക്സ് ". വിളിച്ചവന്‍ ഞെട്ടി, അവന്‍ ഇംഗ്ലീഷ് പറയുന്നോ. എന്തിര് അത്ഭുതം. ഫോണ്‍ ലൗഡ്സ്പീകെരില്‍ ഇട്ടു. "വെയ ആ യു ഗയസ്"- ബാകി ഉള്ളവന്മാരും ഞെട്ടി. അപ്പോള്‍ ഒരുത്തന്‍ പറഞ്ഞു - "അവന്‍ ഏതോ പെണ്ണിന്റെ കൂടെ ആണ്". ഒരുത്തന്‍ ചോദിച്ചു നല്ല പച്ച മലയാളത്തില്‍- "എവിടാ അളിയാ നീ?". ഉടന്‍ വന്നു നല്ല ഹോട്ട് മറുപടി -" വിത് ഫ്രണ്ട്സ് വാചിന്‍ ഗോവ. സീ യു ഗയസ് ലേറ്റ.."
എല്ലാവരും ഞെട്ടി. ആരും ഒന്നും മിണ്ടുന്നില്ല.. എന്തൊക്കെ ബഹളം ആയിരിന്നു. അവന്‍ ഇതേ തീയടറില്‍ തന്നെ ഉണ്ട്. അവനെ വരയാക്കാന്‍ വിളിച്ച ഞങ്ങള്‍ മാഞ്ഞു പോയി. നാണം കാരണം ആര്‍കും അങ്ങോട്ടും ഇങ്ങോട്ടും നോക്കാന്‍ പറ്റാതെ ആയി. അപ്പോള്‍ ഒരുത്തന്‍ മുന്നോട് വിരല്‍ ചൂണ്ടി കാണിച്ചു. അതാ വരുന്നു ലവന്‍, കൈ നിറയെ lays ഉം പെപ്സി ഉം. ഞങ്ങള്‍ എട്ടു പേരും ഉടന്‍ തന്നെ കുനിഞ്ഞു കളഞ്ഞു. അവന്‍ പാസ് ചെയ്തു പോയപ്പോള്‍ ഓരോ എണ്ണം ആയി പതുക്കെ തല പൊക്കി. എനിട്ട് നമ്പര്‍ ഇട്ടു തിരികെ നോക്കി. ഭയാനകമായ കാഴ്ച തന്നെ. അവന്‍ നടുക്ക്. അവന്റെ ചുറ്റും പരിഷ്കാരികളായ 4 പെണ്ണുങ്ങള്‍. രണ്ടെണ്ണം ലെഫ്റ്റ് രണ്ടെണ്ണം റൈറ്റ്. അവന്‍ ഇടയ്ക്കു കൃഷ്ണനെ പോലെ ഇരിക്കുന്നു,
പടം വീണ്ടും തുടങ്ങി. സൂപര്‍ തമാശ, ബട്ട് ഞങ്ങള്‍ക്ക് ഒന്നും തന്നെ കേള്‍ക്കാന്‍ കഴിയുന്നില്ല, എല്ലാം തകര്‍ന്നില്ലേ. ഇറങ്ങി പോകാം എന്ന് വച്ചാല്‍ അവന്‍ കാണും, അങ്ങിനെ അവിടെ ഇരിന്നു, പിന്നീടുള്ള ഒരു മണികൂര്‍ ഞങ്ങള്‍ക്ക് എല്ലാം ഒരു യുഗം പോലെ ആണ് തോന്നിയത്. ഒടുവില്‍ പടം തീര്‍ന് അവന്‍ പോയ ശേഷം ഞങ്ങളും അവിടം വിട്ടു. ആരും ഒന്നും തന്നെ ആരോടും പറഞ്ഞില്ല.. എങ്ങിനെപറയും?
പിറ്റേന്ന് രാവിലെ ബ്രേക്ക്‌ഫാസ്റ്റ് സമയത്ത് അവന്‍ ഒരു ചോദ്യം, "എന്തിനാടാ ഇന്നലെ രാത്രി വിളിച്ചേ?". കഴിച്ചു കൊണ്ടിരുന്ന ബാകി എല്ലാവരും വയര്‍ നിറഞ്ഞു എന്നത് പോലെ അവിടെ നിന്നും കണ്ണീരോടെ ഇറങ്ങി പോയി!!

Subscribe to:
Posts (Atom)