Showing posts with label praveen raj b r kollam punthalathazham. Show all posts
Showing posts with label praveen raj b r kollam punthalathazham. Show all posts

Tuesday, January 15, 2013

Hotel Mannan Kulathoor - Review

Hotel Mannan Kulathoor - Review
ഉണ്ണാന്‍ കുളത്തൂര്‍ പോണം, എന്നും ഇത് ഓര്‍ത്തു കൊണ്ടാണ്ണ്‍ ഞാന്‍ ഓഫീസില്‍ പോകുന്നത്. പണി എങ്ങിനെ നടന്നാലും ചോറ് കുളത്തൂര്‍ തന്നെ പോയി തിന്നണം. എന്ത് കൊണ്ട്? ഒരു എത്തി നോട്ടം?

Reasonable Cost 
35 രൂപയ്ക്കു  ചോറും മീന്‍ വറുത്തതും മീന്‍ കറിയും അത്യാവശ്യം നല്ല കൂട്ടാനുകളും . 4.5/5
 
Really Fast 
സീറ്റ്‌ കിട്ടിയാല്‍ നമ്മുടെ സ്പീഡ് അനുസരിച്ച് പെട്ടന്ന് തിന്നു തീര്‍ത്തു തിരികെ പോകാം. അവിടുത്തെ ചേട്ടന്മാര്‍ക്ക് നല്ല സ്പീഡ് ആണ് വിളംബാന്‍ . ടെക്നോപാര്‍ക്ക്ഇന്റെ സമീപത്തുള്ള മറ്റു ഹോടലുകലുമായി താരതമ്യം ചെയ്യുമ്പോള്‍ ആണ് ഈ സ്പീഡ്  . ഇടയ്ക്കു കാത്തിരിക്കേണ്ടി വന്നിട്ടുടെങ്ങിലും 5ഇല്‍  4 മാര്‍ക്ക്‌ കിട്ടും 
 
Parking 
കാറില്‍ ആയാലും ബൈക്ക്ഇല്‍ ആയാലും അവിടെ എപ്പോഴും എവിടേലും ഒക്കെ വണ്ടി കൊണ്ട് പാര്‍ക്ക്‌ ചെയ്യാന്‍ സ്ഥലം കിട്ടും. 3/5
 
Taste 
സാംബാര്‍  - ആ അടുത്ത പഞ്ചായത്തുകളില്‍ കിട്ടാവുന്നതില്‍ വച്ച് ഭേദപ്പെട്ട സാമ്പാര്‍ ആണ് . ഭൂരിഭാഗം ഹോടലുകളിലും സാംബാര്‍ എന്ന് പറഞ്ഞാല്‍ വെള്ളം ആണ്. ഇവിടെ കൊള്ളാം  3/5
 
അവിയല്‍ - അവിയലും പൊതുവെ നല്ലതാണു ഇവിടെ. ഇതിന്റെ അടുത്ത് ഒരു അമ്മുമയുടെ വീടിലെ അവിയല്‍ ആണ് പക്ഷെ ബെസ്റ്റ്. അവിയല്‍ 3/5. അവിയല്‍ അമ്മുംമയുടത് 4/5
 
പുളിശ്ശേരി - എന്നും കിട്ടുന്ന ഐറ്റം അല്ല,, ഒന്ന് ഇടവിട്ട്‌ മാത്രമേ കിട്ടൂ, പൊളപ്പന്‍ ആണ്. പുളിശ്ശേരി മാത്രം മതി ഒരു അണ്ടാവു ചോറ് തിന്നു പണ്ടാരം അടങ്ങാന്‍......... . 4/5, അമ്മുംമയുടെത് 4.5/5
 
തോരന്‍ - കൊഴപ്പം ഇല്ലെന്നു പറയാം 3.5/5
 
മീന്‍ വറുത്ത് - നല്ലതാണു , 10 രൂപ്പക്ക് 3 മത്തി കുഞ്ഞുങ്ങള്‍ കിട്ടും, കൂതറ മണം ആയിരിക്കും ഉച്ച കഴിഞ്ഞു, പക്ഷെ ടേസ്റ്റ് ഉണ്ട്, നെത്തോലി വറുത്തതും സൂപ്പെര്‍, 4/5
 
മീന്‍ കറി - അത്ര സെറ്റപ്പ് ഒന്നം അല്ലേല്ലും സഹികാം, 2.5/5, അമ്മുംമയുടെത് 3.5/5
 
പ്രതേക വിശേഷ ദിവസങ്ങളില്‍ പായസവും ഫ്രീ അയി കിട്ടാറുണ്ട് :)
Ambience 
പൊതുവെ ബോയ്സ് ആണ് കൂടുതല്‍... പക്ഷെ ഫാമിലി ആന്‍ഡ്‌ ഗേള്‍സും വരാറുണ്ട്,ദൂരം ആയിരിക്കും കാരണം. നല്ല ചൂടാണ്. ഉണ്ട് തീരുമ്പോഴേക്കും ഫാന്‍ ഉണ്ടേലും വിയര്‍ത്തു കുളിക്കും. അമ്മാതിരി തീറ്റ ആണ് എങ്കില്‍ :P പിന്നെ ചില ഹോട്ടലില്‍ കാണാറുള്ള പോലെ "വേണേല്‍ ഞണ്ണിയിട്ട് പോടാ " എന്നാ അട്ടിട്യുട് അവിടെ ഇല്ല. 3/5
 
 
Verdict 
ടെക്നോപാര്‍ക്കിന്റെ അടുത്തുള്ള ഹോടലുകളില്‍ ഉച്ചക്ക് ചോറ് ഉണ്നാവുന്നതില്‍ വച്ച് എറ്റവും നല്ല മീഡിയം സൈസ് ഹോട്ടല്‍ ആണ് മന്നന്‍, കുളത്തൂര്‍./.. ഉണ്ട് കഴിഞ്ഞു കപ്പലണ്ടി മിഠായി കൂടി കഴിച്ചാലേ ഒരു സംതൃപ്തി കിട്ടതോള് .

Friday, November 11, 2011

ദോശ പ്രേമം - love for dosha

ഒടുവില്‍ കൊറേ നാളത്തെ കഠിന പരിശ്രമത്തിന്റെ ഭാഗമായി ഞാന്‍ അവളെ വളച്ചു. എന്തൊക്കെ ബഹളം ആയിരിന്നു ആദ്യമൊക്കെ. അവളുടെ ആദ്യക്കാല ചില പ്രയോഗങ്ങള്‍
"ആവശ്യം ഇല്ലാതെ ഫോണ്‍ വിളിയോ? അതിന്റെ ആവശ്യം എന്താ? "
"രാത്രി 9 മണി കഴിഞ്ഞാല്‍ ഞാന്‍ പുരുഷന്മാരുമായി സംസാരിക്കാറില്ല" വാ ദി ഫ
"എനിക്ക് എപ്പോഴും മെസ്സേജ് അയകേണ്ട കാര്യം ഇല്ല"
"സമയം ഉണ്ടേല്‍ ഞാന്‍ മിസ്സ്‌ അടിക്കാം"
"വിളിചിരുനെന്നോ,, ആഹ് ഞാന്‍ ശ്രദ്ധിച്ചില്ല"
"കൊഞ്ചി സംസാരികണ്ട കാര്യം എന്താ?" etc etc ...

ഇപ്പോള്‍ ഞങ്ങള്‍ പ്രേമത്തില്‍ ആയി, എല്ലാ പ്രേമവും ഒരു പോലെ ആണെന്ന് ഞാന്‍ പറയുന്നില്ല.. പക്ഷെ ഭൂരിഭാഗവും ആണുങ്ങള്‍ അവരുടെ മിടുക്ക് കൊണ്ടാണ് പ്രേമം വിജയിപ്പിക്കുനത്, കാരണം സിമ്പിള്‍ ആണ്, പെണ്ണുങ്ങള്‍ക്ക്‌ മിനകെടാന്‍ വയ്യ,, ആള്‍സോ നല്ല പോലെ മിനകെട്ടു പുറകെ നടക്കുന്ന ഒരുത്തന്‍ ആണേല്‍ അവരെ സന്തോഷിപ്പിക്കാനും മെനകെടും എന്ന് കരുതി ഗിര്‍ല്സ് എസ് പറയും, സില്ലി പെണ്ണുങ്ങള്‍. ഞാന്‍ പറഞ്ഞു വന്നത് എന്റെ പ്രേമം. അവളുടെ പേര് നിമിത. ഞാന്‍ സ്നേഹത്തോടെ നിമ്മു എന്ന് വിളിക്കും. കണ്ട നാള്‍ മുതല്‍ അവള്‍ തലയില്‍ ആവാന്‍ വരെ എടുത്തത്‌ ഏതാണ്ട് 4 മാസം. പഴയ പ്രേമങ്ങള്‍ പോലെ അല്ല ഇത്. പക്വുമായ ഒരു സ്നേഹം ഇതില്‍ ഉണ്ടെന്നു എനിക്ക് തോന്നി തുടങ്ങിയിരിന്നു. ഒരു ഒന്നൊന്നര മാസത്തോളം ഞങ്ങള്‍ സോള്ളികൊണ്ട് നടകുകയാണ്. ഓഫീസില്‍ ആണെങ്ങില്‍ ഞാന്‍ എല്ലാ 20 മിനുടിലും അവള്‍ക്ക് എസ്എംഎസ് അയക്കും, അവള്‍ മറുപടിയും തരും, പിന്നെ ഉണ്ടോ? കുളിച്ചോ? പല്ല് തേച്ചോ? തൂത്തോ? എന്ത് കളര്‍ ഡ്രസ്സ്‌ ആണ്? ഏതു സ്റ്റോപ്പില്‍ എത്തി? ഏതു പാട്ടാ കേള്‍ക്കുന്നേ? ദോശക്ക് എന്താ കറി? പുട്ടിനു ഉപ്പുണ്ടോ? അപ്പം പുളിച്ചോ? അങ്ങിനെ അങ്ങിനെ ഉത്തരം അറിഞ്ഞില്ലേല്‍ ജീവിതം അവസാനിക്കും എന്ന് തോന്നുന്ന കൊറേ കിടുപിടി ചോദ്യങ്ങളും ഉത്തരങ്ങളും ആയി പോകുന്ന കാലം.

ഒരു ശനിയായിച്ച വൈകുനേരം ഞാന്‍ വീട്ടില്‍. ഒരു 8 മണി മുതല്‍ ഫോണേല്‍ തുടങ്ങിയ പഞ്ചാര അടി ഇനിയും ശമിച്ചിട്ടില്ല. ഇടയ്ക്കു അമ്മ വിളിക്കുന്ന ശബ്ദം കേട്ടു. വീട്ടില്‍ നിക്കുവണേല്‍ അമ്മ എനിക്ക് രാത്രിയില്‍ ദോശ ഉണ്ടാക്കി തരും. അതാണ് പതിവ്. ദോശകല്ലില്‍ നിന്നും നേരെ പാത്രത്തില്‍ വന്നു വീഴുന്ന മൊരിഞ്ഞ ദോശ മാത്രമേ ഞാന്‍ തിന്നാരുള്ള്. അതമ്മക്കും അറിയാം. എനിക്കും അറിയാം. ബട്ട്‌ ഈ പിശാചിന് അറിയില്ല എന്നാ കാര്യം എനിക്ക് അറിയില്ലാരിന്നു. അമ്മ ആദ്യം വിളിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം ദോശകല്ല്‌ സ്ടുവേല്‍ വച്ച് എന്നാണ്. അടുത്ത വിളി വന്നാല്‍ ആദ്യത്തെ ചൂട് ദോശ റെഡി ആയെന്നും അര്‍ത്ഥം. ആ ദോശയുടെ മണം അടിച്ചാല്‍ ഞാന്‍ അറിയാതെ തന്നെ അടുകളയില്‍ എത്തി പോകും.
"എടീ അമ്മ വിളിക്കുന്നു, ഞാന്‍ പിന്നെ വിളിക്കാം. ഉമ്മ" - ദോശ മോഹം കാരണം ഞാന്‍ പറഞ്ഞു.
"എവിടെ പോകുന്നു?" - ഉടന്‍ വന്നു ചോദ്യം "ദോശ തിന്നാന്‍"-എന്റെ ഉത്തരം
"അത് കുറച്ചു കഴിഞ്ഞു കഴിച്ചാലും പോരെ? അമ്മയോട് അടച്ചു വയ്ക്കാന്‍ പറ."
" അല്ല അതിപ്പം.. എനിക്ക് ചൂടോടെ തിന്നണം, അതാണ്‌ ശീലം?"- ഞാന്‍ ജസ്ടിഫി ചെയ്യാന്‍ ശ്രമിച്ചു
"ഇല്ലേല്‍ ചത്ത്‌ പോകുമോ? എന്നാല്‍ അതൊന്നു കാണണമല്ലോ?" - അവളിലെ അഹങ്കാരത്തിന് കൈയും കാലും മുളച്ചു.
അതാ കേള്‍ക്കുന്നു അമ്മയുടെ രണ്ടാമത്തെ വിളി. "എടീ, ഞാന്‍ ഇപ്പം വരം, ലെസ്സ് തന്‍ ഫൈവ് മിനിട്സ്, പ്ലീസ്‌.." - ഞാന്‍ വിനീതനായി കെഞ്ചി.
"ഇല്ല പറ്റില്ല,, അതൊന്നു അറിയണമല്ലോ, ഞാന്‍ ആണോ വലുത് ദോശ ആണോ വലുത്?, ഇപ്പം പറയണം" - അവള്‍ ഒരു സിംഗം ആയി മാറി.
"ഓക്കേ! എന്നാല്‍ കേട്ടോ,, എനിക്ക് ദോശ ആടീ പുല്ലേ വലുത്,, നീ പോയി ചാക്" - ഇതും പറഞ്ഞു ഞാന്‍ ആടുകളയിലേക്ക് ഓടി.

ഒരു അര മണിക്കൂര്‍ കഴിഞ്ഞു ഞാന്‍ വന്നു അവളെ ഫോണ്‍ വിളിച്ചു, എടുക്കുന്നില്ല. കൊറേ വട്ടം ട്രൈ ചെയ്തു,, എടുക്കുന്നില്ല.. എസ്എംഎസ് അയച്ചു നോക്കി.. രക്ഷയില്ല.. ഒരു മാസത്തോളം ഞാന്‍ ട്രൈ ചെയ്തു.. അവളുടെ തീരുമാനം ഉറച്ചതായിരിന്നു,, ഏതോ ദോശ ഇഷ്ടം ഇല്ലാത്ത തെണ്ടി അവളെ കെട്ടുമെന്നാണ് അവളുടെ വിശ്വാസം. അങ്ങിനെ കേവലം ഒരു നേരത്തെ ദോശക്കു വേണ്ടി ഞാന്‍ അവള്‍ എന്നെ വിട്ടു പിരിഞ്ഞു പോയി, എനിക്ക് വിഷമം ഇല്ല, കാരണം യഥാര്‍ത്ഥ സ്നേഹത്തെക്കാള്‍ എനിക്ക് വലുത് ദോശയാണ്... :(

Thursday, September 1, 2011

വീണ്ടും ചില പ്രേമ കാര്യങ്ങള്‍ - some useful love tips

ഒരുപാട് പേരെ പ്രേമിച്ചു എന്ന് ഒന്നും ഞാന്‍ പറയില്ല. ആത്മാര്‍ഥമായി രണ്ടോ മൂന്നോ മാത്രം. ബാക്കി എല്ലാം കപടം ആണെന്നല്ല, എങ്കിലും ചില പ്രേമങ്ങള്‍ പ്രേമങ്ങള്‍ ആകണം എന്നില്ല. സാധാരണ രീതിയില്‍ പ്രേമം തുടങ്ങുന്നത് എങ്ങിനെ ഒക്കെ ആണ്? പ്രേമം ആണിനും തോന്നാം പെണ്ണിനും തോന്നാം, പക്ഷെ 95% പെണ്ണുങ്ങളും അത് അവരുടെ മനസ്സില്‍ തന്നെ സൂക്ഷിക്കും. 98% ആണുങ്ങളും അത് അപ്പം തന്നെ അവരുടെ ഉറ്റ സുഹൃതുകളോട് പറയും. നമ്മള്‍ ഒരുപാട് ഒന്നും ചിന്തികേണ്ട കാര്യം ഇല്ലാലോ. അവള് പോയാല്‍ റോസി ;) . ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് എന്നൊക്കെ ഇപ്പോഴും ഉണ്ടോ എന്തോ? ഈ കാലത്ത് എല്ലാം ഫില്‍റ്റര്‍ ചെയ്താണ് ചെക്കന്മാര്‍ തീരുമാനം എടുകുക. ഈ പറയുന്നത് ഭൂരിപക്ഷത്തിന്റെ മാത്രം കാര്യം ആണ്. മറ്റുള്ളവര്‍ സദയം ക്ഷെമിക്കുക.

ആദ്യത്തെ നോട്ടം സ്വാഭാവികമായും സൗന്ദര്യം തന്നെയാണ്. സൗന്ദര്യം ഇല്ലാതെ ആരെയും കൂടെ കൊണ്ട് നടക്കാന്‍ ആണുങ്ങള്‍ ഒരു ചെറിയ മടി കാണിക്കും. അങ്ങിനെ ഒരു കോളേജ് ആണെങ്ങില്‍ കാണാന്‍ കൊള്ളാവുന്ന കൊറേ എണ്ണത്തിന്റെ ലിസ്റ്റ് എടുക്കും, അതാണ് ആദ്യ യോഗ്യത. രണ്ടാമത് നോക്കുക സാമ്പത്തികം ആണ്. നമ്മുടെ കാശിനു ഐസ്-ക്രീം തിന്നുന്ന ഒരുവളെക്കാള്‍ നമ്മുടെ ഫോണ്‍ ചാര്‍ജ് ചെയ്തു തരുകയും പെട്രോള്‍ അല്ലവന്‍സ് തരുന്നതുമായ ഒരുവള്‍ ആണ് അഭികാമ്യം. പൂത്ത കാശാണ് ഇവിടെ നോക്കേണ്ട യോഗ്യത. മൂന്നാമതായി ധൈര്യം. ബൈക്കേല്‍ കേറാന്‍ ധൈര്യം ഇല്ലേല്‍ പിന്നെ എന്ത് പ്രേമം?. നാലാമതായി നോകേണ്ട കാര്യം കുടുംബം ആണ്. കുടുംബം എന്ന് കേള്‍ക്കുമ്പോള്‍ കല്യാണം ആലോചിക്കാന്‍ വേണ്ടി ഒന്നും അല്ല, അവളുടെ അച്ഛനോ മാമനോ, ചേട്ടനോ ആരേലും ഈ കഥ അറിഞ്ഞാല്‍ നമ്മള്‍ക്ക് കിട്ടിയേക്കാവുന്ന പ്രഹരത്തിന്റെ അളവ് നേരത്തെ മനസിലാക്കിയാല്‍ അതൊഴിവാക്കാമല്ലോ, യേത്? പ്രധാനമായും സ്വാധീനം ഉള്ള കുടുംബത്തിലെ പെണ്ണുങ്ങളെ, അവര്‍ ഇനി എത്ര കൂതറ ആണെങ്കിലും, സ്വന്തം പെങ്ങള്‍ ആയി കാണുക. അവരെ പെങ്ങളെ എന്നെ വിളികാവൂ. പെങ്ങള് കഴിച്ചോ, പഠിച്ചോ, സുഖം അല്ലെ, വീട്ടുകാര്‍ എന്ത് പറയുന്നു? എന്നൊക്കെ ചോദിച്ചു അവളുമായുള്ള ബന്ധം ധ്രിടപെടുത്തനം. അഥവാ എന്നേലും ആരേലും പരാതി കൊടുത്തു പോലീസ് പിടിച്ചാല്‍ പെങ്ങള്‍ പറഞ്ഞു രെക്ഷിചാലോ, എപ്പടി?

അങ്ങിനെ നമ്മള്‍ പ്രേമത്തില്‍ എത്തിയാല്‍ അതോടെ ഇനി ഒന്നും നോകേണ്ട എന്ന് കരുതരുത്. പ്രേമത്തിന്റെ ഓരോ ചുവടും നമ്മള്‍ വളരെ ശ്രദ്ധയോടെ വേണം നടന്നു കയറുവാന്‍.

1 ) നമ്മള്‍ സീരിയസ് ആന്നു എന്നൊരു ചിന്ത ക്ലാസ്സിലെ പുള്ളര്‍ക്കോ സഹപ്രവര്തകര്‍ക്കോ ഒരു കാലത്തും വരന്‍ പാടില്ല. നമ്മള്‍ പ്രേമിക്കുന്ന വിവരം അവള്‍ മാത്രം അറിഞ്ഞാല്‍ മതി. കൂടിപോയാല്‍ നമ്മുടെ അടുത്ത സുഹൃത്തുകളും അവളുടെ അടുത്ത സുഹൃത്തുകളും അറിഞ്ഞോട്ടെ( ?? "പെണ്ണുങ്ങള്‍ അറിയാനോ??" അത് കഴിവതും ഒഴിവാകണം എന്നെ ഞാന്‍ പറയൂ.. അനുഭവം ഗുരു! ). ഇതിന്റെ ഗുണം എന്തെന്നാല്‍ കളയാന പ്രായം ഒക്കെ ആകുമ്പോള്‍ ഈ ക്ലാസ്സ്മറെസ് ഒക്കെ വധുവിന്റെ ഏതേലും കൂട്ടുകാരന്റെ അളിയന്റെ മാമന്റെ കൊച്ചച്ചന്റെ ആരാണ്ട് ഒക്കെ ആയിട്ട് വരും, അന്നേരം നമ്മളുടെ പ്രേമ കഥകള്‍ പൊങ്ങി വരാന്‍ പാടില്ലാലോ. എന്റെ ആ പ്രായത്തില്‍ ഇതാരും പറഞ്ഞു തരാത്തത് കൊണ്ട് കൊല്ലം ,തിരുവനന്തപുരം ജില്ലകളില്‍ നിന്നും മാവേലിക്കര പഞ്ചായത്തില്‍ നിന്നും എനിക്ക് ഈ ജന്മത്ത് പെണ്ണ് കിട്ടാന്‍ പോകുനില്ല.. വേറേം ജില്ലകള്‍ ഉണ്ടല്ലോ.. ;)

2 ) നമ്മള്‍ നോക്കുന്ന പെണ്ണുങ്ങളെ വേറേം ചെറുക്കന്മാര്‍ നോക്കും. അവര്‍ അവളെ ശല്യം ചെയ്തു തുടങ്ങും. ഉദാഹരണത്തിന് ഫോണ്‍ വിളികുക, ബസ്‌സ്റ്റോപ്പില്‍ നിന്ന് വായിനോക്കുക etc etc . അപ്പോള്‍ നമ്മള്‍ മോഹന്‍ലാലിനെ (25വര്ഷം മുന്‍പുള്ള) പോലെ അവന്മാരോട് കയര്‍ത്തു ഇടി ഉണ്ടാക്കി അവന്മാരുടെ ശല്യം തീര്‍ത്തു അവളുടെ മുന്നില്‍ സ്റ്റാര്‍ ആവുക. അങ്ങിനെ ചെയ്യുക ആണെങ്ങില്‍ അതാണ്‌ ലോക മണ്ടത്തരം. "ശെടാ! നിനക്ക് സൌന്ദര്യം ഉള്ളോണ്ട് അല്ലെ അവന്മാര്‍ നോക്കുന്നെ? ഇതൊന്നും അത്ര കാര്യം ആകേണ്ട. ഞാന്‍ അവന്മാരെ പൊയ് ഇടിച്ചു വിഷയം ആയാലും നിനക്കല്ലേ നാണകേടു? വിട്ടു കള ചക്കരെ" - ഇതാണ് പക്വുമായ ശൈലി. നമ്മള്‍ക്ക് ഇടി കൊള്ളുകയും ഇല്ല നമ്മളുടെ പക്വത ഓര്‍ത്തു അവള്‍ക്കു അഭിമാനം ഉണ്ടാവുകയും ചെയ്യും.

3 ) ഒരേ സമയം ഒന്നിലേറെ പേരെ നോക്കാന്‍ MAT പാസ്‌ ഒന്നും ആകേണ്ട. സാമാന്യ ബുദ്ധി ഉള്ള ഏതു കൊല്ലകാരനും അത് സാധിക്കും. സൂക്ഷികേണ്ട കാര്യങ്ങള്‍ ഇത്ര മാത്രം. ആ രണ്ടു പേരും അറിയാതെ പോലും കൂടുകാരവാന്‍ സാധ്യത ഉണ്ടാവരത്ത്. അവര്‍ ഒരേ ബ്യൂടി-പാര്‍ലര്‍ പോകുന്നവര്‍ ആവരത്. ഒരുതിയുമായി കറങ്ങാന്‍ പോകുമ്പോള്‍ മറ്റവളുടെ കണ്ണിലോ ചെവിയിലോ മൂക്കിലോ ചെന്ന് പെടരത്. എല്ലാവരും ഉറങ്ങിയിട്ട് മാത്രം ഫോണ്‍ വിളിക്കാന്‍ പറ്റുന്ന ഒരുത്തിയും, എല്ലാവരും ഉറങ്ങുനതിനു മുന്‍പ് മാത്രം മിണ്ടാന്‍ പറ്റുന്ന ഒരുത്തിയും വല്ലപ്പോഴം മാത്രം ഫോണേല്‍ മിണ്ടാന്‍ പറ്റുന്ന ഒരുത്തിയും നോക്കുക, ഫോണ്‍ വിളിയുടെ ക്ലാശുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. പിന്നെ പേര് ഉറക്കപിച്ചയില്‍ തെറ്റി പോകതിരികാന്‍ ചെല്ലപെരുകള്‍ മാത്രം ഉപയോഗിക്കുക. ഉദാഹരണത്തിന് മോള്, വാവ, ചക്കര, റ്റുറ്റു , ടുട്ടു, മിട്ടു അങ്ങിനെ എന്തേലും ഒക്കെ. പട്ടികിടുന്ന പേരാണെന്ന് അവള്‍ക് തോനറത്തു എന്ന് മാത്രം. ഒരുത്തിയെ കാണാന്‍ പോകുന്ന സമയത്ത് ബാകി എല്ലാത്തിനോടും വീട്ടില്‍ മാമന്റെ മക്കള്‍ ഉണ്ടെന്നും അവര്‍ ഫോണേല്‍ ഗെയിം കളിക്കും എന്നും ആയതിനാല്‍ വിളിയോ മെസ്സേജ്ഓ ആ സമയത്ത് അരുത് എന്ന് താകീത് ചെയ്താല്‍ മനസമാധാനത്തോടെ മറ്റേ പെണ്ണുമായി സൊള്ളം.

4 ) ഒരിക്കലും നമ്മളുടെ വീട്ടുക്കാരുമായി കൂട്ട് കൂടാന്‍ അവളുംമാരെ അനുവദിക്കരുത്. അതപകടം ആണ്, നമ്മള്‍ എങ്ങാനും ഇട്ടേച്ചു പോയാല്‍ അവള്‍ വീട്ടില്‍ വിളിച്ചു കരഞ്ഞു നാശം ഉണ്ടാക്കും. ബാക്കി ഞാന്‍ പറയണ്ടല്ലോ. അത് പോലെ തന്നെ നമ്മുടെ ഒരു നാട്ടുക്കാരനും നമുക്ക് ഉള്ള ചുറ്റികളികള്‍ അറിയാന്‍ ഉള്ള ഇട വരുത്താതെ സൂക്ഷികണം. നാടുക്കാര്‍ കാട്ട്തീ പോലെ നമ്മടെ മാനം കത്തിക്കും.

5 ) അവള്‍ക്കു വേണ്ടി ഒരു രൂപ പോലും ചെലവ് ആക്കരുത്. അതൊന്നും ഒരികളും തിരികെ കിട്ടില്ല. മാത്രവുമല്ല ഈ പ്രേമം തീരുന്ന അന്ന് വരെ അവളുടെ ചിലവില്‍ വേണം ജീവിക്കാന്‍. സിനിമ, പെട്രോള്‍, മൊബൈല്‍, സുപ്പ്ലിയുടെ എക്സാം ഫീസ്‌, പെര്‍ഫ്യൂം അങ്ങിനെ എന്തെല്ലാം cc ഇടാമോ അതെല്ലാം ഇട്ടോണം. കുറച്ചു ചീപ്പ്‌ ആണ്, എന്നാലും ഒരു രസമല്ലേ.

6 ) പ്രേമത്തില്‍ ആണെന്നും പറഞ്ഞു അവളെ എപ്പോഴും വിളിക്കാന്‍ ഒന്നും പോവറത്തു. അത് നമ്മുടെ വില കുറയ്ക്കും. അവളുടെ പിറന്നാള് പോലും ഓര്‍ക്കറത്തു, ഓര്‍മ്മ വന്നാലും മൈന്‍ഡ് ചെയ്യണ്ട. അതൊക്കെ ചുമ്മാ വേണ്ടാതെ ശീലങ്ങള്‍ ഉണ്ടാക്കും. നമ്മുടെ ഒരു സുഹൃത്ത്‌ ഒരു രാത്രിയില്‍ അവന്റെ ഭാര്യയുടെ ആദ്യ പിറന്നാളിന് വിഷ് ചെയ്യാന്‍ മറന്നത് കൊണ്ട് പാതി രാത്രിയില്‍ തിരിച്ചു നാട്ടില്‍ പോകാന്‍ ഇറങ്ങിയതും അവനെ ഒരു മണിക്കൂര്‍ ഉപദേശിച്ചു ഒരു നല്ല ഫര്താവ് ആക്കി മാറ്റിയതും ഞാന്‍ സ്മരിച്ചു കൊള്ളുന്നു.

7 ) ബന്ധം ഒരികലും ഒറ്റ തീര്‍പ്പില്‍ നിര്‍ത്താന്‍ പാടില്ല. അത് ചിലപ്പോള്‍ ആത്മഹത്യ വരെ എത്തിയേക്കാം. പയ്യെ തിന്നാല്‍ പനയും തിന്നാം, പക്ഷെ ദഹികില്ല. ആയതിനാല്‍ പ്രേമം അവളെ കൊണ്ട് തന്നെ മുറിപ്പികാന്‍ നോക്കുക. അതിനു കാരണം കണ്ടു പിടിക്കാന്‍ ഞാന്‍ പറഞ്ഞു തരണ്ടല്ലോ. ഒന്നും ഇല്ലേലും നമ്മള്‍ ഒക്കെ ആണുങ്ങള്‍ അല്ലെ. എന്റെ 2006 ഏപ്രില്‍ മാസത്തിലെ പ്രേമം മുറിക്കാന്‍ ഞാന്‍ പറഞ്ഞ കള്ളം എന്റെ വീട്ടുക്കാര് വേറെ ഒരുത്തിയെ കൊണ്ട് എന്നെ കെട്ടിക്കാം എന്ന് വാക്ക് കൊടുത്തു പോയി , അതിനാല്‍ എനികെന്തു ചെയ്യണം എന്ന് അറിയില്ല എന്നാണ്. ആര് കേട്ടാലും ചിരിക്കുന്ന ഒരു കള്ളം, പക്ഷെ അവള്‍ അപ്പോഴേ ഓടി മറഞ്ഞു. ;).. ഇത് പോലെ ജാതകം, പ്രായം, ജാതി, ജോലി, ഭാവി, ഭൂമി ശാസ്ത്രം തുടങ്ങി ഏതു മേഘലയിലെ കള്ളം വേണമെങ്കിലും നമുക്ക് ഉപയോഗിക്കാം.

Saturday, August 14, 2010

പുന്തലത്താഴം (Punthalathazham)

പുന്തലത്താഴം. എന്‍റെ ജന്മ സ്ഥലം. ഈ സ്ഥലത്തെ കുറിച്ച് എന്നാ പറയാനാ? എത്ര നല്ലത് പറഞ്ഞാലും ഇടയ്കൊക്കെ ആരേലും എന്തേലും പണി ഒപ്പിച്ചു പേരുദോഷം ഉണ്ടാക്കും. ഒരു പണ്ടാരം വാട്ടര്‍ ടാങ്കും, 2 അമ്പലവും , ഒരു ഇലക്ട്രിക്‌ കടയും , ഒരു ബാഗ്‌ കടയും , 2 മെഡിക്കല്‍ ഷോപ്പും, ഒരു സൂപ്പര്‍ ഷാപ്പും, ഒരു ബെവ്കോയും, 3 - 4 ചെറിയ ഹോടേലും, കൊറേ പെട്ടികടകളും, 2 ബേക്കറിയും , ഒരു കൃഷി ആപീസും, കെ എസ് ബി യും, കൊറേ ചിട്ടിക്കാരും, അരി മുതലാളിമ്മാരും, സര്‍ക്കാര്‍ ജീവനക്കാരും, ഓട്ടോക്കാരും, കാറുക്കാരും, എണ്ണാന്‍ പറ്റാത്ത അളവില്‍ ടൂഷന്‍ അധ്യാപകരും അതിലേറെ കുടിയന്മാരും ഉള്ള മനോഹരമായ ഒരു സ്ഥലം.

എല്ലാവരും പറയുന്ന പോലെ ആറും പുഴയും ഒന്നും ഇവിടെ ഇല്ല,, കുറച്ചു വയല്‍ ഉണ്ട്,, അതിന്റെ അടുത്തെങ്ങാനും കണ്ടാല്‍ തന്നെ ആളുകള്‍ ഞാന്‍ മദ്യപിക്കാന്‍ വേണ്ടി പോവുന്നു എന്ന് പറഞ്ഞു കളയും. അതിനാല്‍ ആ പ്രദേശത്തേക്ക് ഞാന്‍ കടക്കുന്നില്ല. ഒരു ഷാപ്പുണ്ട്. നല്ല കിടിലം ഫുഡ്‌ കിട്ടും, മീന്‍ തലയും കപ്പയും കൂടി കഴിച്ചു നോക്കണം,, പൊളപ്പന്‍ ആണ്. അവിടെ കേറാന്‍ കൊതിയാകും, എന്ത് ചെയ്യാനാ? സ്വന്തം നാട്ടില്‍ കിടിലം ഷാപ്പും ബാറും ഉണ്ടേല്‍ ആരും ഒന്ന് ആലോചിചിട്ടെ കയറൂ.. മാനം പോകാതെ നോക്കണമല്ലോ?

കൊല്ലത്ത് നിന്നും പുന്തലത്താഴം വരെ ബസില്‍ പോകാന്‍ ഇന്ന് രാവിലെ നാല് രൂപ അമ്പതു പൈസ ആയിരിന്നു, ഞാന്‍ പണ്ട് കോളേജില്‍ പോകുന്ന കാലത്ത് 50 പൈസ ST ആയിരിന്നു. പ്രൈവറ്റ് ബസ്‌ ഒരുപാട് ഉണ്ട്. മത്സര ഓട്ടം ആയതിനാല്‍ നമ്മള്‍ എന്നും നേരത്തും കാലത്തും ഇതും എത്തേണ്ട സ്ഥലത്ത് എത്തും. പിന്നെ അധികം ചിലവോന്നുമില്ലാതെ വീഗലാണ്ടില്‍ പോയ ഒരു സംതൃപ്തിയും, ഈ നാട്ടില്‍ ഉള്ള ഒരുപാട് ആളുകള്‍ കൊല്ലത്ത് കടകളില്‍ ജോലിക്ക് നില്‍ക്കുനുണ്ട്,, ഈ ജനറേഷന്‍ അല്ല പഴയ ആള്‍ക്കാര്‍, ഈ കാലഘട്ടത്തില്‍ കൂടുതലും സര്‍ക്കാര്‍ ജീവനക്കാര്‍ ആണ്. എന്‍റെ ഏതാണ്ട് എല്ലാ കൂട്ടുക്കാര്‍ക്കും ഒന്നില്‍ കൂടുതല്‍ സര്‍ക്കാര്‍ ജോലി കിട്ടിയവര്‍ ആണ്. എനിക്കതില്‍ തീരെ അസൂയ ഇല്ല.. ഒട്ടും ഇല്ല.. മംഗലതമ്മ ആണേ സത്യം,, തെണ്ടികള്‍. :(

2 അമ്പലങ്ങള്‍ ഉണ്ട്. മംഗലത്ത് നടയും, പുത്തന്‍ നടയും; ഇവിടങ്ങളിലെ ഉത്സവങ്ങള്‍ തമ്മില്‍ 2 ദിവസത്തെ ഗാപ്‌ മാത്രമേ ഉള്ളൂ. അതിനാല്‍ ഉത്സവകാലം വളരെ മനോഹരമാണ്. അലമ്പും, അടിയും, കുടിയും, കുടുംബങ്ങളുടെയും കൂട്ടുകാരുടെയും ഒത്തു ചേരലും എല്ലാം, എല്ലാ സമയം പോലെ തന്നെ ഉത്സവ കാലത്തും ഏറ്റവും കൂട്ടല്‍ കച്ചവടം നടകുന്നത് ബെവ്കോ യില്‍ തന്നെയാണ്, അതിന്റെ മുന്നില്‍ വന്നു നിന്ന് വണ്ടി പിടിക്കാന്‍ പോലീസുക്കാരും എത്താറുണ്ട്, പൂച്ചക്ക് എന്താ ഈ പഞ്ചായത്തില്‍കാര്യം,
പുന്തലത്താഴം സിറ്റി കോര്‍പ്പോരറേന്റെ പരിധിയില്‍ ആണെന്ന് നിങ്ങളോട് ഞാന്‍ പറഞ്ഞായിരിന്നോ. പണ്ട് ഒരിക്കല്‍ ഞങ്ങള്‍ കോര്‍പ്പോരേഷന്‍ ആയെന്നു ഒരാളോട് പറഞ്ഞപ്പോള്‍ അവര് കോര്‍പ്പോരേഷന്‍ വേണ്ട എന്ന് റിക്വസ്റ്റ് ചെയ്യാന്‍ പോവുന്നു എന്ന് പറഞ്ഞു. കളിയാക്കിയതായിരിന്നു എന്ന് പുള്ളി തന്നെ പറഞ്ഞപ്പോള്‍ ആണ് എനിക്ക് കത്തിയത്,

പിന്നീട് എടുത്തു പറയത്തക്ക മറ്റൊരു പ്രേതെകത കൂടി ഉണ്ട് ഞങ്ങളുടെ സ്ഥലത്തിന്. ഭൂമിശാസ്ത്രപരമായി നമ്മുടെ സ്ഥലം കിളികൊലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണേലും മുഖത്തല പോലീസും കൊല്ലം ഈസ്റ്റ്‌ സ്റ്റേനിലെ ചേട്ടന്മാരും ഇടയ്കൊക്കെ അത് വഴി വരാറുണ്ട്. പുന്തലത്താഴത്തെ ജനങ്ങളെ ഗുണദോഷികാന്‍ ഉള്ള ചുമതല ഇവര്‍ എല്ലാം തന്നെ ഭംഗി ആയി നിര്‍വഹിച്ചു പോരുനുണ്ട്. അതിന്‍റെ ഇടയില്‍ അല്ലറ ചില്ലറ തട്ടും മുട്ടും ഒക്കെ ഇവിടെ പതിവാണ്. ചട്ടിയും കലവും അല്ലെ എന്ന് കാരണവന്മാര്‍. വേറെ ഒരു കൂട്ടര്‍ ഉണ്ട്,, ന്യൂനപക്ഷം ആയ ഒരു കൂട്ടര്‍ ,, ആരെ കണ്ടാലും 10 രൂപ ചോദിക്കും, കിട്ടിയാല്‍ കിട്ടി,, ഇല്ലേല്‍ ഇല്ല. പോലീസുക്കാര്‍ പേടിപിച്ചു വാങ്ങുന്നു, മറ്റവര്‍ അവകാശം എന്ന നിലയില്‍ തെണ്ടി വാങ്ങുന്നു,

എന്തൊക്കെ ആണേലും സ്വന്തം നാട് എല്ലാവര്‍ക്കും ഏറ്റവും പ്രിയപെട്ടതാണ്. അത് കൊണ്ട് എത്രയും പെട്ടന്ന് തന്നെ ഇവിടെ നിന്നും ശാന്തതയും, സ്വസ്ഥതയും, സമധാനാവും ഉള്ള ഡീസന്റ്റ്‌ മുക്കിലെക്കോ കോടാലി മുക്കിലെക്കോ താമസം മാറാന്‍ ഞാന്‍ തീരുമാനിച്ചു. ;)