Monday, April 26, 2010

സത്യം പറയാമായിരിന്നു! (y did u lie?)

ഇത് ഞങ്ങളുടെ കോളേജില്‍ ഒരു ദിവസം നടന്ന സംഭവം ആണ്. ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ്. ക്ലാസ്സില്‍ കയറുന്നത് പന്ജാര അടിക്കാനും ഉച്ചക്ക് മറ്റുള്ളവരുടെ പാത്രത്തില്‍ നിന്നും ഭക്ഷണം കൈ ഇട്ടു വാരാനും വേണ്ടി മാത്രം ആയിരിന്നു. എല്ലാ സിനിമകളും വിടാതെ കാണുന്ന കാലം (ഇപ്പോഴത്തെ സ്ഥിതിയും മോശം അല്ല ). അന്നൊക്കെ ഒരേ പാര്‍ക്കില്‍ വര്‍ഷത്തിലെ 365 ദിവസം പൊയ് ഇരുന്നാലും ബോര്‍ അടികില്ലാര്‍ന്നു. സമയം പോകുനത് അറിയതെ ഇല്ലായിര്‍ന്നു. അങ്ങിനെ പോകുന്ന കാലം.

ഒരു ദിവസം ഉച്ചക്ക് പഞ്ചാര അടിച്ചു സമയം പോയത് അറിഞ്ഞില്ല. Commerce ഇന്റെ ഒരു പേപ്പര്‍ പഠിപ്പിക്കാന്‍ ഒരു ഗസ്റ്റ് ലക്ചര്‍ വരുമായിരിന്നു. പുള്ളിക്ക് നമ്മുടെ കോളേജിലെ വകുപ്പുകള്‍ ഒന്നും അധികം അറിയില്ല.. വരും , ഒരു മണികൂര്‍ കൊല്ലും, പോകും, അതായിരിന്നു പതിവ് പരിപാടി, പുള്ളി ക്ലാസ്സില്‍ കയറി കഴിഞ്ഞാണ് ഞങ്ങള്‍ക്ക് ബോധം ഉണ്ടായത്. "ദൈവമേ, ഇനി ഒരു മണിക്കൂര്‍" - സ്ഥിരം ആയി ക്ലാസ്സ്‌ ബങ്ക് ചെയ്യാറുള്ള ഞങ്ങള്‍ എല്ലാവരും പരസ്പരം നോക്കി. ഒരു മണികൂര്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരു യുഗം പോലെ ആണ്, സമയം പോകില്ല. "എന്നാ ചെയ്യും ??".. പുള്ളി പതിവ് കത്തി തുടങ്ങി.

എന്നാ പിന്നെ വല്ലോം കളിച്ചു കളയാം എന്ന് കരുതി ഞങ്ങള്‍ പേപ്പര്‍ ക്രിക്കറ്റ്‌ കളിക്കാന്‍ തുടങ്ങി. ഒരു 10 മിനിറ്റ് ആയപ്പോഴേക്കും ഞങ്ങള്‍ തമ്മില്‍ അടി ആയി. സൗണ്ട് കൂടി പോയി. സാര്‍ അത് കണ്ടു, ഞങ്ങള്‍ ഒരു 5 പേരെ ഇറക്കി വിട്ടു. സന്തോഷം കൊണ്ട് ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. ഞങ്ങള്‍ അവിടെ നിന്നും വിജയശ്രീലാളിതരെ പോലെ ഇറങ്ങി പോയി. 50 മിനിറ്റ് കൊലപാതകം സഹികേണ്ടി വന്നില്ലാലോ എന്നുളത്തില്‍ ഞങ്ങള്‍ ദൈവത്തോട് നന്ദി പറഞ്ഞു. പക്ഷെ ദൈവം കേട്ടിലാ. അവിടെ നിന്നും ഇറങ്ങി നേരെ ചെന്ന് ചാടിയത് ഞങ്ങളുടെ എല്ലാം എല്ലാം ആയ പ്രിന്സിപാലിന്റെ മുന്നില്‍. അയാള്‍ ഞങ്ങളെ അറെസ്റ്റ്‌ ചെയ്തു - "എങ്ങോട്ടാ എല്ലാവരും? ക്ലാസ്സ്‌ ഇല്ലേ? ". ഞങ്ങള്‍ പരസ്പരം നോക്കി. അപ്പോള്‍ രതീഷ്‌ ചാടി കേറി പറഞ്ഞു -"സാര്‍, ടെക്സ്റ്റ്‌ ഇല്ലാത്തതു കൊണ്ട് കോമ്മെര്‍സ് സാര്‍ ഇറക്കി വിട്ടു സാര്‍..". കൊള്ളം, നല്ല കള്ളം, ഞങ്ങളുടെ കൂടെ നടകുന്നത് കൊണ്ട് പ്രയോജനം ഉണ്ട്, ഞങ്ങള്‍ ഇത് മനസ്സില്‍ പറയുന്നതിന് മുന്‍പ് തന്നെ അവന്‍ അവന്റെ തല മേല്‍കൂരയില്‍ തട്ടുന രീതിയില്‍ ഉയര്‍ത്തി പിടിച്ചു . ഞങ്ങള്‍ കരുതി സാര്‍ ഞങ്ങളോട് പൊയ്കോളം പറയും എന്ന്. സ്വാഭാവികമായി ഞങ്ങള്‍ക്ക് വീണ്ടും തെറ്റ് പറ്റി പോയി.

പ്രിന്‍സിപ്പല്‍ ഞങ്ങളെ 5 ഇനേം കൊണ്ട് ക്ലാസ്സ്‌ റൂമില്‍ എത്തി. ഞങ്ങള്‍ എല്ലാവരും തകര്‍ന്ന പോലെ ആയി, "കള്ളം പറഞ്ഞത് ഇപ്പം പിടികുമല്ലോ , എല്ലാം കുളം ആവുമല്ലോ?". പ്രിന്‍സിപ്പല്‍ ഞങ്ങളേം കൊണ്ട് ക്ലാസ്സിന്റെ അകത്തു കയറി. കോമ്മെര്‍സ് സാര്‍ കൊലപാതകം ഒന്ന് pause ചെയ്തു പ്രിനസിപല്നെ നോക്കി. പ്രിന്‍സിപ്പല്‍ കോമ്മെര്‍സ് സാറിനോട് പറഞ്ഞു - " സാര്‍, ഇത്തവണതേക്ക് ക്ഷെമിക്കു, അവരെ ക്ലാസ്സില്‍ കയറ്റിയേറെ, ഇനി മേലില്‍ ആവര്‍ത്തികില്ല" - കോമ്മെര്‍സ് സാര്‍ തലയാട്ടി. ഞങ്ങള്‍ എല്ലാം വീണ്ടും അകത്തായി. ഇനിയും കിടക്കുന്നു 45 മിനിറ്റ് കൂടി, ഞങ്ങള്‍ 4 പേരും കൂടി രതീഷിന്റെ മുഖത്തേക്ക് നോക്കി. അത് വരെ ഉയര്‍ത്തി പിടിച്ചു നിന്ന ആ മുഖം പതുക്കെ താന്നു. അങ്ങിനെ ജീവിതല്‍ ആദ്യം ആയി കള്ളം പറഞ്ഞതിന്റെ വിഷമം ഞങ്ങള്ക് മനസിലായി.

ഇതില്‍ നിന്നും നമ്മള്‍ മനസിലാകണ്ടേ പാഠം എന്താണ് ? - ' ചില പ്രത്യേക സമയങ്ങളില്‍ നമ്മള്‍ സത്യം തന്നെ പറയണം, ഇല്ലേല്‍ പണി കിട്ടും. '

സത്യം പറയാമായിരിന്നു!

1 comment: