"കോഫീ കോഫീ.. " കാതു തുളകുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ഞാന്‍ സമയം നോക്കി. 6 .45 .. അപ്പം ആലപ്പുഴ കഴിഞ്ഞിടുണ്ടാവും. കോഫിക്കാരനെ കണ്ണ് കൊണ്ട് 'എനിക്കുംകൂടി ഒരെണ്ണം' എന്നാ സിഗ്നല്‍ കൊടുത്തു, പുള്ളി ഒരു കപ്പ് കോഫി എനിക്ക് തന്നു. ഞാന്‍ പോക്കറ്റില്‍ തപ്പി. ഒരു അഞ്ച് രൂപ തുട്ടു കിട്ടി, അതും വാങ്ങി അയാള്‍ മുന്നോട് പൊയ്. അയാളെ ഒരു കൈകള്‍ വീണ്ടും തടഞ്ഞു നിര്‍ത്തി. ഒരു 45 വയസു തോന്നിക്കുന്ന ഒരു മെലിഞ്ഞ മനുഷ്യന്‍,, പിച്ചകാരന്‍ ആണോ? ഒന്നുംകൂടി സൂക്ഷിച്ചു നോക്കി. അല്ല.. എന്തോ കച്ചവടകാരന്‍ ആണ്.
അയാള്‍ ഒരു കോഫി വാങ്ങി. കോഫ്ഫീക്കാരന്‍ വീണ്ടും മുന്നോട് പോയി.
അയാള്‍ പോയി മരഞ്ഞപോയാണ് ആ കച്ചവടകാരന്‍ ഒറ്റക്കല്ല എന്ന് എനിക്ക് മനസിലായത്, അയാളുടെ ഭാര്യ ആവണം - ഒന്ന് കറുത്ത കണ്ണട ധരിച്ച ഒരു സ്ത്രീ,, അന്ധയാണ്. അയാള്‍ കോഫീ അവളുടെ കരങ്ങളില്‍ പിടിപിച്ചു, അവള്‍ അത് മുറുകെ പിടിച്ചു കഴിഞ്ഞു എന്ന് മനസ്സില്‍ ആയിട്ട് മാത്രമാണ് ആ പുള്ളിക്കാരന്‍ കൈകള്‍ വിട്ടത്,, എനിട്ട് അയാള്‍ അവളോട് എന്തോ പറഞ്ഞു .. ചൂടാണ് എന്നായിരിക്കും ഒരു പക്ഷെ അയാള്‍ പറഞ്ഞത്. ഞാന്‍ എന്റെ കോഫി കുടിച്ചു തീര്‍ത്തു വീണ്ടും അങ്ങോട്ട് കണ്ണോടിച്ചു, ആ സ്ത്രീയുടെ കൊഫ്ഫീയും തീര്‍ന്നു, അയാള്‍ ആ കപ്പ് വാങ്ങി ജനലില്‍ കൂടി പുറത്തു കളഞ്ഞു, എനിട്ട് അയാളുടെ തോളില്‍ കിടന്നു ഒരു തുണി കൊണ്ട് അവളുടെ മുഖം തുടച്ചു വൃത്തിയാക്കി. എനിട്ട് അവളോട് വീണ്ടും എന്തോ പറഞ്ഞു,
ഉടന്‍ തന്നെ ആ സ്ത്രീ അയാളുടെ തോളില്‍ കൈ വച്ചു. അവളുടെ കൈ തോളില്‍ ഉറപിച്ചു കൊണ്ട് അയാള്‍ വീണ്ടും യാത്ര തുടര്‍ന്നു.
ഒരു മൂന്നു മണിക്കൂര്‍ മുന്നത്തെ കാര്യമാണ്, ചായ കഴിഞ്ഞു ഡെസ്കില്‍ എത്തിയപ്പോള്‍ സുരേഷിന്‍റെ ഡെസ്കില്‍ ഒരു ആള്‍ കൂട്ടം, ഞാനും എത്തി നോക്കി. മാട്രിമോണി സൈറ്റില്‍ കൊറേ പെണ്ണുങ്ങളെ നോക്കുകയാണ്. പെണ്ണിന്റെ കണ്ണ് കൊള്ളില്ല, മൂക്ക് കൊള്ളില, പൊക്കം ഇല്ല, മുടി ഇല്ല, തടി കൂടുതല, കളര്‍ പോരാ,,,, അങ്ങിനെ അങ്ങിനെ ഒരുപാട് അഭിപ്രായങ്ങള്‍,, ഞാനും അവരോടു ചേര്‍ന്ന് കൊറേ അഭിപ്രായങ്ങള്‍ പറഞ്ഞു,, സ്വാഭാവികം,,, പക്ഷെ ഇപ്പോള്‍ വെറും 3 മനികൂരിനു ശേഷം ഞാന്‍ ആകെ തകര്‍ന്നു പോയി. എനിക്ക് ആകെ ഒരേ ഒരു വിഷമം മാത്രമേ ഉണ്ടയോളൂ.. ആ കച്ചവടകാരന് മാട്രിമോണി സൈറ്റ് നോക്കി പെണ്ണ് കെട്ടാമായിരിന്നു.. അല്ലെ?
ജീവിതമെന്നത് നിര്‍വചിക്കാനാവാത്ത പദങ്ങളുടെ സഞ്ചമാണ് സുഹൃത്തെ. ഇനിയെങ്കിലും അതു മനസ്സിലാക്കൂ
ReplyDelete:-)
ഉപാസന
da ithu silsila nekkalum dayaneeyamanu.
ReplyDeleteNow days, your stories are like mohanlals films. Better, take a break....
ReplyDeletevalare mosam...
ReplyDeleteകൊള്ളാം.
ReplyDelete