Tuesday, January 15, 2013

Hotel Mannan Kulathoor - Review

Hotel Mannan Kulathoor - Review
ഉണ്ണാന്‍ കുളത്തൂര്‍ പോണം, എന്നും ഇത് ഓര്‍ത്തു കൊണ്ടാണ്ണ്‍ ഞാന്‍ ഓഫീസില്‍ പോകുന്നത്. പണി എങ്ങിനെ നടന്നാലും ചോറ് കുളത്തൂര്‍ തന്നെ പോയി തിന്നണം. എന്ത് കൊണ്ട്? ഒരു എത്തി നോട്ടം?

Reasonable Cost 
35 രൂപയ്ക്കു  ചോറും മീന്‍ വറുത്തതും മീന്‍ കറിയും അത്യാവശ്യം നല്ല കൂട്ടാനുകളും . 4.5/5
 
Really Fast 
സീറ്റ്‌ കിട്ടിയാല്‍ നമ്മുടെ സ്പീഡ് അനുസരിച്ച് പെട്ടന്ന് തിന്നു തീര്‍ത്തു തിരികെ പോകാം. അവിടുത്തെ ചേട്ടന്മാര്‍ക്ക് നല്ല സ്പീഡ് ആണ് വിളംബാന്‍ . ടെക്നോപാര്‍ക്ക്ഇന്റെ സമീപത്തുള്ള മറ്റു ഹോടലുകലുമായി താരതമ്യം ചെയ്യുമ്പോള്‍ ആണ് ഈ സ്പീഡ്  . ഇടയ്ക്കു കാത്തിരിക്കേണ്ടി വന്നിട്ടുടെങ്ങിലും 5ഇല്‍  4 മാര്‍ക്ക്‌ കിട്ടും 
 
Parking 
കാറില്‍ ആയാലും ബൈക്ക്ഇല്‍ ആയാലും അവിടെ എപ്പോഴും എവിടേലും ഒക്കെ വണ്ടി കൊണ്ട് പാര്‍ക്ക്‌ ചെയ്യാന്‍ സ്ഥലം കിട്ടും. 3/5
 
Taste 
സാംബാര്‍  - ആ അടുത്ത പഞ്ചായത്തുകളില്‍ കിട്ടാവുന്നതില്‍ വച്ച് ഭേദപ്പെട്ട സാമ്പാര്‍ ആണ് . ഭൂരിഭാഗം ഹോടലുകളിലും സാംബാര്‍ എന്ന് പറഞ്ഞാല്‍ വെള്ളം ആണ്. ഇവിടെ കൊള്ളാം  3/5
 
അവിയല്‍ - അവിയലും പൊതുവെ നല്ലതാണു ഇവിടെ. ഇതിന്റെ അടുത്ത് ഒരു അമ്മുമയുടെ വീടിലെ അവിയല്‍ ആണ് പക്ഷെ ബെസ്റ്റ്. അവിയല്‍ 3/5. അവിയല്‍ അമ്മുംമയുടത് 4/5
 
പുളിശ്ശേരി - എന്നും കിട്ടുന്ന ഐറ്റം അല്ല,, ഒന്ന് ഇടവിട്ട്‌ മാത്രമേ കിട്ടൂ, പൊളപ്പന്‍ ആണ്. പുളിശ്ശേരി മാത്രം മതി ഒരു അണ്ടാവു ചോറ് തിന്നു പണ്ടാരം അടങ്ങാന്‍......... . 4/5, അമ്മുംമയുടെത് 4.5/5
 
തോരന്‍ - കൊഴപ്പം ഇല്ലെന്നു പറയാം 3.5/5
 
മീന്‍ വറുത്ത് - നല്ലതാണു , 10 രൂപ്പക്ക് 3 മത്തി കുഞ്ഞുങ്ങള്‍ കിട്ടും, കൂതറ മണം ആയിരിക്കും ഉച്ച കഴിഞ്ഞു, പക്ഷെ ടേസ്റ്റ് ഉണ്ട്, നെത്തോലി വറുത്തതും സൂപ്പെര്‍, 4/5
 
മീന്‍ കറി - അത്ര സെറ്റപ്പ് ഒന്നം അല്ലേല്ലും സഹികാം, 2.5/5, അമ്മുംമയുടെത് 3.5/5
 
പ്രതേക വിശേഷ ദിവസങ്ങളില്‍ പായസവും ഫ്രീ അയി കിട്ടാറുണ്ട് :)
Ambience 
പൊതുവെ ബോയ്സ് ആണ് കൂടുതല്‍... പക്ഷെ ഫാമിലി ആന്‍ഡ്‌ ഗേള്‍സും വരാറുണ്ട്,ദൂരം ആയിരിക്കും കാരണം. നല്ല ചൂടാണ്. ഉണ്ട് തീരുമ്പോഴേക്കും ഫാന്‍ ഉണ്ടേലും വിയര്‍ത്തു കുളിക്കും. അമ്മാതിരി തീറ്റ ആണ് എങ്കില്‍ :P പിന്നെ ചില ഹോട്ടലില്‍ കാണാറുള്ള പോലെ "വേണേല്‍ ഞണ്ണിയിട്ട് പോടാ " എന്നാ അട്ടിട്യുട് അവിടെ ഇല്ല. 3/5
 
 
Verdict 
ടെക്നോപാര്‍ക്കിന്റെ അടുത്തുള്ള ഹോടലുകളില്‍ ഉച്ചക്ക് ചോറ് ഉണ്നാവുന്നതില്‍ വച്ച് എറ്റവും നല്ല മീഡിയം സൈസ് ഹോട്ടല്‍ ആണ് മന്നന്‍, കുളത്തൂര്‍./.. ഉണ്ട് കഴിഞ്ഞു കപ്പലണ്ടി മിഠായി കൂടി കഴിച്ചാലേ ഒരു സംതൃപ്തി കിട്ടതോള് .