Thursday, December 16, 2010

ക്രിസ്തുമസ് കാര്‍ഡ്‌ - ഒരു നട്ടുച്ച പരാക്രമത്തിന്റെ കഥന കഥ

ഒരു ഒന്‍പതു പത്തു കൊല്ലം മുന്‍പ് നടന്ന സംഭവം ആണ്. പ്രീ ഡിഗ്രി പഠിക്കുന്ന കാലം.. ഇപ്പോഴത്തെ പുള്ളാര്ക്ക് അറിയാമോ എന്തോ! എന്നാ അങ്ങിനെ ഒരു ഡിഗ്രി പണ്ട് ഉണ്ടായിരിന്നു. ആ കാലത്ത് ഞങ്ങള്‍ കണക്കു പഠിക്കാന്‍ ഒരു സാറിന്റെ വീട്ടില്‍ പോകുമായിരിന്നു,, അവിടെ ഏഴാം ക്ലാസ്സ്‌ മുതല്‍ ഉള്ള കുട്ടികള്‍ ഉണ്ടായിരിന്നു.. ഞങ്ങള്‍ക്ക് നാലര മണിക്കാണ് ക്ലാസ്സ്‌. അതെ സമയത്താണ് വിമല ഹൃദയ ഗേള്‍സ് ഹൈ സ്കൂളിലെ കിളികളും അവിടെ എത്തുക. ആ കിളികളില്‍ ഒരെണ്ണം എന്റെ മാനം കവര്‍ന്നു; സോറി ഐ മീന്‍ മനം,. അവളുടെ പേര് സോഫി,, അന്നൊക്കെ ജാതിയും മതവും ഒരു പ്രശ്നം ആയി ഞാന്‍ കരുതിയിരുനില്ല. ഞാന്‍ പറഞ്ഞു വന്നത് ഞങ്ങള്‍ രണ്ടും ഒരേ ജാതി അല്ല എന്ന് മാത്രം ആണ്, ഈ പേരില്‍ എന്നെ പേടിപിക്കാന്‍ ആരും ഇവിടെ വന്നു ഇടികേണ്ട കാര്യം ഇല്ല.. ഒന്ന് ഫോണേല്‍ വിളിച്ചു പേടിപ്പിച്ചാല്‍ മതി, ഞാന്‍ അത്രെക്കു ഒക്കെയേ ഉള്ളൂ. ബൈ ദി ബൈ സോഫി ഒന്‍പതില്‍ ആണ്, ഞാന്‍ പ്രീ-ഡിഗ്രി ആദ്യ വര്‍ഷവും, ഫോര്‍ ന്യൂ ജനരഷന്‍, ഇറ്റ്‌ മീന്‍സ്‌ +1 .


ഞങ്ങളുടെ ക്ലാസ്സ്‌ ആദ്യം വിടും, ഒരു 5 മിനിറ്റ് കഴിഞ്ഞു അവരുടെതും,, ആ ഗാപില്‍ ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ പൊയ് അവളേം കാത്തു നില്‍ക്കും, അവളെ ബസ്‌ കയറ്റി വിട്ടിട്ടേ ഞാന്‍ തിരികെ പോകുന്ന വഴി ആലോചികതും പോലും ഉള്ളു,, ഒറ്റയ്ക്ക് നിന്ന് രാട്ടാന്‍ മടി ആയതിനാല്‍ ഞാന്‍ കൂട്ടത്തില്‍ സൗന്ദര്യവും, നീളവും ബുദ്ധിയും ലവലേശം ഇല്ലാത്ത അലെന്‍ ചെറിയാന്‍ അലക്സ്‌ എന്ന പയ്യനെ കൂട്ട് വിളിച്ചോണ്ട് പോയി. ഇനി അവളുടെ ശ്രെധ വേറെ ഇങ്ങോട്ടും തിരിയതിരികാന്‍ വേണ്ടി ആയിരിന്നു ഈ നീക്കം,, അങ്ങിനെ എന്നും ഞാന്‍ അവളെ നോക്കി കണ്ണുകളാല്‍ എസ്എംഎസ് അയക്കുമായിരിന്നു, അവളും എന്നെ എന്നും നോക്കുനതായി എനിക്ക് തോന്നിയിരിന്നു,, അവള്‍ ഒരു ദിവസം വരാതെ ഇരുന്നാല്‍ ഞാന്‍ ആകെ തളരുമായിരിന്നു, അപ്പോള്‍ അലെന്‍ എന്നെ സമാധാനിപ്പികുമായിരിന്നു. സ്നേഹത്തിന്റെ നിറകുടം ആണ് അവന്‍ എന്നെനിക് അപ്പോഴാണ് മനസിലായത്, അല്ലെങ്കില്‍ എനിക്ക് വേണ്ടി ഇത്രേം നേരം അവന്‍ കളയില്ലലോ. ആ ഇടയ്ക്കു ടീവിയില്‍ ഷോലേ പടം വന്നപ്പോള്‍ അതിലെ നായകന്മാരുടെ കൂട്ട് ഞങ്ങളുടെ കൂട്ടിന്റെ മുന്നില്‍ ഒന്നും അല്ലാലോ എന്ന് ഞാന്‍ അഹങ്കരിച്ചു.

കമിംഗ് ബാക്ക് ടു സ്റ്റോറി,,, എന്റെ വായിനോട്ടം നന്നായി തന്നെ പൊയ്കൊണ്ടിരിന്നു,, അങ്ങിനെ ഒരു ഡിസംബര്‍ 15 നു ക്രിസ്തുമസ് വന്നു,, തെറ്റിയതല്ല, ക്രിസ്തുമസിനു 10 ദിവസം അവധി അല്ലെ..അതിനാല്‍ അവിടെ 15 നു ആണ് സെലിബ്രേഷന്‍.. ആ പേരില്‍ ഇപ്പം ഒരു മദ്യം ഉണ്ട്,, അത് വേറെ കാര്യം, ആഹ്! പോട്ടെ! അങ്ങിനെ ഞാന്‍ അവള്‍ക്കു ഒരു കാര്‍ഡ്‌ കൊടുക്കാന്‍ തീരുമാനിച്ചു,. എന്റെ ഹൃദയം ആകുന്ന കാര്‍ഡ്‌,, എന്റെ മനസ്സ് തുറക്കാന്‍ ഞാന്‍ തീരുമാനിച്ചു,, ഞായര്‍ വൈകുന്നേരം ആണ് സെലിബ്രേഷന്‍. ശനിയയ്ച്ച രാവിലെ ഞാന്‍ അലെനെയും പൊക്കി ഡോണ്‍-ബോസ്കോ എന്ന കടയില്‍ പോയി.. അവന്‍ കൂടെ ഉള്ളപോള്‍ എനിക്ക് നല്ല കോന്ഫിടെന്‍സ് ആയിരിന്നു, അവനു സൌന്ദര്യം ഇല്ലാത്തതു കൊണ്ട് ഞാന്‍ സുന്ദരന്‍ ആണെന്ന് എനിക്ക് തന്നെ തോന്നും.. ഓരോരോ തോന്നലുകള്‍ .അങ്ങിനെ ഞങ്ങള്‍ കടയില്‍ എത്തി. അതാ സോഫി അവിടെ നില്കുന്നു, കൂടെ വേറേം 2 കിളികള്‍.. എനിക്ക് നാണം വന്നു,, എന്തിനാണ് എന്നെ ആള്‍കാര്‍ നാണം ഇല്ലാത്തവന്‍ എന്ന് വിളികുന്നത് എന്ന് എനിക്ക് ഇപ്പോഴും മനസിലാവാറില്ല.. എനിക്ക് ഇന്നലെ വൈകിട്ട് കൂടി നാണം വന്നതാ.

"ഹൈ സോഫി. കൊറേ കാര്‍ഡ്‌ വാങ്ങിച്ചല്ലോ?", എന്റെ ആലോചനകളെ ചവിട്ടി താഴ്ത്തി കൊണ്ട് അലെന്‍ അവളോടെ സംസാരിച്ചു. " ക്രിസ്തുമസ് അല്ലെ. എല്ലാ കൂട്ടുകാര്‍ക്കും കൊടുകണ്ടേ." - അവളുടെ മറുപടി. "അതെന്താ ക്രിസ്തുമസിനു കാര്‍ഡ്‌ കൊടുത്തിലേല്‍ അടുത്ത വര്‍ഷം ജനുവരി കാണില്ലേ?" - ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്തേലും ആവട്ടെ, ഞാന്‍ മാത്രം മിണ്ടാടത് ശെരി അല്ലാലോ!.. "എക്സാം ഒക്കെ എങ്ങിനെ ഉണ്ടായിരിന്നു സോഫീ?" - ഞാനും കേറി മുട്ടി, "ഓ, അതൊക്കെ ഇനി പേപ്പര്‍ കിട്ടിയിട്ട് ആലോചിച്ചാല്‍ പോരെ?". അവള്‍ ഒരു പുച്ഛത്തോടെ എന്നോട് പറഞ്ഞു,, ഞാന്‍ വീണ്ടും നാണിച്ചു. "എന്നാ ഞങ്ങള്‍ പോകുന്നു"- അതും കൂടി ആഡ് ചെയ്തിട്ട് ആ കിളികള്‍ ഇറങ്ങി പോയി,, ഞാന്‍ അവരെ നോക്കി നിന്നു. പുറകില്‍ നിന്നും ഒരു തട്ട് - "ബാ അളിയാ, കാര്‍ഡ്‌ സെലക്ട്‌ ചെയ്യാം". അങ്ങിനെ ഞങ്ങള്‍ ആ കടയാകെ അരിച്ചു പറക്കി, പടം കൊള്ളാമെങ്കില്‍ വേഡ്സ് കൊള്ളില,, വേഡ്സ് കൊള്ളാമെങ്കില്‍ പടം കൊള്ളില, ഇത് രണ്ടും ഓക്കേ ആയാല്‍ കാശ് കറക്റ്റ് ആകുനതും ഇല്ല. ഒരു പത്തു മിനിറ്റ് ആയി കാണും. "ഒന്നിങ്ങു വന്നെ"- പുറകില്‍ നിന്നൊരു ശബ്ദം,

ഞാന്‍ തിരികെ നോക്കി. അത് വിദ്യ ആണ്, നേരത്തെ ഇറങ്ങി പോയ കിളികളില്‍ ഒരാള്‍. "എന്താ ദിവ്യേ?", ഞാന്‍ ആരാഞ്ഞു. "സങ്കരന്‍ അല്ല അലെനെയാ"- അവള്‍ മൊഴിഞ്ഞു, അലെന്‍ അവളെ ലക്‌ഷ്യം ആക്കി നടന്നു നീങ്ങി. ഞാന്‍ അവളോട്‌ പറഞ്ഞു -" അതേയ്! അത് സങ്കരന്‍ എന്നല്ല ശങ്കരന്‍ എന്നാണ്". അവള്‍ അത് കേട്ട ഭാവം നടിച്ചില്ല.ഞാന്‍ വീണ്ടും ചമ്മി. അവര്‍ എന്തോ സംസാരിച്ചു കൊണ്ട് താഴേക്കു പോയി. ഞാന്‍ പതുക്കെ ആ കടയുടെ ഗ്ലാസ്സിലൂടെ താഴേക്കു നോക്കി,, അവന്‍ പോയി ആ കിളികള്‍ അടങ്ങുന്ന ഗാങ്ങുമായി സംസാരിക്കുന്നു, എന്തേലും ആവട്ടെ എന്ന് കരുതി ഞാന്‍ വീണ്ടും കാര്‍ഡ്‌ തിരച്ചിലില്‍ വ്യപ്രിതനായി. അങ്ങിനെ ഒടുവില്‍ എല്ലാം കൊണ്ടും തികഞ്ഞ ഒരു കാര്‍ഡ്‌ എന്റെ കരങ്ങളില്‍ എത്തിപ്പെട്ടു. "ഇത് ഓക്കേ, എന്റെ മനസ്സ് മുഴുവന്‍ ഈ കാര്‍ഡ്‌ പറഞ്ഞോളും" - ഞാന്‍ മനസ്സില്‍ പറഞ്ഞു തീരും മുന്‍പേ എന്റെ തോള്ളില്‍ ഒരു കൈ വന്നു വീണു. അത് അലന്‍ ആയിരിന്നു, "അളിയാ! ഈ കാര്‍ഡ്‌ ഓക്കേ അല്ലെ?"- ഞാന്‍ ആസ്കി.. അവന്‍ ആ കാര്‍ഡ്‌ തിരികെ വച്ചു. എന്നിട്ട് അവന്‍ പുറകില്‍ ഒളിപിച്ചിരുന്ന ഒരു കാര്‍ഡ്‌ എന്റെ നേരെ നീട്ടി. "എന്തൊരു മഹാന്‍!"- ഞാന്‍ മനസ്സില്‍ പറഞ്ഞു. എനിക്ക് വേണ്ടി അവന്‍ കാര്‍ഡ്‌ സെലക്ട്‌ ചെയ്തു കൊണ്ട് വന്നിരിക്കുന്നു,"യെ ദോസ്തി ഹം നഹിന്‍ തോടെങ്ങെ " - അറിയാതെ ഞാന്‍ ആ പാട്ട് കേള്‍ക്കുനത് പോലെ തോന്നി.

ഞാന്‍ ആ കാര്‍ഡ്‌ നോക്കി.. "വോ", ഐ മീന്‍ "വോവ്".. "എന്തൊരു കിടിലം പടം,, എന്റെ ഹൃദയം തന്നെ,, അളിയാ നീയാണ് നീ,, ", ഞാന്‍ അവനെ കെട്ടിപിടിച്ചു, എന്നിട് ഞാന്‍ കാര്‍ഡ്‌ തുറന്നു നോക്കി. അതിന്റെ അകത്തു കണ്ടത്.. ശെരിക്കും അത് അത് തന്നെ ആണോ? ഞാന്‍ കണ്ണ് തിരുമ്മി വീണ്ടും നോക്കി. അതെ, അത് തന്നെ,, "ടു മൈ ഡിയര്‍ അലെന്‍.... പിന്നെ കൊറേ ക്രൂരമായ വാക്കുകള്‍ (ഐ ലവ് യു എന്നാണ് അതിന്റെ അര്‍ഥം) ,,, ബൈ യുവര്‍ ലവങ്ങിലി സോഫി".. ദൈവമേ! എന്തൊരു ക്രൂരത ആണ് ഇത്.. "എന്താടാ ഇത്?" - ഞാന്‍ അലനോട് അലറി.. "അളിയാ അത്, ഇത്രേം സൌന്ദര്യം ഉള്ള ഒരു പെണ്ണ് എന്നോട് ഇങ്ങിനെ പറയുമ്പോള്‍,.... മാത്രവുമല്ല നീ സുന്ദരന്‍ അല്ലെ? നിനക്ക് വേറെ പെണ്ണ് കിട്ടും.. ആള്‍സോ ഞങ്ങള്‍ ഒരേ ജാതിയാ. എല്ലാം കൊണ്ട് ഇതല്ലെടെ ശെരി?".. ഞാന്‍ നേരത്തെ കേട്ട പാടിന്റെ കാസറ്റ് കുരുങ്ങിയ പോലെ എനിക്ക് തോന്നി, എന്തൊക്കെയോ കേള്‍കുന്നു,,,, എന്ത് കണ്ടിട്ടാണ് ഈ കൊന്തനെ അവള്‍ക്കു ഇഷ്ടം ആയത്?.. എന്റെ മനസ്സ് പിടഞ്ഞു,,, "എടാ avalku കൊടുക്കാന്‍ എനിക്ക് ഒരു കാര്‍ഡ്‌ നീ തന്നെ സെലക്ട്‌ ചെയ്തു തരണം, നിനകവുമ്പോള്‍ എന്റെ മനസ്സ് അറിയാമല്ലോ?"- അവന്‍ പൈശാചികമായി എന്നോട് മൊഴിഞ്ഞു.. "പ്ഫ്ഹാ തെണ്ടീ" എന്ന് മനസ്സില്‍ വിചാരിച് കൊണ്ട് ഞാന്‍ ആദ്യം സെലക്ട്‌ ചെയ്ത കാര്‍ഡ്‌ അവനു ഞാന്‍ സമ്മാനിച്ചു. അതിന്റെ കാശും ഞാന്‍ തന്നെ കൊടുത്തു,, അന്ന് തന്നെ അവനുമായി ഞാന്‍ ഉടക്കി പിരിഞ്ഞു,

ഇന്നലെ ഒരു കാര്‍ ലോണ്‍ വാങ്ങാന്‍ പോയപ്പോള്‍ ബാങ്കിലെ മാനെജേറെ ചെന്ന് കാണാന്‍ പറഞ്ഞു,, പുറത്തു നെയിം ബോര്‍ഡില്‍ മനജേരുടെ പേര് ഉണ്ടായിരന്നു, 'അലെന്‍ ചെറിയാന്‍ അലക്സ്‌'.ഞാന്‍ കാര്‍ വേണ്ട എന്ന് വച്ചു തിരികെ പോണു,,,

6 comments:

  1. aliya...kalakki...
    alla ithenna sambavichathu???
    ohhh..athu parayan marannu...njana Alen ...

    ReplyDelete
  2. aliya,, kootathil soundaryam illatha oruthante peru ezhuthanam ennu thonniyappol ninte peranu adyam manasil odi ethityathu,,, :D

    ReplyDelete
  3. wow..athu kalakki..ninte koottukaril soundaryam illathavarum undennu nattukar ariyatte...

    ReplyDelete
  4. kidilam.. kidilol kidilam.. love the post man.. :)

    ReplyDelete
  5. super aanello praveen.paavam alene thanne pidichitto?

    ReplyDelete
  6. enikum undu oru cardinte story parayan..:)

    ReplyDelete