ഒടുവില്‍ കൊറേ നാളത്തെ കഠിന പരിശ്രമത്തിന്റെ ഭാഗമായി ഞാന്‍ അവളെ വളച്ചു. എന്തൊക്കെ ബഹളം ആയിരിന്നു ആദ്യമൊക്കെ. അവളുടെ ആദ്യക്കാല ചില പ്രയോഗങ്ങള്‍
"ആവശ്യം ഇല്ലാതെ ഫോണ്‍ വിളിയോ? അതിന്റെ ആവശ്യം എന്താ? "
"രാത്രി 9 മണി കഴിഞ്ഞാല്‍ ഞാന്‍ പുരുഷന്മാരുമായി സംസാരിക്കാറില്ല" വാ ദി ഫ
"എനിക്ക് എപ്പോഴും മെസ്സേജ് അയകേണ്ട കാര്യം ഇല്ല"
"സമയം ഉണ്ടേല്‍ ഞാന്‍ മിസ്സ് അടിക്കാം"
"വിളിചിരുനെന്നോ,, ആഹ് ഞാന്‍ ശ്രദ്ധിച്ചില്ല"
"കൊഞ്ചി സംസാരികണ്ട കാര്യം എന്താ?" etc etc ...
ഇപ്പോള്‍ ഞങ്ങള്‍ പ്രേമത്തില്‍ ആയി, എല്ലാ പ്രേമവും ഒരു പോലെ ആണെന്ന് ഞാന്‍ പറയുന്നില്ല.. പക്ഷെ ഭൂരിഭാഗവും ആണുങ്ങള്‍ അവരുടെ മിടുക്ക് കൊണ്ടാണ് പ്രേമം വിജയിപ്പിക്കുനത്, കാരണം സിമ്പിള്‍ ആണ്, പെണ്ണുങ്ങള്‍ക്ക് മിനകെടാന്‍ വയ്യ,, ആള്‍സോ നല്ല പോലെ മിനകെട്ടു പുറകെ നടക്കുന്ന ഒരുത്തന്‍ ആണേല്‍ അവരെ സന്തോഷിപ്പിക്കാനും മെനകെടും എന്ന് കരുതി ഗിര്‍ല്സ് എസ് പറയും, സില്ലി പെണ്ണുങ്ങള്‍. ഞാന്‍ പറഞ്ഞു വന്നത് എന്റെ പ്രേമം. അവളുടെ പേര് നിമിത. ഞാന്‍ സ്നേഹത്തോടെ നിമ്മു എന്ന് വിളിക്കും. കണ്ട നാള്‍ മുതല്‍ അവള്‍ തലയില്‍ ആവാന്‍ വരെ എടുത്തത് ഏതാണ്ട് 4 മാസം. പഴയ പ്രേമങ്ങള്‍ പോലെ അല്ല ഇത്. പക്വുമായ ഒരു സ്നേഹം ഇതില്‍ ഉണ്ടെന്നു എനിക്ക് തോന്നി തുടങ്ങിയിരിന്നു. ഒരു ഒന്നൊന്നര മാസത്തോളം ഞങ്ങള്‍ സോള്ളികൊണ്ട് നടകുകയാണ്. ഓഫീസില്‍ ആണെങ്ങില്‍ ഞാന്‍ എല്ലാ 20 മിനുടിലും അവള്‍ക്ക് എസ്എംഎസ് അയക്കും, അവള്‍ മറുപടിയും തരും, പിന്നെ ഉണ്ടോ? കുളിച്ചോ? പല്ല് തേച്ചോ? തൂത്തോ? എന്ത് കളര്‍ ഡ്രസ്സ് ആണ്? ഏതു സ്റ്റോപ്പില്‍ എത്തി? ഏതു പാട്ടാ കേള്‍ക്കുന്നേ? ദോശക്ക് എന്താ കറി? പുട്ടിനു ഉപ്പുണ്ടോ? അപ്പം പുളിച്ചോ? അങ്ങിനെ അങ്ങിനെ ഉത്തരം അറിഞ്ഞില്ലേല്‍ ജീവിതം അവസാനിക്കും എന്ന് തോന്നുന്ന കൊറേ കിടുപിടി ചോദ്യങ്ങളും ഉത്തരങ്ങളും ആയി പോകുന്ന കാലം.
ഒരു ശനിയായിച്ച വൈകുനേരം ഞാന്‍ വീട്ടില്‍. ഒരു 8 മണി മുതല്‍ ഫോണേല്‍ തുടങ്ങിയ പഞ്ചാര അടി ഇനിയും ശമിച്ചിട്ടില്ല. ഇടയ്ക്കു അമ്മ വിളിക്കുന്ന ശബ്ദം കേട്ടു. വീട്ടില്‍ നിക്കുവണേല്‍ അമ്മ എനിക്ക് രാത്രിയില്‍ ദോശ ഉണ്ടാക്കി തരും. അതാണ് പതിവ്. ദോശകല്ലില്‍ നിന്നും നേരെ പാത്രത്തില്‍ വന്നു വീഴുന്ന മൊരിഞ്ഞ ദോശ മാത്രമേ ഞാന്‍ തിന്നാരുള്ള്. അതമ്മക്കും അറിയാം. എനിക്കും അറിയാം. ബട്ട് ഈ പിശാചിന് അറിയില്ല എന്നാ കാര്യം എനിക്ക് അറിയില്ലാരിന്നു. അമ്മ ആദ്യം വിളിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം ദോശകല്ല് സ്ടുവേല്‍ വച്ച് എന്നാണ്. അടുത്ത വിളി വന്നാല്‍ ആദ്യത്തെ ചൂട് ദോശ റെഡി ആയെന്നും അര്‍ത്ഥം. ആ ദോശയുടെ മണം അടിച്ചാല്‍ ഞാന്‍ അറിയാതെ തന്നെ അടുകളയില്‍ എത്തി പോകും.
"എടീ അമ്മ വിളിക്കുന്നു, ഞാന്‍ പിന്നെ വിളിക്കാം. ഉമ്മ" - ദോശ മോഹം കാരണം ഞാന്‍ പറഞ്ഞു.
"എവിടെ പോകുന്നു?" - ഉടന്‍ വന്നു ചോദ്യം "ദോശ തിന്നാന്‍"-എന്റെ ഉത്തരം
"അത് കുറച്ചു കഴിഞ്ഞു കഴിച്ചാലും പോരെ? അമ്മയോട് അടച്ചു വയ്ക്കാന്‍ പറ."
" അല്ല അതിപ്പം.. എനിക്ക് ചൂടോടെ തിന്നണം, അതാണ് ശീലം?"- ഞാന്‍ ജസ്ടിഫി ചെയ്യാന്‍ ശ്രമിച്ചു
"ഇല്ലേല്‍ ചത്ത് പോകുമോ? എന്നാല്‍ അതൊന്നു കാണണമല്ലോ?" - അവളിലെ അഹങ്കാരത്തിന് കൈയും കാലും മുളച്ചു.
അതാ കേള്‍ക്കുന്നു അമ്മയുടെ രണ്ടാമത്തെ വിളി. "എടീ, ഞാന്‍ ഇപ്പം വരം, ലെസ്സ് തന്‍ ഫൈവ് മിനിട്സ്, പ്ലീസ്.." - ഞാന്‍ വിനീതനായി കെഞ്ചി.
"ഇല്ല പറ്റില്ല,, അതൊന്നു അറിയണമല്ലോ, ഞാന്‍ ആണോ വലുത് ദോശ ആണോ വലുത്?, ഇപ്പം പറയണം" - അവള്‍ ഒരു സിംഗം ആയി മാറി.
"ഓക്കേ! എന്നാല്‍ കേട്ടോ,, എനിക്ക് ദോശ ആടീ പുല്ലേ വലുത്,, നീ പോയി ചാക്" - ഇതും പറഞ്ഞു ഞാന്‍ ആടുകളയിലേക്ക് ഓടി.
ഒരു അര മണിക്കൂര്‍ കഴിഞ്ഞു ഞാന്‍ വന്നു അവളെ ഫോണ്‍ വിളിച്ചു, എടുക്കുന്നില്ല. കൊറേ വട്ടം ട്രൈ ചെയ്തു,, എടുക്കുന്നില്ല.. എസ്എംഎസ് അയച്ചു നോക്കി.. രക്ഷയില്ല.. ഒരു മാസത്തോളം ഞാന്‍ ട്രൈ ചെയ്തു.. അവളുടെ തീരുമാനം ഉറച്ചതായിരിന്നു,, ഏതോ ദോശ ഇഷ്ടം ഇല്ലാത്ത തെണ്ടി അവളെ കെട്ടുമെന്നാണ് അവളുടെ വിശ്വാസം. അങ്ങിനെ കേവലം ഒരു നേരത്തെ ദോശക്കു വേണ്ടി ഞാന്‍ അവള്‍ എന്നെ വിട്ടു പിരിഞ്ഞു പോയി, എനിക്ക് വിഷമം ഇല്ല, കാരണം യഥാര്‍ത്ഥ സ്നേഹത്തെക്കാള്‍ എനിക്ക് വലുത് ദോശയാണ്... :(
ഹാവു!!!ഒരു ദോശ കാരണം വിണ്ടും ഒരു പെണ്‍കുട്ടികുടി രക്ഷപെട്ടു!!!God is great…
ReplyDelete