അച്ചുവും ഞാനും,
സമയം രാത്രി 9.50 . "അളിയാ ടിക്കറ്റ് എടുക്കാന്‍ നിന്നാല്‍ എന്റെ ട്രെയിന്‍ പോകും, അപ്പം ശരി മണ്ടേ പാക്കലാം", തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ ടിക്കെറ്റ് ക്യുവില്‍ നിന്ന എന്നോട് ഉറക്കെ പറഞ്ഞു കൊണ്ട് ആ പാണ്ടി സഹപ്രവര്‍ത്തകന്‍ ഓടി മറഞ്ഞു,, അവന്‍ നാഗര്‍കോവില്‍ ട്രെയിന്‍ പിടിക്കാന്‍ പൊയ്,, എനിക്ക് കൊല്ലത്ത് പോണം,, ഒരു മണികൂര്‍ കഴിഞ്ഞാണ് ട്രെയിന്‍,, ടിക്കെറ്റ് എടുത്തു ഞാന്‍ പ്ലാട്ഫോര്‍മിലേക്ക് കേറി .. വിജനമായ സ്റ്റേഷന്‍, മണി പത്തായല്ലോ.. ഒരു ഒഴിഞ്ഞ ബെഞ്ചില്‍ ഞാന്‍ കേറി ഇരിന്നു,, ഒന്ന് മയങ്ങി തുടങ്ങിയപ്പോള്‍ ഒരു കിളി ശബ്ദം "മൈന്‍ഡ് ഇഫ് ഇഫ് സിറ്റ് ഹിയര്‍?". കണ്ണ് തുറന്നു നോക്കുമ്പോള്‍ ഒരു സുന്ദരി പെണ്ണ്,, "നോട്ട് എ പ്രോബ്",,, ഞാന്‍ ഒതുങ്ങി കൊടുത്തു.. അവള്‍ ബാഗ് ഒതുക്കി വച്ച് എന്റെ ബെഞ്ചില്‍ ഇരിന്നു,, ഉറങ്ങണോ മുട്ടണോ എന്നാ ചിന്തയില്‍ ഞാന്‍ വാച് നോക്കി.. ഇനീം ഉണ്ട് 50 മിനിട്സ്.. ഒരു കോഫി കുടിച്ചേക്കാം,, എണീച്ചു കുറച്ചു ദൂരെ ഉള്ള ഒരു കടയില്‍ ചെന്ന് കോഫി പറഞ്ഞു, 10 രൂപ നോട്ട് കൊടുത്തു,, 5 രൂപ ചില്ലറ തരാന്‍ അയാള്‍. ഒരു കോഫി കൂടി തന്നോളൂ എന്ന് ഞാന്‍,
2 കോഫിയും ആയി ഞാന്‍ തിരികെ എന്റെ ബെഞ്ചില്‍ എത്തി. ഒരു കോഫി ആ പെണ്ണിന്റെ നേരെ നീട്ടി,, ആരെടാ ഇവന്‍ എന്നാ ഫാവത്തോടെ അവള്‍ എന്നെ നോക്കി,, "ചേഞ്ച് ഇല്ലാര്‍ന്നു. അതോണ്ട , പ്ലീസ് ഹാവ് ഇറ്റ്". അവള്‍ അര്‍ദ്ധമനസ്സോടെ അത് വാങ്ങി., എന്നിട്ട് സ്വീറ്റ് ആയി ഒരു താങ്ക്സ് ഉം പറഞ്ഞു. "എങ്ങോട്ടാ?"- ഞാന്‍ ആരഞ്ഞു , "കണ്ണൂര്‍, ആന്‍ഡ് യു?", "കൊല്ലം ഒണ്‍ലി".. "ഇങ്ങിനെ ഒറ്റയ്ക്ക് ഇരിക്കുന്ന എല്ലാര്ക്കും കോഫി വാങ്ങി കൊടുകുമോ? "- ഒരു ചിരിയോടെ അവള്‍ എന്നെ ഒന്ന് ആക്കി.. "എല്ലാവര്ക്കും ഇല്ല.. സിംഗിള്‍ ആയ സുന്ദരികള്‍ക്ക് മാത്രം" അതും പറഞ്ഞു ഞാന്‍ ആ കോഫി കപ്പ് ട്രാക്കിലേക്ക് എറിഞ്ഞു,, പിന്നീട് ഒരു 10 മിനിട്ട് നേരം ഞങ്ങള്‍ കൊറേ സംസാരിച്ചു, അവളുടെ പേര് അശ്വതി എന്നാണ്. അച്ചു എന്ന് എല്ലാവരും വിളിക്കും,, യുനിവേര്സിടിയില്‍ സൈക്കൊലാജി പഠിക്കുന്നു,, അങ്ങിനെ കൊറേ അല്ലറ ചില്ലറ കാര്യങ്ങള്‍..നല്ല രസമുണ്ട് അവളെ കാണാന്‍,, ഏതാണ്ട് എന്റെ പതിമൂനമത്തെ കാമുകിയെ പോലെ ഇരിക്കും, അവള്‍ക്കു ലൈന്‍ ഒന്നും ഇല്ല എന്നും ഈ ഗാപ്പില്‍ ഞാന്‍ മനസിലാക്കി എടുത്തു.. ഒടുവില്‍ ഇന്നെന്റെ പ്രണയം പൂക്കുമെന്നു എനിക്ക് തോന്നി തുടങ്ങി,, അച്ചുവും ഞാനും,, നല്ല രസമുണ്ട് കേള്‍ക്കാന്‍,,
സംസാരത്തിന്റെ ഇടയില്‍ അവള്‍ ബാഗില്‍ നിന്നും ഒരു പാക്കറ്റ് ഗുഡ്-ഡേ ബിസ്ക്കറ്റ് എടുത്തിട്ട് പറഞ്ഞു - "വുഡ് യു മൈന്‍ഡ് ഹാവിംഗ് സം?" എനിക്ക് ആ ബിസ്ക്കറ്റ് പണ്ടേ ഫയങ്ങര ഇഷ്ടം ആണ്,, എന്നാലും ഞാന്‍ പറഞ്ഞു. "നോ താങ്ക്സ്". എനിട്ട് ഞാന്‍ വീണ്ടും ട്രകിന്റെ വിധൂരയത്തിലേക്ക് നോക്കി.. "അത് പറ്റില്ല.. ഞാന്‍ കോഫി കുടിച്ചില്ലേ,, അപ്പം യു ആള്‍സോ ഷുഡ്, ഇല്ലേല്‍ എനിക്ക് ഇന്സല്‍റ്റ് ആവും?"- അവള്‍ എന്റെ വായിനോട്ടം ഭേദിച്ച്. സത്യത്തില്‍ അത് കേള്‍ക്കാന്‍ വേണ്ടി ആണ് ഞാന്‍ ട്രാക്കിലേക്ക് നോട്ടം മാറിയത്.. ഞാന്‍ ആരാ മോന്‍!,,, "ഓക്കേ, ഇഫ് ഉ ഇന്സിസ്റ്റ്" എന്നും പറഞ്ഞു ഞാന്‍ ഒരു ൩ ബിസ്സുറ്റ് ആദ്യം എടുത്തു,, പിന്നേഎദു ഒരു ൩ എണ്ണം കൂടി,,, എന്നിട്ട് ഒരു 2 എണ്ണം,, എന്നിട്ട് ആക്രാന്തത്തോടെ അതെല്ലാം അകത്താക്കി,, ട്രെയിന്‍ ഉടനെ എങ്ങും വരള്ല്ലേ എന്നായി അത് തിന്നുമ്പോള്‍ എന്റെ പ്രാര്‍ത്ഥന..
ട്രെയിന്റെ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്... വാച്ചില്‍ സമയം നോക്കി. രാവിലെ 5.30 .. എന്തോ സംഭവിച്ചു,, സൈഡില്‍ അച്ചുവിനേം കാണുനില്ല.. തലയ്ക്കു നല്ല പിടിത്തം,, "അയ്യോ എന്റെ ബാഗ്"- ഞാന്‍ അലറി, എന്റെ 3 ഷര്‍ട്ട്, 2 ട്രൌസേര്‍സ്, 3 ജട്ടികള്‍, 2 മൊബൈല്‍, ഒരു ലാപ്ടോപ്. ഈ കിടുപിടികള്‍ ഇട്ടിരുന്ന 2 ബാഗുകള്‍, വുഡ്ലാന്‍ഡ് ചെരുപ്പ്, വാച്, സ്വര്‍ണ മോതിരം ആന്‍ഡ് മാല. പേഴ്സ്. ഒന്നും തന്നെ കാണാന്‍ ഇല്ല.. ഞാന്‍ പോക്കറ്റില്‍ തപ്പി,, ഒരു 10 രൂപ നോട്ട് മാത്രം,, അതേല്‍ എന്തോ എഴുത്തിയേകുന്ന പോലെ.. ഞാന്‍ സൂക്ഷിച്ചു നോക്കി,, "താങ്ക്സ് ഫോര്‍ ദി കോഫി ആന്‍ഡ് അദര്‍ ഐറ്റംസ്.. ലവ് ആന്‍ഡ് രിഗാട്സ്.. അച്ചു.."
ഡാ നിനക്ക് ഈ പരിപാടി നിര്തരയില്ലേ?ഇവിടുന്നു പോയാലും സമാധാനം തരില്ല അല്ലെ?
ReplyDeletesuper aliya...
ReplyDeleteshysel parayanathonnum kekkanda...
nee ninde kazhivu theliyikkanam..
pls continue.........
sir atukondano car vagekuntu.................!
ReplyDeleteഎന്തുവാടെ ഇതുവരെ വായിനോട്ടം നിര്‍ത്തിയില്ലേ.. ഇനി എന്ഗ്കിലും നന്നവടെ.. പ്രായം കുറെ ആയില്ലേ..
ReplyDeletekollaada
ReplyDeletee kadha ellam njn visvashikam pakshe ni english paranjanu paranjal athu visvasikan pattilla....
ReplyDelete