എന്റെ ഒന്‍പതാമത്തെ പെണ്ണ് കാണല്‍ ചടങ്ങ്
ലഡുവും ജിലേബിയും ഒക്കെ തീര്‍ത്തതിനു ശേഷം ഏമ്പക്കം വിട്ടു കൊണ്ട് മൂന്നാന്‍ ഉറക്കെ ചോദിച്ചു - "ചെക്കനും പെണ്ണിനും എന്തേലും മിണ്ടാന്‍ കാണില്ലേ ?". ഞാന്‍ ഓട്ട കണ്ണിട്ടു നോക്കി, എല്ലാവരും ചിരിക്കുന്നു. ഉടനെ പെണ്ണിന്റെ അച്ഛന്‍ എന്നോട് ഒരു മുറി കാണിച്ചു തന്നിട്ട് അങ്ങോട്ട് ചെന്നോള്ലാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ നാണിച്ചു കൊണ്ട് ആ മുറിയില്‍ ചെന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ അങ്ങോട്ട് വന്നു. എന്നെ ഒന്ന് നോക്കിയിട്ട് തല കുനിച്ചു ഇരിപ്പായി. നാണം കാരണം ആണോ അതോ എന്റെ സൌന്ദര്യം കണ്ടിട്ടാണോ എന്നെനിക്കറിയില്ല. "പഠിത്തം ഒക്കെ എങ്ങിനെ ഉണ്ട് ?" - ഞാന്‍ ഗൌരവത്തോടെ ചോദിച്ചു. "കുഴപ്പം ഇല്ല, ഇത്തവണ പാസ് ആവും എന്നാ മാഷ് പറയുന്നേ".. യേത് മാഷ് എന്ന് ഞാന്‍ ചോദികുന്നതിനു മുന്നേ അവള്‍ പറഞ്ഞു- " കണാകരന്‍ മാഷ്! അച്ഛന്റെ കൂട്ടുക്കാരനാ.. അദ്ദേഹം ആണ് ബികോം നു ടൂഷന്‍ എടുകണേ..". ഞാന്‍ ഒന്ന് നെടുവീര്‍പ്പിട്ടു. ബികോം 4 തവണ എഴുതി പാസ് ആവുന്നത് ഒരു തെറ്റല്ല. അവള്‍ എഴുതട്ടെ,, "കുക്കിംഗ് അറിയാം അല്ലെ?" - എന്റെ അടുത്ത ചോദ്യം. "ചേട്ടന്‍ ഇപ്പം കഴിച്ച എല്ലാം ഞാന്‍ ഉണ്ടാക്കിയതാ. അമ്മ എന്നെ എല്ലാം പഠിപ്പിചിടുണ്ട്. ഞാന്‍ ഹൈദ്രേബാദ് ബിരിയാണി ഉണ്ടാക്കാന്‍ പഠിക്കാന്‍ പോയത് കൊണ്ടാണ് കഴിഞ്ഞ വര്‍ഷവും ഡിഗ്രിക്ക് തോറ്റത്.." അവളുടെ വിഷമം ഞാന്‍ ഉള്‍കൊണ്ടു. ബിരിയാണി ആണ് പെണ്ണെ ഡിഗ്രീയെക്കള്‍ വലുത്. എനിക്കവളെ അനുമോദികാന്‍ തോന്നി. പഠിക്കാന്‍ മണ്ടി ആണേലും എല്ലാ ജോലിയും ഇവള്‍ ചെയ്തോളും. കാണാനും കൊള്ളം. വീടും കൊള്ളം.അം ഇംപ്രസ്‌ട്.
"ആ മൊബൈല്‍ നമ്പര്‍ ഒന്ന് തരുമോ?" - ഞാന്‍ ശബ്ദം താഴ്ത്തി ആരാഞ്ഞു.. "അയ്യോ, എനിക്ക് മൊബൈല്‍ ഇല്ല,, അച്ഛന്‍ വാങ്ങി തന്നതാ, പക്ഷെ എനിക്ക് ഉപയോഗിക്കാന്‍ അറിയില്ല, അത് കൊണ്ട് ഞാന്‍ തിരികെ കൊടുത്തു, അല്ലേലും എനിക്ക് ആരെ വിളിക്കാനാ?" - അവളുടെ നിഷ്കളങ്കത കണ്ടു ഞാന്‍ കോരി തരിച്ചു പോയി, മൊബൈല്‍ ഇല്ലാത്ത ഒരു പെണ്ണോ? ഇവള് മതി. "മെയില്‍ ഐഡി ആയാലും മതി?" -ഞാന്‍ കെഞ്ചി. "എനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയില്ല, അവള്‍ വീണ്ടും പരിഫവം പറഞ്ഞു". ഞാന്‍ വീണ്ടും വീണ്ടും ഞെട്ടി - " അപ്പം ഫേസ്ബുക്ക്?" - ഞാന്‍ അലറി. "എന്ന് വച്ചാല്‍ എന്താ?" - അവള്‍ വിസ്മയത്തോടെ ചോദിച്ചു.
സന്തോഷത്താല്‍ എനിക്ക് പ്രാന്ത് ആയ പോലെ എനിക്ക് തോന്നി,, ഞാന്‍ ഒരു ഭ്രാന്തനെ പോലെ ആ മുറിയില്‍ നിന്നും ഓടി എല്ലാവരുടെയും മുന്നില്‍ എത്തി വിളിച്ചു കൂവി. "ഇവള്‍ മതി, ഇവളാണെന്റെ പെണ്ണ്, അടുത്ത ആഴ്ച തന്നെ എനിക്ക് ഇവളെ കെട്ടണം. :)" എല്ലാവര്ക്കും സന്തോഷം ആയി. ഞാന്‍ കല്യാണം വിളികം, പക്ഷെ ഫേസ്ബുക്ക് ഉള്ള മൊബൈല്‍ ഫോണുമായി വന്നാല്‍ അകത്തു കയറ്റില്ല.
ശരിക്കും വട്ടായാാ?????
ReplyDelete