Showing posts with label sankaran kutty punthalathazham kollam praveen raj b r nest funny malayalam stories story fun comedy. Show all posts
Showing posts with label sankaran kutty punthalathazham kollam praveen raj b r nest funny malayalam stories story fun comedy. Show all posts

Friday, December 19, 2014

An Appeal - വോട്ട് ചെയ്തു തോൽപ്പികണം


An Appeal - വോട്ട് ചെയ്തു തോൽപ്പികണം



പാർട്ടിയുടെ നയങ്ങൾ ജനങ്ങളെ അടിച്ചേൽപ്പിക്കുന്ന വ്യക്തികളെ ദയവു ചെയ്തു ഇനി മുതൽ വോട്ട് ചെയ്തു ജയിപ്പിച്ചു വിടരുത്. പാര്ടിയുടെ കാര്യങ്ങൾ നോക്കാൻ ആണെങ്ങിൽ അവർ അവിടെ തന്നെ ഇരിന്നു കൊള്ളട്ടെ. ജനങ്ങളുടെ അഭിപ്രായം ആരായാതെ തീരുമാനങ്ങൾ എടുക്കാൻ ഏതു പാർട്ടിക്കാണ് അധികാരം? ഞാൻ ഒരു പാർറ്റിയെയും അനുകൂലിച്ചു പറയുകയല്ല. പക്ഷെ ഇവിടെ വല്ലതും നടകണം എന്നുണ്ടെങ്കിൽ ഇവന്മാർ ആരും അടുത്ത തവണ മുതൽ ജയികരുത്. വിദ്യാഭാസം ഉള്ള ഏതേലും സ്വതന്ത്രൻ നില്കുന്ന മണ്ഡലത്തിൽ എങ്കിലും നിങ്ങൾ പാര്ടിക്കാരെ തോല്പിക്കുക്ക. 140 മണ്ഡലങ്ങളിലും വിദ്യാഭാസം ഉള്ള പാർറ്റിയെ താങ്ങില്ല എന്ന് ഉറപ്പുള്ള സ്വതന്തർ നിന്ന് ജയിക്കട്ടെ. അതിൽ എറ്റവും മിടുക്കന്മാർ തമ്മിൽ തല്ലാതെ മന്ത്രി സഭ ഉണ്ടാക്കട്ടെ. ഇതൊന്നും നടപ്പുള്ള കാര്യം ആയിരിക്കില്ല. സ്വതന്ത്രരിൽ ആര് ജയിച്ചു അഴിമതി കാണിച്ചാലും പാർട്ടിക്കാർ ചെയുന്നതിലും കുറവു ആയിരിക്കും. 

പാർട്ടിക്കാർ ഒരുമിച്ച് ആകുമ്പോൾ 
*അഴിമതിയുടെ കനം കൂടും
*അവർക്ക് പാർട്ടിയുടെ എല്ലാ പരുപാടിക്കും സർകാർ ചിലവിൽ പോകണം. സർക്കാർ ചിലവ് എന്നത് നമ്മുടെ ഊഹങ്ങൾക്കും അപ്പുറമാണ് 
*പാർട്ടിയുടെ പ്രശ്നങ്ങൾ തീർന്ന ശേഷം വേണം നാട്ടിലെ കാര്യങ്ങൾ നോക്കാൻ (അതിനി എന്ന് തീരാനാ ?)
*പാര്ട്ടിയുടെ ഏതേലും മുതിര്ന്ന നേതാവ് വന്നാൽ കേരള പോലീസ് അവരെ താങ്ങാൻ പോകണം, ഇവന്മാർ എല്ലാം കൂടി റോഡ്‌ മുഴുവൻ ബ്ലോക്ക്‌ ആക്കും. പാര്ട്ടിയുടെ നേതാകൾക്ക് എവിടെയും ബ്ലോക്ക്‌ ഉണ്ടാക്കാം, ജാഥ നടത്താം. ആഭ്യന്തരം ചോദിക്കില്ലലോ?
*മന്ത്രിമാർ തീരുമാനങ്ങൾ എടുകുമ്പോൾ പാർട്ടിയോടും ചോദികേണ്ടി വരും. എന്ന് വച്ചാൽ ജനങ്ങൾ ആ സമയത്ത് തിരഞ്ഞെടുക്കാത്ത ഒരു ആളുടെ അഭിപ്രായം പോലും ജനാധിപധ്യത്തിൽ നിർണായകം ആകും എന്ന് സാരം 

പാർട്ടിക്കാർ ജയിചില്ലേൽ 
*പോലീസ് സ്റ്റേഷൻഇൽ നിന്നും ഗുണ്ടകളെ ഇറക്കാൻ ആരും കാണില്ല 
* പോലീസ് എന്ന വസ്തുവിന് ജനങ്ങളുടെ കാര്യം കൂടി മര്യാദക്ക് നോക്കാൻ സമയം ലഭിക്കും
*എല്ലാ MLA യും MP യും സ്വന്തം നാട്ടിലെ കാര്യങ്ങൾ മര്യാദക്കു നടത്തുമായിരിക്കും (:-? *Conditions  Apply )
*അഥവാ ജയികുന്നവാൻ അഴിമതികാരൻ ആയി മാറിയാലും അവൻ ഒരുകാലത്തും പിന്നെ ജയികില്ല.
*ഭരിക്കുന്ന പാര്ട്ടിയുടെ ഒരു നേതാവും ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പരുപാടിയും നടുറോടിൽ നടത്തില്ല 

നമുക്ക് ആരെയും ജയിപ്പിക്കാൻ ആവില്ലായിരിക്കാം. പക്ഷെ ആരെയെങ്കിലും തോല്പ്പിക്കാൻ നമ്മൾ ആത്മാര്തമായി വിചാരിച്ചാൽ മതി.  എന്ന് വച്ചാൽ ഒരു കൂട്ടം വലിയ കള്ളന്മാരെ ജയിപ്പിക്കുന്നതിലും നല്ലതാണല്ലോ കുറച്ചു കുഞ്ഞു കള്ളന്മാരെ അങ്ങ് ജയിപിച്ചു വിടുന്നത് എന്ന്. കഴിവ് ഉള്ള ഇലക്ഷന് നില്ക്കാൻ കാശ് ഇല്ലാത്ത സ്വതന്ത്രന്മാരെ സോഷ്യൽ  കമ്മിട്മ്മേന്റ്റ് ഉള്ള ആളുകൾ സ്പോന്സോർ ചെയട്ടെ. ഉദാഹരണത്തിന് മമ്മൂട്ടി, മോഹൻലാൽ, ദിലീപ് , ഗൾഫ്‌-ഗേറ്റ് , കോണ്ഫിടെന്റ്റ് ഗ്രൂപ്പ്‌ , ഇന്ദുലേഖ , ഐഡിയ , ഗം-ഓണ്‍ തുടങ്ങിയവർ. :P . പിന്നെ ഏറ്റവും കുറച്ചു പരസ്യം ഉള്ളവരെ ജയിപ്പിക്കുനത് ആണ് നല്ലത്. അത്രേം അഴിമതി കുറയും .

അത് കൊണ്ട് ദയവു ചെയ്തു അടുത്ത തിരഞ്ഞെടുപ്പ് മുതൽ എല്ലാവരും ദയവു ചെയ്തു സ്വതന്ത്രർക്ക് വോട്ട് ചെയ്തു പാര്ട്ടികാരെ തോല്പികണം എന്ന് വിനീതമായി അഫ്യർതിക്കുന്നു... ഒരു വൊട്ടെയ്സ്  കോഡ്  (Voters-Code ) അടുത്ത് തന്നെ ഇറക്കാൻ  പ്ലാൻ ചെയുന്നുണ്ട്. അതിന്റെ കൂടെ ഇതിന്റെ പൂർണ രൂപവും.

Please share and spread the word...

Thursday, December 20, 2012

Vanjaki - വഞ്ചകി

രാവിലെ ഉറക്കം എണീറ്റ്‌ നോക്കിയപ്പോള്‍ 12 മിസ്ഡ് കോള്‍സ്. നാട്ടിലേക്ക് തിരികെ പോകുന്ന ദിവസം ആണ്. രാത്രി ആണ് ഫ്ലൈറ്റ്. മുഖം കഴുകി തുടച്ചു ഫോണ്‍ എടുത്തു നോക്കി. അമ്മയുടെ കാള്‍ ഉം ഉണ്ട്. പിന്നെ സതീശന്റെയും. സതീശനെ തിരികെ വിളിച്ചു. 
"ഹലോ "
"അളിയാ ഉറക്കം ആയിരിന്നു, ചുമ്മാ വിളിച്ചത് ആണോടാ ?"
"എടാ സുമേഷേ, ലവളുടെ കല്യാണം ആണ് ഇന്ന്, അതൊന്നു പറഞ്ഞു ശവത്തില്‍ കുത്താന്‍ വിളിച്ചതാ !!"
"ഹഹഹ , അതൊക്കെ ഞാന്‍ എന്നെ മറന്നു , ശെരി അളിയാ , പിന്നെ വിളിക്കാം " കാള്‍ കട്ട്‌ ചെയ്തു.
 
അവനോടു അങ്ങിനെ പറഞ്ഞെങ്കിലും ഒരു നിമിഷം കൊണ്ട് പഴയ ജീവിതം മൊത്തം മനസില്‍ മിന്നി മറഞ്ഞു, എന്തൊക്കെ ആയിരിന്നു. പ്രേമം, സ്നേഹം, അവളെ മാത്രമേ കെട്ടൂ , കെട്ടിയില്ലേല്‍  തൂങ്ങും. ഞാന്‍ ഇല്ലാതെ അവള്‍ ഇല്ല, അവള്‍ ഇല്ലാതെ  ഞാന്‍ ഇല്ല. മൈട്‌ ഫോര്‍ ഈച് അദര്‍. , ചക്ക , മാങ്ങ, തേങ്ങ 
പെണ്ണുങ്ങള്‍ ചതിക്കും എന്ന് എല്ലാ തെണ്ടികളും പറഞ്ഞിട്ടും ഞാന്‍ ചെവി കൊണ്ടില്ല. അവളെ സ്നേഹിച്ച സമയത്ത് പി എസ്  സി കോച്ചിംഗ്നു പോയിരുന്നേല്‍ സര്‍കാര്‍ ജോലി എങ്കിലും കിട്ടി പോയേനെ. 2 വര്‍ഷത്തെ അബോധമായ , ഛെ അഗാധമായ ആത്മാര്‍ത്ഥമായ പ്രേമം. ഒടുവില്‍ അവള്‍ "ഇത് നടക്കൂല അണ്ണാ " എന്നും പറഞ്ഞു പോകുമ്പോള്‍ മരണം അല്ലാതെ മറ്റൊരു പോംവഴിയും മുന്നില്‍ ഉണ്ടായിരിന്നില്ല .
തന്റെ ജീവിതം ചവിട്ടി അരച്ച് കൊണ്ട് പോയ അവളോട്‌ മരണം കൊണ്ടല്ലാതെ എങ്ങിനെ പ്രതികാരം ചെയ്യാന്‍ ആകും. രണ്ടു വര്‍ഷം മുന്‍പ് നടന്ന ആ ബ്രേക്ക്‌-അപ്പ്‌ ഇന്നലെ പോലെ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. ഇന്ന് അവള്‍ മറ്റൊരുത്തന്റെ ആയി മാറും. വഞ്ചകി . ക്രൂര. നിഷ്ടൂര. കാപലകി. കണ്ണി ചോര ഇല്ലാത്ത കൂശ്മാണ്ടം. ഒരു മനസാക്ഷി കുത്ത് പോലും ഇല്ലാതെ അവള്‍ക്ക് എങ്ങിനെ ഇതിനു സാധിക്കുന്നു. മനുഷ്യ സ്ത്രീ തന്നെ ആണോ അവള്‍...? എന്നും വിഷമവും വേദനയും ഏറ്റു വാങ്ങാന്‍ പുരുഷന്മാര്‍ മാത്രം. കള്ളു കുടിക്കാനും നമ്മള്‍ മാത്രം, ആത്മഹത്യ ചെയ്യാനും നമ്മള്‍ മാത്രം.
 
അവളെ ഒരു ആയിരം തവണ പ്രാകി കൊണ്ട് ഒരു കട്ടന്‍ ചായ കുടിച്ചു. എനിട്ട്‌ അമ്മയെ തരികെ വിളിച്ചു.
"എടാ, ഇത്ര ഉത്തരവാദിത്വം ഇല്ലാതെ ആയി പോയല്ലോ ?"
"എന്ത് പറ്റി  അമ്മേ "
"ഭാര്യ പ്രസവിക്കാന്‍ കിടക്കുമ്പോള്‍ നിനക്ക് അവിടെ പോത്ത് പോലെ കിടന്നു ഉറങ്ങിയാല്‍ മതിയോ?, രാത്രി തന്നെ എത്തില്ലേ. ശനിയായിച്ച  പ്രസവം കാണും എന്നാ പറയുന്നേ , അവളെ വിളിച്ചോ നീ?"
................................................................................................
................................................................................................

PS : ആദ്യം വന്ന 12 മിസ്ഡ് കാല്‍കളില്‍ 10 എണ്ണവും സുഷമയുടെ ആയിരിന്നു. എന്‍റെ പ്രിയപ്പെട്ട ഫാര്യ :) !

Tuesday, November 6, 2012

ഓല കഥ (Increment letter)

ഓല കഥ 

പാഷന്‍ ഫ്രൂട്ട് എന്നൊരു കട ഉണ്ട് തേജസ്വിനി ബില്‍ടിങ്ങിന്റെ എഴാം നിലയില്‍ .എല്ലാ ബുധനായിച്ചയും ഞാന്‍ അതിന്റെ മുന്നില്‍ ചെന്ന് മെനു നോക്കി വെള്ളമിരക്ക്കും . മാതളനാരങ്ങ ജ്യൂസ്‌ 70 രൂപ. ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എന്ന് പറഞ്ഞാല്‍ ഭയങ്കര സാധനം ആണെന്നും ഇഷ്ടം പോലെ കാശ് ഉള്ളവര്‍ ആണെന്നും പൊതുവേ ഒരു മിഥ്യാധാരണ ഉണ്ട്. അടുത്ത അപ്പ്രിസല്‍ കഴിഞ്ഞു മാതളനാരങ്ങ ജ്യൂസ്‌ കുടിക്കാം എന്ന് കരുതി എന്നും നാരങ്ങ വെള്ളം (20 രൂപ ) കുടിച്ചു ഞാന്‍ സംതൃപ്തി അടഞ്ഞു . 

കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ മാതള നാരങ്ങ ജ്യൂസ്‌ കുടിക്കാന്‍ കൊതിച്ചു നടന്നതാണ്. കമ്പനി ചതിച്ചു . ഓല വന്നില്ല. മോഹം നശിച്ചു നാരങ്ങ വെള്ളം തന്നെ കുടിച്ചു ജീവിക്കുക ആയിരിന്നു. സെപ്റ്റംബര്‍ ആയപ്പോള്‍ നവംബറില്‍ ഹൈക്കു  തരാം എന്നും പറഞ്ഞു വീണ്ടും ഓരോ ബഹളങ്ങള്‍ തുടങ്ങി. എന്‍റെ  ഉറങ്ങി കിടന്ന മോഹങ്ങളേ വീണ്ടും ചവിട്ടി എണീപ്പിച്ച് ആ വാഗ്ദാനങ്ങള്‍.. വീണ്ടും മാതള നാരങ്ങ ജ്യൂസ്‌ കുടിക്കാനുള്ള എന്‍റെ വെമ്പല്‍ കൂടി. നവംബര്‍ മാസം നിന്നെ ഞാന്‍ സ്വന്തം ആക്കും എന്ന് പറഞ്ഞു ഞാന്‍ അതിയായി അഹങ്കരിച്ചു. മറ്റു കമ്പനികളിലെ തെണ്ടികള്‍ മാതളനാരങ്ങ ജ്യൂസ്‌ കുടിക്കുമ്പോള്‍ ഞാന്‍  നാരങ്ങ വെള്ളം മോന്തി കൊണ്ട് മനസ്സില്‍ പറഞ്ഞു " നവംബര്‍ ആവട്ടെ" 

ഇന്ന് നവംബര്‍ 7, എന്‍റെ കയ്യിലെ നാരങ്ങ വെള്ളം നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു  "ഓല ചതിച്ചു " 

Tuesday, October 23, 2012

അവസാന ദിനം - ലോകത്തിന്റെയും പ്രേമത്തിന്റെയും (End of love and world)

ഉച്ചക്ക് ഏകദേശം ഒരു രണ്ടു മണി ആയി കാണും. അന്നേരം ആപ്പീസിലെ എല്ലാവര്ക്കും വട്ടു പിടിച്ച പോലെ ഒരു ബഹളം, എനികൊന്നം മനസിലായില്ല. അടുത്ത് ഇരിക്കുന്ന ചെക്കന്‍ ആ ബഹളത്തിലേക്ക് ഓടി പോയി കരഞ്ഞു കൊണ്ട് തിരിച്ചു വന്നു. അവന്‍ ബാഗ്ഗും എടുത്തു കൊണ്ട് പോകാന്‍ തുടങ്ങി. "എന്ത് പറ്റിയെടാ?" ഞാന്‍ ആരാഞ്ഞു. "ലോകം ഇന്ന് അവസാനിക്കും. കണ്‍ഫേം ആയത്രേ, ഞാന്‍ വീട്ടില്‍ പോകുകയാണ്. അമ്മയെ കാണണം" . ഞാന്‍ ഉടനെ മനോരമ ഓണ്‍ലൈന്‍ എടുത്തു നോക്കി, സംഭവം സത്യമാണ്. ലോകം ഇന്ന് അവസാനിക്കും, ഏതോ ഒരു ഉല്‍ക അതിനു ഭൂമിയെകാള്‍ നീളവും വീതിയും ഉണ്ട്. ആര്‍ക്കും ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല. ഇന്ന് രാത്രി 8 മണിക്ക് അത് ഫൂമിയെ ഇല്ലാണ്ടാക്കും. തിരിഞ്ഞു നോക്കിയപ്പോള്‍ ഓഫീസ് കാലി. എല്ലാവരും മുങ്ങി. 

ഞാനും ഓഫീസില്‍ നിന്ന് ഇറങ്ങി. കൊല്ലം വരെ പൊയ് അമ്മയെ കാണണോ അതോ പേരൂര്‍കട വരെ പോയി കാമുകിയെ കാണണോ? കാറില്‍ കേറി കഴക്കൂട്ടം വരെ എത്തി. നോക്കിയപ്പോള്‍ ഭയങ്കര ബ്ലോക്ക്‌ . ബ്ലോക്ക്‌ കണ്ട ചിലര്‍ കാര്‍ റോഡില്‍ ഇട്ടേച്ചു ഇറങ്ങി ഓടി, ആ കാറുകള്‍ കാരണം വീണ്ടും ബ്ലോക്ക്‌ കൂടി. അങ്ങിനെ എന്റെ കാര്‍ ഉം റോഡില്‍ അനങ്ങാന്‍ വയ്യാണ്ട് കിടന്നു, അതില്‍ നിന്നും ഇറങ്ങി മുന്നോട്ടു നടന്നു. ഒരു സ്പ്ലെണ്ടോര്‍ ബൈക്ക് സൈഡില്‍ ഇരിക്കുന്നു. ഞാന്‍ ഹാന്‍ഡില്‍ ഒന്ന് തിരിച്ചു നോക്കി, ലോക്ക് ചെയ്തിടില്ല. ഞാന്‍ കാറിന്റെ താക്കോല്‍ വച്ച് അത് ഓണ്‍ ആകാന്‍ നോക്കി. ജയിച്ചു. ഹീറോ ഹോണ്ട പണ്ടേ ഇങ്ങിനെ ആണ്ണല്ലോ!.

ബൈക്ക് സ്റ്റാര്‍ട്ട്‌ ആയപ്പോള്‍ കാമുകിയെ തന്നെ കണ്ടേക്കാം എന്ന് വിചാരിച്ചു. അവളുടെ അച്ഛന്‍ ഇത് വരെ കല്യാണത്തിന് സമ്മതിച്ചിട്ടില്ല. അവര്‍ക്ക് കൊല്ലത്തുള്ള നായന്മാരെ വേണ്ടത്രേ, വടക്കുള്ള നമ്പ്യാരെ തന്നെ വേണമത്രേ. ഫോണ്‍ എടുത്തു വീട്ടിലേക്കു വിളിച്ചു . എല്ലാവരോടും സംസാരിച്ചു. അമ്മുംമയോടും." മോനെ നീ വരില്ലേ?" "ഇല്ല അമ്മുമ്മേ, ഞാന്‍ അവളെ കാണാന്‍ പോവുകയാണ്, എന്റെ കാമുകിയെ". ഉടന്‍ വന്നു അടുത്ത ചോദ്യം -"നായര്‍ ആണോ അവള്‍?" അതിനു മറുപടി പറയാണ്ട് ഞാന്‍ ഫോണ്‍ വച്ചു. 

അങ്ങിനെ ഒരു മണിക്കൂര്‍ കൊണ്ട് ഞാന്‍ അവളുടെ വീട്ടില്‍ എത്തി. അവളുടെ അച്ഛന്‍ എന്നെ കണ്ടതും ഇറങ്ങി വന്നു. ഞാന്‍ ആ വീടിന്റെ മുന്നില്‍ നിന്നും അദ്ദേഹത്തോട് പറഞ്ഞു. "ഞാന്‍ ഒരു നമ്പ്യാര്‍ അല്ല, മലബാരിയും അല്ല. പക്ഷെ ഏതൊരു മനുഷ്യനും നിങ്ങളുടെ മകളെ സ്നേഹികുന്നതിനെകാലും കൂടുതല്‍ ഞാന്‍ അവളെ സ്നേഹിക്കുന്നു. നിങ്ങളുടെ സമ്മതം ഇല്ലാതെ അവളെ ഞാന്‍ വിവാഹം കഴിക്കില്ല. എനികവളെ അവളായിട്ടു തന്നെ ആണ് വേണ്ടത്. അവള്‍ അവള്‍ ആകുന്നതു നിങ്ങള്‍ എല്ലാവരും കൂടെ ഉള്ളപ്പോള്‍ ആണ്. തെക്കുള്ളവരും മനുഷ്യര്‍ ആണ്. എന്നെ നിങ്ങളുടെ മകള്‍ മനസ്സിലകിയത് കൊണ്ടാണ് അവള്‍ എന്നെ സ്നേഹിച്ചത്. അവളുടെ സന്തോഷം ആണ് നിങ്ങള്‍ക്ക് വേണ്ടത് എങ്കില്‍, അവളെ അവളായി കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ അച്ഛാ ഈ അവസാന ദിവസം എങ്കിലും ഞങ്ങളുടെ പ്രണയം താങ്കള്‍ അംഗീകരിച്ചു തരില്ലേ?" കണ്ണീരോടെ ഞാന്‍ അത് പറഞ്ഞു തീര്‍ത്തു. ഈ നമ്പര്‍ എങ്കിലും എല്കണേ എന്നാ പ്രാര്‍ത്ഥനയോടെ ഞാന്‍ അങ്ങേരുടെ മുഖത്ത് നോക്കി. അദ്ദേഹം എന്റെ തോളില്‍ തട്ടി കൊണ്ട് പറഞ്ഞു. "അവള്‍ എത്തിയിട്ടില്ല ബാങ്കില്‍ നിന്നും". "മോന്‍ വന്നു അകത്തു ഇരിക്ക് " 

അകത്തെ കയറി ഞാന്‍ ഇരുന്നു. അവളുടെ അച്ഛന്‍ ദയനീയ ഭാവത്തോടെ എന്നോട് പറഞ്ഞു -" അവള്‍ വിളിചിരിനു ഇച്ചിരി മുന്‍പേ, അനുവാദം ചോദിക്കാന്‍, അവള്‍ക്കു അവളുടെ കാമുകനെ കാണാന്‍ പോകണം എന്ന്"
"അയ്യോ! അവള്‍ എന്നെ തിരക്കി പോയതാണോ" - ഞാന്‍ ചാടി എഴുനേറ്റു. എന്നെ പിടിച്ചു ഇരുത്തി കൊണ്ട് അദ്ദേഹം തുടര്‍ന്നു -" അവളുടെ ഒരു കോളേജ് മേറ്റ്‌ പയ്യന്‍, നമ്പ്യാരും അല്ല നായരും അല്ല , നീ ഇപ്പം പറഞ്ഞ സ്നേഹം, സന്തോഷം അതൊക്കെ വേണമെങ്ങില്‍ അവള്‍ക് അവന്റെ കൂടെ പോണം എന്നും പറഞ്ഞു ഫോണ്‍ വിളിച്ചു കരഞ്ഞു അല്പം മുന്‍പ്. അവള്‍ അവന്റെ അടുത്താണ് പോയിരിക്കുന്നത്."

ഒരു 10 മിനിറ്റ് ഞാന്‍ ഒന്നും പറഞ്ഞില്ല. പറഞ്ഞാലും ആര് കേള്‍ക്കാന്‍, ആരെ ബോധിപ്പിക്കാന്‍, പണി കിട്ടിയത് എനിക്ക് തന്നെ ആണല്ലോ! ദൈവമേ, 8 മണിക്ക് വരാനുള്ള പണിയെകാളും വലുതായി പോയല്ലോ ഈ എട്ടിന്റെ പണി. ലാസ്റ്റ് ദിവസം ആയോണ്ടേ ആരുടേം മുന്നില്‍ ചമ്മാന്‍ ഇല്ല. എന്നാലും നാണക്കെട് ആയി പോയല്ലോ ഈശ്വരാ! 

"വരട്ടെ അച്ഛാ" - എന്നും പറഞ്ഞു അവിടെ നിന്നും മുങ്ങി, റോഡ്‌ മൊത്തം കട്ട ബ്ലോക്ക്‌ . എങ്ങിനെ ശ്രേമിച്ചാലും കൊല്ലം എത്തില്ല. തിരുവനന്തപുരത്ത് എനിക്ക് വേറെ പ്രേമവും ഇല്ല. ഫോണ്‍ വ്യ്ബ്രെറ്റ് ചെയ്യുന്നു, കുറെ നേരം ആയി ചെയുന്നു. ഞാന്‍ മൈന്‍ഡ് ചെയ്യുനില്ലായിരിന്നു. ഫോണ്‍ എടുത്തു നോക്കി, അമ്മയാണ്. ഫോണ്‍ എടുത്തു - " നീ വരുന്നുണ്ടോ? നിന്നെ കാത്തു ദെ ഇവിടെ 4 പെണ്ണുങ്ങള്‍ വന്നിരിക്കുന്നു " . ആ ശബ്ദത്തിന്റെ പിറകില്‍ വന്നതില്‍ ഒരു നസ്രാണി ഉള്ളതിന്റെ ബഹളം അമ്മുമ്മ വെയ്കുന്നത് എനിക്ക് കേള്‍ക്കമായിരിന്നു.