Kinder-Joy (കിണ്ടെർ-ജോയ് )
"എടാ, ഇത് തിന്നെടാ തടിയാ.."
അവൻ എന്റെ ചേട്ടന്റെ മോൻ. അവന്റെ അപ്പൻ മേടിച്ചു കൊണ്ടു വന്ന കിണ്ടെർ-ജോയ് എല്ലാം പൊട്ടിച്ചിട്ട് അതിനകത്തുള്ള പ്ലാസ്റ്റിക് ടോയ് ഉണ്ടാകുന്ന സാധനം മാത്രം പറക്കി കൊണ്ടു അവൻ അകത്തേക്ക് പോയി, ബാക്കി പകുതി സിറ്റ്ഔട്ടിൽ കിടക്കുന്ന കണ്ടു ചെറിയ ഒരു വിഷമം തോന്നീട്ടാണ് ഞാൻ അത് പറഞ്ഞത്.
ആദ്യമായി ഈ സാധനം ഞാൻ കാണുന്നത് 2009ഇലോ മറ്റോ ആണ്. രതീഷിന്റെ ചേട്ടന്റെ മോനു ഇത് വേണമെന്ന് അവൻ അച്ഛനോട് പറയുന്ന കേട്ടപ്പോ പുറത്തോട്ടു ഇറങ്ങിയ ഞാൻ ഒരു കടയിൽ കയറി
"ചേട്ടാ , 2 കിണ്ടെർ-ജോയി" , അയാൾ 2 എണ്ണം തന്നപ്പോൾ ഞാൻ 50 രൂപ കൊടുത്തു.
അയാൾ "10 രൂപ "
ഒരെണ്ണത്തിനു 5 രൂപ ആണെന്ന് കരുതി ഞാൻ പറഞ്ഞു
"ഇല്ല ചേട്ടാ, 10 രൂപ ചില്ലറ ഇല്ല "
അപ്പോൾ സൂപ്പർ പുച്ഛത്തോടെ കടക്കരാൻ -
"10 രൂപ കൂടി ഇങ്ങോട്ട് വരുമെന്ന് !!"
"ഈ കോഴി മുട്ടയെക്കാൾ ചെറുതായ ഈ സുനാപ്പിക്ക് 30 രൂപയോ?", 'പകച്ചു പോയി എന്റെ സാലറി സ്ലിപ്'
അന്ന് ഞെട്ടിയപ്പോൾ മുതൽ എനിക്ക് ഈ സാധനം ഇഷ്ടമല്ല.
തേക്കിന്റെ കൊമ്പ് കോതാൻ വന്ന മൂപ്പര് ഇറങ്ങുന്ന സമയം ആയിരിന്നു. അങ്ങേരു കാശ് മേടിക്കാൻ വന്നു നില്ക്കുന്നു. അമ്മ കാശ് എടുക്കാൻ പോയപ്പോ ഞാൻ ചുമ്മാ ചോദിച്ചു -
"വീട്ടിൽ പിള്ളേര് ഒണ്ടോ?"
" 2 പസംഗ ഇറുക്ക് "
"എന്നാ ചേട്ടൻ ഈ മിട്ടായി അവർക്ക് കൊണ്ട് കൊടുത്തോള് , ആ ചെക്കൻ ഇത് തിന്നില്ല "
"വേണ്ട സാർ, ഇപ്പൊ ഇത് അവന്ഗ്ഗല്ക്ക് കൊടുത്തു ഒരു വേള അവന്ഗ്ഗല്ക്ക് പിടിച്ചു പോച്ച് എന്ട്രാൽ നാളെ അവന്ഗെ കേട്ടാൽ എന്നാലെ വാന്ഗ കൊടുക്ക മുടിയാത്.., അന്ത കാസുക്ക് ഒരു കിലോ അരസ്സി കടക്കുവിന്ഗെ, സാധാരണ അരസ്സി ഇല്ലേ, നീന്ഗെ തിന്നര മാത്രി നല്ല അരസ്സി..."
ഒരു ശബ്ദം പോലും വായിൽ നിന്നു വരാതെ ഞാൻ തകർന്നു പോയി ഒരു മരം വെട്ടുക്കാരൻ തമിഴന്റെ മുന്നിൽ. ഒരു കാരണവും ഇല്ലാതെ ഞാൻ അയാളുടെ മുന്നിൽ നിന്നും വിയർത്തു കുളിച്ചു. അയാൾ, അല്ല അദ്ദേഹം എന്നിൽ ബാക്കി വച്ചത് ഒരു ലോഡ് ചിന്തകൾ ആയിരിന്നു...

ഞാനും ഒരേ ഒരു തവണ വാങ്ങി വില കേട്ട് ഞെട്ടിയതാ.
ReplyDelete