കൊഞ്ച് സാമ്പാര്‍
ചെന്നൈക്ക് പോയിട്ട് ഞാനും രതീഷും അഞ്ജുവും കൂടി വെറുതെ കറങ്ങാന്‍ പുറത്തിറങ്ങി,,, അപ്പോള്‍ അഞ്ജുവിന്റെ ഫോണേല്‍ ദിവ്യ വിളിക്കുന്നു, ആരാ ഇവരൊക്കെ എന്ന് ചിന്തിച്ചു കുഴയേണ്ട,, ഞാന്‍, രതീഷ്, അഞ്ചു, ദിവ്യ ഇവരെല്ലാം ക്ലാസ്സ്മേറ്റ്സ് ആണ്, അഞ്ജുവിന്റെ ഫര്താവ് ആണ് രതീഷ്.. അവര്‍ ചെന്നൈയില്‍ ആണ്,,, ദിവ്യയും അവളുടെ ഫര്താവ് ജയകൃഷ്ണനും കുഞ്ഞുമോന് ആയ പാക്കരനും; അവരും ചെന്നൈയില്‍ ആണ്, ഞാന്‍ ഇടയ്ക്കു പോയി അവരെ ശല്യപെടുതും, ഐഡിയ കിട്ടിയല്ലോ?? ബാക്ക് ടു സ്റ്റോറി,,
"എടീ, നിങ്ങള്‍ ഇവിടെ ഇല്ലേ??"- ദിവ്യയുടെ ചോദ്യം,,, " ഞങ്ങള്‍ ഒന്ന് കറങ്ങാന്‍ ഇറങ്ങിയതാ! എന്റെ ഒരു ഫ്രണ്ട്നു ഒരു ഡ്രസ്സ് വാങ്ങണം, നീ ഇപ്പം വരും വീടിലോട്ടു?"..
"പ്ഫ്ഹാ, ഞങ്ങള്‍ നിന്റെ വീടിന്റെ മുന്നില്‍ ഉണ്ട്.. നിനകൊക്കെ പോകുവണേല്‍ പറഞ്ഞിട്ട് പൊയ്കൂടെ!"- ദിവ്യ അലറി,, അമ്മായി കൂടെ ഉള്ളത് കാരണം അവള് അധികം തെറി പറഞ്ഞില്ല..
"ഞങ്ങള്‍ ഇപ്പം അങ്ങ് ഇതും, ഒരു ഒരു മണിക്കൂര്‍,, വെയിറ്റ് ചെയ്യുമോ?" - അഞ്ചു മൊഴിഞ്ഞു,,
"ഇല്ലെടി, അമ്മ ഉണ്ട്, കുറച്ചു ഷോപ്പിംഗ് ഉണ്ട്,, ഞാന്‍ നിങ്ങള്‍ക്ക് എന്റെ കൈ കൊണ്ട് ഉണ്ടാക്കിയ കറി തരാന്‍ വന്നതാ,, ഞാന്‍ ഈ കുപ്പി നിങ്ങടെ വാതിലിനു മുന്നില്‍ വച്ചിട്ട് പോകുവാ,, നാളെ പറ്റുവാണേല്‍ ഇങ്ങോട്ട് ഇറങ്ങാം.. ടാറ്റാ!"..
"ശോ! മോശം ആയി പോയി!", ഫോണ്‍ കട്ട് ചെയ്തു കൊണ്ട് അഞ്ചു ഞങ്ങളെ നോക്കി പറഞ്ഞു,,, ഇതൊന്നും ശ്രദ്ധിക്കാതെ അവളുടെ കണവന് കാര്‍ ഡ്രൈവിംഗ് തുടര്‍ന്നു..
ഒരു 3 മണിക്കൂര്‍ ശേഷം ഞങ്ങള്‍ വീട്ടില്‍ തിരികെ എത്തി.. നോക്കുമ്പോള്‍ അതാ ഒരു ഹോര്‍ലിക്ക്സ് കുപ്പിയില്‍ ഒരു സാധനം,, തുറന്നു നോക്കി,, സാമ്പാറിന്റെ മണം ഒക്കെ ഉണ്ട്,, "കണ്ടു പടിക്കെടീ"- അതും മണപ്പിച്ചു കൊണ്ട് രതീഷ് അന്ജുവിനെ ശകാരിച്ചു,, "സാംബാര്‍ ഉള്ള സ്ഥിതിക്ക് ഇന്ന് രാത്രി ദോശ ചുടാം"- അഞ്ചു തീരുമാനം എടുത്തു.. അവളുടെ ഉണക്ക ചപ്പാത്തി തിന്നു മതിയായ ഞാന്‍ ആനന്ടചിതനായി,, :).. അങ്ങിനെ ഒരു 9 മണിക്ക് ഞങ്ങള്‍ ദോശയും സാമ്പാറും കഴിച്ചു,, സംബാരിന്റെ ലഗേജിനുള്ളില്‍ അപ്രതീക്ഷിതമായി ഞങ്ങള്‍ കൊഞ്ച് കണ്ടു ഞെട്ടി,, അവളുടെ ഓരോരോ പരീക്ഷണങ്ങള്‍ എന്നും പറഞ്ഞു കൊണ്ട് ഞങ്ങള്‍ ദോശകള്‍ തിന്നു മുഴുമിപ്പിച്ചു..
തിന്നു ഏമ്പക്കം വിട്ടപ്പോള്‍ ദിവ്യയോട് നന്ദി പറയണം എന്നൊരു തോന്നല്‍ വന്നു,, ഉടനെ ഫോണ്‍ എടുത്തു വിളിച്ചു -" എടീ നിന്റെ കൈപുണ്യം അപാരം തന്നെ,, നല്ല ഒന്നാംതരം സാംബാര്‍,,, നീയാണോ വച്ചത് അതോ അമ്മായി ആണോ? - ഞാന്‍ സ്നേഹത്തോടെ ചോദിച്ചു..
"പ്ഫ്ഹാ തെണ്ടീ, എന്റെ കൊഞ്ച് തീയലിനെ കളിയാക്കുന്നോ??"-
കഷ്ടം തന്നെ സർ!!!!!
ReplyDelete