അദൃശ്യ കുടിയൻ
കൊറേ അലഞ്ഞു അവസാനം ഒരു വീട് വാടകയ്ക്ക് ഒപ്പിച്ചു. 2 അറ്റാച്ച്ഡ് ബെഡ്റൂം, ഹാൾ കിച്ചൻ, വർക്ക്‌ഏരിയ, പോർച്ച്. 8000 വാടക. ഭാര്യ വരുമെന്നും പറഞ്ഞാണ് വീട് എടുത്തത് എങ്കിലും ഇത് വരെ അവളുടെ ട്രാൻസ്ഫെർ ശരി ആയിട്ടില്ല. അവൾ വരുന്ന വരെ ഒറ്റയ്ക്ക് താമസിക്കണം.
ആദ്യ ദിവസം ഫ്രിഡ്ജ്, കുറച്ച കസേര , അല്ലറ ചില്ലറ സാധനം ഒക്കെ വാങ്ങി, കൂടെ കുറച്ച അപ്പുറത്ത് താമസിക്കുന്ന വിനയൻ വന്നിരിന്നു. എല്ലാം അടുക്കി വെച്ചിട്ട് ഓട്ടോക്കാരനെയും പറഞ്ഞു വിട്ടിട്ട് ഓർമ്മകൾ അയവിറക്കാൻ പോയി ഒരു ഫുൾ ബക്കാർഡി മേടിച്ചോണ്ട് വന്നു 3 പെഗ് വീതം അടിച്ചിട്ട് അവൻ ടാറ്റാ പറഞ്ഞു പോയി. ഞാൻ അവിടെ ഉള്ള കട്ടിലിൽ, ഞാൻ കൊണ്ട് വന്ന മെത്തയിൽ കിടന്നു മധോന്മാത്താൻ ആയി ഒറങ്ങി. ഒറക്കത്തിന്റെ മയക്കത്തിൽ മുടിഞ്ഞ കൂർക്കം വലിയുടെ ശബ്ദം. അടുത്തൊന്നും വേറെ വീടില്ല. എന്റെ കൂർക്കം വലി ഞാൻ തന്നെ കേൾക്കുന്ന പ്രതിഫാസം. ഫാര്യ (എന്റെ സ്വന്തം) പറഞ്ഞു കേട്ടിട്ടുണ്ട് ഞാൻ കൂര്ക്കം വലിക്കും എന്ന്. അഹ് , പുല്ല് . എന്തേലും ആവട്ടെ എന്നും പറഞ്ഞു മൂടി പുതച്ചു കിടന്നു ഉറങ്ങി. രാവിലെ എണീച്ചു വൃത്തി ആക്കാൻ നോക്കിയപ്പോൾ ബക്കാർഡി കുപ്പി കാലി. ഓഹോ. അപ്പൊ 3 പെഗ് വരെ എന്നിയപ്പോൾ ബോധം പോയാർന്ന്, അല്ല്യോ? എല്ലാം വൃത്തി ആക്കി ആപ്പീസിൽ പോയി.

ദിവസങ്ങൾ കടന്നു പോയി. ട്രാൻസ്ഫർ ഒന്നും ആയില്ല. ഞാൻ എല്ലാ ആഴ്ചയും ശനി, ഞായർ ദിവസങ്ങളിൽ നാട്ടിൽ പോകും. തിങ്കൾ രാത്രി വിനയനും ചിലപ്പോൾ അരുണനും ആയി കള്ളു കുടിക്കും. എന്നിട്ട് അവന്മാർ അവരോരുടെ വീട്ടിൽ പോകും. ഞാൻ ഉറങ്ങും. കൂർക്കം വലി കേൾക്കും. മൈൻഡ് ചെയ്യാണ്ട് പിന്നേം കിടന്നു ഉറങ്ങും. രാവിലെ എണീക്കുമ്പോൾ കുപ്പി പിന്നേം ഗാലി. ആരും കുപ്പി തീർതതായി ആർകും ഓർമയും ഇല്ല.
അതിനിടെ മഞ്ഞപിത്തം പോലൊരു സാധനം വന്നു. കഴുത്തിൽ കൂതറ വള്ളി പോലത്തെ സാധനവും വെള്ള കോട്ടും ഇട്ട കാപാലികൻ എന്നോട് ഇപ്രകാരം അരുൾ ചെയ്തു -"ഒരു വർഷത്തേക്ക് കുടിക്കരുത്"
പുച്ഛത്തോടെ ഞാൻ ആസ്കി - "കുടിച്ചാൽ ?"
"ഒരിക്കലെ അനിയൻ കുടിക്കതോള്, പിന്നെ വിഷമത്തിൽ കൂട്ടുക്കാർ കുടിചോളും "
ആശ നശിച്ചവനെ പോലെ അവിടം വിട്ടു ഇറങ്ങി.
പുച്ഛത്തോടെ ഞാൻ ആസ്കി - "കുടിച്ചാൽ ?"
"ഒരിക്കലെ അനിയൻ കുടിക്കതോള്, പിന്നെ വിഷമത്തിൽ കൂട്ടുക്കാർ കുടിചോളും "
ആശ നശിച്ചവനെ പോലെ അവിടം വിട്ടു ഇറങ്ങി.
ലീവ് കഴിഞ്ഞ ചെന്ന അടുത്ത തിങ്കൾ വൈകിട്ട് കൃത്യം ആയി ധാ വന്നു നില്ക്കുന്നു പാപികൾ. അരുണൻ അമേരിക്ക വരെ B1 വിസായിൽ പോയിട്ട് വന്നത്രെ. പ്രേമത്തിലെ അബ്സിന്തെ ഇല്ലേ അതിനെക്കാൾ വീര്യം കൂടിയ എന്തോ കൊണ്ട് വന്നിടുണ്ട് എന്ന്. STROH (സ്ട്രോ) എന്നാണ് പേര്. "പിന്നെ.." അമ്മാവന്റെ കടയിൽ പണ്ട് രണ്ടു രൂപയ്ക്കു ഡ്രിങ്ക്സ് മേടിച്ചാലും സ്ട്രോ ഫ്രീ ആയിരുന്നു. മ്ലേച്ചൻമാർ. അവരുടെ വീട്ടില് ഫാര്യമാർ ഉള്ളോണ്ട് ഇവിടെ ഇരിന്നു കുടിച്ചോട്ടെ എന്ന്. "അഹ് , കുടി". സ്പർശന സുഖം ഇലെല്ലും ദർശന പുണ്യം എങ്കിലും ഉണ്ടല്ലൊ. എന്തോ അല്കഹോൾ എണ്പതു ശതമാനത്തിന്റെ കണക്കു ഒക്കെ പറഞ്ഞും, അമേരിക്കൻ തള്ളലുകൾ തള്ളിയും അത് കഷ്ടിച്ച് 150മില്ലി അടിചേച്ചു കുപ്പിയും കൊണ്ട് അടുകളയിൽ വെച്ചിട്ട് അവന്മാർ പോയി. ഒരു സമാധാനത്തിനു കളർ എങ്കിലും കിട്ടാൻ വേണ്ടി ഞാൻ ഒരു കട്ടൻ ചായ ഉണ്ടാക്കി സിപ്പി സിപ്പി മോന്തി. ഒരു കുടിയന്റെ രോദനം.
ന്യൂസ് ചാനലിലെ കൂതറ ചർച്ചകൾ കണ്ടു മടുത്തു പോയി കട്ടിലിൽ കിടന്നു. ഉറങ്ങി ഒരു പാതി , പാതിര, പാതിരാ, രാത്രി ആയപ്പോ എന്റെ കൂർക്കംവലി കേട്ട് ഞാൻ ഉണർന്നു. മുള്ളിയേക്കാം എന്നു മനസ്സിൽ ഉറപ്പിച്ചു ടോയിലേറ്റ് ലക്ഷ്യമാക്കി ഞാൻ നീങ്ങി. മുള്ളി തുടങ്ങിയപ്പോൾ ആണ് എനിക്ക് അത് മനസ്സിലായത്. ഞാൻ പ്രവർത്തിപ്പിക്കുന്ന യന്ത്രത്തിൽ നിന്നും അല്ല ശബ്ദം വരുനത്. ഛെ. അതല്ല. മുള്ളുന്ന കാര്യം അല്ല. കൂർക്കം വലിയുടെ കാര്യം. പോലീസുകാരനെ കണ്ട ഹെൽമെറ്റ് ഇല്ലാത്ത ന്യൂജെൻ ഫ്രീക്കനെ പോലെ മുള്ളൽ സടൻ ബ്രേക്ക് ഇട്ടു നിന്നു. നല്ല ഒന്നാംതരം ഡിസ്ക് ബ്രേക്ക്.
ആരെ വിളക്കും. വീട്ടിന്റെ അകത്തു നിന്ന് ആണ്ണല്ലോ ശബ്ദം. പൊതുവെ എല്ലാവരുടെയും മുന്നിൽ ധൈര്യം ഉണ്ടെന്നു കാണിക്കുന്ന ശരാശരി മലയാളിയെ പോലെ ഉള്ള ഞാൻ അടുകളയിൽ കേറി പിച്ചാത്തി എടുക്കാൻ രണ്ടും കല്പ്പിച്ചു അടുകളയിലേക്ക് ഓടി. ഓടി കേറി ലൈറ്റ് ഇട്ടു.
"മൂഞ്ചി "
ശബ്ദം അടുകളയിൽ തന്നെയാണ്. അടുകള സ്ലാബിന്റെ മേലിൽ നിന്നും ആണു ആ കൂര്ക്കംവലി ശബ്ദം. എനിക്ക് എന്തേലും കൊഴപം ഒണ്ടോ എന്നറിയാൻ ഞാൻ കണ്ണും ചെവിയും ഒക്കെ തിരുമ്മി നോക്കി. യെസ് , ഐ ആം ദി റൈറ്റ്. ആ കുപ്പി ഏതാണ്ട് 20മില്ലി ബാക്കി മാത്രമായി സ്ലാബിന്റെ അങ്ങേ തലക്കൽ ഇരിക്കുന്നു. വിയർത്തു കുളിച്ചു പരവശനായി എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പകച്ചു നിന്ന്. പെട്ടന്ന് കൂർക്കം വലി ഒരു ഞരങ്ങൽ ആയി മാറി .
"അയ്യോ , അമ്മെ , ആാഹ്ഹ്, ഗ്ര്ർ , പ്ര്ർ , മ്ര്ർ " ഒരു മനുഷ്യന്റെ സ്വരം വളരെ വ്യക്തം ആയി കേട്ട ഞാൻ എല്ലാ കഥയിലും സംഫവിക്കുനത് പോലെ വെട്ടിയിട്ട വാഴ പോലെ ബോധം കെട്ട് വീന്നു.

രാവിലെ ഏതാണ്ട് ഏഴു മണി അടുപ്പിച്ചാണ് എനിക്ക് ബോധം വന്നത്. വന്നപ്പാടെ അടുകളയിലെ സകല സാധനങ്ങളും തകിടം മറിഞ്ഞു കിടക്കുന്നു. അടുകള സ്ലാബിന്റെ അടിയിൽ കിടന്ന സകല പാത്രങ്ങളും അവിടേം ഇവിടേം ഒക്കെ കിടക്കുന്നു, ആരോ വെപ്രാളത്തിൽ എന്തൊക്കെയോ ചെയ്ത പോലെ. അപ്പോൾ തന്നെ തലേന്ന് കുടിക്കാൻ വന്ന തെണ്ടികളെ വിളിച്ചു വരുത്തി. അവന്മാർ ഞാൻ പറഞ്ഞതൊക്കെ കേട്ടു . ഞാൻ മഞ്ഞപിത്തം ആയോണ്ട് കുടിക്കില്ല എന്ന് ഉറപ്പുള്ള അവന്മാർ അവിശ്വാസം ഒന്നും പറഞ്ഞില്ല. കൊറേ ആലോചിച്ചു. പോലീസിൽ ഒന്നും പറയാൻ പറ്റില്ല. ആരും വിശ്വസിക്കില്ല. രാത്രി അവർ കൂടി വരാം എന്നും പറഞ്ഞു പോയി.
രാവിലെ ഇറങ്ങി അപ്പുറത്തും ഇപ്പുറത്തും ഒക്കെ നൈസ് അയി ഒന്ന് തിരക്കി. അപ്പൊ കേട്ട കഥ. അവിടെ പണ്ടൊരു വർഗീസ് ചേട്ടൻ ഉണ്ടായിരിന്നു. എന്നും ഒരു പൈന്റ് ജവാൻ റം വെള്ളം ചേർക്കാണ്ട് കുടിച്ചു കൊണ്ടിരുന്ന പുള്ളി, ആ പഞ്ചായത്തിലെ ബിവറെജ് പൂട്ടിയത് അറിഞ്ഞു ഹൃദയം പൊട്ടി മരിച്ചു അത്രേ. പ്രേതം തന്നെ ആണെന്ന് ഞങ്ങൾ ഉറപ്പിച്ചു.

രാത്രി ഞങ്ങൾ ഒരു ഫുൾ മേടിച്ചു അടുകളയിൽ കൊണ്ട് വെച്ചു. എന്നിട്ട് കൊന്തയും, കുരിശും , വെള്ളിയും, സന്തോഷ് പണ്ഡിറ്റ്ഇന്റെ ഒരു ഫോട്ടോയും ആയി കാത്തിരിന്നു. അന്ന് ഒന്നം സംഭവിച്ചില്ല. ഫുൾ രാവിലെ അരുണൻ തന്നെ കൊണ്ടു പോയി. ലീവ് എടുത്തു അന്ന് തന്നെ വീട് മാറാൻ ഞാൻ തീരുമാനിച്ചു. അവന്മാരും വന്നു. പെട്ടി ഓട്ടോയും വന്നു. വിനയന്റെ വീട്ടിൽ തല്കാലം സാധനങ്ങൾ എല്ലാം കൊണ്ട് വെയ്ക്കണം. ഓരോ മുറിയും ഒഴിച്ചു ഒഴിച്ച് സാധനങ്ങൾ ഓട്ടോയിൽ ആക്കി. ആടുകള സ്ലാബിന്റെ അടിയിൽ കിടക്കുന്ന സ്പൂൺ ശ്രദ്ധയിൽ പെട്ട ഞാൻ കുനിഞ്ഞു അത് എടുത്തു. യാദ്രിശ്ചികമായി എന്റെ നോട്ടം ആ സ്ലാബിന്റെ അടിയിലെ മതിലിൽ പതിഞ്ഞു.
ആ മതിലിൽ എന്തോ സ്പൂൺ കൊണ്ട് എഴുതി വച്ചിരിക്കുന്നു, ഞാൻ താഴോട്ടു ഇറങ്ങി സൂക്ഷിച്ചു നോക്കി വായിച്ചു - "എന്ത് പട്ടി-കൂതറ സാധനം ആടാ മലരുകളെ ഇത്, ഞാൻ ഇപ്പൊ വീണ്ടും ചാകുവേ :( :( :( :( "
വൃത്തികെട്ടാ സാധനം കുടിയ്ക്കാൻ കൊടുത്തിട്ട് അത് ബ്ലോഗ് പോസ്റ്റും ആക്കുന്നോ??ഹാ ഹാ ഹാാ.
ReplyDelete