വാട്ട്സാപ്പ് ഗ്രൂപ്പ് കഥ
Disclaimer – അമ്മച്ചിയാണേ ഇതിലെ കഥാപാത്രങ്ങൾക്ക് നിങ്ങളുടെ കുഞ്ഞമ്മേടെ മോളുമായോ, കൊച്ചച്ചന്റെ മോനുമായോ ചായയോ കാപ്പിയോ സോഡയോ തോന്നിയാൽ അത് സത്യമല്ലെന്നും, ഈ കഥ സത്യമാണെന്ന് കരുതി ജീവിച്ചിരിക്കുന്നവരെ മരിച്ചവരുമായി ബന്ധിപ്പിക്കാൻ ശ്രമികരുത് എന്നും ഞാൻ കരഞ്ഞു കാലിൽ പിടിച്ച് അപേക്ഷിക്കുന്നു .
സ്കൂളിലെ വാട്ട്സാപ് ഗ്രൂപ്പിൽ ഒരുത്തനെ ഇടയ്ക്ക് ഇടയ്ക്ക് കാണാറില്ല. ബാക്കി എല്ലാവരും മിക്കവാറും ആക്റ്റീവ് ആണ്. ആകാമല്ലോ! പട്ടിണി കിടന്നിട്ടില്ലാത്ത.. തിന്നു വയറും, കവിളും, ശരീരം മൊത്തം ഒരിക്കലും പൊട്ടാത്ത ബലൂണ്‍ പോലെ വീർത്ത എന്നെ പോലെ സമയം ഉള്ള മാന്യന്മാർക്ക് എന്നും പതിവായി കേറി നിരങ്ങാമല്ലോ?
സ്ഥിരം ടോപിക്സ് – പൊങ്ങച്ച കഥകൾ,തള്ളലുകൾ, രാഷ്ട്രീയം, സിനിമ, പരദൂഷണം, പിന്നെ തുണി മേടിച്ചത് മുതൽ വണ്ടിക്ക് കാറ്റ് അടിച്ചത് വരെ ഇതിൽ പെടും. ഏതു വിഷയം ആണേലും ഇഷ്ടം പോലെ അഭിപ്രായം കാണും. അടി ആവും. ചിലപ്പോ അടി തുടങ്ങിയപ്പോൾ വാദിച്ചവർ ഒരു കോഫി ഒക്കെ അടിച്ചു കഴിഞ്ഞു വന്നു ഇതൊന്നും ഓർക്കാതെ നല്ല സുന്ദരമായി വിഷയത്തെ എതിർക്കും. ചിലർ ഭാര്യ പിണങ്ങുന്ന പോലെ പിണങ്ങി പോകും, ചിലരെ മെയിൻ മുതലാളി (അഡ്മിൻ ) ചവിട്ടി പുറത്താക്കും , ഞങ്ങടെ ഈ കഥ നടക്കുന്ന ഗ്രൂപ്പിൽ ഞാൻ ഉൾപടെ 7 മൊതലാളിമാർ ഉണ്ട്… ചിലർ അമ്മാവന്മാരെ പോലെ പോയി വിളിച്ചോണ്ട് വരും. (വീണ്ടും ആഡ് ചെയ്യും). എല്ലാം കോമ്പ്ലിമെന്റ്സ് ആക്കും. വേറെ രാജ്യത്തിലും ഫൂകണ്ടതിലും ഒള്ള ചെല്ലന്മാരും ചെല്ലകിളികളും പാതിരാത്രിയിൽ അവരവരുടെ അഭിപ്രായം കുറിചേച്ചും പോകും. അന്ന് പുഷ്കരമായി ശുഫരാത്രി പറഞ്ഞു പിരിഞ്ഞിട്ടു രാവിലെ ഇത് തന്നെ വീണ്ടും തുടങ്ങും. ഒരു ശരാശരി വാട്ട്സാപ് ഉപഫോക്താവിന്റെ ഗ്രൂപ്പ് മെസ്സേജ് പിഴിഞ്ഞാൽ ഇത്രത്തോളം കറ കാണും. ഛെ, സാറി, ഇത്രത്തോളം കന്റെന്റ്റ് കാണും.
കഥ നടക്കുന്ന കാലം – അങ്ങിനെ പത്തു പൈസയുടെ ഉപയോഗമില്ലാതെ സമയം നശിപ്പിച്ചു കൊണ്ട് ഗ്രൂപ്പിൽ കറങ്ങി നടക്കുന്ന കാലം.
ഈ കഥയിലെ നായകന് ഒരു പേര് ഇടണമ്മല്ലോ ? അവന്റെ പേര് വച്ചാൽ എന്റെ അഡ്മിൻ പദവി രാജി വെക്കേണ്ടി വരും എന്നുള്ളത് കൊണ്ട് നമുക്ക് അവനെ ‘നിവിൻ പോളി’ എന്ന് വിളിക്കാം. ലുക്ക് കൊണ്ട് അവനു ചേരില്ല. ആഹ്, പോട്ടെ, കഥയിൽ എങ്കിലും അവനു അല്പം സൗന്ദര്യം ഉണ്ടെന്നു തോന്നിച്ചോട്ടെ.

കഥ – പൊതുവെ അവനെ വല്ലപ്പോഴും മാത്രമേ ഗ്രൂപ്പിൽ കാണൂ. അവനു എന്തോ ലോ പ്രൊഫൈൽ ജോലി ആണെന്ന് അറിയാം. ആരുമായി വലിയ കമ്പനി ഒന്നും അവനില്ല. മിക്കവാറും പേർ അവന്റെ നമ്പർ പോലും ആഡ് ചെയ്തിട്ടില്ല. അവൻ ഇട്ടിരിക്കുന്ന ‘നിവിൻ പോളി’ പ്രൊഫൈൽ പിക് നോക്കിയാകും അവർ അവനെ മനസ്സിലാകുക. അവനു ഫോണ്‍ അധികം ഉപയോഗിക്കാൻ ഒന്നും അറിയില്ല എന്നാന്നു ഞങ്ങളുടെ ഏകദേശ ധാരണ. വല്ലപ്പോഴും വരും. ഒരു ‘ഹൈ’ പറയും. ചിരിക്കുന്ന സ്മൈലി ഇടും.പൊട്ടി ചിരിക്കുന്ന സ്മൈലി ഇടും. ടാറ്റാ പറയും, കൈ വീശൽ സ്മൈലി ഇടും, പോകും. പിന്നെ ഒരു 10 ദിവസം കാണില്ല. ഇതാണ് ഞങ്ങടെ ഗ്രൂപ്പിൽ അവന്റെ ഒരു ഇത്. ഏതു ?
അവന്റെ ആർക്കോ അസുഖം എന്തോ ഉണ്ടെന്നു ആരോ എപ്പോഴോ പോസ്റ്റ് ഇട്ടത് കണ്ടു. പോസ്റ്റ് ഇട്ടവൻ വേറെ ആരോ പറഞ്ഞു അറിഞ്ഞതാണ് അത്രേ. അറിയാവുന്ന ആളുകൾക് പ്രശ്നം ഉണ്ടെന്ന പോസ്റ്റ് കണ്ടാൽ , പ്രേതെകിച്ചു സാമ്പത്തികം വേണ്ടി വരും എന്നാ പോസ്റ്റ് കണ്ടാൽ , പിന്നെ നമ്മൾ ഒടുക്കത്തെ ബിസി ആയിരിക്കും. അന്ന് ഒബാമക്ക് മെയിൽ അയചിട്ട് വീട്ടിൽ പോണം എന്നാ ഒരു ഫീൽ ഒക്കെ വരുത്തി നമ്മ മുങ്ങും. ഒരു ശരാശരി മലയാളിയുടെ ഇമ്മാതിരി സമയത്തെ പ്രവർത്തി കണ്ടാല്ൽ …… , ശോ , ഈ ഡയലോഗ് ഞാൻ ആൾറെഡി പറഞ്ഞു അല്ലെ.

അപ്പൊ മെയിൻ ത്രെഡ് ഓടിക്കാം. ഒരു ദിവസം ഉച്ചക്ക് അവന്റെ ഒരു മെസ്സേജ് കണ്ടു.
[Nivin Pauly]
ഡിയർ ഫ്രണ്ട്സ്, ഞാൻ ഇന്ന് കൂടിയേ ഈ ഗ്രൂപ്പിൽ കാണുകയുള്ളൂ. അമ്മക്ക് ഒരു അസുഖം ഉണ്ട്. അതിനു കുറെ ചെലവ് ഉണ്ടായിരന്നു. എപ്പോഴും ആശുപത്രിയിൽ പോകണം. നാളെയും പോകണം. നാളെ പോകാൻ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്. അപ്പൊ ഈ ഫോണ്‍ കൊടുത്തു കാശ് മേടിച്ചു പോവുകയാണ്. വേറെ ഒരു ഫോണ്‍ കിട്ടും, ചെറുത് .. പക്ഷെ അതേൽ വാട്സ്അപ്പ് ഉണ്ടാവില്ല. ടേക്ക് കെയർ ഓൾ..
[കിണിക്കുന്ന സ്മൈലി ][കിണിക്കുന്ന സ്മൈലി ] [വാ തുറന്നു കിണിക്കുന്ന സ്മൈലി ] [കൈ വീശുന്ന സ്മൈലി ]

കൊറേ നേരത്തേക്ക് നിശബ്ദത. പിന്നീട് അങ്ങോട്ട് ദുഖത്തിന്റെ സ്മൈലി ഘോഷയാത്ര ആയിരിന്നു.
[ദുഃഖം സ്മൈലി]
[ഫയങ്കര ദുഃഖം സ്മൈലി]
[തൊള്ള കൊറച്ചു തുറന്നു നിലവിളി സ്മൈലി]
[തൊള്ള മൊത്തം തുറന്നു നിലവിളി സ്മൈലി ]
………….
………….
[വാ പൂട്ടി സീൽ വച്ച സ്മൈലി ]
[ദുഃഖം സ്മൈലി]
[ഫയങ്കര ദുഃഖം സ്മൈലി]
[തൊള്ള കൊറച്ചു തുറന്നു നിലവിളി സ്മൈലി]
[തൊള്ള മൊത്തം തുറന്നു നിലവിളി സ്മൈലി ]
………….
………….
[വാ പൂട്ടി സീൽ വച്ച സ്മൈലി ]
അങ്ങിനെ വൈക്കുന്നേരം സണ്ണി ലിയോണ്‍ സാരി ഉടുത്ത ഫോട്ടം ആരാണ്ട് ഫോർവേഡ് ചെയ്ത പോസ്റ്റ് വന്നപ്പോ ഗ്രൂപ്പ് വീണ്ടും വാചാലമായി. പകച്ചു നിന്ന ഞങ്ങൾ ടോപികുകളിൽ നിന്നും ടോപികുകളിൽ നിന്നും പിന്നേം ടോപികുകളിലേക്ക് പ്രാന്തന്മാരെ പോലെ സഞ്ചരിച്ചു. ഒടുവിൽ നാട്ടിലെ എല്ലാ പ്രശ്നങ്ങളും സംവാദം നടത്തി ശെരിയാക്കിയ ഞങ്ങൾ നിവിൻ പോളിയുടെ വിഷയത്തിലേക്ക് കടന്നു.
[ഇടക്ക് കേറി പറയുന്നതിൽ ക്ഷമിക്കണം, ഇല്ലേലും എനിക്കൊരു ചുക്കും ഇല്ല (actually ചുക്ക് is costly , reconsider ),,, ആണോ? വില കുറഞ്ഞ എന്തേലും പറയണോ ? എന്നാൽ എനിക്കൊരു democracyയും ഇല്ല. എന്റെ കഥയുടെ ഇടക്കല്ലേ ഞാൻ കയറുന്നെ. ഈ എല്ലാ രാത്രിയിലും ചാനലിൽ കാണിക്കുന്ന സംവാദം കൊണ്ട് കൊറേ തെറി പിള്ളേര് പഠിക്കും എന്നല്ലാണ്ട് ആർക്കേലും എന്തേലും ഉപകാരം ഉണ്ടായിട്ടുണ്ടോ ? ബ്ലൂടി മ്ലേച്ചൻസ് ]

ഞങ്ങൾ എല്ലാവരും താടി വച്ച ബ്രിട്ടാസ്സ്നെ പോലെ കൂലംകേഷമായി സംവദിച്ചു.
[Start of Discussion]
അവൻ നമ്മുടെ ക്ലാസ്സ്‌മേറ്റ് ആണെന്ന് ഇടയ്ക്കു ആരോ ഞങ്ങളെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു. അവനു വേണ്ടി ഞങ്ങൾ ഗ്രൂപ്പിൽ സംസാരിച്ച വിഷയത്തിൽ എന്ത് കൊണ്ടെന്നു അറിയില്ല , ഒബാമ. ക്ലിന്റാൻ, അച്ചു മാമാ, ചാണ്ടിചൻ , മാണി. രവി പിള്ള , അബ്ദു റബ്ബ് , നിഷാന്തിനി ടീച്ചർ , സരിത, കവിത തുടങ്ങിയ ഒരുപാട് പ്രമുഖർ ഗ്രൂപ്പിൽ കേറി ഇറങ്ങി പോയി. (ഏതു കവിത? അത് പിന്നെ നമ്മൾ 10B പഠിക്കുമ്പോൾ 9C യിൽ ജർമ്മനി എന്ന് ഇരട്ട പേര് ഉള്ളൊരു പീസ് ഉണ്ടായിരിന്നു , ഓർമ ഉണ്ടോ ? അഹ് , അതാണ് കവിത ) . അവന്റെ പേരും ഇടയ്ക്കു ആരോ പറയുന്ന പോലെ കേട്ടു.
“എങ്ങിനെ എങ്കിലും അവനെ സഹായിചില്ലേൽ നമ്മൾ ഒക്കെ ക്ലാസ്സ്‌മേറ്റ്സ് ആണെന്ന് പറയുന്നതിൽ എന്ത് അർത്ഥം” എന്നൊരു വിഫാഗം
” അങ്ങിനെ ആയാൽ ലാൽ ജോസ് വരെ നമ്മളെ പുച്ചിചു പുഷ്പിണി ആക്കില്ലേ” എന്നൊരു വിഫാഗം.
“ഇത് അങ്ങിനെ വിട്ടു കൊടുക്കാൻ പറ്റില്ല” – എന്നൊരു വിഭാഗം
“പിരിവ് ഇട് , ഞാൻ മുൻകൈ എടുത്ത് നോക്കി ചെയ്യേണ്ടത് ചെയ്യാം ” – എന്ന് ‘അജു വർഗീസ് ‘ പറഞ്ഞതോടെ ആ അടി അന്നത്തേക്ക് ഒതുങ്ങി. അജു വർഗീസ് എന്ന പേരും ഗ്രൂപിലെ നില നില്പിന് വേണ്ടി ഞാൻ സൗകര്യപൂർവ്വം ഇട്ടതാ ട്ടോ. (മരപ്പട്ടി എന്നാ ശരിക്കും അവനെ വിളികേണ്ടത്)
[End of Discussion]

അങ്ങിനെ പിറ്റേന്നു രാവിലെ ഒരു 10 മണി ആയപ്പോൾ തന്നെ , അജു ഞങ്ങൾക്ക് ആ സന്തോഷപൂർവമായ മെസേജ് അയച്ചു. അവൻ ആ പുണ്യ കർമം ചെയ്തിരിക്കുന്നു. നെറ്റിൽ കയറി നിരങ്ങി ഇറങ്ങി വാട്സപ്പ് ഉപയോഗിക്കാൻ പറ്റിയ ഏറ്റവും വില കുറഞ്ഞ മൊബൈൽ ഫോണ്‍ അവൻ ഓർഡർ ചെയ്തിരിക്കുന്നു. ഏതോ ചൈനീസ് ബ്രാൻഡ് ഫോണ്‍. 999/- രൂപ്പക്ക് കിട്ടിയത്രേ. ആരെയോ വിളിച്ചു ചോദിച്ചു നിവിന്റെ അഡ്രസ് ഒപ്പിച്ചു അങ്ങോട്ട് വണ്ടി കേറ്റി വിട്ടിടുണ്ട് അത്രേ. ഗ്രൂപ്പിലെ ബാക്കി 16 പേരും Rs. 62.4375/-, റൗണ്ട് ചെയ്തു 63 കൂവാ വെച്ച് അവന്റെ ബാങ്ക് അക്കൌണ്ടിൽ ഇട്ടു കൊടുകണം.
സന്തോഷ സ്മൈലി ഘോഷയാത്ര
[കൈ അടി സ്മൈലി ]
[തള്ളവിരൽ പൊക്കിയ സ്മൈലി ]
[നടുവിരൽ പൊക്കിയ സ്മൈലി ] ———- തെറ്റിപോയി , സ്മൈലി മാറിപോയി , ക്ഷമികണം ,
………………………..
“അവൻ വല്ല ബംഗാളിയുടെ കയ്യിൽ നിന്നും സെകന്റ് ഹാൻഡ് മേടിച്ചു കാണമോ?
സന്തോഷ സ്മൈലി ഘോഷയാത്ര അപ്പൊ ബ്രേക്ക് ഇട്ടു നിന്നു .
അവൻ തെളിവിന്റെ സ്നാപ് അയച്ചു തന്നു . വീണ്ടും സന്തോഷ സ്മൈലി ഘോഷയാത്ര
[കൈ അടി സ്മൈലി ]
[തള്ളവിരൽ പൊക്കിയ സ്മൈലി ]
[തൊള്ള തുറന്നു ചിരി സ്മൈലി]

അങ്ങിനെ ഞങ്ങൾ അവനെ സഹായിച്ചു. പുണ്യ പ്രവർത്തിയിൽ അങ്ങോട്ടും ഇങ്ങോട്ടും എല്ലാവരെയും പുകഴ്ത്തി പറഞ്ഞു ഞങ്ങൾ വീണ്ടും ഗ്രൂപ്പിലെ മാതൃക മെംബേർസ് ആയി… ശുഫം
[കൈ തൊഴുന്ന സ്മൈലി ] – 5 എണ്ണം
[കൈ തൊഴുന്ന സ്മൈലി ] – 5 എണ്ണം
പിന്നാമ്പുറം
ആ [Start of Discussion] ഇന്റെയും [End of Discussion] ഇന്റെയും ഇടയ്ക്ക് അവന്റെ അമ്മയെ കുറിച്ച് ആരും ഒരു വാക്ക് പോലും മിണ്ടിയില്ല. സംസാരം മൊത്തം ഏതു ഫോണ്‍ വാങ്ങണം, മോഡൽ, ബജറ്റ് എന്നിവയെ ചൊല്ലി ആയിരിന്നു.
ഫോണ്‍ കിട്ടിയ അവൻ കുറച്ചു ദിവസം കഴിഞ്ഞു അയച്ച ആദ്യത്തെ മെസ്സേജ്
“താങ്ക്സ് ഫോർ ദി ഫോണ്‍”
അപ്പൊ തന്നെ 16 തള്ളവിരൽ പൊക്കി സ്മൈലികൾ ഗ്രൂപ്പിൽ നിറഞ്ഞു
അവൻ തുടർന്നു ” നോക്കാൻ സമയം ഇല്ലായിരിന്നു, ഇന്നലെ ആയിരിന്നു അമ്മയുടെ പതിനാറ് , വിളിക്കാൻ പറ്റിയില്ല, ക്ഷമികണം ..മാനസിക അവസ്ഥ.. ”

പല തരത്തിൽ ഉള്ള 16 ദുഃഖ സ്മൈലികൾ ഗ്രൂപ്പിൽ നിറഞ്ഞു ……