Sunday, February 8, 2015

Voters Code - വോട്ടേസസ് കോഡ്

Voters Code - വോട്ടേസസ് കോഡ്

https://www.facebook.com/voterscode


നമ്മുടെ നാട് നന്നാവുന്നില്ല നന്നാവുന്നില്ല എന്ന് ഒരു വട്ടം എങ്കിലും പറയാത്ത മലയാളികൾ ബധിരന്മാർ ആണെന്ന് ഞാൻ പറഞ്ഞാൽ എന്നെ പൊട്ടൻ എന്ന് ആരും വിളികില്ല. എന്ത് കൊണ്ടാണ് ഈ നാട് ഇത്രയും യുഗങ്ങൾ കഴിഞ്ഞിട്ടും ഇങ്ങിനെ? ചിന്തിച്ചിടുണ്ടോ ? നമ്മൾ എല്ലാം ഓരോ കുറ്റം കാണുമ്പോൾ ഉറക്കെ 'ഛെ', 'ഇതെന്തു നാടാ!', 'ഇവിടെ എന്തും ആകാമല്ലോ? ', 'മഹാ ചെറ്റത്തരം ആയി പോയി!', പിന്നെ കൊറേ തെറിയും അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് ഒഴിച്ചാൽ നാട് നന്നാവാൻ നമ്മൾ എന്തേലും ചെയ്തിടുണ്ടോ? ചായ കുടിക്കുന്ന സമയത്ത് സർകാരിനെ കുറ്റം പറഞ്ഞാൽ മാത്രം കേരളം നന്നാകുമോ ? വോട്ട് ചെയ്തു കഴിഞ്ഞാൽ നമ്മൾ ക്ലാസ്സ്‌ ലീഡർ ആക്കിയ ആ പയ്യനോ പെണ്ണോ മിണ്ടുന്നവരുടെ പേരുകൾ എഴുതി ടീച്ചറെ എല്പിക്കുമെന്നും, ടീച്ചർ അത് ഹെഡ്മാഷിനെ ഏല്പിച്ചു മിണ്ടിയവരെ ശിക്ഷികുമെന്നും നമ്മൾ കരുതിയാൽ അത് തെറ്റാണ്. നമ്മൾ ജയിപ്പിച്ചു വിട്ട ആ ക്ലാസ്സ്‌ ലീഡർ ഇരിക്കുന്നത് ഭൂമിയിലെ സ്വർഗത്തിലാണ് . കൂടെ പല വഴിക്ക് അവിടെ എത്തിപെട്ട കൊറേ സമാന ചിന്താഗതികാരും, അടുത്ത 5 വർഷത്തിൽ ക്ലാസ്സ്‌ ലീഡർ ആകാൻ ആയി വെമ്പൽ കൊണ്ട് നിൽകുന്ന വേറെ കൊറേ എണ്ണവും . കൂട്ടത്തിൽ നല്ലത് മാത്രം ആഗ്രഹിക്കുന്ന കൊറേ പിള്ളേർ ഉണ്ടേലും ബാക്കി ആളുകളുടെ ബഹളത്തിൽ അവരുടെ ശബ്ദം ആരും ചെവി കൊള്ളില്ല.

അപ്പൊ, എന്താണ് നമ്മൾക്ക് ചെയ്യാൻ കഴിയുക. എല്ലാ കളിയിലെയും പോലെ ആദ്യം വേണ്ടത് നിയമങ്ങൾ ആണ്. അതിനു വേണ്ടി നമുക്ക് ഒരു ലിസ്റ്റ് ഉണ്ടാകാം.ഒരു വോട്ടേസസ് കോഡ്. ഇനി ആരേലും വോട്ട് ചോദിച്ചു വന്നാൽ, ഇത്രേയും കാര്യങ്ങൾ എങ്കിലും ചെയ്തു തന്നാൽ വോട്ട് തരാം എന്ന് പറയണം.

നമ്മൾ ഇനി ഒന്നും ചോദിക്കാത്തത് കൊണ്ട് മാത്രം സർക്കാർ ഒന്നും ചെയ്തില്ല എന്ന് വേണ്ട!


ഈ കാര്യങ്ങൾ പ്രിന്റ്‌ എടുത്തു ഒപ്പ് ഇട്ടു ഇനി പറയുന്ന സ്ഥലങ്ങിളിൽ കൊടുകുക (എല്ലാം സ്ഥലത്തും അല്ലേൽ എവിടേലും ഒരെണ്ണം എങ്കിലും ). നിങ്ങൾക്ക് വേറെയും ഉള്ള ആവശ്യങ്ങൾ ഇതിന്റെ കൂടെ ചേർക്കുക


1) പോസ്റൽ ആയി
To
The Chief-Minister
Kerala
2) കലക്ടർ ഓഫീസിൽ പോയി അങ്ങേർക്കു ഒരെണ്ണം കൊടുകുക
3) അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി SI ക്ക് കൊടുത്തിട്ട് നടപടി വേണമെന്നും, ആ പരാതി DGP ക്ക് ഫോർവേഡ് ചെയ്യണമെന്നും പറയുക. അക്നൊലെട്ജ്മെന്റ് ഉറപ്പായും വാങ്ങുക.
4) അടുത്തുള്ള കോർപോറേഷൻ അല്ലേൽ വില്ലജ് ആപീസിൽ പോയി കൊടുകുക
5) ഓണ്‍ലൈൻ അയി http://www.cmcc.kerala.gov.in/fnd/online/mod/complaint/new.php എന്നാ മുഖ്യന്റെ സൈറ്റിൽ പരാതി കൊടുകുക്ക. ഏറ്റവും നല്ലത് ഇതാണ്. കാരണം ഒരു എണ്ണം ഒക്കെ ഉണ്ടാകുമല്ലോ.

-------------------------------------------------------------------------------------------------------------------------------------------------------------------------------
Sir

ഒരു മലയാളി എന്നുള്ള നിലയിൽ, താഴെ പറയുന്നവ എത്രയും പെട്ടന്ന് ലഭ്യമാകണം എന്ന് ഞാൻ താഴ്മയായി അപേക്ഷിക്കുന്നു.

1) പോലീസുകാരെ വിളിച്ചാൽ ഉടൻ തന്നെ എത്തും എന്ന് ഒരു ശരാശരി മലയാളിയും സമ്മതികില്ല. വിളിച്ചാൽ ഉടൻ തന്നെ എത്തുന്ന 7 ദിനവും 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് , ഫയർ ഫോഴ്സ് , അനിമൽ - കണ്ട്രോൾ , ശബ്ദ മലിനീകരണ നിയന്ത്രണം , ഗതാഗത നിയന്ത്രണം, ആംബുലൻസ്, ടാക്സി , ഓട്ടോ , ഫുഡ്‌ കണ്ട്രോൾ , വെള്ളം, വൈദ്യുതി - തുടങ്ങിയവ പ്രവർത്തിപ്പിക്കുകയും വിളികുന്നവർക്ക് ടോകെൻ സംവിധാനം ഉൾപടെ നീതി ലഭിച്ചു എന്ന് പൂര്ണമായും ഉറപ്പാക്കുന്ന ഒരു സംവിധാനം.( ഹെല്പ്ലൈൻ ഏതാണ് കറക്റ്റ് ആയി വിളികേണ്ടത് എന്ന് അറിയാത്തവർക്ക് വിളിക്കാൻ ആയി ഒരു ജെനെറിക് ഹെല്പ്ലൈനും വേണം)
2) മന്ത്രിമാരുടെയും ജഡ്ജ്മാരുടെയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും (സര്കാരിന്റെ ചിലവിൽ എണ്ണ അടിച്ചു പോകുന്ന സകല ) വണ്ടികളുടെയും നിരത്തിലെ അധികാര ദുരുപയോഗം അവസാനിപിക്കുക. വളരെ ആവശ്യം ഉള്ള ഘട്ടത്തിൽ മാത്രം അവർക്ക് വായൂ ഗുളിക മേടിക്കാൻ പോകുന്ന പോലെ ആളുകളെ പേടിപ്പിച്ചു തെറ്റായ സൈഡിൽ കൂടി പോകാം. എന്നും ഇങ്ങിനെ പോയാൽ, ഒരു സമയം കഴിഞ്ഞു ആരും വണ്ടി മാറ്റി തരില്ല. കല്യാണത്തിനും പാല് കാച്ചൽനും ഒന്നും സർക്കാർ ചിലവിൽ ഇത്രയും പോലീസ് അകമ്പടി പാടില്ല.അവർക്ക് ജന മധ്യത്തിൽ ഇറങ്ങാൻ ഇത്ര പേടി ആണെങ്ങിൽ അവർ ജനങ്ങളെ എങ്ങിനെ നിര്ഭയം സേവിക്കും.
ഒരു നിശ്ചിത അളവിൽ പോലീസുകാരെ അവർക്കായി അല്ലൊട്ട് ചെയ്തെകുക. നാട്ടിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്നും ആര് വിളിച്ചാലും മന്തിരമാർക്കു ഡ്യൂട്ടി പോയത് കൊണ്ട് പോലീസുകാരെ കിട്ടാൻ ഇല്ലെന്നും വ്യാപകമായി പരാതി ഉണ്ട്. കല്യാണത്തിനും പാല് കാച്ചലിനും ഒന്നും സർക്കാർ വണ്ടി പോലീസുകാരെ ഉപയോഗിച്ച് വഴി ഒരുക്കി പോകതിരികുക . ഒരു ഓണ്‍ലൈൻ പോർട്ടൽ തുടങ്ങുകയും സർകാർ വണ്ടി എവിടെ ഒക്കെ ആണ് പോയത് എന്ന് കൃത്യമായി ലോഗ് ചെയുകയും, ജനങ്ങൾക് അത് ഇൻറർനെറ്റിൽ കേറി നോക്കാൻ പറ്റുകയും ചെയ്യണം. ഈ പറഞ്ഞത് സകല സർക്കാർ വണ്ടിക്കും ബാധകമാണ്. അല്ലാതെ ആവശ്യത്തിനു സ്വന്തം വണ്ടിയിൽ പോവുക.
3) പൊതു നിരത്തിലെ പ്രകടനത്തിന് റോഡിൽ തടസ്സം ഉണ്ടായാൽ നിയമപരമായി ആ പരുപാടി സംഘടിപിച്ച ആളിനോ സംഘടനക്കോ എതിരെ കുറ്റവും പിഴയും ചുമത്തുക.
4) സർക്കാർ സ്ഥാപങ്ങളിലെ ജോലികാരോട് മാന്യമായി പെരുമാറാൻ പറയുക , കൃത്യമായി അവരുടെ ലോഗ് രേഖപെടുത്തുക. ടോകെൻ സംവിധാനം എര്പെടുതുകയും ഒരു വിധത്തിൽ ഉള്ള ശുപാർശയും പരിഗണനയും ടോകെൻ തെറ്റിക്കാൻ സമ്മതികാതിരികുക (അതിപ്പോ മന്ത്രി വന്നാലും )
5) നിയമനടപടികൾ എത്രയും പെട്ടന്ന് തീർപാകൻ ഉള്ള നടപടികൾ വേണം. ഒരു വണ്ടി തട്ടിയാൽ തന്നെ മനുഷ്യന്റെ ഒരു മാസത്തോളം നിയമ കുരുക്കിൽ കിടക്കും.
6) എല്ലാ സർക്കാർ ആപീസുകളിൽ ഹെല്പ്ലൈൻ നമ്പർ സംവിധാനം ഉണ്ടായിരികണം. അവർ മാന്യമായും വ്യക്തമായും ആളുകളോട് സംസരികണം. എറ്റവും പ്രധാനം, വിളിച്ചാൽ അവർ ഫോണ്‍ എടുകണം.
7) ആളുകൾക്ക് മല മൂത്ര വിസർജനതിനു ഉള്ള സൗകര്യം. കാശ് കൊടുത്തു ഉപയോഗികുന്നത് ആയാലും മതി (ATM ഉള്ള അത്ര എണ്ണം എങ്കിലും )
8) റോഡിന്റെ വികസനം. സ്ഥലം ഉള്ള ഇടങ്ങളിൽ എങ്കിലും തല്കാലം വീതി കൂട്ടികൂടെ.
9 ) സ്ത്രീകൾക്കും കുട്ടികൾക്കും വിളിക്കാൻ പറ്റുന്ന ഹെല്പ്ലൈൻ നമ്പറുകൾ
9) പാർട്ടി ചടങ്ങുകൾക്ക് സര്കാരിന്റെ കാശ് ചിലവാക്കുനത് ശരി ആണോ എന്ന് ചിന്തിച്ചു പെരുമാറുക . ജനങ്ങൾ ആളുകളെ ജയിപിച്ചു വിട്ടത് പാർട്ടി ആപീസിൽ പോയി പാര്ട്ടിയുടെ പ്രശ്നങ്ങൾ തീർക്കാൻ അല്ല . ആദ്യം നാട് നന്നാവട്ടെ.
10) വലിയ കച്ചവടക്കാരുമായും സിനിമകാരുമായും മാത്രം യോഗം കൂടാതെ താഴേക്കു ഇറങ്ങി വന്നു ലോക്കൽ മനുഷ്യരുടെ പ്രശ്നങ്ങൾ മനസ്സിൽ ആകണമെന്നും അവരെയും പരിഗണികണമെന്നും എല്ലാ ഉദ്യോഗസ്ഥരോടും പറയുക. ഓരോ ലെവലിൽ മീറ്റിങ്ങുകൽ കൂടുകയും അതിൽ നിന്നും ഉരുത്തിരിയുന്ന പ്രശ്നങ്ങൾ, അഭിപ്രായങ്ങൾ തുടങ്ങിയവ മാനികണമെന്നും അഭ്യർത്ഥിക്കുന്നു.

ഇത് വായിച്ചിട്ട് ഈ പരുപാടികൾ എല്ലാം നാട്ടിൽ ഇപ്പോഴും നിലവിൽ ഉണ്ടെന്നു താങ്കൾ പറഞ്ഞാൽ ആരും അതിനോട് യോജികില്ല. നാടിലെ പ്രശ്നങ്ങൾ ഈ ഒരു പേജിൽ ഒന്നും തീരില്ല. ആദ്യം ഇത്രേം കാര്യങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാക്കി തരണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ 'ഇത് ഒരു വര്ഷത്തിനകം ചെയ്തു തരാം, ഇല്ലേൽ രാജി വയ്ക്കും' എന്ന് ഉറപ്പോട് പറയുന്ന ഒരാള്ക്കു/ പാർട്ടിക്ക് മാത്രമേ ഞാൻ വോട്ട് ചെയതോള്. ജയ് ഹിന്ദ്‌!

തീയതി :
ഒപ്പ്:
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------