Sunday, November 29, 2015

വാട്ട്സാപ്പ് ഗ്രൂപ്പ്‌ കഥ – Whatsapp Group Story

വാട്ട്സാപ്പ് ഗ്രൂപ്പ്‌ കഥ 
Disclaimer – അമ്മച്ചിയാണേ ഇതിലെ കഥാപാത്രങ്ങൾക്ക് നിങ്ങളുടെ കുഞ്ഞമ്മേടെ മോളുമായോ, കൊച്ചച്ചന്റെ മോനുമായോ ചായയോ കാപ്പിയോ സോഡയോ തോന്നിയാൽ അത് സത്യമല്ലെന്നും, ഈ കഥ സത്യമാണെന്ന് കരുതി ജീവിച്ചിരിക്കുന്നവരെ മരിച്ചവരുമായി ബന്ധിപ്പിക്കാൻ ശ്രമികരുത് എന്നും ഞാൻ കരഞ്ഞു കാലിൽ പിടിച്ച് അപേക്ഷിക്കുന്നു .

സ്കൂളിലെ വാട്ട്സാപ് ഗ്രൂപ്പിൽ ഒരുത്തനെ ഇടയ്ക്ക് ഇടയ്ക്ക് കാണാറില്ല. ബാക്കി എല്ലാവരും മിക്കവാറും ആക്റ്റീവ് ആണ്. ആകാമല്ലോ! പട്ടിണി കിടന്നിട്ടില്ലാത്ത.. തിന്നു വയറും, കവിളും, ശരീരം മൊത്തം ഒരിക്കലും പൊട്ടാത്ത ബലൂണ്‍ പോലെ വീർത്ത എന്നെ പോലെ സമയം ഉള്ള മാന്യന്മാർക്ക് എന്നും പതിവായി കേറി നിരങ്ങാമല്ലോ?
സ്ഥിരം ടോപിക്സ് – പൊങ്ങച്ച കഥകൾ,തള്ളലുകൾ, രാഷ്ട്രീയം, സിനിമ, പരദൂഷണം, പിന്നെ തുണി മേടിച്ചത് മുതൽ വണ്ടിക്ക് കാറ്റ് അടിച്ചത് വരെ ഇതിൽ പെടും. ഏതു വിഷയം ആണേലും ഇഷ്ടം പോലെ അഭിപ്രായം കാണും. അടി ആവും. ചിലപ്പോ അടി തുടങ്ങിയപ്പോൾ വാദിച്ചവർ ഒരു കോഫി ഒക്കെ അടിച്ചു കഴിഞ്ഞു വന്നു ഇതൊന്നും ഓർക്കാതെ നല്ല സുന്ദരമായി വിഷയത്തെ എതിർക്കും. ചിലർ ഭാര്യ പിണങ്ങുന്ന പോലെ പിണങ്ങി പോകും, ചിലരെ മെയിൻ മുതലാളി (അഡ്മിൻ ) ചവിട്ടി പുറത്താക്കും , ഞങ്ങടെ ഈ കഥ നടക്കുന്ന ഗ്രൂപ്പിൽ ഞാൻ ഉൾപടെ 7 മൊതലാളിമാർ ഉണ്ട്… ചിലർ അമ്മാവന്മാരെ പോലെ പോയി വിളിച്ചോണ്ട് വരും. (വീണ്ടും ആഡ് ചെയ്യും). എല്ലാം കോമ്പ്ലിമെന്റ്സ് ആക്കും. വേറെ രാജ്യത്തിലും ഫൂകണ്ടതിലും ഒള്ള ചെല്ലന്മാരും ചെല്ലകിളികളും പാതിരാത്രിയിൽ അവരവരുടെ അഭിപ്രായം കുറിചേച്ചും പോകും. അന്ന് പുഷ്കരമായി ശുഫരാത്രി പറഞ്ഞു പിരിഞ്ഞിട്ടു രാവിലെ ഇത് തന്നെ വീണ്ടും തുടങ്ങും. ഒരു ശരാശരി വാട്ട്സാപ് ഉപഫോക്താവിന്റെ ഗ്രൂപ്പ്‌ മെസ്സേജ് പിഴിഞ്ഞാൽ ഇത്രത്തോളം കറ കാണും. ഛെ, സാറി, ഇത്രത്തോളം കന്റെന്റ്റ് കാണും.
കഥ നടക്കുന്ന കാലം – അങ്ങിനെ പത്തു പൈസയുടെ ഉപയോഗമില്ലാതെ സമയം നശിപ്പിച്ചു കൊണ്ട് ഗ്രൂപ്പിൽ കറങ്ങി നടക്കുന്ന കാലം.
ഈ കഥയിലെ നായകന് ഒരു പേര് ഇടണമ്മല്ലോ ? അവന്റെ പേര് വച്ചാൽ എന്റെ അഡ്മിൻ പദവി രാജി വെക്കേണ്ടി വരും എന്നുള്ളത് കൊണ്ട് നമുക്ക് അവനെ ‘നിവിൻ പോളി’ എന്ന് വിളിക്കാം. ലുക്ക്‌ കൊണ്ട് അവനു ചേരില്ല. ആഹ്, പോട്ടെ, കഥയിൽ എങ്കിലും അവനു അല്പം സൗന്ദര്യം ഉണ്ടെന്നു തോന്നിച്ചോട്ടെ.
കഥ – പൊതുവെ അവനെ വല്ലപ്പോഴും മാത്രമേ ഗ്രൂപ്പിൽ കാണൂ. അവനു എന്തോ ലോ പ്രൊഫൈൽ ജോലി ആണെന്ന് അറിയാം. ആരുമായി വലിയ കമ്പനി ഒന്നും അവനില്ല. മിക്കവാറും പേർ അവന്റെ നമ്പർ പോലും ആഡ് ചെയ്തിട്ടില്ല. അവൻ ഇട്ടിരിക്കുന്ന ‘നിവിൻ പോളി’ പ്രൊഫൈൽ പിക് നോക്കിയാകും അവർ അവനെ മനസ്സിലാകുക. അവനു ഫോണ്‍ അധികം ഉപയോഗിക്കാൻ ഒന്നും അറിയില്ല എന്നാന്നു ഞങ്ങളുടെ ഏകദേശ ധാരണ. വല്ലപ്പോഴും വരും. ഒരു ‘ഹൈ’ പറയും. ചിരിക്കുന്ന സ്മൈലി ഇടും.പൊട്ടി ചിരിക്കുന്ന സ്മൈലി ഇടും. ടാറ്റാ പറയും, കൈ വീശൽ സ്മൈലി ഇടും, പോകും. പിന്നെ ഒരു 10 ദിവസം കാണില്ല. ഇതാണ് ഞങ്ങടെ ഗ്രൂപ്പിൽ അവന്റെ ഒരു ഇത്. ഏതു ?
അവന്റെ ആർക്കോ അസുഖം എന്തോ ഉണ്ടെന്നു ആരോ എപ്പോഴോ പോസ്റ്റ്‌ ഇട്ടത് കണ്ടു. പോസ്റ്റ്‌ ഇട്ടവൻ വേറെ ആരോ പറഞ്ഞു അറിഞ്ഞതാണ് അത്രേ. അറിയാവുന്ന ആളുകൾക് പ്രശ്നം ഉണ്ടെന്ന പോസ്റ്റ്‌ കണ്ടാൽ , പ്രേതെകിച്ചു സാമ്പത്തികം വേണ്ടി വരും എന്നാ പോസ്റ്റ്‌ കണ്ടാൽ , പിന്നെ നമ്മൾ ഒടുക്കത്തെ ബിസി ആയിരിക്കും. അന്ന് ഒബാമക്ക് മെയിൽ അയചിട്ട് വീട്ടിൽ പോണം എന്നാ ഒരു ഫീൽ ഒക്കെ വരുത്തി നമ്മ മുങ്ങും. ഒരു ശരാശരി മലയാളിയുടെ ഇമ്മാതിരി സമയത്തെ പ്രവർത്തി കണ്ടാല്ൽ …… , ശോ , ഈ ഡയലോഗ് ഞാൻ ആൾറെഡി പറഞ്ഞു അല്ലെ. :(
അപ്പൊ മെയിൻ ത്രെഡ് ഓടിക്കാം. ഒരു ദിവസം ഉച്ചക്ക് അവന്റെ ഒരു മെസ്സേജ് കണ്ടു.
[Nivin Pauly]
ഡിയർ ഫ്രണ്ട്സ്, ഞാൻ ഇന്ന് കൂടിയേ ഈ ഗ്രൂപ്പിൽ കാണുകയുള്ളൂ. അമ്മക്ക് ഒരു അസുഖം ഉണ്ട്. അതിനു കുറെ ചെലവ് ഉണ്ടായിരന്നു. എപ്പോഴും ആശുപത്രിയിൽ പോകണം. നാളെയും പോകണം. നാളെ പോകാൻ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്. അപ്പൊ ഈ ഫോണ്‍ കൊടുത്തു കാശ് മേടിച്ചു പോവുകയാണ്. വേറെ ഒരു ഫോണ്‍ കിട്ടും, ചെറുത്‌ .. പക്ഷെ അതേൽ വാട്സ്അപ്പ് ഉണ്ടാവില്ല. ടേക്ക് കെയർ ഓൾ..
[കിണിക്കുന്ന സ്മൈലി ][കിണിക്കുന്ന സ്മൈലി ] [വാ തുറന്നു കിണിക്കുന്ന സ്മൈലി ] [കൈ വീശുന്ന സ്മൈലി ]
കൊറേ നേരത്തേക്ക് നിശബ്ദത. പിന്നീട് അങ്ങോട്ട്‌ ദുഖത്തിന്റെ സ്മൈലി ഘോഷയാത്ര ആയിരിന്നു.
[ദുഃഖം സ്മൈലി]
[ഫയങ്കര ദുഃഖം സ്മൈലി]
[തൊള്ള കൊറച്ചു തുറന്നു നിലവിളി സ്മൈലി]
[തൊള്ള മൊത്തം തുറന്നു നിലവിളി സ്മൈലി ]
………….
………….
[വാ പൂട്ടി സീൽ വച്ച സ്മൈലി ]
അങ്ങിനെ വൈക്കുന്നേരം സണ്ണി ലിയോണ്‍ സാരി ഉടുത്ത ഫോട്ടം ആരാണ്ട് ഫോർവേഡ് ചെയ്ത പോസ്റ്റ്‌ വന്നപ്പോ ഗ്രൂപ്പ്‌ വീണ്ടും വാചാലമായി. പകച്ചു നിന്ന ഞങ്ങൾ ടോപികുകളിൽ നിന്നും ടോപികുകളിൽ നിന്നും പിന്നേം ടോപികുകളിലേക്ക് പ്രാന്തന്മാരെ പോലെ സഞ്ചരിച്ചു. ഒടുവിൽ നാട്ടിലെ എല്ലാ പ്രശ്നങ്ങളും സംവാദം നടത്തി ശെരിയാക്കിയ ഞങ്ങൾ നിവിൻ പോളിയുടെ വിഷയത്തിലേക്ക് കടന്നു.
[ഇടക്ക് കേറി പറയുന്നതിൽ ക്ഷമിക്കണം, ഇല്ലേലും എനിക്കൊരു ചുക്കും ഇല്ല (actually ചുക്ക് is costly , reconsider ),,, ആണോ? വില കുറഞ്ഞ എന്തേലും പറയണോ ? എന്നാൽ എനിക്കൊരു democracyയും ഇല്ല. എന്റെ കഥയുടെ ഇടക്കല്ലേ ഞാൻ കയറുന്നെ. ഈ എല്ലാ രാത്രിയിലും ചാനലിൽ കാണിക്കുന്ന സംവാദം കൊണ്ട് കൊറേ തെറി പിള്ളേര് പഠിക്കും എന്നല്ലാണ്ട് ആർക്കേലും എന്തേലും ഉപകാരം ഉണ്ടായിട്ടുണ്ടോ ? ബ്ലൂടി മ്ലേച്ചൻസ് ]
ഞങ്ങൾ എല്ലാവരും താടി വച്ച ബ്രിട്ടാസ്സ്നെ പോലെ കൂലംകേഷമായി സംവദിച്ചു.
[Start of Discussion]
അവൻ നമ്മുടെ ക്ലാസ്സ്‌മേറ്റ്‌ ആണെന്ന് ഇടയ്ക്കു ആരോ ഞങ്ങളെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു. അവനു വേണ്ടി ഞങ്ങൾ ഗ്രൂപ്പിൽ സംസാരിച്ച വിഷയത്തിൽ എന്ത് കൊണ്ടെന്നു അറിയില്ല , ഒബാമ. ക്ലിന്റാൻ, അച്ചു മാമാ, ചാണ്ടിചൻ , മാണി. രവി പിള്ള , അബ്ദു റബ്ബ് , നിഷാന്തിനി ടീച്ചർ , സരിത, കവിത തുടങ്ങിയ ഒരുപാട് പ്രമുഖർ ഗ്രൂപ്പിൽ കേറി ഇറങ്ങി പോയി. (ഏതു കവിത? അത് പിന്നെ നമ്മൾ 10B പഠിക്കുമ്പോൾ 9C യിൽ ജർമ്മനി എന്ന് ഇരട്ട പേര് ഉള്ളൊരു പീസ്‌ ഉണ്ടായിരിന്നു , ഓർമ ഉണ്ടോ ? അഹ് , അതാണ്‌ കവിത ) . അവന്റെ പേരും ഇടയ്ക്കു ആരോ പറയുന്ന പോലെ കേട്ടു.
“എങ്ങിനെ എങ്കിലും അവനെ സഹായിചില്ലേൽ നമ്മൾ ഒക്കെ ക്ലാസ്സ്‌മേറ്റ്സ് ആണെന്ന് പറയുന്നതിൽ എന്ത് അർത്ഥം” എന്നൊരു വിഫാഗം
” അങ്ങിനെ ആയാൽ ലാൽ ജോസ് വരെ നമ്മളെ പുച്ചിചു പുഷ്പിണി ആക്കില്ലേ” എന്നൊരു വിഫാഗം.
“ഇത് അങ്ങിനെ വിട്ടു കൊടുക്കാൻ പറ്റില്ല” – എന്നൊരു വിഭാഗം
“പിരിവ് ഇട് , ഞാൻ മുൻകൈ എടുത്ത് നോക്കി ചെയ്യേണ്ടത് ചെയ്യാം ” – എന്ന് ‘അജു വർഗീസ്‌ ‘ പറഞ്ഞതോടെ ആ അടി അന്നത്തേക്ക്‌ ഒതുങ്ങി. അജു വർഗീസ്‌ എന്ന പേരും ഗ്രൂപിലെ നില നില്പിന് വേണ്ടി ഞാൻ സൗകര്യപൂർവ്വം ഇട്ടതാ ട്ടോ. (മരപ്പട്ടി എന്നാ ശരിക്കും അവനെ വിളികേണ്ടത്)
[End of Discussion]
അങ്ങിനെ പിറ്റേന്നു രാവിലെ ഒരു 10 മണി ആയപ്പോൾ തന്നെ , അജു ഞങ്ങൾക്ക് ആ സന്തോഷപൂർവമായ മെസേജ് അയച്ചു. അവൻ ആ പുണ്യ കർമം ചെയ്തിരിക്കുന്നു. നെറ്റിൽ കയറി നിരങ്ങി ഇറങ്ങി വാട്സപ്പ് ഉപയോഗിക്കാൻ പറ്റിയ ഏറ്റവും വില കുറഞ്ഞ മൊബൈൽ ഫോണ്‍ അവൻ ഓർഡർ ചെയ്തിരിക്കുന്നു. ഏതോ ചൈനീസ് ബ്രാൻഡ്‌ ഫോണ്‍. 999/- രൂപ്പക്ക് കിട്ടിയത്രേ. ആരെയോ വിളിച്ചു ചോദിച്ചു നിവിന്റെ അഡ്രസ്‌ ഒപ്പിച്ചു അങ്ങോട്ട്‌ വണ്ടി കേറ്റി വിട്ടിടുണ്ട് അത്രേ. ഗ്രൂപ്പിലെ ബാക്കി 16 പേരും Rs. 62.4375/-, റൗണ്ട് ചെയ്തു 63 കൂവാ വെച്ച് അവന്റെ ബാങ്ക് അക്കൌണ്ടിൽ ഇട്ടു കൊടുകണം.
സന്തോഷ സ്മൈലി ഘോഷയാത്ര
[കൈ അടി സ്മൈലി ]
[തള്ളവിരൽ പൊക്കിയ സ്മൈലി ]
[നടുവിരൽ പൊക്കിയ സ്മൈലി ] ———- തെറ്റിപോയി , സ്മൈലി മാറിപോയി , ക്ഷമികണം ,
………………………..
“അവൻ വല്ല ബംഗാളിയുടെ കയ്യിൽ നിന്നും സെകന്റ് ഹാൻഡ്‌ മേടിച്ചു കാണമോ?
സന്തോഷ സ്മൈലി ഘോഷയാത്ര അപ്പൊ ബ്രേക്ക് ഇട്ടു നിന്നു .
അവൻ തെളിവിന്റെ സ്നാപ് അയച്ചു തന്നു . വീണ്ടും സന്തോഷ സ്മൈലി ഘോഷയാത്ര
[കൈ അടി സ്മൈലി ]
[തള്ളവിരൽ പൊക്കിയ സ്മൈലി ]
[തൊള്ള തുറന്നു ചിരി സ്മൈലി]
അങ്ങിനെ ഞങ്ങൾ അവനെ സഹായിച്ചു. പുണ്യ പ്രവർത്തിയിൽ അങ്ങോട്ടും ഇങ്ങോട്ടും എല്ലാവരെയും പുകഴ്ത്തി പറഞ്ഞു ഞങ്ങൾ വീണ്ടും ഗ്രൂപ്പിലെ മാതൃക മെംബേർസ് ആയി… ശുഫം
[കൈ തൊഴുന്ന സ്മൈലി ] – 5 എണ്ണം
പിന്നാമ്പുറം 
ആ [Start of Discussion] ഇന്റെയും [End of Discussion] ഇന്റെയും ഇടയ്ക്ക് അവന്റെ അമ്മയെ കുറിച്ച് ആരും ഒരു വാക്ക് പോലും മിണ്ടിയില്ല. സംസാരം മൊത്തം ഏതു ഫോണ്‍ വാങ്ങണം, മോഡൽ, ബജറ്റ് എന്നിവയെ ചൊല്ലി ആയിരിന്നു.
ഫോണ്‍ കിട്ടിയ അവൻ കുറച്ചു ദിവസം കഴിഞ്ഞു അയച്ച ആദ്യത്തെ മെസ്സേജ്
“താങ്ക്സ് ഫോർ ദി ഫോണ്‍”
അപ്പൊ തന്നെ 16 തള്ളവിരൽ പൊക്കി സ്മൈലികൾ ഗ്രൂപ്പിൽ നിറഞ്ഞു
അവൻ തുടർന്നു ” നോക്കാൻ സമയം ഇല്ലായിരിന്നു, ഇന്നലെ ആയിരിന്നു അമ്മയുടെ പതിനാറ് , വിളിക്കാൻ പറ്റിയില്ല, ക്ഷമികണം ..മാനസിക അവസ്ഥ.. ”

പല തരത്തിൽ ഉള്ള 16 ദുഃഖ സ്മൈലികൾ ഗ്രൂപ്പിൽ നിറഞ്ഞു ……

Sunday, September 27, 2015

KinderJoy

Kinder-Joy (കിണ്ടെർ-ജോയ് )

"എടാ, ഇത് തിന്നെടാ തടിയാ.."
അവൻ എന്റെ ചേട്ടന്റെ മോൻ. അവന്റെ അപ്പൻ മേടിച്ചു കൊണ്ടു വന്ന കിണ്ടെർ-ജോയ് എല്ലാം പൊട്ടിച്ചിട്ട് അതിനകത്തുള്ള പ്ലാസ്റ്റിക്‌ ടോയ് ഉണ്ടാകുന്ന സാധനം മാത്രം പറക്കി കൊണ്ടു അവൻ അകത്തേക്ക് പോയി, ബാക്കി പകുതി സിറ്റ്ഔട്ടിൽ  കിടക്കുന്ന കണ്ടു ചെറിയ ഒരു വിഷമം തോന്നീട്ടാണ്  ഞാൻ അത് പറഞ്ഞത്.

ആദ്യമായി ഈ സാധനം ഞാൻ കാണുന്നത് 2009ഇലോ മറ്റോ ആണ്. രതീഷിന്റെ ചേട്ടന്റെ മോനു ഇത് വേണമെന്ന് അവൻ അച്ഛനോട് പറയുന്ന കേട്ടപ്പോ പുറത്തോട്ടു ഇറങ്ങിയ ഞാൻ ഒരു കടയിൽ കയറി
"ചേട്ടാ , 2 കിണ്ടെർ-ജോയി" , അയാൾ 2 എണ്ണം തന്നപ്പോൾ ഞാൻ 50 രൂപ കൊടുത്തു.
അയാൾ "10 രൂപ "
ഒരെണ്ണത്തിനു 5 രൂപ ആണെന്ന് കരുതി ഞാൻ പറഞ്ഞു
 "ഇല്ല ചേട്ടാ, 10  രൂപ ചില്ലറ ഇല്ല "
അപ്പോൾ സൂപ്പർ പുച്ഛത്തോടെ കടക്കരാൻ -
"10  രൂപ കൂടി ഇങ്ങോട്ട് വരുമെന്ന് !!"

"ഈ കോഴി മുട്ടയെക്കാൾ ചെറുതായ ഈ സുനാപ്പിക്ക് 30 രൂപയോ?",  'പകച്ചു പോയി എന്റെ സാലറി സ്ലിപ്'

അന്ന് ഞെട്ടിയപ്പോൾ മുതൽ എനിക്ക് ഈ സാധനം ഇഷ്ടമല്ല.

തേക്കിന്റെ കൊമ്പ് കോതാൻ വന്ന മൂപ്പര് ഇറങ്ങുന്ന സമയം ആയിരിന്നു. അങ്ങേരു കാശ് മേടിക്കാൻ വന്നു നില്ക്കുന്നു. അമ്മ കാശ് എടുക്കാൻ പോയപ്പോ ഞാൻ ചുമ്മാ ചോദിച്ചു -
 "വീട്ടിൽ പിള്ളേര് ഒണ്ടോ?"
" 2 പസംഗ ഇറുക്ക്‌ "
"എന്നാ ചേട്ടൻ ഈ മിട്ടായി അവർക്ക് കൊണ്ട് കൊടുത്തോള് , ആ ചെക്കൻ ഇത് തിന്നില്ല "
"വേണ്ട സാർ, ഇപ്പൊ ഇത് അവന്ഗ്ഗല്ക്ക് കൊടുത്തു ഒരു വേള അവന്ഗ്ഗല്ക്ക് പിടിച്ചു പോച്ച്‌ എന്ട്രാൽ  നാളെ അവന്ഗെ കേട്ടാൽ എന്നാലെ വാന്ഗ കൊടുക്ക മുടിയാത്.., അന്ത കാസുക്ക് ഒരു കിലോ അരസ്സി കടക്കുവിന്ഗെ, സാധാരണ അരസ്സി ഇല്ലേ, നീന്ഗെ തിന്നര മാത്രി നല്ല അരസ്സി..."

ഒരു ശബ്ദം പോലും വായിൽ നിന്നു വരാതെ ഞാൻ തകർന്നു പോയി ഒരു മരം വെട്ടുക്കാരൻ തമിഴന്റെ മുന്നിൽ. ഒരു കാരണവും ഇല്ലാതെ ഞാൻ അയാളുടെ മുന്നിൽ നിന്നും വിയർത്തു കുളിച്ചു. അയാൾ, അല്ല അദ്ദേഹം എന്നിൽ  ബാക്കി വച്ചത് ഒരു ലോഡ് ചിന്തകൾ ആയിരിന്നു...


Saturday, May 9, 2015

സദാചാര പോലീസുകാർക്ക് ഒരു തുറന്ന കത്ത്

സദാചാര പോലീസുകാർക്ക്  ഒരു തുറന്ന കത്ത് 

നിങ്ങൾ ഈ നാടിനു ചെയ്തു തരുന്ന സുദീർഘമായ  സേവനങ്ങൾക്ക് ആദ്യം തന്നെ ഞാൻ നന്ദി പറഞ്ഞു കൊള്ളട്ടെ . ഫാര്യ ഫർതാവെന്നൊ , സഹോദരി സഹോദരൻ എന്നോ, അച്ഛനോ മകളോ എന്നോ പോലും നോകാതെ നിങ്ങളുടെ കണ്ണിൽ സംശയത്തിന്റെ കണിക ഒരു മില്ലിമീറ്റെർ എങ്കിലും തോന്നിയാൽ അവരെ ചോദ്യം ചെയുകയും മാനസികമായും പറ്റുമെങ്ങിൽ ശാരീരികമായും ഉപദ്രെവികുകയും ചെയുന്ന നിങ്ങൾ ദൈവ തുല്യരാണ്.  ഈ സമൂഹത്തിൽ നിഷ്ക്രിയരായ പോലീസിനും സര്കാരിനും മുന്നിൽ നിങ്ങളുടെ സോഷ്യൽ രേസ്പോന്സിബിളിടി അന്ഗീകരിക്കപെടുക തന്നെ ചെയ്യും.

പക്ഷെ ഒരു കാര്യം ചോദിച്ചോട്ടെ, നിങ്ങൾ ഈ ആണ്‍ - പെണ്‍  വിഷയത്തിൽ മാത്രമേ തല ഇടുകയുള്ള് ? അതെന്താ അങ്ങിനെ? അസൂയ, കണ്ണുകടി , കിട്ടാ കൊതി തുടങ്ങിയ വാക്കുകൾ ഈ വേളയിൽ ഞാൻ ഉപയോഗിക്കാൻ പാടില്ല. കാരണം നിങ്ങളൊക്കെ നല്ല മനുഷ്യരാണ്. സംസ്കാരത്തിന്റെ പേരില് ആണല്ലോ നിങ്ങൾ ഈ ആളുകളുടെ തലയിൽ കയറുന്നത്. അപ്പൊ സ്വൊഭവികം ആയിട്ടും ഈ സംസ്കാര ലങ്ഘനം നടത്തുന്ന എല്ലാരേയും നിങ്ങൾ ശിക്ഷികണ്ടേ. ഈ പറയുന്നവ ഒന്നും നിങ്ങളുടെ കണ്ണിൽ പെടൂലെ?

* ഉദാഹരണത്തിന് ബൈകേൽ റ്റ്രിപ്പിൽസ് അടിച്ചു പോകുന്ന ആരെയാണ് നിങ്ങളോ ഏതേലും പാര്ട്ടിയുടെ അംഗങ്ങളോ പിടിച്ചു നിർത്തി ഉപദേശം ചോരിഞ്ഞിടുള്ളത്? മൊട കാണിച്ചു ന്യൂ ജനറേഷൻ ബൈകേൽ പോകുന്ന പിള്ളേരെ നിങ്ങൾ ഒന്നും പറയില്ലേ ?
* പൊതു സ്ഥലത്ത് മദ്യപാനം / സിഗ്രട്റ്റ് വലി - നിങ്ങൾ ഇതൊന്നും കാണാത്തത് ആണോ അതോ നിങ്ങൾ ആ ടീമിൽ ആണോ (പുച്ഛം)
* ബസുകളുടെ മത്സരയോട്ടം , സർക്കാർ വണ്ടികളുടെ ദുരുപുയോഗം , മന്തിര്മാർ മുതൽ ചീള് പഞ്ചായത്ത്‌ മെമ്പർ വരെ ഉള്ളവരുടെ അധികാര ദുർവിനിയോഗം
* ഫുട്പാത് സ്ഥലത്ത് കടക്കാർ സാധനം ഇറക്കി വെക്കുക, ബോർഡുകൾ സ്ഥാപികുക , അനധികൃത സ്ഥല കയ്യേറ്റം , കായൽ നികത്തൽ, വയൽ നികത്തൽ , മാലിന്യ നിക്ഷേപം
* വഴി ബ്ലോക്ക്‌ ചെയ്തു വക്കുകയും സ്വാധീനം ഉള്ളവർക്ക് മാത്രം തുറന്നു കൊടുക്ക്പെടുകയും ചെയുന്ന ട്രാഫിക്‌ ഏമാന്മാർ
* ശബ്ദ മലിനീകരണം. ഈ എല്ലാ കാര്യത്തിലും തല ഇടുന്ന നാട്ടിലെ ഒരു പണിയും ഇല്ലാത്തവരാണ് ഒരു മാതിരി ഉള്ള ഈ സ്പീക്കർ വച്ച് പരുപാടി നടത്തുന്നതിന്റെ മുന്നിൽ നില്കുന്നത് എന്നാ കാര്യം നമ്മൾ ഈ വേളയിൽ പ്രതേകം സ്മരികണം (പാര്ട്ടികരും ശബ്ദ മലിനീകരണത്തിൽ നല്ല രീതിയിൽ സഹകരിക്കുന്നു )
* പറയാൻ ആണേൽ ഒരു ബ്ലോഗിൽ ഒന്നും നിക്കില്ല. കൊറേ ഉണ്ട്, കണ്ണ് തുറന്നാൽ കാണാം

ഇങ്ങിനെ സമൂഹത്തിലെ എല്ലാ തിന്മകൾക്കും എതിരെ കൂടി നിങ്ങൾ പ്രവർത്തിച്ചാൽ കേരളം ഒരു പുതിയ സ്വര്ഗമായി തീരും എന്നതിൽ ആർക്കാണ് സംശയം? അല്ലാതെ വെറുതെ പെണ്ണ് വിഷയത്തിൽ മാത്രം മുന്നിൽ നിന്ന് സാമൂഹിക പ്രതിബദ്ധത കാണിച്ചാൽ അത് എങ്ങിനെ ശെരി ആകും.2 മനുഷ്യർ തമ്മിൽ ഉള്ള ഹിതതോടെ ഉള്ള അവിഹിതത്തെക്കാൾ മ്ലേച്ചകരമല്ലേ സമൂഹത്തെ ബാധിക്കുന്ന മേൽ പറഞ്ഞ ഐറ്റംസ്. ആയതിനാൽ ഈ പറഞ്ഞവ കൂടി കണക്കാകി നിങ്ങൾ പ്രവർത്തികണം എന്ന് വിനീതമായി അഫയർഥിക്കുന്നു.

(ഇത് പാർട്ടി പ്രവർത്തനം എന്നും പറഞ്ഞു തേരാ-പാരാ പിരിക്കാൻ നടക്കുന്ന ആളുകള്ക്കും ആകാം ട്ടോ.)

-
ഒരു പാവം സാധാരണ പൗരൻ


Sunday, February 8, 2015

Voters Code - വോട്ടേസസ് കോഡ്

Voters Code - വോട്ടേസസ് കോഡ്

https://www.facebook.com/voterscode


നമ്മുടെ നാട് നന്നാവുന്നില്ല നന്നാവുന്നില്ല എന്ന് ഒരു വട്ടം എങ്കിലും പറയാത്ത മലയാളികൾ ബധിരന്മാർ ആണെന്ന് ഞാൻ പറഞ്ഞാൽ എന്നെ പൊട്ടൻ എന്ന് ആരും വിളികില്ല. എന്ത് കൊണ്ടാണ് ഈ നാട് ഇത്രയും യുഗങ്ങൾ കഴിഞ്ഞിട്ടും ഇങ്ങിനെ? ചിന്തിച്ചിടുണ്ടോ ? നമ്മൾ എല്ലാം ഓരോ കുറ്റം കാണുമ്പോൾ ഉറക്കെ 'ഛെ', 'ഇതെന്തു നാടാ!', 'ഇവിടെ എന്തും ആകാമല്ലോ? ', 'മഹാ ചെറ്റത്തരം ആയി പോയി!', പിന്നെ കൊറേ തെറിയും അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് ഒഴിച്ചാൽ നാട് നന്നാവാൻ നമ്മൾ എന്തേലും ചെയ്തിടുണ്ടോ? ചായ കുടിക്കുന്ന സമയത്ത് സർകാരിനെ കുറ്റം പറഞ്ഞാൽ മാത്രം കേരളം നന്നാകുമോ ? വോട്ട് ചെയ്തു കഴിഞ്ഞാൽ നമ്മൾ ക്ലാസ്സ്‌ ലീഡർ ആക്കിയ ആ പയ്യനോ പെണ്ണോ മിണ്ടുന്നവരുടെ പേരുകൾ എഴുതി ടീച്ചറെ എല്പിക്കുമെന്നും, ടീച്ചർ അത് ഹെഡ്മാഷിനെ ഏല്പിച്ചു മിണ്ടിയവരെ ശിക്ഷികുമെന്നും നമ്മൾ കരുതിയാൽ അത് തെറ്റാണ്. നമ്മൾ ജയിപ്പിച്ചു വിട്ട ആ ക്ലാസ്സ്‌ ലീഡർ ഇരിക്കുന്നത് ഭൂമിയിലെ സ്വർഗത്തിലാണ് . കൂടെ പല വഴിക്ക് അവിടെ എത്തിപെട്ട കൊറേ സമാന ചിന്താഗതികാരും, അടുത്ത 5 വർഷത്തിൽ ക്ലാസ്സ്‌ ലീഡർ ആകാൻ ആയി വെമ്പൽ കൊണ്ട് നിൽകുന്ന വേറെ കൊറേ എണ്ണവും . കൂട്ടത്തിൽ നല്ലത് മാത്രം ആഗ്രഹിക്കുന്ന കൊറേ പിള്ളേർ ഉണ്ടേലും ബാക്കി ആളുകളുടെ ബഹളത്തിൽ അവരുടെ ശബ്ദം ആരും ചെവി കൊള്ളില്ല.

അപ്പൊ, എന്താണ് നമ്മൾക്ക് ചെയ്യാൻ കഴിയുക. എല്ലാ കളിയിലെയും പോലെ ആദ്യം വേണ്ടത് നിയമങ്ങൾ ആണ്. അതിനു വേണ്ടി നമുക്ക് ഒരു ലിസ്റ്റ് ഉണ്ടാകാം.ഒരു വോട്ടേസസ് കോഡ്. ഇനി ആരേലും വോട്ട് ചോദിച്ചു വന്നാൽ, ഇത്രേയും കാര്യങ്ങൾ എങ്കിലും ചെയ്തു തന്നാൽ വോട്ട് തരാം എന്ന് പറയണം.

നമ്മൾ ഇനി ഒന്നും ചോദിക്കാത്തത് കൊണ്ട് മാത്രം സർക്കാർ ഒന്നും ചെയ്തില്ല എന്ന് വേണ്ട!


ഈ കാര്യങ്ങൾ പ്രിന്റ്‌ എടുത്തു ഒപ്പ് ഇട്ടു ഇനി പറയുന്ന സ്ഥലങ്ങിളിൽ കൊടുകുക (എല്ലാം സ്ഥലത്തും അല്ലേൽ എവിടേലും ഒരെണ്ണം എങ്കിലും ). നിങ്ങൾക്ക് വേറെയും ഉള്ള ആവശ്യങ്ങൾ ഇതിന്റെ കൂടെ ചേർക്കുക


1) പോസ്റൽ ആയി
To
The Chief-Minister
Kerala
2) കലക്ടർ ഓഫീസിൽ പോയി അങ്ങേർക്കു ഒരെണ്ണം കൊടുകുക
3) അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി SI ക്ക് കൊടുത്തിട്ട് നടപടി വേണമെന്നും, ആ പരാതി DGP ക്ക് ഫോർവേഡ് ചെയ്യണമെന്നും പറയുക. അക്നൊലെട്ജ്മെന്റ് ഉറപ്പായും വാങ്ങുക.
4) അടുത്തുള്ള കോർപോറേഷൻ അല്ലേൽ വില്ലജ് ആപീസിൽ പോയി കൊടുകുക
5) ഓണ്‍ലൈൻ അയി http://www.cmcc.kerala.gov.in/fnd/online/mod/complaint/new.php എന്നാ മുഖ്യന്റെ സൈറ്റിൽ പരാതി കൊടുകുക്ക. ഏറ്റവും നല്ലത് ഇതാണ്. കാരണം ഒരു എണ്ണം ഒക്കെ ഉണ്ടാകുമല്ലോ.

-------------------------------------------------------------------------------------------------------------------------------------------------------------------------------
Sir

ഒരു മലയാളി എന്നുള്ള നിലയിൽ, താഴെ പറയുന്നവ എത്രയും പെട്ടന്ന് ലഭ്യമാകണം എന്ന് ഞാൻ താഴ്മയായി അപേക്ഷിക്കുന്നു.

1) പോലീസുകാരെ വിളിച്ചാൽ ഉടൻ തന്നെ എത്തും എന്ന് ഒരു ശരാശരി മലയാളിയും സമ്മതികില്ല. വിളിച്ചാൽ ഉടൻ തന്നെ എത്തുന്ന 7 ദിനവും 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് , ഫയർ ഫോഴ്സ് , അനിമൽ - കണ്ട്രോൾ , ശബ്ദ മലിനീകരണ നിയന്ത്രണം , ഗതാഗത നിയന്ത്രണം, ആംബുലൻസ്, ടാക്സി , ഓട്ടോ , ഫുഡ്‌ കണ്ട്രോൾ , വെള്ളം, വൈദ്യുതി - തുടങ്ങിയവ പ്രവർത്തിപ്പിക്കുകയും വിളികുന്നവർക്ക് ടോകെൻ സംവിധാനം ഉൾപടെ നീതി ലഭിച്ചു എന്ന് പൂര്ണമായും ഉറപ്പാക്കുന്ന ഒരു സംവിധാനം.( ഹെല്പ്ലൈൻ ഏതാണ് കറക്റ്റ് ആയി വിളികേണ്ടത് എന്ന് അറിയാത്തവർക്ക് വിളിക്കാൻ ആയി ഒരു ജെനെറിക് ഹെല്പ്ലൈനും വേണം)
2) മന്ത്രിമാരുടെയും ജഡ്ജ്മാരുടെയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും (സര്കാരിന്റെ ചിലവിൽ എണ്ണ അടിച്ചു പോകുന്ന സകല ) വണ്ടികളുടെയും നിരത്തിലെ അധികാര ദുരുപയോഗം അവസാനിപിക്കുക. വളരെ ആവശ്യം ഉള്ള ഘട്ടത്തിൽ മാത്രം അവർക്ക് വായൂ ഗുളിക മേടിക്കാൻ പോകുന്ന പോലെ ആളുകളെ പേടിപ്പിച്ചു തെറ്റായ സൈഡിൽ കൂടി പോകാം. എന്നും ഇങ്ങിനെ പോയാൽ, ഒരു സമയം കഴിഞ്ഞു ആരും വണ്ടി മാറ്റി തരില്ല. കല്യാണത്തിനും പാല് കാച്ചൽനും ഒന്നും സർക്കാർ ചിലവിൽ ഇത്രയും പോലീസ് അകമ്പടി പാടില്ല.അവർക്ക് ജന മധ്യത്തിൽ ഇറങ്ങാൻ ഇത്ര പേടി ആണെങ്ങിൽ അവർ ജനങ്ങളെ എങ്ങിനെ നിര്ഭയം സേവിക്കും.
ഒരു നിശ്ചിത അളവിൽ പോലീസുകാരെ അവർക്കായി അല്ലൊട്ട് ചെയ്തെകുക. നാട്ടിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്നും ആര് വിളിച്ചാലും മന്തിരമാർക്കു ഡ്യൂട്ടി പോയത് കൊണ്ട് പോലീസുകാരെ കിട്ടാൻ ഇല്ലെന്നും വ്യാപകമായി പരാതി ഉണ്ട്. കല്യാണത്തിനും പാല് കാച്ചലിനും ഒന്നും സർക്കാർ വണ്ടി പോലീസുകാരെ ഉപയോഗിച്ച് വഴി ഒരുക്കി പോകതിരികുക . ഒരു ഓണ്‍ലൈൻ പോർട്ടൽ തുടങ്ങുകയും സർകാർ വണ്ടി എവിടെ ഒക്കെ ആണ് പോയത് എന്ന് കൃത്യമായി ലോഗ് ചെയുകയും, ജനങ്ങൾക് അത് ഇൻറർനെറ്റിൽ കേറി നോക്കാൻ പറ്റുകയും ചെയ്യണം. ഈ പറഞ്ഞത് സകല സർക്കാർ വണ്ടിക്കും ബാധകമാണ്. അല്ലാതെ ആവശ്യത്തിനു സ്വന്തം വണ്ടിയിൽ പോവുക.
3) പൊതു നിരത്തിലെ പ്രകടനത്തിന് റോഡിൽ തടസ്സം ഉണ്ടായാൽ നിയമപരമായി ആ പരുപാടി സംഘടിപിച്ച ആളിനോ സംഘടനക്കോ എതിരെ കുറ്റവും പിഴയും ചുമത്തുക.
4) സർക്കാർ സ്ഥാപങ്ങളിലെ ജോലികാരോട് മാന്യമായി പെരുമാറാൻ പറയുക , കൃത്യമായി അവരുടെ ലോഗ് രേഖപെടുത്തുക. ടോകെൻ സംവിധാനം എര്പെടുതുകയും ഒരു വിധത്തിൽ ഉള്ള ശുപാർശയും പരിഗണനയും ടോകെൻ തെറ്റിക്കാൻ സമ്മതികാതിരികുക (അതിപ്പോ മന്ത്രി വന്നാലും )
5) നിയമനടപടികൾ എത്രയും പെട്ടന്ന് തീർപാകൻ ഉള്ള നടപടികൾ വേണം. ഒരു വണ്ടി തട്ടിയാൽ തന്നെ മനുഷ്യന്റെ ഒരു മാസത്തോളം നിയമ കുരുക്കിൽ കിടക്കും.
6) എല്ലാ സർക്കാർ ആപീസുകളിൽ ഹെല്പ്ലൈൻ നമ്പർ സംവിധാനം ഉണ്ടായിരികണം. അവർ മാന്യമായും വ്യക്തമായും ആളുകളോട് സംസരികണം. എറ്റവും പ്രധാനം, വിളിച്ചാൽ അവർ ഫോണ്‍ എടുകണം.
7) ആളുകൾക്ക് മല മൂത്ര വിസർജനതിനു ഉള്ള സൗകര്യം. കാശ് കൊടുത്തു ഉപയോഗികുന്നത് ആയാലും മതി (ATM ഉള്ള അത്ര എണ്ണം എങ്കിലും )
8) റോഡിന്റെ വികസനം. സ്ഥലം ഉള്ള ഇടങ്ങളിൽ എങ്കിലും തല്കാലം വീതി കൂട്ടികൂടെ.
9 ) സ്ത്രീകൾക്കും കുട്ടികൾക്കും വിളിക്കാൻ പറ്റുന്ന ഹെല്പ്ലൈൻ നമ്പറുകൾ
9) പാർട്ടി ചടങ്ങുകൾക്ക് സര്കാരിന്റെ കാശ് ചിലവാക്കുനത് ശരി ആണോ എന്ന് ചിന്തിച്ചു പെരുമാറുക . ജനങ്ങൾ ആളുകളെ ജയിപിച്ചു വിട്ടത് പാർട്ടി ആപീസിൽ പോയി പാര്ട്ടിയുടെ പ്രശ്നങ്ങൾ തീർക്കാൻ അല്ല . ആദ്യം നാട് നന്നാവട്ടെ.
10) വലിയ കച്ചവടക്കാരുമായും സിനിമകാരുമായും മാത്രം യോഗം കൂടാതെ താഴേക്കു ഇറങ്ങി വന്നു ലോക്കൽ മനുഷ്യരുടെ പ്രശ്നങ്ങൾ മനസ്സിൽ ആകണമെന്നും അവരെയും പരിഗണികണമെന്നും എല്ലാ ഉദ്യോഗസ്ഥരോടും പറയുക. ഓരോ ലെവലിൽ മീറ്റിങ്ങുകൽ കൂടുകയും അതിൽ നിന്നും ഉരുത്തിരിയുന്ന പ്രശ്നങ്ങൾ, അഭിപ്രായങ്ങൾ തുടങ്ങിയവ മാനികണമെന്നും അഭ്യർത്ഥിക്കുന്നു.

ഇത് വായിച്ചിട്ട് ഈ പരുപാടികൾ എല്ലാം നാട്ടിൽ ഇപ്പോഴും നിലവിൽ ഉണ്ടെന്നു താങ്കൾ പറഞ്ഞാൽ ആരും അതിനോട് യോജികില്ല. നാടിലെ പ്രശ്നങ്ങൾ ഈ ഒരു പേജിൽ ഒന്നും തീരില്ല. ആദ്യം ഇത്രേം കാര്യങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാക്കി തരണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ 'ഇത് ഒരു വര്ഷത്തിനകം ചെയ്തു തരാം, ഇല്ലേൽ രാജി വയ്ക്കും' എന്ന് ഉറപ്പോട് പറയുന്ന ഒരാള്ക്കു/ പാർട്ടിക്ക് മാത്രമേ ഞാൻ വോട്ട് ചെയതോള്. ജയ് ഹിന്ദ്‌!

തീയതി :
ഒപ്പ്:
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------