പാർട്ടിയുടെ നയങ്ങൾ ജനങ്ങളെ അടിച്ചേൽപ്പിക്കുന്ന വ്യക്തികളെ ദയവു ചെയ്തു ഇനി മുതൽ വോട്ട് ചെയ്തു ജയിപ്പിച്ചു വിടരുത്. പാര്‍ടിയുടെ കാര്യങ്ങൾ നോക്കാൻ ആണെങ്ങിൽ അവർ അവിടെ തന്നെ ഇരിന്നു കൊള്ളട്ടെ. ജനങ്ങളുടെ അഭിപ്രായം ആരായാതെ തീരുമാനങ്ങൾ എടുക്കാൻ ഏതു പാർട്ടിക്കാണ് അധികാരം? ഞാൻ ഒരു പാർറ്റിയെയും അനുകൂലിച്ചു പറയുകയല്ല. പക്ഷെ ഇവിടെ വല്ലതും നടകണം എന്നുണ്ടെങ്കിൽ ഇവന്മാർ ആരും അടുത്ത തവണ മുതൽ ജയികരുത്. വിദ്യാഭാസം ഉള്ള ഏതേലും സ്വതന്ത്രൻ നില്കുന്ന മണ്ഡലത്തിൽ എങ്കിലും നിങ്ങൾ പാര്ടിക്കാരെ തോല്പിക്കുക്ക. 140 മണ്ഡലങ്ങളിലും വിദ്യാഭാസം ഉള്ള പാർറ്റിയെ താങ്ങില്ല എന്ന് ഉറപ്പുള്ള സ്വതന്തർ നിന്ന് ജയിക്കട്ടെ. അതിൽ എറ്റവും മിടുക്കന്മാർ തമ്മിൽ തല്ലാതെ മന്ത്രി സഭ ഉണ്ടാക്കട്ടെ. ഇതൊന്നും നടപ്പുള്ള കാര്യം ആയിരിക്കില്ല. സ്വതന്ത്രരിൽ ആര് ജയിച്ചു അഴിമതി കാണിച്ചാലും പാർട്ടിക്കാർ ചെയുന്നതിലും കുറവു ആയിരിക്കും.
പാർട്ടിക്കാർ ഒരുമിച്ച് ആകുമ്പോൾ
*അഴിമതിയുടെ കനം കൂടും
*അവർക്ക് പാർട്ടിയുടെ എല്ലാ പരുപാടിക്കും സർകാർ ചിലവിൽ പോകണം. സർക്കാർ ചിലവ് എന്നത് നമ്മുടെ ഊഹങ്ങൾക്കും അപ്പുറമാണ്
*പാർട്ടിയുടെ പ്രശ്നങ്ങൾ തീർന്ന ശേഷം വേണം നാട്ടിലെ കാര്യങ്ങൾ നോക്കാൻ (അതിനി എന്ന് തീരാനാ ?)
*പാര്‍ട്ടിയുടെ ഏതേലും മുതിര്‍ന്ന നേതാവ് വന്നാൽ കേരള പോലീസ് അവരെ താങ്ങാൻ പോകണം, ഇവന്മാർ എല്ലാം കൂടി റോഡ് മുഴുവൻ ബ്ലോക്ക് ആക്കും. പാര്‍ട്ടിയുടെ നേതാകൾക്ക് എവിടെയും ബ്ലോക്ക് ഉണ്ടാക്കാം, ജാഥ നടത്താം. ആഭ്യന്തരം ചോദിക്കില്ലലോ?
*മന്ത്രിമാർ തീരുമാനങ്ങൾ എടുകുമ്പോൾ പാർട്ടിയോടും ചോദികേണ്ടി വരും. എന്ന് വച്ചാൽ ജനങ്ങൾ ആ സമയത്ത് തിരഞ്ഞെടുക്കാത്ത ഒരു ആളുടെ അഭിപ്രായം പോലും ജനാധിപധ്യത്തിൽ നിർണായകം ആകും എന്ന് സാരം
പാർട്ടിക്കാർ ജയിചില്ലേൽ
*പോലീസ് സ്റ്റേഷൻഇൽ നിന്നും ഗുണ്ടകളെ ഇറക്കാൻ ആരും കാണില്ല
* പോലീസ് എന്ന വസ്തുവിന് ജനങ്ങളുടെ കാര്യം കൂടി മര്യാദക്ക് നോക്കാൻ സമയം ലഭിക്കും
*എല്ലാ MLA യും MP യും സ്വന്തം നാട്ടിലെ കാര്യങ്ങൾ മര്യാദക്കു നടത്തുമായിരിക്കും (:-? *Conditions Apply )
*അഥവാ ജയികുന്നവാൻ അഴിമതികാരൻ ആയി മാറിയാലും അവൻ ഒരുകാലത്തും പിന്നെ ജയികില്ല.
*ഭരിക്കുന്ന പാര്‍ട്ടിയുടെ ഒരു നേതാവും ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പരുപാടിയും നടുറോടിൽ നടത്തില്ല
നമുക്ക് ആരെയും ജയിപ്പിക്കാൻ ആവില്ലായിരിക്കാം. പക്ഷെ ആരെയെങ്കിലും തോല്‍പ്പിക്കാൻ നമ്മൾ ആത്മാര്തമായി വിചാരിച്ചാൽ മതി. എന്ന് വച്ചാൽ ഒരു കൂട്ടം വലിയ കള്ളന്മാരെ ജയിപ്പിക്കുന്നതിലും നല്ലതാണല്ലോ കുറച്ചു കുഞ്ഞു കള്ളന്മാരെ അങ്ങ് ജയിപിച്ചു വിടുന്നത് എന്ന്. കഴിവ് ഉള്ള ഇലക്ഷന് നില്ക്കാൻ കാശ് ഇല്ലാത്ത സ്വതന്ത്രന്മാരെ സോഷ്യൽ കമ്മിട്മ്മേന്റ്റ് ഉള്ള ആളുകൾ സ്പോന്സോർ ചെയട്ടെ. ഉദാഹരണത്തിന് മമ്മൂട്ടി, മോഹൻലാൽ, ദിലീപ് , ഗൾഫ്-ഗേറ്റ് , കോണ്ഫിടെന്റ്റ് ഗ്രൂപ്പ് , ഇന്ദുലേഖ , ഐഡിയ , ഗം-ഓണ്‍ തുടങ്ങിയവർ. :P . പിന്നെ ഏറ്റവും കുറച്ചു പരസ്യം ഉള്ളവരെ ജയിപ്പിക്കുനത് ആണ് നല്ലത്. അത്രേം അഴിമതി കുറയും .
അത് കൊണ്ട് ദയവു ചെയ്തു അടുത്ത തിരഞ്ഞെടുപ്പ് മുതൽ എല്ലാവരും ദയവു ചെയ്തു സ്വതന്ത്രർക്ക് വോട്ട് ചെയ്തു പാര്ട്ടികാരെ തോല്പികണം എന്ന് വിനീതമായി അഫ്യർതിക്കുന്നു... ഒരു വൊട്ടെയ്സ് കോഡ് (Voters-Code ) അടുത്ത് തന്നെ ഇറക്കാൻ പ്ലാൻ ചെയുന്നുണ്ട്. അതിന്റെ കൂടെ ഇതിന്റെ പൂർണ രൂപവും.
Please share and spread the word...