ഓല കഥ
പാഷന് ഫ്രൂട്ട് എന്നൊരു കട ഉണ്ട് തേജസ്വിനി ബില്ടിങ്ങിന്റെ എഴാം നിലയില്‍ .എല്ലാ ബുധനായിച്ചയും ഞാന്‍ അതിന്റെ മുന്നില്‍ ചെന്ന് മെനു നോക്കി വെള്ളമിരക്ക്കും . മാതളനാരങ്ങ ജ്യൂസ് 70 രൂപ. ഒരു സോഫ്റ്റ്വെയര് എഞ്ചിനീയര്‍ എന്ന് പറഞ്ഞാല്‍ ഭയങ്കര സാധനം ആണെന്നും ഇഷ്ടം പോലെ കാശ് ഉള്ളവര്‍ ആണെന്നും പൊതുവേ ഒരു മിഥ്യാധാരണ ഉണ്ട്. അടുത്ത അപ്പ്രിസല്‍ കഴിഞ്ഞു മാതളനാരങ്ങ ജ്യൂസ് കുടിക്കാം എന്ന് കരുതി എന്നും നാരങ്ങ വെള്ളം (20 രൂപ ) കുടിച്ചു ഞാന്‍ സംതൃപ്തി അടഞ്ഞു .
കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ മാതള നാരങ്ങ ജ്യൂസ് കുടിക്കാന്‍ കൊതിച്ചു നടന്നതാണ്. കമ്പനി ചതിച്ചു . ഓല വന്നില്ല. മോഹം നശിച്ചു നാരങ്ങ വെള്ളം തന്നെ കുടിച്ചു ജീവിക്കുക ആയിരിന്നു. സെപ്റ്റംബര്‍ ആയപ്പോള്‍ നവംബറില്‍ ഹൈക്കു തരാം എന്നും പറഞ്ഞു വീണ്ടും ഓരോ ബഹളങ്ങള്‍ തുടങ്ങി. എന്റെ ഉറങ്ങി കിടന്ന മോഹങ്ങളേ വീണ്ടും ചവിട്ടി എണീപ്പിച്ച് ആ വാഗ്ദാനങ്ങള്‍.. വീണ്ടും മാതള നാരങ്ങ ജ്യൂസ് കുടിക്കാനുള്ള എന്റെ വെമ്പല്‍ കൂടി. നവംബര്‍ മാസം നിന്നെ ഞാന്‍ സ്വന്തം ആക്കും എന്ന് പറഞ്ഞു ഞാന്‍ അതിയായി അഹങ്കരിച്ചു. മറ്റു കമ്പനികളിലെ തെണ്ടികള് മാതളനാരങ്ങ ജ്യൂസ് കുടിക്കുമ്പോള്‍ ഞാന്‍ നാരങ്ങ വെള്ളം മോന്തി കൊണ്ട് മനസ്സില്‍ പറഞ്ഞു " നവംബര്‍ ആവട്ടെ"
ഇന്ന് നവംബര്‍ 7, എന്റെ കയ്യിലെ നാരങ്ങ വെള്ളം നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു "ഓല ചതിച്ചു "