Tuesday, October 23, 2012

അവസാന ദിനം - ലോകത്തിന്റെയും പ്രേമത്തിന്റെയും (End of love and world)

ഉച്ചക്ക് ഏകദേശം ഒരു രണ്ടു മണി ആയി കാണും. അന്നേരം ആപ്പീസിലെ എല്ലാവര്ക്കും വട്ടു പിടിച്ച പോലെ ഒരു ബഹളം, എനികൊന്നം മനസിലായില്ല. അടുത്ത് ഇരിക്കുന്ന ചെക്കന്‍ ആ ബഹളത്തിലേക്ക് ഓടി പോയി കരഞ്ഞു കൊണ്ട് തിരിച്ചു വന്നു. അവന്‍ ബാഗ്ഗും എടുത്തു കൊണ്ട് പോകാന്‍ തുടങ്ങി. "എന്ത് പറ്റിയെടാ?" ഞാന്‍ ആരാഞ്ഞു. "ലോകം ഇന്ന് അവസാനിക്കും. കണ്‍ഫേം ആയത്രേ, ഞാന്‍ വീട്ടില്‍ പോകുകയാണ്. അമ്മയെ കാണണം" . ഞാന്‍ ഉടനെ മനോരമ ഓണ്‍ലൈന്‍ എടുത്തു നോക്കി, സംഭവം സത്യമാണ്. ലോകം ഇന്ന് അവസാനിക്കും, ഏതോ ഒരു ഉല്‍ക അതിനു ഭൂമിയെകാള്‍ നീളവും വീതിയും ഉണ്ട്. ആര്‍ക്കും ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല. ഇന്ന് രാത്രി 8 മണിക്ക് അത് ഫൂമിയെ ഇല്ലാണ്ടാക്കും. തിരിഞ്ഞു നോക്കിയപ്പോള്‍ ഓഫീസ് കാലി. എല്ലാവരും മുങ്ങി. 

ഞാനും ഓഫീസില്‍ നിന്ന് ഇറങ്ങി. കൊല്ലം വരെ പൊയ് അമ്മയെ കാണണോ അതോ പേരൂര്‍കട വരെ പോയി കാമുകിയെ കാണണോ? കാറില്‍ കേറി കഴക്കൂട്ടം വരെ എത്തി. നോക്കിയപ്പോള്‍ ഭയങ്കര ബ്ലോക്ക്‌ . ബ്ലോക്ക്‌ കണ്ട ചിലര്‍ കാര്‍ റോഡില്‍ ഇട്ടേച്ചു ഇറങ്ങി ഓടി, ആ കാറുകള്‍ കാരണം വീണ്ടും ബ്ലോക്ക്‌ കൂടി. അങ്ങിനെ എന്റെ കാര്‍ ഉം റോഡില്‍ അനങ്ങാന്‍ വയ്യാണ്ട് കിടന്നു, അതില്‍ നിന്നും ഇറങ്ങി മുന്നോട്ടു നടന്നു. ഒരു സ്പ്ലെണ്ടോര്‍ ബൈക്ക് സൈഡില്‍ ഇരിക്കുന്നു. ഞാന്‍ ഹാന്‍ഡില്‍ ഒന്ന് തിരിച്ചു നോക്കി, ലോക്ക് ചെയ്തിടില്ല. ഞാന്‍ കാറിന്റെ താക്കോല്‍ വച്ച് അത് ഓണ്‍ ആകാന്‍ നോക്കി. ജയിച്ചു. ഹീറോ ഹോണ്ട പണ്ടേ ഇങ്ങിനെ ആണ്ണല്ലോ!.

ബൈക്ക് സ്റ്റാര്‍ട്ട്‌ ആയപ്പോള്‍ കാമുകിയെ തന്നെ കണ്ടേക്കാം എന്ന് വിചാരിച്ചു. അവളുടെ അച്ഛന്‍ ഇത് വരെ കല്യാണത്തിന് സമ്മതിച്ചിട്ടില്ല. അവര്‍ക്ക് കൊല്ലത്തുള്ള നായന്മാരെ വേണ്ടത്രേ, വടക്കുള്ള നമ്പ്യാരെ തന്നെ വേണമത്രേ. ഫോണ്‍ എടുത്തു വീട്ടിലേക്കു വിളിച്ചു . എല്ലാവരോടും സംസാരിച്ചു. അമ്മുംമയോടും." മോനെ നീ വരില്ലേ?" "ഇല്ല അമ്മുമ്മേ, ഞാന്‍ അവളെ കാണാന്‍ പോവുകയാണ്, എന്റെ കാമുകിയെ". ഉടന്‍ വന്നു അടുത്ത ചോദ്യം -"നായര്‍ ആണോ അവള്‍?" അതിനു മറുപടി പറയാണ്ട് ഞാന്‍ ഫോണ്‍ വച്ചു. 

അങ്ങിനെ ഒരു മണിക്കൂര്‍ കൊണ്ട് ഞാന്‍ അവളുടെ വീട്ടില്‍ എത്തി. അവളുടെ അച്ഛന്‍ എന്നെ കണ്ടതും ഇറങ്ങി വന്നു. ഞാന്‍ ആ വീടിന്റെ മുന്നില്‍ നിന്നും അദ്ദേഹത്തോട് പറഞ്ഞു. "ഞാന്‍ ഒരു നമ്പ്യാര്‍ അല്ല, മലബാരിയും അല്ല. പക്ഷെ ഏതൊരു മനുഷ്യനും നിങ്ങളുടെ മകളെ സ്നേഹികുന്നതിനെകാലും കൂടുതല്‍ ഞാന്‍ അവളെ സ്നേഹിക്കുന്നു. നിങ്ങളുടെ സമ്മതം ഇല്ലാതെ അവളെ ഞാന്‍ വിവാഹം കഴിക്കില്ല. എനികവളെ അവളായിട്ടു തന്നെ ആണ് വേണ്ടത്. അവള്‍ അവള്‍ ആകുന്നതു നിങ്ങള്‍ എല്ലാവരും കൂടെ ഉള്ളപ്പോള്‍ ആണ്. തെക്കുള്ളവരും മനുഷ്യര്‍ ആണ്. എന്നെ നിങ്ങളുടെ മകള്‍ മനസ്സിലകിയത് കൊണ്ടാണ് അവള്‍ എന്നെ സ്നേഹിച്ചത്. അവളുടെ സന്തോഷം ആണ് നിങ്ങള്‍ക്ക് വേണ്ടത് എങ്കില്‍, അവളെ അവളായി കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ അച്ഛാ ഈ അവസാന ദിവസം എങ്കിലും ഞങ്ങളുടെ പ്രണയം താങ്കള്‍ അംഗീകരിച്ചു തരില്ലേ?" കണ്ണീരോടെ ഞാന്‍ അത് പറഞ്ഞു തീര്‍ത്തു. ഈ നമ്പര്‍ എങ്കിലും എല്കണേ എന്നാ പ്രാര്‍ത്ഥനയോടെ ഞാന്‍ അങ്ങേരുടെ മുഖത്ത് നോക്കി. അദ്ദേഹം എന്റെ തോളില്‍ തട്ടി കൊണ്ട് പറഞ്ഞു. "അവള്‍ എത്തിയിട്ടില്ല ബാങ്കില്‍ നിന്നും". "മോന്‍ വന്നു അകത്തു ഇരിക്ക് " 

അകത്തെ കയറി ഞാന്‍ ഇരുന്നു. അവളുടെ അച്ഛന്‍ ദയനീയ ഭാവത്തോടെ എന്നോട് പറഞ്ഞു -" അവള്‍ വിളിചിരിനു ഇച്ചിരി മുന്‍പേ, അനുവാദം ചോദിക്കാന്‍, അവള്‍ക്കു അവളുടെ കാമുകനെ കാണാന്‍ പോകണം എന്ന്"
"അയ്യോ! അവള്‍ എന്നെ തിരക്കി പോയതാണോ" - ഞാന്‍ ചാടി എഴുനേറ്റു. എന്നെ പിടിച്ചു ഇരുത്തി കൊണ്ട് അദ്ദേഹം തുടര്‍ന്നു -" അവളുടെ ഒരു കോളേജ് മേറ്റ്‌ പയ്യന്‍, നമ്പ്യാരും അല്ല നായരും അല്ല , നീ ഇപ്പം പറഞ്ഞ സ്നേഹം, സന്തോഷം അതൊക്കെ വേണമെങ്ങില്‍ അവള്‍ക് അവന്റെ കൂടെ പോണം എന്നും പറഞ്ഞു ഫോണ്‍ വിളിച്ചു കരഞ്ഞു അല്പം മുന്‍പ്. അവള്‍ അവന്റെ അടുത്താണ് പോയിരിക്കുന്നത്."

ഒരു 10 മിനിറ്റ് ഞാന്‍ ഒന്നും പറഞ്ഞില്ല. പറഞ്ഞാലും ആര് കേള്‍ക്കാന്‍, ആരെ ബോധിപ്പിക്കാന്‍, പണി കിട്ടിയത് എനിക്ക് തന്നെ ആണല്ലോ! ദൈവമേ, 8 മണിക്ക് വരാനുള്ള പണിയെകാളും വലുതായി പോയല്ലോ ഈ എട്ടിന്റെ പണി. ലാസ്റ്റ് ദിവസം ആയോണ്ടേ ആരുടേം മുന്നില്‍ ചമ്മാന്‍ ഇല്ല. എന്നാലും നാണക്കെട് ആയി പോയല്ലോ ഈശ്വരാ! 

"വരട്ടെ അച്ഛാ" - എന്നും പറഞ്ഞു അവിടെ നിന്നും മുങ്ങി, റോഡ്‌ മൊത്തം കട്ട ബ്ലോക്ക്‌ . എങ്ങിനെ ശ്രേമിച്ചാലും കൊല്ലം എത്തില്ല. തിരുവനന്തപുരത്ത് എനിക്ക് വേറെ പ്രേമവും ഇല്ല. ഫോണ്‍ വ്യ്ബ്രെറ്റ് ചെയ്യുന്നു, കുറെ നേരം ആയി ചെയുന്നു. ഞാന്‍ മൈന്‍ഡ് ചെയ്യുനില്ലായിരിന്നു. ഫോണ്‍ എടുത്തു നോക്കി, അമ്മയാണ്. ഫോണ്‍ എടുത്തു - " നീ വരുന്നുണ്ടോ? നിന്നെ കാത്തു ദെ ഇവിടെ 4 പെണ്ണുങ്ങള്‍ വന്നിരിക്കുന്നു " . ആ ശബ്ദത്തിന്റെ പിറകില്‍ വന്നതില്‍ ഒരു നസ്രാണി ഉള്ളതിന്റെ ബഹളം അമ്മുമ്മ വെയ്കുന്നത് എനിക്ക് കേള്‍ക്കമായിരിന്നു.