Thursday, December 20, 2012

Vanjaki - വഞ്ചകി

രാവിലെ ഉറക്കം എണീറ്റ്‌ നോക്കിയപ്പോള്‍ 12 മിസ്ഡ് കോള്‍സ്. നാട്ടിലേക്ക് തിരികെ പോകുന്ന ദിവസം ആണ്. രാത്രി ആണ് ഫ്ലൈറ്റ്. മുഖം കഴുകി തുടച്ചു ഫോണ്‍ എടുത്തു നോക്കി. അമ്മയുടെ കാള്‍ ഉം ഉണ്ട്. പിന്നെ സതീശന്റെയും. സതീശനെ തിരികെ വിളിച്ചു. 
"ഹലോ "
"അളിയാ ഉറക്കം ആയിരിന്നു, ചുമ്മാ വിളിച്ചത് ആണോടാ ?"
"എടാ സുമേഷേ, ലവളുടെ കല്യാണം ആണ് ഇന്ന്, അതൊന്നു പറഞ്ഞു ശവത്തില്‍ കുത്താന്‍ വിളിച്ചതാ !!"
"ഹഹഹ , അതൊക്കെ ഞാന്‍ എന്നെ മറന്നു , ശെരി അളിയാ , പിന്നെ വിളിക്കാം " കാള്‍ കട്ട്‌ ചെയ്തു.
 
അവനോടു അങ്ങിനെ പറഞ്ഞെങ്കിലും ഒരു നിമിഷം കൊണ്ട് പഴയ ജീവിതം മൊത്തം മനസില്‍ മിന്നി മറഞ്ഞു, എന്തൊക്കെ ആയിരിന്നു. പ്രേമം, സ്നേഹം, അവളെ മാത്രമേ കെട്ടൂ , കെട്ടിയില്ലേല്‍  തൂങ്ങും. ഞാന്‍ ഇല്ലാതെ അവള്‍ ഇല്ല, അവള്‍ ഇല്ലാതെ  ഞാന്‍ ഇല്ല. മൈട്‌ ഫോര്‍ ഈച് അദര്‍. , ചക്ക , മാങ്ങ, തേങ്ങ 
പെണ്ണുങ്ങള്‍ ചതിക്കും എന്ന് എല്ലാ തെണ്ടികളും പറഞ്ഞിട്ടും ഞാന്‍ ചെവി കൊണ്ടില്ല. അവളെ സ്നേഹിച്ച സമയത്ത് പി എസ്  സി കോച്ചിംഗ്നു പോയിരുന്നേല്‍ സര്‍കാര്‍ ജോലി എങ്കിലും കിട്ടി പോയേനെ. 2 വര്‍ഷത്തെ അബോധമായ , ഛെ അഗാധമായ ആത്മാര്‍ത്ഥമായ പ്രേമം. ഒടുവില്‍ അവള്‍ "ഇത് നടക്കൂല അണ്ണാ " എന്നും പറഞ്ഞു പോകുമ്പോള്‍ മരണം അല്ലാതെ മറ്റൊരു പോംവഴിയും മുന്നില്‍ ഉണ്ടായിരിന്നില്ല .
തന്റെ ജീവിതം ചവിട്ടി അരച്ച് കൊണ്ട് പോയ അവളോട്‌ മരണം കൊണ്ടല്ലാതെ എങ്ങിനെ പ്രതികാരം ചെയ്യാന്‍ ആകും. രണ്ടു വര്‍ഷം മുന്‍പ് നടന്ന ആ ബ്രേക്ക്‌-അപ്പ്‌ ഇന്നലെ പോലെ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. ഇന്ന് അവള്‍ മറ്റൊരുത്തന്റെ ആയി മാറും. വഞ്ചകി . ക്രൂര. നിഷ്ടൂര. കാപലകി. കണ്ണി ചോര ഇല്ലാത്ത കൂശ്മാണ്ടം. ഒരു മനസാക്ഷി കുത്ത് പോലും ഇല്ലാതെ അവള്‍ക്ക് എങ്ങിനെ ഇതിനു സാധിക്കുന്നു. മനുഷ്യ സ്ത്രീ തന്നെ ആണോ അവള്‍...? എന്നും വിഷമവും വേദനയും ഏറ്റു വാങ്ങാന്‍ പുരുഷന്മാര്‍ മാത്രം. കള്ളു കുടിക്കാനും നമ്മള്‍ മാത്രം, ആത്മഹത്യ ചെയ്യാനും നമ്മള്‍ മാത്രം.
 
അവളെ ഒരു ആയിരം തവണ പ്രാകി കൊണ്ട് ഒരു കട്ടന്‍ ചായ കുടിച്ചു. എനിട്ട്‌ അമ്മയെ തരികെ വിളിച്ചു.
"എടാ, ഇത്ര ഉത്തരവാദിത്വം ഇല്ലാതെ ആയി പോയല്ലോ ?"
"എന്ത് പറ്റി  അമ്മേ "
"ഭാര്യ പ്രസവിക്കാന്‍ കിടക്കുമ്പോള്‍ നിനക്ക് അവിടെ പോത്ത് പോലെ കിടന്നു ഉറങ്ങിയാല്‍ മതിയോ?, രാത്രി തന്നെ എത്തില്ലേ. ശനിയായിച്ച  പ്രസവം കാണും എന്നാ പറയുന്നേ , അവളെ വിളിച്ചോ നീ?"
................................................................................................
................................................................................................

PS : ആദ്യം വന്ന 12 മിസ്ഡ് കാല്‍കളില്‍ 10 എണ്ണവും സുഷമയുടെ ആയിരിന്നു. എന്‍റെ പ്രിയപ്പെട്ട ഫാര്യ :) !

Tuesday, November 6, 2012

ഓല കഥ (Increment letter)

ഓല കഥ 

പാഷന്‍ ഫ്രൂട്ട് എന്നൊരു കട ഉണ്ട് തേജസ്വിനി ബില്‍ടിങ്ങിന്റെ എഴാം നിലയില്‍ .എല്ലാ ബുധനായിച്ചയും ഞാന്‍ അതിന്റെ മുന്നില്‍ ചെന്ന് മെനു നോക്കി വെള്ളമിരക്ക്കും . മാതളനാരങ്ങ ജ്യൂസ്‌ 70 രൂപ. ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എന്ന് പറഞ്ഞാല്‍ ഭയങ്കര സാധനം ആണെന്നും ഇഷ്ടം പോലെ കാശ് ഉള്ളവര്‍ ആണെന്നും പൊതുവേ ഒരു മിഥ്യാധാരണ ഉണ്ട്. അടുത്ത അപ്പ്രിസല്‍ കഴിഞ്ഞു മാതളനാരങ്ങ ജ്യൂസ്‌ കുടിക്കാം എന്ന് കരുതി എന്നും നാരങ്ങ വെള്ളം (20 രൂപ ) കുടിച്ചു ഞാന്‍ സംതൃപ്തി അടഞ്ഞു . 

കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ മാതള നാരങ്ങ ജ്യൂസ്‌ കുടിക്കാന്‍ കൊതിച്ചു നടന്നതാണ്. കമ്പനി ചതിച്ചു . ഓല വന്നില്ല. മോഹം നശിച്ചു നാരങ്ങ വെള്ളം തന്നെ കുടിച്ചു ജീവിക്കുക ആയിരിന്നു. സെപ്റ്റംബര്‍ ആയപ്പോള്‍ നവംബറില്‍ ഹൈക്കു  തരാം എന്നും പറഞ്ഞു വീണ്ടും ഓരോ ബഹളങ്ങള്‍ തുടങ്ങി. എന്‍റെ  ഉറങ്ങി കിടന്ന മോഹങ്ങളേ വീണ്ടും ചവിട്ടി എണീപ്പിച്ച് ആ വാഗ്ദാനങ്ങള്‍.. വീണ്ടും മാതള നാരങ്ങ ജ്യൂസ്‌ കുടിക്കാനുള്ള എന്‍റെ വെമ്പല്‍ കൂടി. നവംബര്‍ മാസം നിന്നെ ഞാന്‍ സ്വന്തം ആക്കും എന്ന് പറഞ്ഞു ഞാന്‍ അതിയായി അഹങ്കരിച്ചു. മറ്റു കമ്പനികളിലെ തെണ്ടികള്‍ മാതളനാരങ്ങ ജ്യൂസ്‌ കുടിക്കുമ്പോള്‍ ഞാന്‍  നാരങ്ങ വെള്ളം മോന്തി കൊണ്ട് മനസ്സില്‍ പറഞ്ഞു " നവംബര്‍ ആവട്ടെ" 

ഇന്ന് നവംബര്‍ 7, എന്‍റെ കയ്യിലെ നാരങ്ങ വെള്ളം നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു  "ഓല ചതിച്ചു " 

Tuesday, October 23, 2012

അവസാന ദിനം - ലോകത്തിന്റെയും പ്രേമത്തിന്റെയും (End of love and world)

ഉച്ചക്ക് ഏകദേശം ഒരു രണ്ടു മണി ആയി കാണും. അന്നേരം ആപ്പീസിലെ എല്ലാവര്ക്കും വട്ടു പിടിച്ച പോലെ ഒരു ബഹളം, എനികൊന്നം മനസിലായില്ല. അടുത്ത് ഇരിക്കുന്ന ചെക്കന്‍ ആ ബഹളത്തിലേക്ക് ഓടി പോയി കരഞ്ഞു കൊണ്ട് തിരിച്ചു വന്നു. അവന്‍ ബാഗ്ഗും എടുത്തു കൊണ്ട് പോകാന്‍ തുടങ്ങി. "എന്ത് പറ്റിയെടാ?" ഞാന്‍ ആരാഞ്ഞു. "ലോകം ഇന്ന് അവസാനിക്കും. കണ്‍ഫേം ആയത്രേ, ഞാന്‍ വീട്ടില്‍ പോകുകയാണ്. അമ്മയെ കാണണം" . ഞാന്‍ ഉടനെ മനോരമ ഓണ്‍ലൈന്‍ എടുത്തു നോക്കി, സംഭവം സത്യമാണ്. ലോകം ഇന്ന് അവസാനിക്കും, ഏതോ ഒരു ഉല്‍ക അതിനു ഭൂമിയെകാള്‍ നീളവും വീതിയും ഉണ്ട്. ആര്‍ക്കും ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല. ഇന്ന് രാത്രി 8 മണിക്ക് അത് ഫൂമിയെ ഇല്ലാണ്ടാക്കും. തിരിഞ്ഞു നോക്കിയപ്പോള്‍ ഓഫീസ് കാലി. എല്ലാവരും മുങ്ങി. 

ഞാനും ഓഫീസില്‍ നിന്ന് ഇറങ്ങി. കൊല്ലം വരെ പൊയ് അമ്മയെ കാണണോ അതോ പേരൂര്‍കട വരെ പോയി കാമുകിയെ കാണണോ? കാറില്‍ കേറി കഴക്കൂട്ടം വരെ എത്തി. നോക്കിയപ്പോള്‍ ഭയങ്കര ബ്ലോക്ക്‌ . ബ്ലോക്ക്‌ കണ്ട ചിലര്‍ കാര്‍ റോഡില്‍ ഇട്ടേച്ചു ഇറങ്ങി ഓടി, ആ കാറുകള്‍ കാരണം വീണ്ടും ബ്ലോക്ക്‌ കൂടി. അങ്ങിനെ എന്റെ കാര്‍ ഉം റോഡില്‍ അനങ്ങാന്‍ വയ്യാണ്ട് കിടന്നു, അതില്‍ നിന്നും ഇറങ്ങി മുന്നോട്ടു നടന്നു. ഒരു സ്പ്ലെണ്ടോര്‍ ബൈക്ക് സൈഡില്‍ ഇരിക്കുന്നു. ഞാന്‍ ഹാന്‍ഡില്‍ ഒന്ന് തിരിച്ചു നോക്കി, ലോക്ക് ചെയ്തിടില്ല. ഞാന്‍ കാറിന്റെ താക്കോല്‍ വച്ച് അത് ഓണ്‍ ആകാന്‍ നോക്കി. ജയിച്ചു. ഹീറോ ഹോണ്ട പണ്ടേ ഇങ്ങിനെ ആണ്ണല്ലോ!.

ബൈക്ക് സ്റ്റാര്‍ട്ട്‌ ആയപ്പോള്‍ കാമുകിയെ തന്നെ കണ്ടേക്കാം എന്ന് വിചാരിച്ചു. അവളുടെ അച്ഛന്‍ ഇത് വരെ കല്യാണത്തിന് സമ്മതിച്ചിട്ടില്ല. അവര്‍ക്ക് കൊല്ലത്തുള്ള നായന്മാരെ വേണ്ടത്രേ, വടക്കുള്ള നമ്പ്യാരെ തന്നെ വേണമത്രേ. ഫോണ്‍ എടുത്തു വീട്ടിലേക്കു വിളിച്ചു . എല്ലാവരോടും സംസാരിച്ചു. അമ്മുംമയോടും." മോനെ നീ വരില്ലേ?" "ഇല്ല അമ്മുമ്മേ, ഞാന്‍ അവളെ കാണാന്‍ പോവുകയാണ്, എന്റെ കാമുകിയെ". ഉടന്‍ വന്നു അടുത്ത ചോദ്യം -"നായര്‍ ആണോ അവള്‍?" അതിനു മറുപടി പറയാണ്ട് ഞാന്‍ ഫോണ്‍ വച്ചു. 

അങ്ങിനെ ഒരു മണിക്കൂര്‍ കൊണ്ട് ഞാന്‍ അവളുടെ വീട്ടില്‍ എത്തി. അവളുടെ അച്ഛന്‍ എന്നെ കണ്ടതും ഇറങ്ങി വന്നു. ഞാന്‍ ആ വീടിന്റെ മുന്നില്‍ നിന്നും അദ്ദേഹത്തോട് പറഞ്ഞു. "ഞാന്‍ ഒരു നമ്പ്യാര്‍ അല്ല, മലബാരിയും അല്ല. പക്ഷെ ഏതൊരു മനുഷ്യനും നിങ്ങളുടെ മകളെ സ്നേഹികുന്നതിനെകാലും കൂടുതല്‍ ഞാന്‍ അവളെ സ്നേഹിക്കുന്നു. നിങ്ങളുടെ സമ്മതം ഇല്ലാതെ അവളെ ഞാന്‍ വിവാഹം കഴിക്കില്ല. എനികവളെ അവളായിട്ടു തന്നെ ആണ് വേണ്ടത്. അവള്‍ അവള്‍ ആകുന്നതു നിങ്ങള്‍ എല്ലാവരും കൂടെ ഉള്ളപ്പോള്‍ ആണ്. തെക്കുള്ളവരും മനുഷ്യര്‍ ആണ്. എന്നെ നിങ്ങളുടെ മകള്‍ മനസ്സിലകിയത് കൊണ്ടാണ് അവള്‍ എന്നെ സ്നേഹിച്ചത്. അവളുടെ സന്തോഷം ആണ് നിങ്ങള്‍ക്ക് വേണ്ടത് എങ്കില്‍, അവളെ അവളായി കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ അച്ഛാ ഈ അവസാന ദിവസം എങ്കിലും ഞങ്ങളുടെ പ്രണയം താങ്കള്‍ അംഗീകരിച്ചു തരില്ലേ?" കണ്ണീരോടെ ഞാന്‍ അത് പറഞ്ഞു തീര്‍ത്തു. ഈ നമ്പര്‍ എങ്കിലും എല്കണേ എന്നാ പ്രാര്‍ത്ഥനയോടെ ഞാന്‍ അങ്ങേരുടെ മുഖത്ത് നോക്കി. അദ്ദേഹം എന്റെ തോളില്‍ തട്ടി കൊണ്ട് പറഞ്ഞു. "അവള്‍ എത്തിയിട്ടില്ല ബാങ്കില്‍ നിന്നും". "മോന്‍ വന്നു അകത്തു ഇരിക്ക് " 

അകത്തെ കയറി ഞാന്‍ ഇരുന്നു. അവളുടെ അച്ഛന്‍ ദയനീയ ഭാവത്തോടെ എന്നോട് പറഞ്ഞു -" അവള്‍ വിളിചിരിനു ഇച്ചിരി മുന്‍പേ, അനുവാദം ചോദിക്കാന്‍, അവള്‍ക്കു അവളുടെ കാമുകനെ കാണാന്‍ പോകണം എന്ന്"
"അയ്യോ! അവള്‍ എന്നെ തിരക്കി പോയതാണോ" - ഞാന്‍ ചാടി എഴുനേറ്റു. എന്നെ പിടിച്ചു ഇരുത്തി കൊണ്ട് അദ്ദേഹം തുടര്‍ന്നു -" അവളുടെ ഒരു കോളേജ് മേറ്റ്‌ പയ്യന്‍, നമ്പ്യാരും അല്ല നായരും അല്ല , നീ ഇപ്പം പറഞ്ഞ സ്നേഹം, സന്തോഷം അതൊക്കെ വേണമെങ്ങില്‍ അവള്‍ക് അവന്റെ കൂടെ പോണം എന്നും പറഞ്ഞു ഫോണ്‍ വിളിച്ചു കരഞ്ഞു അല്പം മുന്‍പ്. അവള്‍ അവന്റെ അടുത്താണ് പോയിരിക്കുന്നത്."

ഒരു 10 മിനിറ്റ് ഞാന്‍ ഒന്നും പറഞ്ഞില്ല. പറഞ്ഞാലും ആര് കേള്‍ക്കാന്‍, ആരെ ബോധിപ്പിക്കാന്‍, പണി കിട്ടിയത് എനിക്ക് തന്നെ ആണല്ലോ! ദൈവമേ, 8 മണിക്ക് വരാനുള്ള പണിയെകാളും വലുതായി പോയല്ലോ ഈ എട്ടിന്റെ പണി. ലാസ്റ്റ് ദിവസം ആയോണ്ടേ ആരുടേം മുന്നില്‍ ചമ്മാന്‍ ഇല്ല. എന്നാലും നാണക്കെട് ആയി പോയല്ലോ ഈശ്വരാ! 

"വരട്ടെ അച്ഛാ" - എന്നും പറഞ്ഞു അവിടെ നിന്നും മുങ്ങി, റോഡ്‌ മൊത്തം കട്ട ബ്ലോക്ക്‌ . എങ്ങിനെ ശ്രേമിച്ചാലും കൊല്ലം എത്തില്ല. തിരുവനന്തപുരത്ത് എനിക്ക് വേറെ പ്രേമവും ഇല്ല. ഫോണ്‍ വ്യ്ബ്രെറ്റ് ചെയ്യുന്നു, കുറെ നേരം ആയി ചെയുന്നു. ഞാന്‍ മൈന്‍ഡ് ചെയ്യുനില്ലായിരിന്നു. ഫോണ്‍ എടുത്തു നോക്കി, അമ്മയാണ്. ഫോണ്‍ എടുത്തു - " നീ വരുന്നുണ്ടോ? നിന്നെ കാത്തു ദെ ഇവിടെ 4 പെണ്ണുങ്ങള്‍ വന്നിരിക്കുന്നു " . ആ ശബ്ദത്തിന്റെ പിറകില്‍ വന്നതില്‍ ഒരു നസ്രാണി ഉള്ളതിന്റെ ബഹളം അമ്മുമ്മ വെയ്കുന്നത് എനിക്ക് കേള്‍ക്കമായിരിന്നു.

Friday, June 1, 2012

ആദ്യത്തെ ആദി രാത്രി (1st First Night)

 14 ദിവസം അവധി ഉണ്ട്. വീണ്ടും തിരകെ യുറോപ്പില്‍ പോണം. മൂന്നു മാസം വീണ്ടും അവിടെ. എനിട്ട്‌ വന്നു കല്യാണം കഴിക്കാം. അതയിരിന്നു പ്ലാന്‍ . കേരളത്തില്‍ വര്‍ക്ക്‌ ചെയുന്ന ഭൂരിഭക്ഷം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആള്‍കാരുടെ വിവാഹവും പ്രവാസികളുടെ വിവാഹവും തമ്മില്‍ വലിയ വ്യത്യാസം ഇപ്പോള്‍ കാണാറില്ല. എത്ര ലൈന്‍ ഉണ്ടായിരുന്നാലും നമ്മുടെ കല്യാണ പ്രായം ആകുമ്പോള്‍ ഒരെണ്ണം പോലും സ്റ്റോക്ക്‌ കാണില്ല. അഥവാ ഉണ്ടേലും അത് നമ്മുടെ ജാതിയോ മതമോ ആവില്ല. പിന്നെ അത്രെക്കു കടുത്ത പ്രേമം ഒന്നും അല്ലാലോ, എന്തിനാ വെറുതെ വീട്ടുകാരെയും നാട്ടുക്കാരെയും വിഷമിപ്പിക്കുനത് എന്നോകെ പക്വമായി ചിന്തിച്ചു നമ്മള്‍ അറേഞ്ച് മാര്യേജ് എന്നാ വെറുക്കപ്പെട്ട കനി തേടി പോകും. കിട്ടിയേക്കാവുന്ന സ്വര്‍ണവും സ്ഥലവും കളയണ്ടല്ലോ എന്നാ ചിന്ത ആവില്ല ഒരിക്കലും ഇതിന്റെ പിറകില്‍ . പ്രെതെകിച്ചു സ്വര്‍ണത്തിന് ഇപ്പോള്‍ വലിയ വില ഇല്ലാലോ. ആരോ സ്ത്രീധന ഡിമാണ്ട് ചോദിച്ചപ്പോള്‍ മാസം സ്വര്‍ണം ഇല്ലേല്ലും സാരമില്ല ഒരു കാര്‍ ഉം മാസം 100 ലിറെര്‍ പെട്രോള്‍ ഉം മതി എന്ന് ആരോ ചോദിച്ചതായി ഒരു കഥ കേട്ടു. സത്യമാവാന്‍ വഴി ഇല്ല.

എല്ലാം നേരത്തെ പ്ലാന്‍ ചെയ്തു. കേരള മാട്രിമോണി എന്നാ ആധുനിക വിവാഹ ചന്തയില്‍ വിന്‍ഡോ ഷോപ്പിംഗ്‌ നടത്തി ഫില്‍റ്റര്‍ ചെയ്തു വച്ചേക്കുന്ന 6 കുട്ടികള്‍ ഉണ്ട്. ജോലി ഉള്ളതും ഇല്ലാത്തതും പഠികുന്നതും അങ്ങിനെ കൊറേ എണ്ണം. ഉത്തമ ജാതകം തന്നെ വേണമെന്ന് വീടുക്കാര്‍ക്ക് നിര്‍ബന്ധം ആയിരിന്നു. എത്രയെത്ര സുന്ദരികള്‍ ഈ പേരില്‍ എന്റെ ഫില്‍റ്ററില്‍ നിന്നും പോയെന്നു അറിയാമോ? മധ്യമത്തില്‍ തന്നെ ഉണ്ടായിരിന്നു സുന്ദരികളായ തരുണീമണികള്‍ . പക്ഷെ അതൊന്നും അവര്‍ക്ക് സ്വീകാര്യം ആയിരിന്നില്ല. രാവിലെ തിരുവനന്തപുറം എയര്‍പോര്‍ട്ടില്‍ നിന്നും വീടിലേക്ക്‌ പോക്കുനതിനു മുന്‍പേ തന്നെ ഞാന്‍ ആറ്റിങ്ങല്‍ ഉള്ള ഒരു വീട്ടിലും പാരിപ്പള്ളി ഉള്ള ഒരു വീട്ടിലും ചാത്തനൂര്‍ ഉള്ള ഒരു വീട്ടിലും കേറി പെണ്ണ് കണ്ടു. ഈ 6 പേരോടും ഞാന്‍ നേരത്തെ ഫോണേല്‍ സംസാരിച്ചു വച്ചിട്ടുണ്ടയിരിന്നു.  എല്ലാം ഏകദേശം നല്ല കുട്ടികള്‍ ആണ്. ആര്‍ക്കും മുന്‍പ് ലൈന്‍ ഉണ്ടായിട്ടില്ല. "പഴയ വല്ല അഫയരും ഉണ്ടായിരിന്നോ?" എന്നാ എന്റെ ചോദ്യത്തിന് എല്ലാവര്ക്കും ഒരേ ഉത്തരം മാത്രം :" പഠിക്കുന്ന കാലത്ത്  ഒരുപ്പാട്‌ പേര്‍ ഇഷ്ടമാ എന്നൊക്കെ ഇങ്ങോട്ട് വന്നു പറഞ്ഞിടുണ്ട്. പക്ഷെ എനിക്ക് ആരോടും ഒന്നും തോന്നിയിട്ടില്ല. എനിക്ക് പഠിത്തത്തില്‍ മാത്രം ആയിരിന്നു ശ്രദ്ധ. വീട്ട്ക്കാര്‍ തീരുമാനിക്കുനത് അനുസരികുന്നതാ എനികിഷ്ടം". ഡിഗ്രിക്ക് എല്ലാ വിഷയത്തിനും തോറ്റ പെണ്ണുങ്ങള്‍ വരെ ഈ ഉത്തരമേ പറയൂ. ഇന്നേ വരെ ആരും, പ്രെതെകിച്ചു വിവാഹ ആലോചന സമയത്ത് അവര്‍ക്ക് ഒരു അഫയര്‍ ഉണ്ടായിരുനതായി സമ്മതികില്ല. ഉടനെ നമ്മള്‍ അടുത്ത നമ്പര്‍ ഇടും. "എനിക്ക് കോളേജില്‍ ഒരു ലൈന്‍ ഉണ്ടായിരന്നു. പിന്നീട് അത് നടക്കില്ല എന്ന് മനസ്സില്‍ ആയപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയി പിരിഞ്ഞു". ഇത് കേട്ടു കഴിയുമ്പോള്‍ "ഓ ഇവനും കളങ്കം ഉണ്ടല്ലോ " എന്ന് മനസ്സില്‍ ഓര്‍ത്തു കൊണ്ട് അവര്‍ അടുത്ത ഡയലോഗ് പറയും. "എനിക്കും ഒരു ഫ്രണ്ട് ഉണ്ടായിരന്നു. അവനു എന്നെ ഇഷ്ടം ആയിരിന്നു. എനിക്ക് ഫ്രണ്ട്ഷിപ്‌ മാത്രമേ ഉണ്ടായിരിന്നോള് . പക്ഷെ കോളേജിലെ പിള്ളേരുടെ വിചാരം ഞങ്ങള്‍ തമ്മില്‍ പ്രേമത്തില്‍ ആയിരിന്നു എന്നാ". 

 ഏതേലും ഉറപ്പിച്ചാല്‍ അപ്പോഴേ പെണ്ണുകാണല്‍ നിര്‍ത്തി നിശ്ചയം ഉറപ്പികണം. അതയിരിന്നു എന്റെയും വീട്ടുക്കാരുടെയും പ്ലാന്‍ . 
ആദ്യത്തെ വീട് 

പെണ്ണിന്റെ അച്ഛന്‍-"മ്യോനെ! എടേ , യാത്രകള്‍ ഒക്കെ എങ്ങിനെ ഉണ്ടാര്‍ന് ?"
പെണ്ണിന്റെ  അമ്മ-" ക്ഷീണങ്ങള്‍ ഒക്കെ കാണും അല്ലെ?"
പെണ്ണിന്റെ അമ്മാവന്‍ - "യുറോപ്പില് എന്തിരാണ് പണി?"
പെണ്ണിന്റെ ചേട്ടന്‍- "അവധികള് ഒക്കെ കിട്ടോ ?"
ഇതെന്തു വീട്,, ഇവിടെ ഏകവചനം എന്നൊന്ന് ഇല്ലേ? ,, ഞാന്‍ എല്ലാവരുടെയും മുഖത്ത് മാറി മാറി നോക്കി. ആ നോട്ടത്തിന്റെ അര്‍ഥം എന്റെ വീട്ടുക്കാര്‍ക്ക് മനസ്സില്‍ ആയില്ല. കൂടെ ഉണ്ടായിരുന്ന എന്റെ മാമന്റെ മകന്‍ എന്റെ ചെവിയില്‍ പറഞ്ഞു - "അവരുടെ ഭാഷ കാര്യം ആകേണ്ട. പെണ്ണിന് വിദ്യാഭാസം ഉണ്ടല്ലോ? അവളുടെ സംസാരം നല്ലതാവും". ഫോണേല്‍ കേട്ടിടുണ്ട്. എന്നാലും. അങ്ങിനെ ഞങ്ങള്‍ മാത്രം ആയി. സംസാരം തുടങ്ങി. അവള്‍ വളരെ സോഫ്റ്റ്‌ ആയി സംസാരിക്കുന്ന പെണ്ണാണ്‌. ഭാഷ പ്രശ്നമേ അല്ലെ. അങ്ങിനെ എന്റെ മനസ്സ് പതുക്കെ ചാഞ്ചാടി തുടങ്ങിയതോടെ അവളുടെ വീട്ടില്‍ ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ടു. അവളുടെ കൂടെ പഠിക്കുന്ന ഏതോ പെണ്ണ് ആണ്. അകത്തു നിന്നും അമ്മ വിളിച്ചു കൂക്കി - "ടീയെ, നമ്മട സിന്ധു ഫോണ്‍ വിളിക്കണ്, എന്തിര് പറയണം'. അവള്‍ പതുക്കെ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. അമ്മ വീണ്ടും കാറി - "ഡീ, നീ കേട്ടാ ഞാന്‍ പറയണത്"
"വോ! കേട്ടാണ്, എന്തിരാനെന്നു ചോദി.. ഞാന്‍ അവളോട്‌ പിന്നെ വിളിചോളം എന്ന് പറഞ്ഞാണ് " - അവളുടെ അലര്‍ച്ച ആ ആറ്റിങ്ങല്‍ പഞ്ചായത്ത് മുഴുവന്‍ കേട്ടു. നല്ല ഭാഷ. "ശെരി അപ്പം പിന്നെ കാണാം" എന്നും പറഞ്ഞു ഞാന്‍ അവിടെ നിന്നും ഇറങ്ങി നേരെ കാറില്‍ പോയി ഇരിന്നു. കാര്യം വീട്ടുകാര്‍ക്ക് മനസിലായി. 

രണ്ടാമത്തെ  വീട് 

അവള്‍ ഒരു ബാങ്ക് ജോലിക്കാരി ആയിരിന്നു. ചായ കുടി ഒക്കെ കഴിഞ്ഞു ഞങ്ങള്‍ ഒരുമിച്ചു ഒരു മുറിയില്‍ ആയി.
"സുഗമാണോ?"
"അതെ. ഫോണേല്‍ കേള്‍കുന്ന ശബ്ദം പോലെയേ അല്ല "
"അതെയോ."
"ഞാന്‍ ബാങ്കിലെ ആള്കാരോട് പറഞ്ഞു ഇന്ന് ചേട്ടന്‍ വരുമെന്ന്? അപ്പോള്‍ അതിലൊരാള്‍ പറയുവാ, IT ഫീല്‍ഡ് അല്ലെ? അപ്പോള്‍ ഒരുപ്പാട്‌ ഓടിയ വണ്ടി ആയിരിക്കും എന്ന് .."
എന്നിട് ഒരു ഓഞ്ഞ ചിരിയും. നല്ല വാക്യത്തില്‍ പ്രയോഗം. സുന്ദരി ആയ സുശീല ആയ ഒരു ബാങ്ക് ജോലികാരിയില്‍ നിന്നും ഞാന്‍ അത് പ്രതീക്ഷിച്ചില്ല. ഞാന്‍ ഞെട്ടി. അവിടുന്ന് എത്രയും പെട്ടന്ന് ടാറ്റാ പറഞ്ഞു ഞങ്ങള്‍ അടുത്ത വീട് പിടിച്ചു. എനിക്ക്  വീട്ടുക്കരോട് പറയാന്‍ വേറെ കാരണം ഒന്നും ഇല്ലാത്തതിനാല്‍ അവളുടെ അച്ഛന് വിദ്യാഭാസം ഇല്ല എന്നും പറഞ്ഞു ആ ആലോചന ഞാന്‍ നിര്‍ത്തിച്ചു.


മൂന്നാമത്തെ വീട് 

ഒരു MBA അവസാന വര്‍ഷ വിദ്യാര്‍ഥി. ചെന്നൈയില്‍ പഠിച്ച കുട്ടി ആണ്. നല്ല അച്ഛന്‍, നല്ല അമ്മ , നല്ല ബന്ധുകള്‍, നല്ല വീട്. നല്ല ചായ, കൂറ സമോസ, കിടിലം കട്ട്‌ലെറ്റ്‌ അങ്ങിനെ അങ്ങിനെ. അവള്‍ക്കു ഒരു ലൈന്‍ ഉണ്ടായിരുനത് (അവളോട്‌ മാത്രം , നേരത്തെ പറഞ്ഞത് പോലെ ) അവള്‍ ഫോണ്‍ വിളിച്ചപ്പോള്‍ സമ്മതിച്ച കാര്യം ആണ്. ഒരു പരിഷ്കാരവും ഇല്ല. ഞാന്‍ ചോദിച്ചപോള്‍ അവള്‍ പറഞ്ഞത് അവള്‍ക്കു സാരിയും ചുരിദാര്‍ഉം അല്ലാതെ വേറെ ഒന്നും ഇടുന്നത് ഇഷ്ടം അല്ല എന്നാണ്. സ്വന്തം ആയി ഒരു ഫേസ്ബുക്ക്‌ അക്കൗണ്ട്‌ കൂടി ഇല്ല എന്ന് കേട്ടപ്പോള്‍ സന്തോഷ്‌ പാലി ആയി. മറ്റുള്ളവര്‍ പരിഷ്കാരം കാണിച്ചാലും നമ്മുടെ സ്വന്തം ഫാര്യയും പെങ്ങളും അത് ചെയ്യാന്‍ പാടില്ല എന്നാണ് എല്ലാ മലയാളികളും ആഗ്രഹികുന്നത്. ഒറ്റ മകള്‍ ആണ്. ഈ കാണുന്ന വീടും പറമ്പും ഒന്നും ഇങ്ങോട്ടും ഓടാന്‍ പോകുനില്ല. ഇരിക്കുന്ന കസേരക്ക് വരെ ഉണ്ട് കുലീനത. പുറത്തു കിടക്കുന്ന സ്വിഫ്റ്റ് ഡീസല്‍ zdi :). അച്ഛന്‍ റിട്ടയര്‍ ആയി. അമ്മക്ക് സര്‍കാര്‍ ജോലി ഉണ്ട്. ആ വഴിക്ക് ഒരു സാലറി സര്‍ട്ടിഫിക്കറ്റ് ഉം ഒപ്പിക്കാം. ഇങ്ങിനെ ചിന്തകള്‍ കടന്നു പോയി. ഒടുവില്‍ ഞങ്ങള്‍ മാത്രം ബാക്കി ആയി. 
"ഇരിക്ക് " 
"വേണ്ട ഞാന്‍ നിന്നോളാം "
" ഓ! ഫോര്‍മാലിറ്റി ഒന്നും വേണ്ട "
" എന്നാലും വേണ്ട"
"ഇരികെടി പെണ്ണെ "
അവള്‍ ഇരിന്നു 
"നിനക്ക് മടി ഒന്നും ഇല്ലാലോ എന്നെ കെട്ടാന്‍ , ഉവോ?"
"നമ്മള്‍ എല്ലാം സംസരിച്ചതല്ലേ, ഇഷ്ടം അല്ലേല്‍ ഞാന്‍ വരാന്‍ പറയുമോ? "
"എന്താ MBA കഴിഞ്ഞു ഉദ്ദേശം?"
" ഒരു ജോലി ഒപ്പിക്കണം, ചേട്ടന്  ഇഷ്ടം അല്ലേല്‍ വേണ്ട,, എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ മാത്രം"
ഞാന്‍ മതലിലെ മാതൃഭുമി കലണ്ടര്‍ ഒന്ന് നോക്കി, 2012 തന്നെ. "ഈശ്വരാ, ഈ വര്‍ഷത്തിലും 1918 ഇലെ  ശാലീനതയും മനസ്സും ഉള്ള ഒരു കുട്ടിയോ? കേരള മാട്രിമോണി നീണാള്‍ വാഴട്ടെ. കുറച്ചു കാശ് കൊടുത്തെങ്കിലും എനികൊരു തങ്കകുടം തന്നെ കിട്ടിയല്ലോ. സഫലമീ ജീവിതം" - എന്റെ മനസ്സ്  സന്തോഷത്താല്‍ പിറ് പിറുത്തു.  
"നീ പറഞ്ഞത് പോലെ എല്ലാ പാചകവും അറിയാമല്ലോ അല്ലെ? "
"വിശ്വാസം ഇല്ലേ " - അവളുടെ പരിഫവം എന്നെ വിഷമിപിച്ചു
"വിശ്വാസം ആണ്" - അതും പറഞ്ഞു ഞാന്‍ അവളുടെ കൈകളുടെ മുകളില്‍ എന്റെ കരങ്ങള്‍ കൊണ്ട് ഡീല്‍ ഉറപ്പിച്ചു. നാണത്തോടെ അവള്‍ എണീച്ചു നിന്നു. ഒടുവില്‍ കണ്ണുകള്‍ കൊണ്ട് ടാറ്റാ പറഞ്ഞു ഞാന്‍ പുറത്തു ഇറങ്ങി. അപ്പോള്‍ അവളുടെ അച്ഛന്‍ - "മോനെ, ഒരു സെക്കന്റ്‌ ".
ഞാന്‍ അടുത്തേക്ക് ചെന്നു. എന്റെ തോളില്‍ കൈ ഇട്ടു കൊണ്ട് പുള്ളി ഒരു മൂലയിലേക്ക് നടന്നു.
"ചോദിക്കുനത് കൊണ്ട് ഒന്നും തോന്നരുത്, മദ്യപാനം ഉണ്ടോ?"
"മദ്യപാനമോ. ഏയ്‌. കമ്പനിക്ക് പോലും ഞാന്‍ കുടികാറില്ല" - എയര്‍പോര്‍ട്ടില്‍ നിന്നും വന്ന എന്റെ ബാഗില്‍ 3 ഫുള്‍ ഉണ്ട്,, ഇന്ത്യന്‍ എയര്‍ലൈന്‍ നിയമം അനുവാദം നല്‍ക്കുനതിലും 100ml കൂടുതല്‍ . കൂടാതെ ദുബായ് ഇറങ്ങിയപ്പോള്‍ വാങ്ങിയ 2liter  ഉം. അതൊന്നും കണകാക്കാതെ ഞാന്‍  ധൈര്യമായി തട്ടി വിട്ടു.
"കുടിക്കുനത് ഒന്നും തെറ്റല്ല, അടിമ ആകറത്തു അത്രെയേ ഉള്ളു., വലികുമോ?"
"ഇയാള്‍ എന്തൊരു മണ്ടനാ! ഓര്‍ബിറ്റ് ഇന്റെ മണം കേട്ടാല്‍ അറിഞ്ഞൂടെ" എന്ന് മനസ്സിലും "എയ്യ്" എന്നും വായാലും പറഞ്ഞു. അങ്ങേര്‍ക്കും സംതൃപ്തി ആയി. അങ്ങിനെ ഇത് മതി എന്നും പറഞ്ഞു ഞാന്‍ ഇറങ്ങി പുറത്തു പൊയ് കാറ്റും കൊണ്ട് നിന്നു.
അവര്‍ അവരുടെ തന്നെ കുടുംബ ജ്യോത്സ്യനെ ഫോണേല്‍ വിളിച്ചു എന്തോക്കെയെ സംസാരിച്ചു അവസാനം ഒരു തീരുമാനത്തില്‍ എത്തി. നിശ്ചയം വേണ്ട,, കല്യാണം തന്നെ നടത്തിയേക്കാം. അതും 10ആം  ദിവസം. എനിക്ക് പ്രെതെകിച്ചു ഒന്നും തോന്നിയില്ല. 2 ദിവസം മുണ്ട് ഉടുക്കുനതിലും നല്ലതല്ലേ ഒരു ദിവസം കൊണ്ട് കാര്യം സാധികുന്നത്. "ഇനി 3  മാസം കൂടി അല്ലെ ഉള്ളു യുറോപ്പില്‍ , അവള്കുള്ള ടിക്കറ്റ്‌ കൂടി ഞാന്‍ എടുത്തേക്കാം " - എന്റെ അമ്മയിഅപ്പന്റെ ഡയലോഗ് എനികിഷ്ടം അയി, ഓസിനൊരു ഹണിമൂണ്‍ എയര്‍ ടിക്കറ്റ്‌. എന്നാലും യുറോപ്പിലെ ചിലവ് ,, അവളുടെ സ്വര്‍ണം തീര്‍ന്നത് തന്നെ. അങ്ങിനെ ചിന്തകളുമായി ഞാന്‍ അവിടെ നിന്നും ഇറങ്ങി. ബാക്കി വീടുകളില്‍ വിളിച്ചു ചെറുക്കന്റെ കല്യാണം തീരുമാനം ആയെന്നു പറഞ്ഞു. അങ്ങിനെ കൊറേ കാലം നീണ്ടു നിന്ന എന്റെ വിവാഹ കച്ചവടം ഉറപിച്ചു.
-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------    
അങ്ങിനെ എന്റെ ആദ്യ രാത്രി , ആദ്യത്തെ ആദി രാത്രി ;)
എന്തൊരു തിരക്ക് പിടിച്ച ദിവസം ആയിരിന്നു. ഹോ. എല്ലാവരും പോയി തുടങ്ങിയപ്പോള്‍ ഞാന്‍ മുറിയില്‍ കയറി കതക് അടച്ചു നമ്മുടെ പെട്ടിയില്‍ നിന്നും ഒരു 555 എടുത്തു കുളിമുറിയില്‍ കയറി കത്തിച്ചു. ഹോ. എന്തിര് ആശ്വാസം. അത് തീര്‍ന്നപ്പോള്‍ ഒരെണ്ണം കൂടി വലിച്ചു. എന്നിട്ട് കുളിമുറിയില്‍ കയറി പല്ലും തേച്ചു. റൂം ഫ്രെഷ്നെര്‍ എടുത്തു മുറി മുഴുവന്‍ പൂശി. സിനിമയിലെ പോലെ മുല്ലപൂവ് ഒന്നും ഇല്ല കട്ടിലില്‍. ഫ്രണ്ട് നിര്‍ബന്ധം പിടിച്ചതാ. ഫുള്‍ കൊടുക്കില്ല എന്നും പറഞ്ഞു അവരെ പിന്‍ തിരിപ്പിച്ചു. അല്പം കഴിഞ്ഞപോള്‍ കതവില്‍ ഒരു മുട്ട് കേട്ടു. തുറന്നപ്പോള്‍ അവള്‍. നല്ല വെളുത്ത ഒരു സാരീ, തലയില്‍ മുല്ലപ്പൂ, ശരീരം മൊത്തം സ്വര്‍ണം.  കൈയില്‍ പാല്‍ ഗ്ലാസ്‌. "അയ്യേ. ചീപ്പ്‌ ഇടപാട്" - എന്നും പറഞ്ഞു പാല് മൊത്തം ഞാന്‍ തന്നെ അവിടെ നിന്നും കുടിച്ചു. എന്നിട് ഗ്ലാസ്‌ കൊണ്ട് താഴത്തെ മേശയില്‍ വച്ച്, എനിട്ട്‌ അമ്മയോടെ പുച്ചഫാവത്തില്‍ ഒരു ചോദ്യവും കാച്ചി. "ഈ കാലത്ത് ഇതൊക്കെ നാണക്കേട്‌ ആണ് അമ്മെ". എന്നിട്ട ഞാന്‍ വലിയ ജാടയില്‍ നടന്നു പുറത്തു ഒക്കെ ഒന്ന് പോയി, തിരികെ റൂമില്‍ എത്തി. കതക് അടചെക്കുന്നു. ഞാന്‍ തട്ടി, ഉടനെ അവള്‍ തുറന്നു. അകത്ത് കയറിയ ഞാന്‍ ഞെട്ടി. സാരീ കാണാനില്ല, സ്വര്‍ണവും, എല്ലാം അവള്‍ അലമാരയില്‍ ആക്കി., എന്നിട്ട് ഒരു മാതിരി പരിഷ്കാരി വസ്ത്രം.ഒരു നാല് അഞ്ചു സെക്കന്റ്‌ ഞാന്‍ കുറ്റിയടിച്ച പോലെ നിന്നു. എന്നിട് ഞാന്‍ ചോദിച്ചു - "ഇതെന്തു വേഷമാ?"
"നൈറ്റ്‌ ഡ്രസ്സ്‌ " - എന്റെ മുഖം പോലും നോക്കാതെ അവള്‍ കൂള്‍ ആയി മറുപടി പറഞ്ഞു. 
എന്നിട്ട് അവള്‍ കുളിമുറിയില്‍ പോയിട്ട് തിരികെ വന്നു.
ഞാന്‍ കട്ടിലില്‍ ഇരികുക ആയിരിന്നു. അവള്‍ എന്റെ അടുത്ത് വന്നിരിന്നു. ഞാന്‍ അപ്പോഴും ഷോക്കില്‍ ആയിരിന്നു, അവള്‍ എന്റെ മുഖം അവളുടെ കരങ്ങള്‍ കൊണ്ട് അവളുടെ മുഖത്തിന്റെ അടുത്തേക്ക്  കൊണ്ട് പോയി. ഈശ്വരാ അവള്‍ ഉമ്മ തരാന്‍ പോവുകയാണോ. ഞാന്‍ വീണ്ടും ഞെട്ടി. അവള്‍ എന്റെ മുഖത്തിന്റെ ഒരുപാട് അരികിലേക്ക് വന്നു, കണ്ണ് അടച്ചു. എന്നിട്ട് ഒരു പട്ടിയെ പോലെ എന്റെ ശ്വാസം മണപ്പിച്ചു കൊണ്ട് ചോദിച്ചു - "555 അല്ലെ?"
ഞാന്‍ വീണ്ടും ഞെട്ടി. "നിനകെങ്ങിനെ മനസ്സിലായി ?, അച്ഛന്‍ വലികുമോ?"
"ഏയ്‌ ! ടെന്‍ഷന്‍ വരുമ്പോള്‍ ഞാന്‍ വലിക്കാറുണ്ട്"
"ആരാ"
ഞെട്ടലില്‍ നിന്നും വിമുക്തമായി ഞാന്‍ ചോദിക്കുന്നതിനു മുന്നേ അവള്‍ എന്റെ പെട്ടിയില്‍ നിന്നും ഒരെണ്ണം എടുത്തു ലിഎട്ടെര് എവിടെ എന്ന് എന്നോട് ചോദിച്ചു, ഞാന്‍ കുളിമുറി ചൂണ്ടി കാണിച്ചു. അവള്‍ ഒരു കൂസലും ഇല്ലാതെ അവിടെ പോയി ഒരെണ്ണം കടിച്ചു വലിച്ചു തിരികെ വന്നു, എന്നിട് ഞാന്‍ ചെയ്ടത് പോലെ റൂം ഫ്രെഷ്നെര്‍ എടുത്തു ആ മുറി മുഴുവന്‍ പൂശി. 
"നീ വലിക്കും എന്ന് എന്നോട് എന്താ പറയാത്തെ?"
"ചേട്ടന്‍ ചോദിച്ചോ"
അതും പറഞ്ഞു അവള്‍ കട്ടിലില്‍ കിടന്നു. ശെരിയാണ്‌. ഏകദേശം 50 മണിക്കൂര്‍ അവളോട്‌ പഞ്ചാര അടിച്ചിട്ടും "നീ സിഗരറ്റ് വലികുമോ ചക്കരെ ?" എന്നാ ചോദ്യം ഞാന്‍ വിട്ടു കളഞ്ഞു. അവളോടും എനിക്ക് വലിക്കാന്‍ അറിയില്ല എന്നായിരിന്നു ഞാന്‍ പറഞ്ഞിടുള്ളത്. "ഗുഡ്നൈറ്റ്‌ " പറഞ്ഞു ഞങ്ങളുടെ ആദ്യത്തെ ആദി രാത്രി അവിടെ അവസാനിച്ചു.
-----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
ഞങ്ങള്‍ യൂറോപേല്‍ എത്തി
എന്റെ കല്യാണം കഴിഞ്ഞതിന്റെ പേരില്‍ കമ്പനിയിലെ ആളുകള്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരു പാര്‍ട്ടി അറേഞ്ച് ചെയ്തു. പാര്‍ട്ടി തുടങ്ങിയപ്പോള്‍ ഡ്രൈവ് ചെയ്യാന്‍ ഉള്ളത് കൊണ്ട് മദ്യം വേണ്ട എന്ന് ഞാന്‍ പറഞ്ഞു. എന്നിട് ഒരു നോണ്‍ അല്കഹോലിക് ബിയര്‍ കുപ്പിയും പിടിച്ചു ഞാന്‍ അവിടെ എല്ലാം കറങ്ങി നടന്നു, ഫാര്യ കുറച്ചു പെണ്ണുങ്ങളുടെ കൂടെ ആണ്. ഞാന്‍ അവളെ മൈന്‍ഡ് ചെയ്യാതെ കറങ്ങി നടന്നു, ഒരു ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആണ് ഞാന്‍ ആ കാഴ്ച കണ്ടത്, അവള് ആ പാര്‍ട്ടിയില്‍ ഉള്ള എല്ലാ വിധ മദ്യങ്ങളും 2 ഉം 3 ഉം പെഗ് വീതം അകത്തു ആക്കുന്നു. എന്നെ കണ്ടതും ഓടി വന്നു അവള്‍ എന്നോട് പറഞ്ഞു -"നമ്മുടെ നാട്ടിലെ മദ്യം പോലെ അല്ല, ഇത് കൊള്ളാം, സൂപ്പര്‍ ആയിടുണ്ട് . ചേട്ടന്‍ വേണേല്‍ കഴിച്ചോള്, നമുക്ക് ടാക്സി യില്‍ പോകാം". അതും പറഞ്ഞു അവള്‍ നേരെ ആ മദാമ്മ കൂടുകാരോട് പോയി ചേര്‍ന്നു. "നീ കുടികുമോ ?" - ഈശ്വരാ ആ ചോദ്യവും ഞാന്‍ വിട്ടു പോയിരിന്നു,
-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
പിറ്റേന്ന് രാവിലെ തന്നെ ഞങ്ങള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തി. കൊല്ലത്തേക്ക് പോകുന്ന വഴിയില്‍ തന്നെ അവളെ വീട്ടില്‍ ഇറങ്ങി .അപ്പോള്‍ അവിടെ കണ്ട അവളുടെ അച്ഛനോട്  ഞാന്‍ പറഞ്ഞു -"ഇവള് കുടിക്കും, സിഗ്രടും വലിക്കും". "അതരിയവുന്നോണ്ട് അല്ലെ ദുശീലം ഇല്ലാത്ത ഒരുത്തനെ ഞങ്ങള്‍ നോകിയത് ". എന്തോ വിരുന്നിനു അവിടെ ചെന്നത് പോലെ അയാള്‍ സന്തോഷത്തില്‍ മറുപടി പറഞ്ഞു. "മോനെ, ഒരാള്‍ക്ക് മാത്രം ദുശീലം ഉണ്ടേല്‍ ജീവിതം മുന്നോട്ട് പോകും, രണ്ടു പേര്‍ക്കും ഉണ്ടേല്‍ കുറച്ചു പാടാ". ഇത് പറഞ്ഞു തീര്‍നതും ഞാന്‍ ഓടി ആ ടാക്സിയില്‍ കയറി വീട്ടില്‍ പൊയ്. 
-----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
ഇപ്പോള്‍ എന്റെ ഡിവോസ് ഏകദേശം തീരുമാനം ആയി. വീണ്ടും കേരള മാട്രിമോണി ചന്തയില്‍ എന്റെ പടം പ്രത്യക്ഷപ്പെട്ടു. ആരെ ഫില്‍റ്റര്‍ ചെയ്തു ഫോണ്‍ വിളിച്ചാലും ഞാന്‍ ആദ്യം ചോദിക്കുന്ന കുറച്ചു ചോദ്യങ്ങള്‍ ഉണ്ട്
"കോണ്യാക് എന്നാല്‍ എന്ത് "
"ബീറിന്റെ മണം എന്താ?"
"555  കേട്ടിടുണ്ടോ?"
................................
................................
"സിഗരറ്റ് വലികുമോ?"
"കുടിക്കുമോ? കോള അല്ല, മദ്യം?"

 

Tuesday, January 10, 2012

ഒന്‍പതാമത്തെ പെണ്ണ് കാണല്‍ - 9th proposal

എന്റെ ഒന്‍പതാമത്തെ പെണ്ണ് കാണല്‍ ചടങ്ങ്

ലഡുവും ജിലേബിയും ഒക്കെ തീര്‍ത്തതിനു ശേഷം ഏമ്പക്കം വിട്ടു കൊണ്ട് മൂന്നാന്‍ ഉറക്കെ ചോദിച്ചു - "ചെക്കനും പെണ്ണിനും എന്തേലും മിണ്ടാന്‍ കാണില്ലേ ?". ഞാന്‍ ഓട്ട കണ്ണിട്ടു നോക്കി, എല്ലാവരും ചിരിക്കുന്നു. ഉടനെ പെണ്ണിന്റെ അച്ഛന്‍ എന്നോട് ഒരു മുറി കാണിച്ചു തന്നിട്ട് അങ്ങോട്ട്‌ ചെന്നോള്ലാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ നാണിച്ചു കൊണ്ട് ആ മുറിയില്‍ ചെന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ അങ്ങോട്ട്‌ വന്നു. എന്നെ ഒന്ന് നോക്കിയിട്ട് തല കുനിച്ചു ഇരിപ്പായി. നാണം കാരണം ആണോ അതോ എന്റെ സൌന്ദര്യം കണ്ടിട്ടാണോ എന്നെനിക്കറിയില്ല. "പഠിത്തം ഒക്കെ എങ്ങിനെ ഉണ്ട് ?" - ഞാന്‍ ഗൌരവത്തോടെ ചോദിച്ചു. "കുഴപ്പം ഇല്ല, ഇത്തവണ പാസ്‌ ആവും എന്നാ മാഷ്‌ പറയുന്നേ".. യേത് മാഷ്‌ എന്ന് ഞാന്‍ ചോദികുന്നതിനു മുന്നേ അവള്‍ പറഞ്ഞു- " കണാകരന്‍ മാഷ്‌! അച്ഛന്റെ കൂട്ടുക്കാരനാ.. അദ്ദേഹം ആണ് ബികോം നു ടൂഷന്‍ എടുകണേ..". ഞാന്‍ ഒന്ന് നെടുവീര്‍പ്പിട്ടു. ബികോം 4 തവണ എഴുതി പാസ്‌ ആവുന്നത് ഒരു തെറ്റല്ല. അവള്‍ എഴുതട്ടെ,, "കുക്കിംഗ്‌ അറിയാം അല്ലെ?" - എന്റെ അടുത്ത ചോദ്യം. "ചേട്ടന്‍ ഇപ്പം കഴിച്ച എല്ലാം ഞാന്‍ ഉണ്ടാക്കിയതാ. അമ്മ എന്നെ എല്ലാം പഠിപ്പിചിടുണ്ട്. ഞാന്‍ ഹൈദ്രേബാദ് ബിരിയാണി ഉണ്ടാക്കാന്‍ പഠിക്കാന്‍ പോയത് കൊണ്ടാണ് കഴിഞ്ഞ വര്‍ഷവും ഡിഗ്രിക്ക് തോറ്റത്.." അവളുടെ വിഷമം ഞാന്‍ ഉള്‍കൊണ്ടു. ബിരിയാണി ആണ് പെണ്ണെ ഡിഗ്രീയെക്കള്‍ വലുത്. എനിക്കവളെ അനുമോദികാന്‍ തോന്നി. പഠിക്കാന്‍ മണ്ടി ആണേലും എല്ലാ ജോലിയും ഇവള്‍ ചെയ്തോളും. കാണാനും കൊള്ളം. വീടും കൊള്ളം.അം ഇംപ്രസ്‌ട്.

"ആ മൊബൈല്‍ നമ്പര്‍ ഒന്ന് തരുമോ?" - ഞാന്‍ ശബ്ദം താഴ്ത്തി ആരാഞ്ഞു.. "അയ്യോ, എനിക്ക് മൊബൈല്‍ ഇല്ല,, അച്ഛന്‍ വാങ്ങി തന്നതാ, പക്ഷെ എനിക്ക് ഉപയോഗിക്കാന്‍ അറിയില്ല, അത് കൊണ്ട് ഞാന്‍ തിരികെ കൊടുത്തു, അല്ലേലും എനിക്ക് ആരെ വിളിക്കാനാ?" - അവളുടെ നിഷ്കളങ്കത കണ്ടു ഞാന്‍ കോരി തരിച്ചു പോയി, മൊബൈല്‍ ഇല്ലാത്ത ഒരു പെണ്ണോ? ഇവള് മതി. "മെയില്‍ ഐഡി ആയാലും മതി?" -ഞാന്‍ കെഞ്ചി. "എനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയില്ല, അവള്‍ വീണ്ടും പരിഫവം പറഞ്ഞു". ഞാന്‍ വീണ്ടും വീണ്ടും ഞെട്ടി - " അപ്പം ഫേസ്ബുക്ക്?" - ഞാന്‍ അലറി. "എന്ന് വച്ചാല്‍ എന്താ?" - അവള്‍ വിസ്മയത്തോടെ ചോദിച്ചു.

സന്തോഷത്താല്‍ എനിക്ക് പ്രാന്ത് ആയ പോലെ എനിക്ക് തോന്നി,, ഞാന്‍ ഒരു ഭ്രാന്തനെ പോലെ ആ മുറിയില്‍ നിന്നും ഓടി എല്ലാവരുടെയും മുന്നില്‍ എത്തി വിളിച്ചു കൂവി. "ഇവള്‍ മതി, ഇവളാണെന്റെ പെണ്ണ്, അടുത്ത ആഴ്ച തന്നെ എനിക്ക് ഇവളെ കെട്ടണം. :)" എല്ലാവര്ക്കും സന്തോഷം ആയി. ഞാന്‍ കല്യാണം വിളികം, പക്ഷെ ഫേസ്ബുക്ക്‌ ഉള്ള മൊബൈല്‍ ഫോണുമായി വന്നാല്‍ അകത്തു കയറ്റില്ല.