കഥയും കഥാപാത്രവും പ്രൊജക്റ്റ് ഉം സാങ്കല്‍പ്പികം മാത്രം ആണ്. എന്നോട് ഒന്നും ചോദിക്കരുത്.
ഒരു അവിവിഹതിനായ സോഫ്റ്റ്‌വെയര്‍ എന്ജിനീയരുടെ പഴയ ഡയറി കുറിപ്പ് !
തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ ഒരു ജോലി വാങ്ങണം എന്നത് ഒരു നീണ്ടകാല സ്വപ്നം ആയിരിന്നു. നീണ്ടകാലം എന്നത് ഒരു 2 - 3 വര്‍ഷം. പണ്ട് ഇടയ്കൊക്കെ ഇവിടെ കറങ്ങാന്‍ വരുമായിരിന്നു. അന്നേരം ഇവിടുത്തെ കളക്ഷന്‍ കണ്ടു ഞെട്ടി ഒരു ചെറിയ വേദനയോടു മാത്രമേ തിരികെ പോകുമായിരിനോള്. കുറച്ചു c++ പഠിച്ചിട്ടയാലും വേണ്ടീല, എങ്ങിനെ എങ്കിലും ഇവിടെ കേറി പട്ടണം എന്ന് ഉറച്ച തീരുമാനത്തില്‍ എത്തി. അങ്ങിനെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു തുടങ്ങി. വണ്ടികൂലിയും സമയവും മാനവും നഷ്ടം ആയതു മാത്രം മിച്ചം. അങ്ങിനെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു ചെയ്തു എനിക്ക് ഒരു 30 വയസ്സായപ്പോള്‍ ടെക്നോപാര്‍ക്കിലെ സാമാന്യം അറിയപെടുന്ന ഒരു കമ്പനിയില്‍ ജോലി കിട്ടി. എന്റെ ആഗ്രഹങ്ങള്‍ക്ക് ചിറകു മുളച്ചു എന്നതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു.
അങ്ങിനെ ഒരു തിങ്ങള്‍ ദിവസം രാവിലെ, ഞാന്‍ ആ കമ്പനിയില്‍ ചേരാന്‍ വേണ്ടി എത്തി ചേര്‍ന്നു. രാവിലെ തന്നെ HR വിളിച്ചു കൊണ്ട് പോയി കൊറേ കടലാസുകളില്‍ ഒപ്പ് വപ്പിച്ചു. കമ്പനി ആനയാണ് ചേനയാണ് എന്നൊക്ക് പറഞ്ഞു തന്നു. 8 മണിക്കൂര്‍ ലോഗ് ദിവസം വേണം എന്നത് മാത്രമാണ് ഞാന്‍ ആ കൂട്ടത്തില്‍ ശ്രദ്ധിച്ച ഒരേ ഒരു കാര്യം. സാരമില്ല ബാക്കി സമയത്ത് വായി നോക്കാമല്ലോ എന്ന് കരുതി ഞാന്‍ സന്തോഷിച്ചു. അങ്ങിനെ എന്നെ കൊണ്ട് പോയി ഒരു പ്രൊജക്റ്റ് ഇല്‍ ഇട്ടു. ആദ്യം ദിവസം തന്നെ പ്രൊജക്റ്റ് മാനേജര്‍ എന്നെ പറഞ്ഞു പേടിപ്പിച്ചു. അങ്ങിനെ പേടിക്കുന്ന ഒരുത്തന്‍ അല്ലാത്തത് കൊണ്ട് ഞാന്‍ ഒന്നും ശ്രദ്ധിച്ചില്ല.
കൃത്യം 5.30 ആയപ്പോള്‍ തന്നെ ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി പുറത്തു വായിനോക്കാന്‍ ചെന്ന് നിന്നു. അന്ന് ഒരു അഞ്ഞൂറ് പെണ്‍കൊടികളെ എങ്കിലും ഞാന്‍ കണ്ടു കാണും. ആരെയെങ്ങിലും ഒരാളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു വരും ദിനങ്ങളില്‍ പ്രേമിക്കാം എന്നാ തീരുമാനത്തില്‍ ഞാന്‍ എത്തി ചേര്‍ന്നു. ബട്ട് ആ തീരുമാനം ഇപ്പോഴും തീരുമാനം മാത്രമായി തുടരുകയാണ്. പിന്നീട് ഒരു ദിവസം പോലും എനിക്ക് 8 മണി കഴിയാതെ ഇറങ്ങാന്‍ പറ്റിയിട്ടില്ല. രാവിലെ ഈ പറഞ്ഞ അഞ്ഞൂറ് പെണ്ണുങ്ങള്‍ എനീക്കുനതിനു മുന്‍പ് തന്നെ ഞാന്‍ ഓഫീസില്‍ എത്തും. ഉച്ചക്ക് വിശന്നു കണ്ണ് കാണാതെ പുറത്തിരങ്ങമ്പോള്‍ ആരേം നോക്കാന്‍ തോന്നില്ല. മാത്രവുമല്ല ഭക്ഷണം എന്നും എന്റെ വീക്നെസ് ആയിരിന്നു. എന്റെ വയര്‍ കണ്ടാല്‍ അതറിയാം. രാത്രി ഞാന്‍ കാണുന്ന എല്ലാ പെണ്ണുങ്ങളും ഒന്നുംകില്‍ കാമുകന്റെ കൂടെ അല്ലേല്‍ കെട്ടിയോന്റെ കൂടെ. പിന്നെ 9 മണിക്ക് തറവാട് അടക്കും എന്നുളത് കൊണ്ട് ഞാന്‍ രാത്രി നേരത്തെ ഇറങ്ങും. അപ്പം നിങ്ങള്‍ ചോദിക്കും നിന്റെ പ്രൊജക്റ്റ്‌ഇല്‍ ആരും ഇല്ലേ എന്ന്? പണി ഒന്നോഴിഞ്ഞിട്ടു വേണ്ടേ ആരേലും നോക്കാന്‍.. :(
അങ്ങിനെ ഈ പ്രൊജക്റ്റ് കഴിഞ്ഞിട്ട് വേണം ഏതേലും ഒരുത്തിയെ ലൈന്‍ അടിച്ചു പ്രേമിച്ചു കല്യാണം കഴിച്ചു ഒരു ടീം ലീഡ് ആയി മാറാന്‍
എന്ന് സ്വന്തം
ഫിജു ഫാലന്‍
21/ 02 / 2005
തിരോന്തരം