കൊറേ നാള് ആയി എഴുതിയിട്ട്,, എന്ത് എഴുതിയാലും കുത്തുവാക്ക് മാത്രം പറയാന്‍ കൊറേ കൂട്ടുക്കാര് ഉണ്ടേല്‍ എങ്ങിനെ സമാധാനം ആയി എഴുതും. ഇന്ന് പക്ഷെ എഴുതാതെ വയ്യ. ഇന്ന് ഉച്ചക്ക് ബോര്‍അടി സഹിക്കാന്‍ പറ്റാതെ വന്നു, മഴ ആയോണ്ട് പുറത്തു ഇറങ്ങാനും നിര്‍വാഹം ഇല്ല, ,, അതിനാല്‍ ചുമ്മാ അപ്പുറത്തെ വീടിലെ ചെറുക്കനോട് dvd വല്ലതും ഉണ്ടോ എന്ന് ചോദിച്ചു, അവന് യക്ഷിയും ഞാനും എന്നാ സൂപ്പര്‍ ഹിറ്റ് സിനിമയുടെ dvd കൊണ്ട് വന്നു തന്നു, വ്യത്യസ്തമായ വിനയന് ചിത്രങ്ങള്‍ തീട്രേല്‍ പോയി കാനുനത് ഞാന്‍ പണ്ടേ നിര്‍ത്തിയതാണ്,,, ആഹ്! വരുനടുത്തു വച്ച് കാണാം എന്ന് കരുതി ഞാന്‍ ആ dvd പ്ലേ ചെയ്തു,,
തുടക്കം തന്നെ മറ്റു ഹോറൊര്‍ ചിത്രങ്ങളുടെ ഒടുക്കം പോലെ ആണ്, 5.1 ആയോണ്ട് ആകും നല്ല പോലെ പേടിക്കുന്നില്ല.. നിലവാരം ഇല്ല എന്ന് പറയാന്‍ പറ്റുന്നവിധം അതിലും തറയായി ഒപ്പിച്ച ഗ്രാഫിക്സില്‍ കൊറേ പട്ടികളും കൂതറ പ്രേതങ്ങളും,, മാരകം തന്നെ.. പിന്നീടു മുത്തുകളും പവിഴങ്ങളും കൊണ്ട് ചിത്രത്തിന്റെ പേരും പിന്നണി പ്രവര്‍ത്തകരുടെ പേരും,, ഏറവും ഒടുവില്‍ നല്ല കനല്‍കട്ട കൊണ്ട് വിനയന് സാറിന്റെ പേരും,, കഥ തുടങ്ങുന്നു. കഥയില്‍ വലിയ കാര്യം ഇല്ലേലും നായിക സുന്ദരി ആണ്.. അളവ് എടുക്കാന്‍ അറിയാത്ത ഏതോ തയ്യല്കാരന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ ആടകള്‍ മാത്രമേ അവള്‍ക്കു വിനയന് സാര്‍ കൊടുത്തിട്ടുള്ളൂ.. അതിപ്പം റൊമാന്‍സ് സീന്‍ ആണേലും നല്ല സെന്റി സീന്‍ ആണേലും,, അവളെ കൂടാതെ വേറെ ഒരുത്തിയും ഇടയ്ക്കു കാണികുനുണ്ട്.. ടിന്റു മോന് പറഞ്ഞ പോലെ വേറൊരു പാവപ്പെട്ടവള്‍..
പിന്നെ കൊറേ അലവലാതി സംസാരങ്ങള്‍. ഐ മീന്‍ ഡയലോഗുകള്‍.. ഏറവും കൊടുത്താല്‍ അശ്ലീലം നിറഞ്ഞ സംസാരം ഈ ഇടയ്ക്കു ഞാന്‍ കണ്ടത് ഈ സിനിമയില്‍ ആണ്... ഇംഗ്ലീഷ് സിനിമയില്‍ ഇതൊക്കെ ആകമെങ്ങില്‍ നമ്മുക്കും ആവാം എന്നാവും വിനയന്റെ ഭാഷ്യം,, പാട്ടുകള്‍ കാണാന്‍ കൊള്ളിലെലും ചിലത് കേള്‍ക്കാന്‍ കൊല്ലം,, ഉള്ളത് ഉള്ള പോലെ പറയണമല്ലോ.. ചായാഗ്രഹണം നന്നായിടുണ്ട്,, നമ്മുടെ അരുവികളുടെ പച്ച കളര്‍ മാറ്റി യൂറോപീന്‍ സിനിമകളില്‍ കാണുനത് പോലെ നീല ആകിയത് മനോഹരം ആയിടുണ്ട്,,
എങ്കിലും നിലവാരം ഇല്ലാത്ത അഭിനയവും, അസഹനീയം ആയ വളിപ്പുകളും, ആവശ്യമില്ലാതെ ശരീര പ്രദര്‍ശനവും, കടുകടുത്ത സംഘട്ടന രംഗങ്ങള്‍ കൊണ്ടും ഈ വിനയന് ചിത്രം മലയാളത്തില്‍ വല്ലപ്പോഴും ഇറങ്ങാറുള്ള നിലവാരം ഉള്ള ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തം ആണ്,, എല്ലാവരും കാണണം,, ഞാന്‍ മാത്രം അനുഭവിച്ചാല്‍ പോരല്ലോ?