Saturday, August 14, 2010

പുന്തലത്താഴം (Punthalathazham)

പുന്തലത്താഴം. എന്‍റെ ജന്മ സ്ഥലം. ഈ സ്ഥലത്തെ കുറിച്ച് എന്നാ പറയാനാ? എത്ര നല്ലത് പറഞ്ഞാലും ഇടയ്കൊക്കെ ആരേലും എന്തേലും പണി ഒപ്പിച്ചു പേരുദോഷം ഉണ്ടാക്കും. ഒരു പണ്ടാരം വാട്ടര്‍ ടാങ്കും, 2 അമ്പലവും , ഒരു ഇലക്ട്രിക്‌ കടയും , ഒരു ബാഗ്‌ കടയും , 2 മെഡിക്കല്‍ ഷോപ്പും, ഒരു സൂപ്പര്‍ ഷാപ്പും, ഒരു ബെവ്കോയും, 3 - 4 ചെറിയ ഹോടേലും, കൊറേ പെട്ടികടകളും, 2 ബേക്കറിയും , ഒരു കൃഷി ആപീസും, കെ എസ് ബി യും, കൊറേ ചിട്ടിക്കാരും, അരി മുതലാളിമ്മാരും, സര്‍ക്കാര്‍ ജീവനക്കാരും, ഓട്ടോക്കാരും, കാറുക്കാരും, എണ്ണാന്‍ പറ്റാത്ത അളവില്‍ ടൂഷന്‍ അധ്യാപകരും അതിലേറെ കുടിയന്മാരും ഉള്ള മനോഹരമായ ഒരു സ്ഥലം.

എല്ലാവരും പറയുന്ന പോലെ ആറും പുഴയും ഒന്നും ഇവിടെ ഇല്ല,, കുറച്ചു വയല്‍ ഉണ്ട്,, അതിന്റെ അടുത്തെങ്ങാനും കണ്ടാല്‍ തന്നെ ആളുകള്‍ ഞാന്‍ മദ്യപിക്കാന്‍ വേണ്ടി പോവുന്നു എന്ന് പറഞ്ഞു കളയും. അതിനാല്‍ ആ പ്രദേശത്തേക്ക് ഞാന്‍ കടക്കുന്നില്ല. ഒരു ഷാപ്പുണ്ട്. നല്ല കിടിലം ഫുഡ്‌ കിട്ടും, മീന്‍ തലയും കപ്പയും കൂടി കഴിച്ചു നോക്കണം,, പൊളപ്പന്‍ ആണ്. അവിടെ കേറാന്‍ കൊതിയാകും, എന്ത് ചെയ്യാനാ? സ്വന്തം നാട്ടില്‍ കിടിലം ഷാപ്പും ബാറും ഉണ്ടേല്‍ ആരും ഒന്ന് ആലോചിചിട്ടെ കയറൂ.. മാനം പോകാതെ നോക്കണമല്ലോ?

കൊല്ലത്ത് നിന്നും പുന്തലത്താഴം വരെ ബസില്‍ പോകാന്‍ ഇന്ന് രാവിലെ നാല് രൂപ അമ്പതു പൈസ ആയിരിന്നു, ഞാന്‍ പണ്ട് കോളേജില്‍ പോകുന്ന കാലത്ത് 50 പൈസ ST ആയിരിന്നു. പ്രൈവറ്റ് ബസ്‌ ഒരുപാട് ഉണ്ട്. മത്സര ഓട്ടം ആയതിനാല്‍ നമ്മള്‍ എന്നും നേരത്തും കാലത്തും ഇതും എത്തേണ്ട സ്ഥലത്ത് എത്തും. പിന്നെ അധികം ചിലവോന്നുമില്ലാതെ വീഗലാണ്ടില്‍ പോയ ഒരു സംതൃപ്തിയും, ഈ നാട്ടില്‍ ഉള്ള ഒരുപാട് ആളുകള്‍ കൊല്ലത്ത് കടകളില്‍ ജോലിക്ക് നില്‍ക്കുനുണ്ട്,, ഈ ജനറേഷന്‍ അല്ല പഴയ ആള്‍ക്കാര്‍, ഈ കാലഘട്ടത്തില്‍ കൂടുതലും സര്‍ക്കാര്‍ ജീവനക്കാര്‍ ആണ്. എന്‍റെ ഏതാണ്ട് എല്ലാ കൂട്ടുക്കാര്‍ക്കും ഒന്നില്‍ കൂടുതല്‍ സര്‍ക്കാര്‍ ജോലി കിട്ടിയവര്‍ ആണ്. എനിക്കതില്‍ തീരെ അസൂയ ഇല്ല.. ഒട്ടും ഇല്ല.. മംഗലതമ്മ ആണേ സത്യം,, തെണ്ടികള്‍. :(

2 അമ്പലങ്ങള്‍ ഉണ്ട്. മംഗലത്ത് നടയും, പുത്തന്‍ നടയും; ഇവിടങ്ങളിലെ ഉത്സവങ്ങള്‍ തമ്മില്‍ 2 ദിവസത്തെ ഗാപ്‌ മാത്രമേ ഉള്ളൂ. അതിനാല്‍ ഉത്സവകാലം വളരെ മനോഹരമാണ്. അലമ്പും, അടിയും, കുടിയും, കുടുംബങ്ങളുടെയും കൂട്ടുകാരുടെയും ഒത്തു ചേരലും എല്ലാം, എല്ലാ സമയം പോലെ തന്നെ ഉത്സവ കാലത്തും ഏറ്റവും കൂട്ടല്‍ കച്ചവടം നടകുന്നത് ബെവ്കോ യില്‍ തന്നെയാണ്, അതിന്റെ മുന്നില്‍ വന്നു നിന്ന് വണ്ടി പിടിക്കാന്‍ പോലീസുക്കാരും എത്താറുണ്ട്, പൂച്ചക്ക് എന്താ ഈ പഞ്ചായത്തില്‍കാര്യം,
പുന്തലത്താഴം സിറ്റി കോര്‍പ്പോരറേന്റെ പരിധിയില്‍ ആണെന്ന് നിങ്ങളോട് ഞാന്‍ പറഞ്ഞായിരിന്നോ. പണ്ട് ഒരിക്കല്‍ ഞങ്ങള്‍ കോര്‍പ്പോരേഷന്‍ ആയെന്നു ഒരാളോട് പറഞ്ഞപ്പോള്‍ അവര് കോര്‍പ്പോരേഷന്‍ വേണ്ട എന്ന് റിക്വസ്റ്റ് ചെയ്യാന്‍ പോവുന്നു എന്ന് പറഞ്ഞു. കളിയാക്കിയതായിരിന്നു എന്ന് പുള്ളി തന്നെ പറഞ്ഞപ്പോള്‍ ആണ് എനിക്ക് കത്തിയത്,

പിന്നീട് എടുത്തു പറയത്തക്ക മറ്റൊരു പ്രേതെകത കൂടി ഉണ്ട് ഞങ്ങളുടെ സ്ഥലത്തിന്. ഭൂമിശാസ്ത്രപരമായി നമ്മുടെ സ്ഥലം കിളികൊലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണേലും മുഖത്തല പോലീസും കൊല്ലം ഈസ്റ്റ്‌ സ്റ്റേനിലെ ചേട്ടന്മാരും ഇടയ്കൊക്കെ അത് വഴി വരാറുണ്ട്. പുന്തലത്താഴത്തെ ജനങ്ങളെ ഗുണദോഷികാന്‍ ഉള്ള ചുമതല ഇവര്‍ എല്ലാം തന്നെ ഭംഗി ആയി നിര്‍വഹിച്ചു പോരുനുണ്ട്. അതിന്‍റെ ഇടയില്‍ അല്ലറ ചില്ലറ തട്ടും മുട്ടും ഒക്കെ ഇവിടെ പതിവാണ്. ചട്ടിയും കലവും അല്ലെ എന്ന് കാരണവന്മാര്‍. വേറെ ഒരു കൂട്ടര്‍ ഉണ്ട്,, ന്യൂനപക്ഷം ആയ ഒരു കൂട്ടര്‍ ,, ആരെ കണ്ടാലും 10 രൂപ ചോദിക്കും, കിട്ടിയാല്‍ കിട്ടി,, ഇല്ലേല്‍ ഇല്ല. പോലീസുക്കാര്‍ പേടിപിച്ചു വാങ്ങുന്നു, മറ്റവര്‍ അവകാശം എന്ന നിലയില്‍ തെണ്ടി വാങ്ങുന്നു,

എന്തൊക്കെ ആണേലും സ്വന്തം നാട് എല്ലാവര്‍ക്കും ഏറ്റവും പ്രിയപെട്ടതാണ്. അത് കൊണ്ട് എത്രയും പെട്ടന്ന് തന്നെ ഇവിടെ നിന്നും ശാന്തതയും, സ്വസ്ഥതയും, സമധാനാവും ഉള്ള ഡീസന്റ്റ്‌ മുക്കിലെക്കോ കോടാലി മുക്കിലെക്കോ താമസം മാറാന്‍ ഞാന്‍ തീരുമാനിച്ചു. ;)