2110 ജനുവരി 12 ബാംഗ്ലൂര്‍.
വന്‍കിട ജോലി ഉള്ള ആള്കാര് ഒരുമിച്ചു ഒരു ഭൂപ്രദേശം സ്വന്തം ആക്കി. അവര്‍ ഒരു സെക്ടര്‍ ഉണ്ടാക്കി എടുത്തു. പുറം ലോകതുള്ളവരെ അവര്‍ക്ക് വേണ്ടാതെ ആയി. അവര്‍ കൂറ്റന്‍ മതിലുകള്‍ സൃഷ്ടിച്ചു. മറ്റുളവര്‍ അവര്‍ക്ക് കീടങ്ങള്‍ ആയിരിന്നു. ബാംഗ്ലൂര്‍ പോലെ തന്നെ മറ്റു സ്ഥലങ്ങളിലും ഈ അവസ്ഥ ഉണ്ടായി. സെക്ടരുകളില്‍ ജീവികുന്നവര്‍ തമ്മില്‍ മാത്രം ആശയ വിനിമയം ഉണ്ട്. ആര്‍ക്കും പുറത്തു പോകാനും അനുവാദം ഇല്ല. അത് പോലെ തന്നെ സെക്ടരിനു പുറത്തു ഉള്ളവന് അകത്തു കയറാനും വകുപ്പ് ഇല്ലാതായി. ആള്കാര് സെക്ടറില്‍ നിന്നും സെക്ടറിലേക്ക് വിമാനം വഴി യാത്ര ചെയ്തു. കാലങ്ങള്‍ അങ്ങിനെ നീങ്ങി.
സെക്ടരിന്റെ പുറത്തുള്ള മനുഷ്യരുടെ ജീവിതം നരകതുല്യം ആയിരിന്നു. അവര്‍ അവരുടെതായ ഒരു ലോകം സൃഷ്ടിക്കാന്‍ ഒട്ടേറെ പണി പെട്ടെങ്ങിലും സഫലം ആയില്ല. ആദ്യമൊക്കെ അവര്‍ ആരെയും ദ്രോഹികാതെ ജീവിക്കാന്‍ ശ്രെമിച്ചു. പക്ഷെ കാലം അതെല്ലാം മാറ്റി എടുത്തു. ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മൃഗങ്ങളെ പോലെ കടി പിടി കൂടി. എങ്ങിനെയും ഭക്ഷണം കണ്ടെത്തുക മാത്രം ആയിരിന്നു അവരുടെ ഉദേശ്യം.
ഇതൊക്കെയാണ് നമ്മുടെ കഥയുടെ ബാക്ക്ഗ്രൌണ്ട്. ഇനി നമുക്ക് കഥയിലേക് കടക്കാം.
2090 ജൂണ്‍ 04. സെക്ടറുകള്‍ ഉണ്ടായി തുടങ്ങുന്ന കാലം. പീതംബാര്‍ പിള്ളൈ എന്ന മനുഷ്യന് EarthSYS എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഒരു സീനിയര്‍ സോഫ്റ്റ്വെയര് ലീഡ് ആയിരിന്നു. ബാറില്‍ നിന്നും വരുന്ന വഴിക്ക് ഒരു അക്സിടെന്റ്റ് പട്ടി അയാളുടെ വിരലുകള്‍ അറ്റ് പോയി. വിരല്‍ നഷ്ടം ആയവന് എങ്ങിനെ കോഡ് എഴുതാന്‍, കമ്പനി അയാളെ ഡിസ്മിസ് ചെയ്തു, അങ്ങിനെ കാലാന്തരത്തില്‍ അയാള്‍ സെക്ടരിനു വെളിയില്‍ ആയി. പീതംബാര്‍ പിള്ളൈ വീണ്ടും പീതാംബരന് പിള്ള ആയി മാറി. ഭാര്യയും മൂന്ന് മക്കളും ഉള്ള ആ കുടുംബം പട്ടിണി എന്താണെന്നു അറിഞ്ഞു തുടങ്ങി.
വീണ്ടും നമുക്ക് 2110 ലേക്ക് വരാം. കാലം ഏതാണെന്നോ സമയം എന്താണെന്നോ സെക്ടരിന്റെ പുറത്തു ഉള്ളവര്‍ക്ക് യാതൊരു ധാരണയും ഇല്ല. പകലും രാത്രിയും മാത്രമാണ് അവര്‍ക്ക് അറിയാവുന്നത്. ഇടയ്ക്കു വിമാനങ്ങള്‍ പറകുന്നത് കാണാം, ചിലപ്പോള്‍ ആ വിമാനങ്ങള്‍ സെക്ടറിലെ വേസ്റ്റ്കല്‍ അവരുടെ തലയില്‍ കൂടി ഇടും. പ്ലൈന്‍ ഓടിക്കുന്ന പൈലറ്റ് ഇന്റെ യുക്തി അനുസരിച്ചാണ് വേസ്റ്റ് ഡിസ്പോസ് ചെയുന്നത്, വേസ്റ്റ് എന്ന് പറഞ്ഞാല്‍ എല്ലാ വേസ്റ്റ്ഉം. അടുകലയിലെ വേസ്റ്റ് മുതല്‍ കളഞ്ഞ ലാപ്ടോപ് വരെ അതില്‍ ഉണ്ടാകും, ആരേലും കഴിച്ചതിന്റെ ബാകി വന്ന ഭക്ഷണവും പാനീയവും അതില്‍ ഉണ്ടോ എന്നറിയാന്‍ ആള്കാര് കോഴി ചികയുന്ന പോലെ അതില്‍ കിടന്നു വിരകുമായിരിന്നു. എല്ലാവരും ഒരു ലകഷ്യവും ഇല്ലാതെ ജീവിച്ചു, ഒരു നല്ല കാര്യം ഉണ്ടായി. ജാതിയും മതവും രാഷ്ട്രീയവും സെക്ടറില്‍ മാത്രം ആയി മാറി..
2110 ജനുവരി 26 ബാംഗ്ലൂര്‍(inside sector ) - സെക്ടര്‍ മാനേജ്മന്റ് ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി. സെക്ടറില്‍ സ്ഥലം തികയാതെ വന്നിരിക്കുന്നു. സ്ഥലം ആവശ്യം ആണ്, സ്ഥലം വാങ്ങാന്‍ രാജ്യക്കാര്‍ ക്യു നില്പാണ്. മാനേജ്മന്റ് ഒരു തീരുമാനത്തില്‍ എത്തി. യോഗം പിരിഞ്ഞു.
പിറ്റേന്ന് രാവിലെ ഒരു വിമാനം സെക്ടറില്‍ നിന്നും പറന്നു, പുറത്തെ മനുഷ്യരോട് ആ വിമാനത്തില്‍ നിന്നും ഒരു ശബ്ദവലി ഉയര്‍ന്നു -" എല്ലാ മനുഷ്യര്‍ക്കും ഒരു നേരത്തെ ആഹാരം നല്കുന്നു. ഒരു കുടുംബത്തിലെ രണ്ടു അംഗങ്ങള്‍ക്ക് ജോലിയും നല്കുന്നു, സെക്ടരിന്റെ ഒരു വാതില്‍ 28 നു തുറക്കും, അവിടെ വിശാലമായ ഒരു ഗ്രൌണ്ട് ഉണ്ട്, അവിടെ ഒത്തു കൂടുക". മനുഷ്യര്‍ സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു, അവര്‍ ഇത് സ്വപ്നമാണോ എന്ന് പരസ്പരം ചോദിച്ചു.
പീതാംബരന് മൂന്ന് മക്കള്‍ ആണ് ഉള്ളത്. പീതാംബരന് കിടപ്പില്‍ ആണ്. ആരെങ്കിലും ഇപ്പോഴും കൂടെ വേണം, രണ്ടാമത്തെ മകനായ സതീശന് പറഞ്ഞു. "അച്ഛാ ദിനേശനും രമേശനും പൊയ് വരട്ടെ. രമേശന് ആണ് മോഷണത്തില്‍ മിടുക്കന്. നമുക്കുള്ള ഫുഡ് അവന് പാര്‍സല്‍ ആയി അടിച്ചോണ്ട് വരും. അച്ഛന് ഡോണ്‍ വറി". അങ്ങിനെ ആ നാടിലുള്ള എല്ലാ എണ്ണവും തുറനിട്ട സെക്ടരിന്റെ വാതിലില്‍ കൂടി ആ ഗ്രൗണ്ടില്‍ പ്രവേശിച്ചു. വിശാലമായ ഗ്രൌണ്ട്. എല്ലവരും കേറി കഴിഞ്ഞപോള്‍ വാതില്‍ താനേ അടഞ്ഞു. ഇപ്പം തന്നെ ഭക്ഷണം കിട്ടും എന്ന് കരുതി എല്ലാവരും വായും പൊളിച്ചു നിന്നു. ഉടന്‍ തന്നെ വിശാലമായ ആ ഗ്രൗണ്ടില്‍ ഒരു പൊട്ടിത്തെറി ഉണ്ടായി. അവിടെ നിന്ന എല്ലാ മനുഷ്യരും കത്തി ചാമ്പല്‍ ആയി. ആ പുഖ സതീശന് അങ്ങ് ദൂരെ നിന്നു കണ്ടു. അവന് വീടിലേക്ക് കയറി അച്ഛനെ നോക്കി. അച്ഛന് ആസ്കി -"ബിരിയാണി ആണോഫ്രിഎട് റൈസ് ആണോ?". മകന് വിതുമ്പി, ഫുഡ് കിട്ടില്ലാ എന്ന് മനസിലാകിയ ആ പിതാവ് അപ്പം തന്നെ അറ്റാക്ക് വന്നു മരിച്ചു.
സതീശന് ആ പുറം ലോകത്ത് ഒറ്റകായി. അവന് ഒരു ഭ്രാന്തനെ പോലെ അലഞ്ഞു തിരിഞ്ഞു. ആ അലഞ്ഞു തിരിയലില്‍ അവന് ഒരു വേസ്റ്റ് കൂടത്തിന്റെ അടുത്ത് എത്തി. അവന് അതില്‍ പരതിയപ്പോള്‍ ഒരു ലാപ്ടോപ് കണ്ടു. Dell vostro 1015 . പണ്ട് അവന്റെ അച്ഛനായ പീതാംബരന്റെ കയ്യില്‍ ഈ കുന്ത്രാണ്ടം ഉള്ളത് കൊണ്ട് അവനു അത് ഓണ്‍ ആകാന്‍ അറിയാമായിരിന്നു. അവന് അത് ഓണ്‍ ആകി. എല്ലാ ഫോല്ടെരും തപ്പി. ഒരു ഫോല്ടെരില് ഒരു 50 കോഡിംഗ് ട്യൂടോറിയല്സ്. അവന് അത് നോക്കി പഠിച്ചു. 4 മണികൂരിനുള്ളില്‍ അവന് ഒരു VIRUS ഉണ്ടാക്കി. എന്നിട് അതിനെ wifi വഴി സെക്ടറിലേക്ക് പറഞ്ഞു വിട്ടു. ഒരു മണികൂറിനകം സെക്ടര്‍ പൂട്ടി കെട്ടി. എല്ലാ എണ്ണവും ചത്ത് പുകഞ്ഞു പോയി.
അത് കണ്ടു സന്തോഷിച്ച അവന് വെറുതെ മൂവീസ് ഫോള്‍ഡര്‍ തപ്പി നോക്കി. ഒരു സിനിമ കിടക്കുന്നു "അതിശയന്‍". അവന് ടൈം പാസ് ആവുമല്ലോ എന്ന് കരുതി അതും കണ്ടു. കണ്ടു തീരുനതിനു മുന്‍പ് അവനും അറ്റാക്ക് വന്നു അവന്റെ അച്ഛന്റെ വഴിയില്‍ യാത്ര ആയി.