എന്നെ എമാത്ത പാക്കിരിയാ?
സംഭവം നടന്നത് രണ്ടു ദിവസം മുന്‍പാണ്, ഞങ്ങള്‍ ഒരു ട്രിപ്പ്‌നു പോയതായിരിന്നു. അതിരംപള്ളി , വായച്ചാല്‍ വഴി പൊള്ളാച്ചി, അവിടെ നിന്നും ഒരു കാട് വഴി പാലക്കാട് എത്തി നെല്ലിയാമ്പതി പോകാന്‍ ആയിരിന്നു പദ്ധതി. പൊള്ളാച്ചി നിന്നും കാട് വഴി യാത്ര ചെയ്യുമ്പോള്‍ ആണ് കഥ നടകുന്നത്.ഞങ്ങള്‍ 5 പേര്‍ ആയിരിന്നു കാറില്‍. കാട്ടിലൂടെ ഉള്ള യാത്ര രസം ഉള്ളതാണ്, ഇടയ്ക്കു കുരങ്ങന്മാരേം, പാമ്പിനേം ഒക്കെ കണ്ടു ഞങ്ങള്‍ ഒരു മല ഇറങ്ങി വരുകയയിരിന്നു. ഇടയ്ക്കു ഒരു വെള്ള ചാട്ടം കണ്ടു ഞങ്ങള്‍ വണ്ടി നിര്‍ത്തി ഇറങ്ങി.
Monkey falls എന്നായിരിന്നു അതിന്റെ പേര്, ഞങ്ങള്‍ ഇറങ്ങി നോക്കിയപോള്‍ അവിടെ കേറാന്‍ പാസ് വേണം, അത് വാങ്ങണം എങ്കില്‍ 2km കൂടി പോയി കാടിന്റെ ബോര്ടെരില്‍ നിന്നും വേണം വാങ്ങാന്‍. പോയിട് തിരികെ വരാന്‍ ഉള്ള മടി കാരണം ഞങ്ങള്‍ അവിടെ തന്നെ കുറച്ചു നേരം ചുറ്റി പറ്റി നിന്ന് ഫോട്ടോസ് ഒക്കെ എടുത്തു,, അപ്പോള്‍ ആണ് അവിടെ നിന്നും വലത്തേക്ക് ഒരു റോഡ് ഉള്ളത് ഞങ്ങളുടെ ശ്രെധയില്‍ പെട്ടത്. ഏതാണ്ട് ഒരു പവര്‍ ഹൌസിലേക് ഉള്ള വഴി ആണ്,, നോ എന്‍ട്രി ബോര്‍ഡ് ഒന്നും കാണാനും ഇല്ല. ഞങ്ങള്‍ അവിടെ നിന്ന ഒരു പുള്ളികാരനോട് ചോദിച്ചു അവിടെ എന്തേലും ഉണ്ടോ എന്ന്? അപ്പം പുള്ളി പറഞ്ഞു അവിടെ ഒരു 2km ഉള്ളിലോട്ടു ചെന്നാല്‍ ആനയെ കാണാം എന്ന്. എന്നാ ശരി കണ്ടു കളയാം എന്ന് കരുതി ഞങ്ങള്‍ എല്ലാവരും കൂടി കാറില്‍ കയറി, വണ്ടി അങ്ങോടു എടുത്തതും എന്തോ ഉരുണ്ടു പോകുനത് കണ്ടു, ഇറങ്ങി നോകിയപ്പോള്‍ ഫ്രെണ്ട് വീല്‍ കപ്പ് അതാ ഊരി പോയി കിടക്കുന്നു,, അതിനു എന്തോ ഞങ്ങളുടെ കൂടെ വരാന്‍ മടി ഉള്ളത് പോലെ. ഇത് കണ്ടതും ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള ശശി പറഞ്ഞു -" ദുശകുനം ആണ്, നമുക്ക് പോണോ? ". "ആന എങ്ങാനും കുത്തിയാലോ? ". പൊതുവേ അഹംകാരികള്‍ ആയ ഞങ്ങള്‍ അവനെ വക വെകാതെ വീല്‍ കപ്പും എടുത്തു ഡിക്കിയില്‍ ഇട്ടു യാത്ര തുടര്‍ന്നു.
ഒരു 1km ചെന്ന് കാണും.. അതാ നടന്നു വരുന്നു ഒരു ഫോറെസ്റ്റ് ഗാര്‍ഡും അനുയായിയും. പുള്ളി ഡ്യൂട്ടി ഒക്കെ കഴിഞ്ഞു പോവുക ആണ്, കാര്‍ കണ്ടതും അയാള്‍ കൈ കാണിച്ചു,, ഞങ്ങള്‍ ലിഫ്റ്റ് തരില്ല എന്ന ഒരു നോട്ടവുമായി വണ്ടി നിര്‍ത്തി. അപ്പം അങ്ങേരു ചോദിച്ചു -" എന്ഗെ പോയിട് ഇരിക്?" അപ്പോള്‍ 5 പേരും 5 ഉത്തരം പറഞ്ഞു - 1) സൈറ്റ് സീയിംഗ്, 2 ) ആനെയെ പാകാന്‍, 3 ) പവര്‍ ഹൌസ്, 4 )വെള്ള ചാട്ടം , 5 ) ഡാം,,, പുള്ളിക്ക് ഭ്രാന്ത് ആയി. അയാള്‍ ഒരു ബി-ഗ്രേഡ് തമിഴ് സിനിമയിലെ വില്ലനെ പോലെ ഞങ്ങളെ മാറി മാറി നോക്കി. കൂട്ടത്തില്‍ തമിഴ് അറിയാം എന്നും പറഞ്ഞു നടക്കുന്ന ഒരുത്തന്‍ ചാടി ഇറങ്ങി പറഞ്ഞു - "സര്‍, നാന്ഗ ആനെയ താന്‍ പാക പോരോം".പുള്ളിക്ക് ഹാപി ആയി. അയാള്‍ പ്രതീക്ഷിച്ച അതേ ഉത്തരം. "ഇതെന്ന സൂ നിനപ്പാ?". ഞങ്ങള്‍ പരസ്പരം നോക്കി," സൂ ,, വാട്ട് ഈസ് ദാറ്റ്? ",, അപ്പോള്‍ ഒരുത്തന്‍ പറഞ്ഞു തന്നു സൂ മീന്‍സ് ZOO . ഓ! ആ സൂ. കൂടുതല്‍ അയാളെ കൊണ്ട് തമിള്‍ പറയിപ്പികേണ്ട എന്ന് കരുതി ഒരുത്തന്‍ 50 രൂപ എടുത്തു അങ്ങേരുടെ പോക്കറ്റില്‍ വച്ചു. അത് അയാള്‍ക്ക് ഇഷ്ടം ആയില്ല. കുപിതനായ അയാള്‍ നിയമം പറഞ്ഞു തുടങ്ങി. അവിടെ കേറാന്‍ പാടില്ല എന്നും കേറിയാല്‍ പേര്‍ ഹെഡ് 5000 രൂപ വരെ പിഴ ഒടുകേണ്ടി വരും, അവിടെ ഒരു ആന ആള്‍കാരെ ചവിട്ടി കൊല്ലാന്‍ റെഡി ആയി നില്കുന്നുവെന്നും, അയാള്‍ക്ക് ശവത്തിനു കാവല്‍ നില്‍കാന്‍ വയ്യ എന്നും ഒക്കെ പറഞ്ഞു കൊണ്ട് ഒരു 15 മിനിറ്റ് പ്രസംഗം,. അതില്‍ 89 ശതമാനവും ആര്‍ക്കും മനസിലായില്ല. പുള്ളി പറഞ്ഞോട്ടെ, അങ്ങേരുടെ ഒരു ആഗ്രഹം അല്ലേ? .
പ്രസംഗം തീര്‍ന്നതും അങ്ങേരു വണ്ടി ഓണര്‍ ആരാണ് എന്ന് ആരാഞ്ഞു, ബിനോഷ് ഉടന്‍ തന്നെ അഹങ്കാരതോട് കൂടി കൈ പൊക്കി. പാണ്ടി പറഞ്ഞു -" ലൈസന്‍സ് എട്രാ?" എല്ലാ ചെക്ക് പോസ്റ്റിലും ലൈസന്‍സ് ചോദികുന്നത് കൊണ്ട് ബിനോഷ് അത് പോകറ്റില്‍ തന്നെ വച്ചിടുണ്ടയിരിന്നു, അവന്‍റെ അനുവാദം ഇല്ലാതെ അയാള്‍ അത് തട്ടിപറിച്ചു. എനിട്ട് പാണ്ടി ബാഗില്‍ നിന്നും ഒരു വെള്ള പേപ്പര്‍ എടുത്തു, വണ്ടിയുടെ നമ്പര്‍ പറയാന്‍ പറഞ്ഞു. ഞങ്ങള്‍ ഒരു കോംപ്രമൈസിന് ശ്രേമിച്ചു എങ്കിലും പുള്ളി വഴങ്ങിയില്ല. അങ്ങിനെ പുള്ളി നമ്പര്‍ എഴുതി എടുത്തു, അഡ്രസ് പറയാന്‍ പറഞ്ഞു. ബിനോഷ് പറഞ്ഞു- " 6D , എറണാകുളം- 20 ". പുള്ളി അത് തമിഴില്‍ ആണ് എഴുതി എടുത്തത്. എല്ലാവരും ഒന്ന് വിരണ്ടു നില്കുക ആയിരിന്നു, എഴുതി കഴിഞ്ഞ ശേഷം ആ പാണ്ടി ഫോരെസ്റെര്‍ ബിനോഷിനോട് ഒപ്പ് ഇടാന്‍ പറഞ്ഞു, ബിനോഷ് നല്ല കുട്ടിയെ പോലെ ഒപ്പിട്ടു കൊടുത്തു .
ആ പേപ്പര്‍ വാങ്ങി നോക്കിയാ പാണ്ടി കുപിതനായി. അയാള്‍ ഞങ്ങളെ എല്ലാവരെയും മാറി മാറി നോക്കി. എനിട്ട് ബിനോഷിനോട് ഒരു ചോദ്യവും -" എന്നടാ ?,, എന്നെ എമാത്ത പാക്രിയാ? തമിഴില്‍ ഒപ്പിട്രാ!"അത് വരെ വളരെ ഭയ-ഭക്തി ബഹുമാനത്തോടെ ഭയന്ന് നിന്ന എല്ലാ എണ്ണവും കുടു കുടാന്നു ചിരി തുടങ്ങി. ഒരുത്തന്‍ തറയില്‍ ഉരുണ്ടു കിടന്നു ചിരിക്കുന്നു.
ഒരു 10 മിനിറ്റ് അവിടമാകെ ചിരിമയം ആയിരിന്നു,, 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ അയാള്‍ ഞങ്ങളുടെ കയ്യില്‍ നിന്നും 1000 രൂപയും ബിനോഷിനെ കൊണ്ട് തമിഴില്‍ 25 പ്രാവശ്യം ഒപ്പ് ഇടീപിക്കുകയും ചെയ്തു..